April 7 മറക്കാനാവാത്ത ഒരു ദിവസമാണ്. Natural disasters ന്റെ കാര്യം പറയുമ്പോൾ 7ആം തീയതി പൈക ഉൾപ്പെടെ മീനച്ചിൽ താലൂക്കിന്റെ ചില ഭാഗങ്ങളിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് വലിയ കാര്യമല്ല. എന്നാൽ അതിന്റെ ഞെട്ടലും അത് ഉണ്ടാക്കിയ disruptions ഉം ഇന്നും മാറിയിട്ടില്ല.
മഴയെ വളരെ ഇഷ്ട്ടപ്പെടുന്ന ആളാണ് ഞാൻ. മഴ എത്ര പെയ്താലും OK എന്ന നിലപാടാണ് എപ്പോഴും. ഈയിടെ daily മഴ പെയ്തപ്പോൾ വളരെ ആഹ്ലാദിച്ചു. കിണറ്റിൽ വെള്ളം ധാരാളം. ചെടികൾ നനക്കേണ്ട ആവശ്യമില്ല. വളരെ pleasant weather.
7 ആം തീയതി ഉച്ച കഴിഞ്ഞ് കളി കാര്യമായി. കൊടുങ്കാറ്റ് ആഞ്ഞടിച്ചു. കാറ്റും മഴയും തകർത്തു. എല്ലാം കഴിഞ്ഞു പുറത്തിറങ്ങി നോക്കിയപ്പോൾ റബ്ബർ, ആനി മുതലായ മരങ്ങൾ ഒടിഞ്ഞു കിടക്കുന്നു. ചില മരങ്ങൾ വീണ് line ഉലഞ്ഞു electricity off ആയി.
ഒരു റബ്ബർ മരം ഒടിഞ്ഞ് lawn ലേക്ക് വീണു.അതിന്റെ ആഘാതത്തിൽ രണ്ട് കപ്പളംഒടിഞ്ഞു.12 അടി ഉയരമുള്ള തൈ പ്ലാവും കറിവേപ്പും റബ്ബർ ശാഖകളുടെ ഭാരത്തിൽ ഞെരിഞ്ഞമർന്ന് disappear ചെയ്തു.വേറെ ഒരു പറമ്പിൽ കശുമാവ് വട്ടത്തിൽ ഒടിഞ്ഞു. ഒരു നാടൻ പ്ലാവിന്റെ വൻ ശിഖരം കാറ്റ് ഒടിച്ചെറിഞ്ഞു.ഏകദേശം 30 അടി ദൂരെയാണ് അത് വീണത്. ആകെ 16 ചക്കകൾ അവിടെ ചിതറി കിടന്നു. ചെറുതും വലുതും.
ഇത്തരം സന്ദർഭങ്ങളിൽ റബ്ബർ തടി വിൽക്കുകയാണ് ചെയ്യുന്നത്. വില തീരെ കുറവായിരിക്കും. വെട്ടുകൂലി വേറെ കൊടുക്കേണ്ട എന്നൊരു ആശ്വാസമുണ്ട്.
റബ്ബർ കമ്പുകൾ വെട്ടി മാറ്റിയപ്പോൾ ഒരു ആശ്വാസം. പ്ലാവും കറി വേപ്പും intact. വളഞ്ഞു നിലത്തോട് ചേർന്നു എന്നേയുള്ളൂ. നിവർത്തി മുട്ട് കൊടുത്തപ്പോൾ നേരെയായി.
മുന്തിയ ഇനം കപ്പളമാണ് ഒടിഞ്ഞു വീണത്. ഒരു പഴുത്തതും 6 പച്ചയും കിട്ടി.
ഞങ്ങളുടെ പൂച്ചകൾ ഈ കൊടുങ്കാറ്റിൽ വളരെ distress അനുഭവിച്ചു. അവരുടെ ഉത്സാഹവും ചുണയും പോയി.
ഈ പ്രദേശത്ത് എല്ലാ പറമ്പുകളിലും വൃക്ഷങ്ങൾ വീണു. മേൽക്കൂര തകർന്നവരും ഉണ്ട്.
ഇന്നും മഴ പെയ്യുന്നു. ആരവങ്ങളും ചലനങ്ങളും ഇല്ലാതെ.
Comments
Post a Comment