ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് കേരളത്തിൽ പലർക്കും അറിയില്ല. കാര്യം വളരെ simple ആണ്. ജനാധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യം. ഏകാധിപത്യം എന്നാൽ ഒരു വ്യക്തിയുടെ ആധിപത്യം.
ജനാധിപത്യത്തിൽ പ്രസിഡന്റ്, പ്രധാനമന്ത്രി പദങ്ങളിൽ ഉള്ളവർ വരും, പോകും. ഉദാഹരണത്തിന് അമേരിക്കയിൽ ബിൽ Clinton, george Bush, ഒബാമ, Trump എന്നിവർ president സ്ഥാനം അലങ്കരിച്ചു. അവർ retire ചെയ്ത് സാധാരണ ജീവിതം നയിക്കുന്നു. അവിടെ ഒരു പ്രസിഡന്റിന് 2 term മാത്രമേ അനുവദിച്ചിട്ടുള്ളൂ.
എന്നാൽ ഉത്തര കൊറിയയിൽ കുടുംബ ഭരണമാണ്.1948 മുതൽ ഇന്നു വരെ കിം കുടുംബമാണ് നാട് ഭരിക്കുന്നത്. ഇന്ന് ഭരിക്കുന്ന കിം ജോംഗ് ഉന്നതൻ അധികാരം ഒഴിയണമെങ്കിൽ അവൻ മരിക്കണം. അവനു ശേഷം അവന്റെ മകൻ ഭരിക്കും. ഭരണ തുടർച്ച ഉറപ്പ്.
കിം ജോങിന് ആരാധകർ ഏറെയുള്ള പ്രദേശമാണ് കേരളം. ഏകാധിപത്യത്തോട് ചായ്‌വ് ഉള്ളവർ ഇവിടെ ഏറെയുണ്ട്. അങ്ങനെ ഉള്ളവർ പിണറായിയെ പൂവിട്ട് പൂജിക്കുന്നു. ഏകാധിപത്യത്തിന് പിന്തുണ നൽകുന്നു.
കേരളം വേറെ മണ്ണാണ്, താൻ വേറെ ജനസ്സാണ് എന്ന് പിണറായി അഹങ്കാരത്തോടെ പറയുന്നതിന്റ പൊരുൾ താൻ ഒരു ഏകാധിപതിയാണ് എന്നാണ്. അഹങ്കാരം ഒരു ഏകാധിപതിയുടെ പ്രധാന ലക്ഷണമാണ്.
കോടിക്കണക്കിന് രൂപ ധൂർത്തടിച്ചു പരസ്യങ്ങൾ നൽകി പിണറായി വ്യക്തിപൂജ വളർത്തി. ഇപ്പോൾ പാർട്ടിയിൽ തന്നെ പ്രതിഷേധം പുകയുകയാണ്.
വ്യക്തിപൂജയും ഏകാധിപത്യവും ഇന്ത്യൻ ജനത തള്ളി കളഞ്ഞതാണ്.1977 ൽ ജനങ്ങൾ ഇന്ദിരാഗാന്ധിയെ തോൽപ്പിച്ചു.
മായാവതി സർക്കാർ പണം ഉപയോഗിച്ച് അനേകം പ്രതിമകൾ സ്ഥാപിച്ചു. പ്രധാനമന്ത്രി ആകാൻ അവർ ലക്ഷ്യമിട്ടിരുന്നു. പക്ഷേ ജനങ്ങൾ അവരെ തള്ളി.
ഏതായാലും പിണറായി പ്രതിമകൾ സ്ഥാപിച്ചില്ല. നല്ല കാര്യം.
എന്നാൽ സർക്കാർ പണം ഉപയോഗിച്ച് തന്റെ ഫോട്ടോ ജനങ്ങളുടെ മനസ്സിൽ പതിപ്പിക്കാൻ പിണറായി ശ്രമിക്കുന്നു. താൻ ഏതോ ദിവ്യശക്തി ഉള്ള ആളാണെന്ന് പാവപ്പെട്ടവരെ പറഞ്ഞ് വിശ്വസിപ്പിച്ചു പറ്റിക്കുന്നു. LDF എന്നത് ഒരു One man show ആയി.
പിണറായി ആജീവനാന്തം ഭരിക്കണമോ വേണ്ടയോ എന്ന ചോദ്യം ഉന്നയിച്ചു ഒരു സർവേ നടത്തിയാൽ ഫലം പിണറായിക്ക് അനുകൂലമാകാൻ സാധ്യതയുണ്ട്. കേരള മാധ്യമങ്ങൾ പിണറായിയുടെ കാലു നക്കി കളാണ്. പിണറായി 118 A എന്ന കരിനിയമം കൊണ്ടുവന്നപ്പോൾ മാധ്യമങ്ങൾ എതിർത്തില്ല. കേരളത്തിലെ സാംസ്കാരിക നായകർ 30 വെള്ളിക്കാശിന് വേണ്ടി ജനാധിപത്യത്തെ ഒറ്റി കൊടുത്തവരാണ്.
വ്യക്തിപൂജയെ തള്ളി പറഞ്ഞു മാതൃക കാട്ടിയ നേതാവാണ് നെൽസൺ മണ്ടേല. തന്നെ പുകഴ്ത്തിയവരെ അദ്ദേഹം കർശനമായി ശാസിച്ചു." ഞാൻ ANC യുടെ ഒരു വിനീത ദാസൻ മാത്രമാണ്." മണ്ടേല ജനങ്ങളെ കൂടെക്കൂടെ ഓർമ്മിപ്പിച്ചു.
Comments
Post a Comment