രാഷ്ട്രീയ കാര്യങ്ങൾ ശ്രദ്ധിക്കാത്ത അനേകമാളുകൾ ഉണ്ട്. വാസ്തവത്തിൽ അവർ ഭാഗ്യവന്മാരാണ്. കാരണം ഇന്നത്തെ കേരള രാഷ്ട്രീയത്തിന്റെ ദാരുണവും ഭീകരവുമായ അവസ്‌ഥ അറിയുമ്പോൾ ഉണ്ടാകുന്ന നിരാശയിൽ നിന്ന് അവർ മുക്തരാണ്.
കേരള രാഷ്ട്രീയം പൂർണ്ണമായി അധഃപതിച്ച ഇക്കാലത്ത് അതിൽ നിന്ന് കണ്ണ് തിരിക്കുന്നതാണ് ബുദ്ധി. ഞാൻ ഇത് പരീക്ഷിച്ചു നോക്കി. പത്ര വായനയും news കാണലും വെട്ടി ചുരുക്കി. അന്തി ചർച്ച പൂർണ്ണമായും ഒഴിവാക്കി. ഇപ്പോൾ മനസ്സിന് നല്ല സുഖമുണ്ട്.
അങ്ങനെ മിച്ചം വെച്ച സമയം സംഗീതം കേൾക്കാൻ ഉപയോഗിക്കുന്നു. രാവിലെ ഭക്തി ഗാനങ്ങൾ കേൾക്കും. morning walk ഉം ഗാനം കേൾക്കലും ഒന്നിച്ചാണ്. വൈകീട്ട് 7 മുതൽ 9 വരെ മറ്റു ഗാനങ്ങൾ കേൾക്കും. ചില പാട്ടുകൾ പഠിക്കുകയും ചെയ്യും. പണ്ടു മുതലേ ഇഷ്ടമുള്ള ഒരു duet ആണ് ദൂരെ കിഴക്കുദിക്കും. (ചിത്രം).ഈ പാട്ടിൽ female ന്റെ ഭാഗം പാടാൻ ആരെയെങ്കിലും കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. ആരേയുംകിട്ടിയിരുന്നില്ല. ഇപ്പോൾ ആ കുറവ് പരിഹരിച്ചു. എന്റെ grand daughter ( 11)ആ ഭാഗം ഏറ്റെടുത്തു. ഞങ്ങൾ ഒന്നിച്ചു practice ചെയ്തു പഠിച്ചു.
വിഷു ദിനത്തിൽ ഒരു സന്തോഷം ആയത് ഞങ്ങളുടെ family forest ൽ ആരും ശ്രദ്ധിക്കാത്ത ഒരു ഭാഗത്ത് കൊന്ന പൂത്തു നിൽക്കുന്നത് കണ്ടു എന്നതാണ്.ആരും കാലു കുത്താത്ത ഒരിടമാണ്. ഏതായാലും മുള്ളും കാടും വകഞ്ഞു മാറ്റി അതിന്റെ അടുത്തെത്തി.ആരും ഇല്ലാത്ത കനത്ത നിശ്ശബ്ദതയാണ് അവിടത്തെ attraction. വെയിലറിയാതെ,മഴയറിയാതെ, വർഷങ്ങൾ പോകുവതറിയാതെ ആ കൊന്നമരം അവിടെ നിൽക്കുന്നു. ഭാഗ്യം ഉണ്ടെങ്കിൽ അടുത്ത വർഷവും കാണാം.
Comments
Post a Comment