കേരളത്തിൽ തിരഞ്ഞെടുപ്പ് പടി വാതിൽക്കൽ എത്തി. യഥാർത്ഥജനാധിപത്യവിശ്വാസികൾക്ക് വളരെ ഞെട്ടലും നിരാശയും ഉണ്ടാക്കുന്ന ഒരു അവസ്‌ഥയാണ് ഇപ്പോൾ. വളരെ efficient എന്ന് നമ്മൾ അഭിമാനി ച്ചിരുന്ന Election Commission തട്ടിപ്പിന്റെ ഒരു കേന്ദ്രമായി മാറി. മരിച്ച കുഞ്ഞനന്തൻ ജീവിച്ചിരിക്കുന്നു എന്ന് confirm ചെയ്ത് നാണം കെട്ടു. ആര് ജയിച്ചാലും 2021 election, free and fair അല്ല.
ഇന്ത്യയിൽ ഏറ്റവും വിദ്യാഭ്യാസവും പ്രബുദ്ധതയും ഉള്ള State ആണത്രേ കേരളം. എങ്ങനെ ചിരിക്കാതിരിക്കും?ഇവിടെ നടക്കുന്നത് മികച്ച ഭരണം ആണെന്ന് ചിലർ തട്ടി വിടുമ്പോൾ ചിരിക്കാതെ വയ്യ.
മലയാളികൾ പ്രബുദ്ധരാണ് എങ്കിൽ എന്തുകൊണ്ടാണ് കേരളത്തിൽ പിണറായിയുടെ ഏകാധിപത്യം വേരുറപ്പിച്ചത്?
പിണറായി ഒരു ഏകാധിപതി ആണെന്ന് സ്ഥാപിക്കാൻ നിഷ്പ്രയാസം സാധിക്കും. എന്നാൽ പിണറായി ഏകാധിപതി അല്ലെന്ന് സ്ഥാപിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അയാൾ കുറേ വിയർക്കും.
ഇപ്പോൾ TV യിലും പത്രത്തിലും കാണുന്ന പരസ്യങ്ങൾ നോക്കൂ. LDF ന്റെ പരസ്യത്തിൽ പിണറായിയുടെ മുഖം മാത്രം. കൂട്ടിന് ആരുമില്ല. UDF പരസ്യങ്ങളിൽ രാഹുൽ, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി, ചെന്നിത്തല, തരൂർ മുതലായ അനേകം നേതാക്കൾ ഉണ്ട്. NDA യുടെ പരസ്യത്തിൽ മോദി, യോഗി, സുരേന്ദ്രൻ, നഡ്ഡ, ശോഭ മുതലായ അനേകം നേതാക്കൾ ഉണ്ട്. LDF ന് പിണറായി മാത്രം. യെച്ചൂരി പോലും ഇല്ല. വാസ്തവത്തിൽ LDF ഇല്ല. സർവ്വം പിണറായി മാത്രം. ഒരു മുഖം മാത്രം കണ്ണിൽ, ഒരു സ്വരം മാത്രം കാതിൽ എന്ന ഗാനം കാതിൽ മുഴങ്ങുന്നു.☺😊
( തുടരും)
Comments
Post a Comment