ലോക്ക് down കാലത്ത് രണ്ട് കാര്യങ്ങളാണ് മിച്ചം ഉള്ളത്. സമയവും പണവും. പണം മിച്ചമില്ലാത്തവരെ ഇവിടെ മറക്കുന്നില്ല. സമയം എല്ലാവർക്കും മിച്ചമാണ്. പണം മിച്ചമുണ്ട് എന്ന് പറയുമ്പോൾ അത് വലിയ തുകയുടെ കാര്യമല്ല. നമ്മൾ നിത്യ ചെലവിനു വേണ്ടി എടുത്തു വെച്ചിരിക്കുന്ന ചെറിയ തുകയുണ്ടല്ലോ. അത് ലോക്ക് down കാലത്ത് വെറുതേയിരുന്നു പൂപ്പൽ പിടിക്കും.
കടൽ പോലെ പരന്നു കിടക്കുന്ന സമയം എങ്ങനെ ചെലവ് ചെയ്യും? കൂടുതൽ സമയം ഉറങ്ങാൻ സാധിക്കുന്നവർ ഭാഗ്യം ചെയ്തവർ ആണ്. എനിക്ക് ആ ഭാഗ്യം ഇല്ല. 4.30 ആകുമ്പോൾ ഉറക്കം പോകും.6 മണി വരെ TV, സോഷ്യൽ മീഡിയ ഒക്കെ കാണും.
6 മണി മുതൽ 8 മണി വരെ പല activities ആണ്. Morning walk ഉം പാട്ടു കേൾക്കലും പുല്ലു പറി ക്കലും പത്രം വായനയും എല്ലാം ഇതിൽ ഉൾപ്പെടും. നടക്കാൻ drive way മാത്രം മതി. ഭക്തി ഗാനങ്ങൾ മാത്രമാണ് കേൾക്കുന്നത്. മലയാളവും ഹിന്ദിയും കേൾക്കും. കൂടുതലും ചിത്രയുടെ ഗാനങ്ങൾ. ലതാ മങ്കേഷ്കറും അൽക്ക yagnikkum കുറെ ക്രിസ്തീയ ഭക്തി ഗാനങ്ങൾ പാടിയിട്ടുണ്ട് എന്നത് അടുത്ത കാലത്താണ് അറിഞ്ഞത്.
ആരും കൂട്ടിന് ഇല്ല എന്ന പരാതിയില്ല. രണ്ട് പൂച്ചകൾ എപ്പോഴും അംഗ രക്ഷകരെ പ്പോലെ ഇടം വലം ഉണ്ട്. ചിക്കുവും ജാക്കിയും. ഇവർ വളരെ spoilt ആണ്. രണ്ടും സുന്ദരികളായ പെണ് പൂച്ചകൾ ആണ്. ഇതിൽ ജാക്കി രണ്ടാഴ്ച്ച കാലം ഒരു കാമുകന്റെ കൂടെ ഒളിച്ചോടി.രണ്ടു ദിവസം മുൻപ് തിരിച്ചെത്തി. ഈ പൂച്ചകൾ രാവിലെയും വൈകീട്ടും ആണ് കൂടുതൽ active. ഭക്ഷണം കൊണ്ടുമാത്രം അവർ തൃപ്തരല്ല. ഇടയ്ക്കിടെ തലോടി കൊടുക്കണം.
Lock down ആണെങ്കിലും അല്ലെങ്കിലും ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്.compound ഉം പറമ്പും വലുതാണെങ്കിൽ ജോലികൾ കൂടും. പുല്ലും കാടും വളർന്ന് പടരാതിരിക്കാൻ ശ്രമിക്കുക എന്നതാണ് പണി. ഇതിനെ ഒരു ഭാരം ആയി കാണാതെ ഒരു pastime ആയി കാണുന്നതാണ് എന്റെ രീതി. Senior Citizens പലരും ഇത് ചെയ്യുന്നുണ്ട്. അല്പം കിളക്കുകയും കാട് വെട്ടുകയും ഒക്കെ ചെയ്ത് വിയർപ്പ് ഒഴുകുമ്പോൾ ഉള്ള സുഖം ഒന്നു വേറെയാണ്. ആരോഗ്യത്തിന് വളരെ നല്ലതാണ്.പറമ്പിൽ പണിക്ക് ആളെ കിട്ടാനില്ല. കിട്ടിയാൽ തന്നെ 800 രൂപയാണ് charge. അതുകൊണ്ട് ചെറിയ കാര്യങ്ങൾ തനിയെ ചെയ്യുന്നു. ഏകാഗ്രതയും self confidence ഉം വർദ്ധിക്കാൻ ഇത് സഹായിക്കുന്നു. weight കൂടാതിരിക്കാൻ വളരെ നല്ലതാണ്.
ഇവിടം ചക്കയുടെ നാടാണ്. ചക്ക പറിക്കൽ ഒരു വിനോദമായി ചെയ്യാറുണ്ട്.20 അടി വരെ ഉയരത്തിൽ നിന്ന് മുളയുടെ തോട്ടി കൊണ്ട് പറിക്കും. മാത്രമല്ല ചക്ക വെട്ടി ചുളകൾ ഇരിഞ്ഞു മാറ്റാനും പഠിച്ചു. ഒരു ചക്ക വെട്ടി ശരിയാക്കാൻ 30 minute മതി.2017 lSouth ആഫ്രിക്കയിൽ നിന്ന് വന്ന ശേഷമാണ് ഈ വിദ്യ പഠിച്ചത്.
കടയിൽ ഒന്നും പോകാതെ 90 ദിവസം ഇവിടെ manage ചെയ്യാൻ സാധിക്കും. ഇതിന്റെ കാരണം ചക്ക, കപ്പ, vegetables, fruits മുതലയാവ സ്വന്തമായി ഉള്ളതു കൊണ്ടാണ്.വെള്ളം കിണറ്റിൽ നിന്നാണ്.80%electricity, സോളാർ ആണ്.ഉണക്കുകപ്പയും ചക്ക അരിഞ്ഞതും സ്റ്റോക്ക് ഉണ്ട്. ഉള്ളിയും സവോളയും ഇല്ല. പക്ഷേ ഇവ കുറേ കാലം കേടു കൂടാതെ ഇരിക്കും. Daily ഇറച്ചിയും മീനും വേണമെന്ന് നിർബന്ധം ഇല്ല.90 ദിവസം veg ആകുന്നതിൽ ഒരു വിഷമവും ഇല്ല. packet പാൽ നിർത്തി. ഇപ്പോൾ പാൽപ്പൊടി ഉപയോഗിക്കുന്നു.മദ്യത്തിന്റെ കാര്യമോ?അത്യാവശ്യം stock ഉണ്ട്. പക്ഷേ തനിയെ കുടിക്കുന്ന ശീലമില്ല.
Gas കിട്ടാതെ വന്നാലോ? ഒരു പ്രശ്നവും ഇല്ല. കൊടുങ്കാറ്റിൽ ഒടിഞ്ഞു വീണ റബ്ബർ കമ്പുകൾ ധാരാളം. മൂന്ന് ബ്ലോക്ക് വെച്ചാൽ അടുപ്പ് ആയി.
നാട്ടും പുറത്തിനെ തോൽപ്പിക്കാൻ ആവില്ല ദിനേശാ.
Comments
Post a Comment