ഇന്നത്തെ മനോരമയുടെ ഒന്നാം പേജിൽ ഒരു പ്രധാന വാർത്ത ' മുഖ്യമന്ത്രി മടങ്ങിയത് കോവിഡ് പോസിറ്റീവ് ആയ ഭാര്യയ്ക്കൊപ്പം'എന്നാണ്. ഇതേപ്പറ്റി ചാനലുകളിലും സോഷ്യൽ മീഡിയയിലും ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നു. ജലീലിന്റെ രാജിയുടെ ചൂട് ആറുന്നതിന് മുൻപാണ് പുതിയ വിവാദം. ഇന്ന് ED ക്കെതിരായ Crime ബ്രാഞ്ച് കേസ് ഹൈക്കോടതി ചവറ്റു കുട്ടയിൽ എറിഞ്ഞതോടെ പിണറായിക്ക് ഒരു hat ട്രിക്ക് ആയി.
നിയമം അറിയാത്തവർ കേസിന് പോയി തോറ്റ് നാണം കെട്ടു.
ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറയാറുണ്ട്. അത് തിരുത്തി തേൾ കുത്തി എന്നും add ചെയ്യണം.
തല ഇരിക്കുമ്പോൾ വാല് ആടരുത് എന്നും പറയാറുണ്ട്. ED ഇരിക്കുമ്പോൾ Crime ബ്രാഞ്ച് ആടരുത്.
മനോരമയുടെ 7 ആം പേജിൽ ഒരു വാർത്ത യുണ്ട്.' കോവിഡ് ചട്ടം ലംഘിച്ചതിന് Norway പ്രധാനമന്ത്രിക്ക് വൻ പിഴ. വായിക്കാത്തവർ അത് വായിക്കണം. എന്നിട്ട് നിയമ വാഴ്ചയുടെ കാര്യത്തിൽ കേരളവുമായി compare ചെയ്യണം.
ലോകത്തിലെ മികച്ച 10 രാജ്യങ്ങളിൽ ഒന്നാണ് Norway.
ഇവിടെ ആർക്കും ഏത് തൊന്ന്യാസവും കാണിച്ചു രക്ഷപ്പെടാം. പക്ഷേ നല്ല രാജ്യങ്ങളിൽ അത് നടപ്പില്ല. നോർവേ PM രണ്ടു പ്രാവശ്യം രാജ്യത്തോട് മാപ്പ് ചോദിച്ചു. പക്ഷേ 20000 kroner പിഴ ചുമത്തി. ഒരു പ്രധാന കാര്യം, അവർ അപ്പീലിന് പോകുന്നില്ല. അവർ ചെയ്ത തെറ്റ് നിസ്സാരമാണ്.
കേരളം വേറെ മണ്ണാണ്, ആ പരിപ്പ് ഇവിടെ വേവുകയില്ല എന്ന് പിണറായി വീമ്പടിക്കാറുണ്ട്. പരിപ്പ് എന്നാൽ നിയമ വാഴ്ച്ച. താൻ വേറെ ജനുസ്സ് ആണെന്ന്പിണറായി പറയാറുണ്ട്. അതായത് കോവിഡ് പോലും ഏശുകയില്ല.
Integrity ഉള്ള ആളുകൾ എങ്ങനെ പെരുമാറുന്നു എന്നതിന് 2 ഉദാഹരണങ്ങൾ ഇവിടെ പറയാം.
1. ഈയിടെ അന്തരിച്ച Prince Philip കാർ ഓടിക്കുന്നതിൽ വലിയ താല്പര്യം ഉളള ആളായിരുന്നു.2019ൽ അദ്ദേഹം ഓടിച്ചിരുന്ന Land Rover ഒരു വളവിൽ ഒരു Kia യുമായി കൂട്ടിയിടിച്ചു. ഫിലിപ്പിന് ഒന്നും പറ്റിയില്ല. Kia യിൽ ഉണ്ടായിരുന്ന ആളുകൾക്ക് നിസ്സാര പരിക്ക് പറ്റി. ഈ സംഭവത്തെ തുടർന്ന് Prince ഫിലിപ് driving ഉപേക്ഷിച്ചു. പരിക്ക്‌പറ്റിയ സ്ത്രീയോട് മാപ്പു ചോദിച്ചു അദ്ദേഹം ഒരു കത്ത് എഴുതി. അതാണ് ആണത്തം.
2. 2016 ൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ഡേവിഡ് കാമെറോൻ ഒരു റെഫെറണ്ടം പ്രഖ്യാപിച്ചു. Britain EU വിൽ തുടരണമോ വേണ്ടായോ എന്നതായിരുന്നു വിഷയം.EU വിൽ തുടരണം എന്നാണ് Cameron വാദിച്ചത്. ജനങ്ങൾ 52% Brexit നെ അനുകൂലിച്ചു. രാജി വെക്കാൻ Cameron നോട് ആരും ആവശ്യപ്പെട്ടില്ല. പക്ഷേ അദ്ദേഹം രാജി വെച്ച് പിരിഞ്ഞു. അതാണ് ആണത്തം.
ഇന്ത്യയിലും integrity ഉള്ള നേതാക്കൾ ഉണ്ടായിരുന്നു.1962ൽ ഇന്ത്യയിൽ തുടരെത്തുടരെ ട്രെയിൻ അപകടങ്ങൾ ഉണ്ടായി.അനേകം പേർ മരിച്ചു. അന്ന് റെയിൽവേ മന്ത്രി ആയിരുന്ന ലാൽ ബഹദൂർ ശാസ്ത്രി ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെച്ചു. രാജി വെക്കരുത് എന്ന് നെഹ്റു പറഞ്ഞിട്ടും ശാസ്ത്രി രാജി വെച്ചു. ഇതാണ് കണ്ടു പഠിക്കേണ്ടത്.
Comments
Post a Comment