പഴമക്കാർ ഓർക്കുന്നുണ്ടായിരിക്കും പണ്ട് വടക്കേ ഇന്ത്യയിൽ സ്ത്രീ ധനത്തിന്റെ പേരിൽ ഭർത്താവും അവന്റെ ഫാമിലിക്കാരും ചേർന്ന് വധുവിനെ പീഡിപ്പിച്ചു തീകൊളുത്തി കൊന്നതിന്റെ അനേകം വാർത്തകൾ.ഇപ്പോൾ കാറ്റ് എതിർ ദിശയിൽ ആഞ്ഞടിച്ച് കേരളത്തെ പിടിച്ചു കുലുക്കി, യുവതീപീഢനം പ്രധാന വാർത്ത ആയിരിക്കുന്നു. കോവിഡിന് സമാന്തരമായി ഒരു തരം ഭ്രാന്ത് കേരളത്തിൽ പടരുന്നുണ്ടോ എന്നൊരു സംശയം. ഒഴിഞ്ഞ പ്ളാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്നതു പോലെയാണ് യുവജീവിതങ്ങൾ കയറിലും പാലത്തിലും പാള ത്തിലും കയത്തിലും വിഷത്തിലും തീയിലും അവസാനിക്കുന്നത്.
പ്രബുദ്ധ കേരളം, സാക്ഷര കേരളം, ഒന്നാം നമ്പർ എന്നെല്ലാം ചിലർ വീമ്പടിക്കുമ്പോൾ ചിരിക്കാതെ വയ്യ. ഒരു രാജ്യത്ത് ജനങ്ങൾ എല്ലാം ഹാപ്പി ആണെങ്കിൽ അത് ഒന്നാം നമ്പർ ആണ്. നിത്യവും ഭീകരമായ കൊലകളും ആല്മഹത്യകളും നടക്കുന്ന കേരളത്തിൽ അനേകം ആളുകൾ പല കാരണങലാൽ unhappy അല്ലെങ്കിൽ sad ആണ്.
ഇംഗ്ലീഷിൽ happy എന്ന വാക്കിന്റെ opposite, unhappy എന്നാണ്. രണ്ടും പറയാൻ എളുപ്പം
സന്തോഷം എന്ന വാക്കിന്റെ opposite എന്താണ്? അറിഞ്ഞു കൂടാ.അസന്തോഷം എന്ന് ഒരു വാക്ക് ഉണ്ടോ? ഏതായാലും സന്തോഷത്തിന്റെ opposite ദുഃഖം അല്ല. ഉദാഹരണത്തിന് ഞാൻ soccer കണ്ടുകൊണ്ടിരിക്കുമ്പോൾ current പോയാൽ ഞാൻ unhappy ആകും.ദുഃഖിക്കുകയില്ല. വിഷമം തോന്നും.
കേരളത്തിൽ അനേക ലക്ഷം ആളുകൾ unhappy ആയിരിക്കും. Covid situation വളരെ unhappiness ഉണ്ടാക്കുന്ന ഒന്നാണ്.ജോലി നഷ്ടം, കടം, രോഗം, നല്ല വീട് ഇല്ലാത്തതു മുതലായ പ്രശ്നങ്ങൾ വളരെ വിഷമം ഉണ്ടാക്കും. മദ്യപാനം എടുത്തു പറയേണ്ട ഒന്നാണ്.
ഏറ്റവും വേദനാ ജനകവും ചിലപ്പോൾ ഭീകരവും ആകുന്നത് കുടുംബ കലഹമാണ്. ഒരു വീട് നമുക്ക് ഏറ്റവും സമാധാനവും സന്തോഷവും തരുന്ന ഇടമാണ്. അത് വിപരീതമായൽ അത് നരകമാണ്. കൊലപാതകം, ആല്മഹത്യ എന്നിവ നടന്നു കഴിയുമ്പോൾ ആണ് നരകത്തെപ്പറ്റി പുറം ലോകം അറിയുന്നത്. കേരള ചാനലുകൾ ഇത്തരം വാർത്തകൾ കൊണ്ട് നിറയുകയാണ്.
ഈ പ്രശ്നങ്ങളുടെ കാരണം മനുഷ്യത്വം ഇല്ലാത്തതാണ്. ഒരു സഹജീവിയെ വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ hurt ചെയ്യാത്തത് മനുഷ്യത്വം. Live and let live. സ്നേഹിച്ചില്ലെങ്കിലും OK. ഉപദ്രവിക്കാതിരുന്നാൽ മതി.
ധനത്തോടുള്ള ആർത്തി യാണ് ചില മനുഷ്യരെ നീചർ ആക്കി മാറ്റുന്നത്. കൂടത്തായി കേസിൽ നാം ഇത് കണ്ടു. ഇപ്പോൾ പുറത്തു വരുന്ന സ്ത്രീ ധന കൊലകളും ആർത്തി കാരണമാണ്.
പോലീസും കോടതിയും വനിതാ കമ്മീഷനും എത്ര ശ്രമിച്ചാലും സ്ത്രീധന പീഡനം അവസാനിക്കാൻ പോകുന്നില്ല. മനുഷ്യർക്ക് മനുഷ്യത്വം ഉണ്ടായാലേ ഈ പ്രശ്നം തീരുകയുള്ളൂ.
വിവാഹം തടി കച്ചവടം പോലെ ആകരുത്. വില പേശി സ്ത്രീധനം ചോദിക്കുന്നത് ഏറ്റവും വൃത്തികെട്ട പ്രവർത്തിയാണ്. parents ന് പണം മിച്ചമുണ്ടെങ്കിൽ കൊടുക്കട്ടെ.ആ പണം യുവ ദമ്പതികളുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കട്ടെ
ഞങ്ങൾക്ക് രണ്ട് girls ആണ്. അവരുടെ husbands ന്റെ വീട്ടുകാർ dowry ആവശ്യപ്പെടില്ല. എങ്കിലും ഞങ്ങൾ വേണ്ടതൊക്കെ കൊടുത്തു. എന്തെങ്കിലും ആവശ്യം വന്നാൽ കൊടുക്കും. എന്നാൽ ആരും ഒന്നും ചോദിക്കുകയില്ല. കാരണം അവർക്ക് ജോലിയും ശമ്പളവും ഉണ്ട്.
പോലീസും കോടതിയും കുടുംബ കാര്യങ്ങളിൽ ഇടപെടേണ്ടി വരുന്നത് മോശമാണ്. Do not wash your dirty linen in public എന്നാണ് ചൊല്ല്.
Comments
Post a Comment