1954ൽ ആയിരുന്നു എന്റെ സ്കൂൾ പ്രവേശം. പൈകയിലെ ആരാധനാ മഠത്തിന്റെ കീഴിലുള്ള Little Flower പ്രൈമറി സ്കൂളിൽ.1മുതൽ 5 വരെ ഓരോ ക്ലാസ് ആണ് അവിടെ ഉണ്ടായിരുന്നത്. സ്കൂൾ കെട്ടിടം വാസ്തവത്തിൽ ഒരു ഹാൾ ആയിരുന്നു. തട്ടികൾ വെച്ച് ക്ലാസ്സുകൾ തിരിച്ചിരുന്നു.5 ആം ക്ലാസ് കഴിഞ്ഞാൽ ഓഫീസ് ആണ്. നല്ല രീതിയിലുള്ള ഒരു ഓഫീസ്. ഇടവകയിലെ meetings ഉള്ളപ്പോൾ തട്ടികൾ എടുത്തു മാറ്റും.
ഓരോ ക്ലാസ്സിലും ഇരുപതോളം കുട്ടികൾ ഉണ്ടായിരുന്നു. പാവപ്പെട്ട അനേകം കുട്ടികൾ അന്ന് സ്കൂളിൽ പോയിരുന്നില്ല. പ്രത്യേകിച്ചു ചുമട്ടു തൊഴിലാളികളുടെ കുട്ടികൾ.
സ്‌കൂളിൽ പോകുന്നതിൽ എനിക്ക് വിഷമമോ ചമ്മലോ ഒട്ടും ഇല്ലായിരുന്നു. കാരണം അന്നത്തെ കുട്ടികൾക്ക് ലാളന ഒട്ടും കിട്ടിയിരുന്നില്ല. മാതാ പിതാക്കൾക്ക് ലാളിക്കാൻ സമയം ഇല്ലായിരുന്നു.മുതിർന്ന കുട്ടികൾ ഇളയ കുട്ടികളുടെ കാര്യങ്ങൾ നോക്കിയിരുന്നു.
Little Flower സ്കൂളിൽ എന്റെ ജ്യേഷ്ട്ടൻ സെബാസ്റ്റ്യൻ മൂന്നാം ക്ലാസ്സിലും ഒരു ചേച്ചി ഏലിക്കുട്ടി 5 ആം ക്ലാസ്സിലും ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നത്.
വീട്ടിൽ നിന്ന് സ്കൂളിലേക്കുള്ള ദൂരം 1 കിലോമീറ്റർ. റോഡ് ഇല്ല. രണ്ട് പറമ്പിൽ ക്കൂടി നടന്ന് പിന്നെ ഒരു ഇടവഴിയിലൂടെയാണ് നടപ്പ്. മഴക്കാലത്തു ഇടവഴിയുടെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം നിറയും. പൈകയോട് അടുക്കുമ്പോൾ ജലം മലിനമാണ്. അന്ന് കുട്ടികൾക്ക് ചെരുപ്പില്ല. ചിലപ്പോൾ ചൊറിച്ചിൽ അനുഭവപ്പെട്ടിരുന്നു.
സ്‌കൂളിൽ sisters മാത്രമായിരുന്നു അധ്യാപകർ. അവരുടെ teaching എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞങ്ങളുടെ ടീച്ചർ കറുത്ത കണ്ണട ധരിച്ചിരുന്നു. കണ്ണിന് എന്തോ പ്രശ്നം ഉണ്ടായിരുന്നു.
ഞങ്ങളുടെ ക്ലാസ്സിൽ പാപ്പൂട്ടി എന്ന ഒരു കുഴപ്പക്കാരൻ ഉണ്ടായിരുന്നു. ഒരിടത്ത് സ്ഥിരമായി ഇരിക്കാൻ അവന് പ്രയാസമായിരുന്നു. പഠനത്തിൽ താൽപ്പര്യമില്ല. അവനെ മെരുക്കി എടുക്കാൻ ടീച്ചർ എന്നെയും കൂട്ടി.
വേറെ ദേശക്കാരായ രണ്ടു കുട്ടികൾ എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നു. വിലാസിനിയും കുഞ്ഞുമോനും. അവരുടെ അച്ഛൻ പൈക യിൽ ഒരു നായർ ഹോട്ടൽ& Tea shop നടത്തിയിരുന്നു. അന്നത്തെ കാലത്ത് നായർ ഹോട്ടലുകൾ വളരെ popular ആയിരുന്നു. ഒന്നാം ക്ലാസ്സിനു ശേഷം ആ കുടുംബം സ്ഥലം മാറി പോയി.
ഉച്ചക്കത്തെ ഊണ് ഞങ്ങൾ പൊതിച്ചോർ ആക്കി കൊണ്ടുപോയിരുന്നു. കൂട്ടാൻ നല്ല രുചിയുള്ള പയർ. സ്‌കൂൾ പരിസരത്ത് എവിടെയെങ്കിലും ഇരുന്ന് കഴിക്കും. കുടിക്കാൻ കിണറ്റിലെ വെള്ളം.
Toilet എന്ന വാക്ക് അന്ന് കേട്ടിട്ടില്ല. പൈക തൊട്ടിലേക്കാണ് ഞങ്ങൾ മുള്ളിയിരുന്നത്. ഏറ്റവും ദൂരത്തേക്ക് മുള്ളാൻ മത്സരം ഉണ്ടായിരുന്നു. ശവക്കോട്ടക്ക് അടുത്ത് കുറെ തേക്കിൻ തൈകളും കുറ്റി ക്കാടും girls toilet ആയിരുന്നു
Little Flower എന്നാൽ കൊച്ചു ത്രേസിയ പുണ്യവതിയാണ്. പുണ്യവതിയുടെ തിരുനാൾ പ്രമാണിച്ച് കുറെ ദിവസം നൊവേനയും സമാപന ദിവസം മീറ്റിംഗും പാട്ടും കമ്പിത്തിരിയും ഉണ്ടായിരുന്നു.
ഒന്നാം ക്ലാസ്സിൽ കൂടെ പഠിച്ച ഭൂരിപക്ഷം പേരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നാണ് അനുമാനിക്കുന്നത്. ഒന്നോ രണ്ടോ പേർ ജീവിച്ചിരിപ്പുണ്ട് എന്ന് സൂചനയുണ്ട്.
Comments
Post a Comment