അതി മനോഹരമായ ഒരു ദിവസമാണ് ഇന്ന്. ഒട്ടും ശല്യം ചെയ്യാത്ത മഴ. അതും പുട്ടിന് തേങ്ങ പോലെ.
7മണിക്ക് online കുർബ്ബാന കണ്ടു. മഴ പോലെ തന്നെ മുഷിപ്പിക്കാത്ത കുർബാന. Covid ന് ശേഷവും ഇത് തുടരണം. പെട്രോൾ കാശ് ലാഭമുണ്ട്.
ജീവിക്കാൻ പറ്റിയ ഏറ്റവും നല്ല രാജ്യം, city, എന്നൊക്കെ ചിലപ്പോൾ survey കൾ കാണാം. അതുപോലെ ,ചിരിക്കാൻ ഏറ്റവും നല്ല രാജ്യംഏത് എന്ന് ചോദിച്ചാൽ ഉത്തരം കേരളമാണ്. കാരണം ഇവിടെ എല്ലാം കോമഡിയാണ്.
രാവിലെ ഞാൻ കുറെ ചിരിച്ചു. ഇപ്പോൾ വിവാദമായ മരം കൊള്ള ഓർത്തിട്ടാണ്. ഒന്ന്, കേരളത്തിൽ ഖജനാവിൽ പണമില്ല. എന്നാൽ അനേകായിരം കോടിയുടെ തടി കയ്യൂക്കുള്ളവർ വെട്ടി കടത്തി പണം തട്ടുന്നു. വനത്തിൽ നിന്ന് വെട്ടുന്ന തടി പെരുമ്പാവൂരിൽ എത്തിക്കാൻ no problem. പാസ്സ് ഒന്നും വേണ്ട.
എന്നാൽ സാധാരണക്കാരൻ ഒരു കഷണം തടി സ്വന്ത ആവശ്യത്തിന് കൊണ്ടുപോകാൻ പാസ്സ് വേണം.
ഞങ്ങളുടെ വീടുപണിക്ക് ആവശ്യമായ തടി, ഭാര്യാപിതാവ്, പരേതനായ ശ്രീ TC വർഗ്ഗീസ് സൗജന്യമായി തന്നതാണ്.2014ൽ അദ്ദേഹം അന്തരിച്ചു.2017 ൽ ഞങ്ങൾ രണ്ട് ആഞ്ഞിലിയും ഒരു തേക്കും വെട്ടി. സ്വന്ത ആവശ്യത്തിന് ആണെങ്കിലും transport ചെയ്യാൻ village ഓഫീസിൽ നിന്ന് പാസ്സ് വേണം. കരം കെട്ടിയ രസീത് ഒക്കെ സംഘടിപ്പിച്ചു ഏറ്റുമാനൂർ Village ഓഫീസിൽ അപേക്ഷ കൊടുത്തു. നല്ലവനായ വില്ലേജ് ഓഫീസർ അടുത്ത ദിവസം ചെല്ലാൻ പറഞ്ഞു. അടുത്ത ദിവസം പാസ്സ് കിട്ടി.
തടിവെട്ടും മുറിക്കലും ഒക്കെ വളരെ രസകരമായിരുന്നു. അടുത്തദിവസം ഭരണങ്ങാനം തട്ടാൻ പറമ്പിൽ മില്ലിലേക്ക് തടിയുമായി യാത്ര. മുത്തോലിയിൽ വെച്ച് പോലീസ് കൈ കാട്ടി ട്രക്ക് നിറുത്തി. പാസ്സ് കാണിച്ചപ്പോൾ OK.
വീട് പണിക്കിടെ തടി കുറെ short ഉണ്ടെന്ന് മനസ്സിലായി. മില്ലിൽ പോയി ഒരു കഷണം തടി വാങ്ങി. ബില്ല് അടിച്ചു തന്നപ്പോൾ ഞെട്ടിപ്പോയി.67000 രൂപ.
കേരളത്തിൽ കയ്യൂക്കുള്ളവർ തട്ടിയെടുക്കുന്ന തടി അനേകായിരം കോടിയുടെ ആണ്.
പട്ടയ ഭൂമിയിൽ എത്ര തടിയുണ്ടെന്നു revenue വകുപ്പിന് അറിയില്ല.
എങ്ങനെ ചിരിക്കാതിരിക്കും?😊☺
Comments
Post a Comment