മനോഹരമായ ഒരു ഞായറാഴ്ച്ച. അതിരാവിലെ ശല്യം ചെയ്യാത്ത ഒരു മഴ പെയ്തു.7 മണി ആയപ്പോൾ വെയിൽ തെളിഞ്ഞു. പതിവ്‌പോലെ Shekhina ചാനലിൽ കുർബാന കണ്ടു. മഴയ്ക്ക് സമാനമായ short കുർബാന. കോവിഡ് തീർന്നാലും Senior citizens ന് chanel കുർബാന മതി. വീട്ടിൽ ആകുമ്പോൾ full concentration കിട്ടും.
ചില messages കണ്ടപ്പോഴാണ് ഇന്ന് Fathers Day ആണെന്ന് അറിയുന്നത്. വാസ്തവത്തിൽ 365 ദിവസവും ഓരോ വിശേഷ ദിവസം ആണ്. Family, father, mother, sister, friend, lover എന്നിങ്ങനെ പലരെ ചേർത്ത് day ഉണ്ട്.
എന്തായാലും happy fathers day നല്ലതാണ്.എന്താണ് ഒരു പിതാവിനെ happy ആക്കുന്നത്? വലിയ പ്രശ്നങ്ങൾ ഇല്ലാതെ ഒരു ഫാമിലിയിലെ എല്ലാ അംഗങ്ങളും ഒരുമിച്ചു താമസിക്കുകയാണെങ്കിൽ അതാണ് ഏറ്റവും സന്തോഷം തരുന്നത്. എന്നാൽ എല്ലാവർക്കും അത് സാധിക്കുകയില്ല. മുൻപ് വിദേശത്തുള്ള മക്കൾ Christmas അവധിക്ക് നാട്ടിൽ വന്നിരുന്നു. Covid എല്ലാത്തിനെയും തകിടം മറിച്ചു.യാത്രകൾ മുടങ്ങി. ഇനി എല്ലാവരും ഒത്തു ചേരുന്ന Christmas ഉണ്ടാകുമോ? ഉണ്ടായാൽ തന്നെ പലരും കൊഴിഞ്ഞു പോയിട്ടുണ്ടായിരിക്കും.
ഇന്നത്തെ സാങ്കേതിക വിദ്യ കുടുംബങ്ങളെ നിലനിർത്തുന്നു എന്ന് പറയാം. ഇന്ന് വീഡിയോ call ലൂടെ കുടുംബങ്ങൾക്ക് ഒത്തു ചേരാൻ സാധിക്കുന്നു. ഉദാഹരണത്തിന് ഞങ്ങൾക്ക് 2പെണ്മക്കൾ ആണ്. മൂത്തവൾ കോഴിക്കോട്ടും രണ്ടാമത്തെ മകൾ ഓസ്ട്രേലിയയിലുമാണ് settle ചെയ്തിരിക്കുന്നത്. കോവിഡ് കാരണം ഞങ്ങളുടെ കോഴിക്കോട് യാത്രകൾ മുടങ്ങി. മകളും കുടുംബവും നാല് പ്രാവശ്യം കാറിൽ വന്നു പോയി.രണ്ടാമത്തെ മകൾ അവസാനമായി വന്നത് 2018ൽ ആണ്.
വീഡിയോ call ലൂടെ interaction വളരെ രസകരമാക്കാൻ സാധിക്കുന്നു. പേരകുട്ടികൾക്ക് ചില hobbies ഉണ്ട്. അത് വളരെ ഉത്സാഹപൂർവം അവർ കാണിച്ചു തരും. കോഴിക്കോട്ടുള്ള 10 വയസ്സുകാരിയുടെ ഹോബി പക്ഷി വളർത്തൽ ആണ്.2 കിളികൾ ഉണ്ട്. കൂട് കാണിച്ച് ഒരു lesson തന്നെ അവൾ ചെയ്യാറുണ്ട്.ഈയിടെ ഒരു കിളി അവളെ പറ്റിച്ചു പറന്നു പോയി.
ഓസ്ട്രേലിയയിൽ 3 പേരകുട്ടികൾ .3 girls. മൂത്തവൾക്ക് 13 വയസ്സ്. അവൾക്ക് cooking ൽ ആണ് താല്പര്യം. Burger, pasta ഒക്കെ ഉണ്ടാക്കി കാണിക്കും. എഴുതിയ poems വായിച്ചു കേൾപ്പിക്കും. അടുത്തത് twins ആണ്.10 വയസ്സ്. ഒരാൾക്ക് piano ആണ് താല്പര്യം. മറ്റെ ആൾക്ക് Guitar ആണ്. Hobby. ഇവർ instruments വായിച്ചു കേൾപ്പിക്കും. അവർക്ക് Charlie എന്നു പേരുള്ള ഒരു പട്ടിയുണ്ട്.
അങ്ങോട്ട് കാണിക്കാൻ എനിക്ക് പൂച്ചകൾ ഉണ്ട്. ഒന്നും രണ്ടും അല്ല ,8 എണ്ണം.3 തള്ള പൂച്ചകൾ.2 മാസം പ്രായമുള്ള 2 .4 ദിവസം പ്രായമുള്ള 3 എണ്ണം.
ഈ കുട്ടികൾക്ക് video call ചെയ്യാൻ വളരെ ഉത്സാഹമാണ്. ഇതാണ് നമ്മളെ വളരെ Happy ആക്കുന്നത്.
Comments
Post a Comment