പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്.
അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു.
പൈകയിൽ കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും.
ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു.
1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട് ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ Rome ഒളിമ്പിക്സ് ൽ അദ്ദേഹത്തിന് ഒരു Gold മെഡൽ നേടുമെന്ന് ഇന്ത്യക്കാർ മുഴുവൻ ആഗ്രഹിച്ചു. പക്ഷേ നിർഭാഗ്യവശാൽ അദ്ദേഹത്തിന് 4 ആം സ്ഥാനമാണ് ലഭിച്ചത്. എന്തായാലും1960ലെ വാർത്തകളിൽ മിൽഖാ സിങ് നിറഞ്ഞു നിന്നു.
1960ൽ മിൽഖാ സിംഗിനൊപ്പം ഒരു താരം ആയിരുന്നു Janice Spink എന്ന ഒരു ആംഗ്ലോ ഇന്ത്യൻ യുവതി. കേരളത്തെ represent ചെയ്ത അവർ 100 metre ചാമ്പ്യൻ ആയിരുന്നു. അവർ Rome Olympics ൽ പങ്കെടുത്തു എന്നാണ് ഓർമ്മ.
1960ൽ അപ്പച്ചൻ എന്ന ഒരാൾ Modern Cafe എന്ന പേരിൽ പൈക
യിൽ ഒരു ഹോട്ടൽ തുടങ്ങി. ആ ഹോട്ടലിന് 2 attractions ഉണ്ടായിരുന്നു. 1.ഒരു വലിയ Murphy radio.2. ഒരു കരിങ്കുരങ്. കുരങ്ങു വളരെ funny ആയിരുന്നു. മാർക്കറ്റ്ന്ന് അപ്പുറത്തെ ഒരു വലിയ മരത്തിലാണ് അവന്റെ ഇരിപ്പ്. ആ മരത്തിൽ നിന്ന് ഹോട്ടലിന്റെ door നടുത്തുവരെ ഒരു കേബിൾ കെട്ടിയിരുന്നു. കുരങ്ങന്റെ chain കേബിളുമായി ring ഇട്ട് connect ചെയ്തിരുന്നു. ചിലപ്പോൾ അവൻ ഊർന്നു ഹോട്ടൽ വാതിൽ വരെ വരും. പിന്നെ ഒരു ബഹളമാണ്. അവനെ കാണാൻ സ്‌കൂൾ കുട്ടികൾ തടിച്ചു കൂടിയിരുന്നു. ഞാൻ ഉൾപ്പെടെ.
1960ൽ കോഴിക്കോട്ടു സന്തോsh ട്രോഫി soccer മത്സരം നടന്നു. Soccer ജനങ്ങൾക്ക് ഹരമായിരുന്നു. അപ്പച്ചൻ radio ക്ക് loud speaker fit ചെയ്തു.Running commentary കേൾക്കാൻ ജനങ്ങൾ തടിച്ചു കൂടി. പൂർണ്ണ അച്ചടക്കത്തോടെ. ഞാനും ആ ജനക്കൂട്ടത്തിൽ ഉണ്ടായിരുന്നു. രാമചന്ദ്രൻ ആണ് commentary ചെയ്തത്. അന്നത്തെ പ്രമുഖ കളിക്കാരിൽ ചിലരുടെ പേരുകൾ ഓർക്കുന്നു. ചുനി ഗോസാമി, തങ്കരാജ്, ജർണ്ണയിൽ സിംഗ്.....അന്ന് Services ആണ് ട്രോഫി നേടിയത്.
Loud speaker fit ചെയ്ത അപ്പച്ചന് നന്ദി. Modern Cafe ൽ രഹസ്യമായി ചാരായം വിറ്റിരുന്നു എന്നാണ് അറിവ്. അവിടെ ഏതോ അടിപിടി നടന്നു. അതേ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടി എന്ന് കേട്ടിട്ടുണ്ട്.
മറക്കാൻ കഴിയാത്ത ഒരു അനുഭവം ആയിരുന്നു അത്. അപ്പച്ചന് നന്ദി.
Comments
Post a Comment