സ്കൂൾ പ്രവേശന കാലത്തെ പ്പറ്റി ഓര്മിച്ചപ്പോൾ ചിന്തകൾ Little Flower സ്കൂളിന്റെ പരിസരം വിട്ട് റോഡിലേക്ക് ഇറങ്ങി. അന്ന് റോഡ് ടാർ ചെയ്തിട്ടില്ല.1956ലാണ് ടാർ ചെയ്തത്. അന്ന് steam roller എത്തിയപ്പോൾ വലിയ അത്ഭുതം ആയിരുന്നു. Travancore സർക്കാരിന്റെ വകയായിരുന്നു ആ steam roller. അതിൽ ഒരു ശംഖു ചിഹ്നം ഉണ്ടായിരുന്നു.
സ്‌കൂൾ വിട്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം കാണുന്നത് അന്തോണി അപ്പൂപ്പന്റെ കുട repair shop ആണ്. മഴക്കാലത്തു അവിടെ നല്ല തിരക്കാണ്. കുറെ മുന്നോട്ട് നീങ്ങിയാൽ വലതു വശത്ത് പാംപ്ലാനിയിൽ കുഞ്ഞൂഞ്ഞ് ചേട്ടൻ വീടിന് മുൻപിൽ ഒരു പീഠത്തിൽ ഇരിക്കുന്നത് കാണാം. ചിലപ്പോൾ ചേടത്തി പുറകിൽ നിൽക്കുന്നത് കാണാം. അവിടെയുള്ള കടകൾ അദ്ദേഹം വാടകയ്ക്ക് കൊടുത്തതാണ്. അവയിൽ ഒന്ന് ചെമ്പ് കൊട്ടികളുടേതാണ്. ചെമ്പ് പാത്ര നിർമ്മാണം. സദാസമയവും കൊട്ടുന്ന ശബ്ദം കേൾക്കാം. അടുത്തത് കുട്ടപ്പന്റെ ബാർബർ shop ആണ്. എന്റെ chachen ഒന്നോ രണ്ടോ മാസത്തിൽ ഒരിക്കൽ എന്നെ മുടി വെട്ടിക്കാൻ കൊണ്ടുപോകും. shop ന്റെ ചുവരിൽ വലിയ സിനിമാ പോസ്റ്ററുകൾ ഉണ്ടായിരുന്നു. തമിഴും മലയാളവും.എന്നെ ഏറ്റവും ആകർഷിച്ചത് ജീവിത നൗക എന്ന സിനിമയുടെ poster ആണ്.
കുട്ടപ്പന്റെ മുടിവെട്ട് മികച്ചത് ആയിരുന്നു. പക്ഷെ താൻ ഉടുത്തു പറിച്ച മുണ്ട് പുതപ്പിച്ചു എന്ന ഒരു ആക്ഷേപം ഉണ്ടായിരുന്നു.
ബാർബർ shop കഴിഞ്ഞാൽ ഒരു സൈക്കിൾ repair shop ആണ്. അന്നത്തെ കാലത്ത് ഒരു സൈക്കിൾ സ്വന്തമായി ഉള്ള ആൾ നാട്ടിൽ ശ്രദ്ധിക്കപ്പെടുന്ന ആളാണ്. സൈക്കിൾ shop കഴിഞ്ഞാൽ ഒരു നായർ hotel&teashop ആണ്.
1950s ൽ പൈകയിലെ ഏറ്റവും പ്രമുഖ പലചരക്കു കട നരിതൂക്കിൽ KJ Joseph ന്റെ കട. എന്റെ ചാച്ചന്റെ first cousin ആണ്. ആ കടയിൽ ഞാൻ നിത്യ സന്ദർശകനായിരുന്നു. ഞങ്ങൾക്കുള്ള ദീപിക പത്രം അവിടെയാണ് keep ചെയ്യുന്നത്. സ്കൂൾ വിട്ടാൽ പത്രം collect ചെയ്താണ് ഞാൻ വീട്ടിലേക്ക് പോകുന്നത്. പത്രം മുഴുവൻ വായിക്കും.
അന്ന് സ്ഥലത്തു പ്രചാരം ദീപികയ്ക്ക് ആയിരുന്നു. ഇന്ന് ദീപിക മരുന്നിന് പോലും കിട്ടാനില്ല.
KJ ജോസഫ് intermediate വരെ പഠിച്ച ആളാണ്. ഉടുപ്പിലും നടപ്പിലും ഒരു perfect gentleman. അദ്ദേഹം Indian Express subscribe ചെയ്തിരുന്നു.
തൊട്ടടുത്ത് KP നായരുടെ പലചരക്ക് കടയാണ്. ഈ കടയുടെ തിണ്ണയിൽ ഒരു മൂലയ്ക്ക് നാരായണൻ ആചാരി എന്ന ഒരു free lance തട്ടാൻ തന്റെ പണികളിൽ ഏർപ്പെട്ടിരുന്നു. ഞാൻ ആ പണികൾ കൗതുക ത്തോടെ നോക്കുക പതിവായിരുന്നു.അദ്ദേഹം നമ്മുടെ ലാലു പ്രസാദ് യാദവിന്റെ ഒരു അപരൻ ആയിരുന്നു. അയാളുടെ മകൻ എന്റെ സഹപാഠി ആയിരുന്നു.അവന്റെ ഒരു കണ്ണ് half closed ആയിരുന്നു.
ഇടതു വശത്ത് പൈക ചന്തയാണ്. അവിടത്തെ പ്രധാന കച്ചവടം ഉണക്കമീനും beef ഉം ആയിരുന്നു. വൃത്തി ഹീനമായ ചന്തയിൽ പന്നികൾ അലഞ്ഞു നടന്നിരുന്നു.
അടുത്ത കട ഒരു ചെരുപ്പ്‌കടയാണ്. ആ കടയെ മറക്കാൻ ആവില്ല. കാരണം എനിക്ക് ആദ്യമായി ഒരു pair shoes വാങ്ങിയത് അവിടെ നിന്നാണ്. First Holy Communion പ്രമാണിച്ച്.ക്യാൻവാസ് shoes ന്റെ box തുറന്നപ്പോൾ ഒരു പ്രത്യേക മണം ഉണ്ടായിരുന്നു.
അന്ന് ready made വസ്ത്രങ്ങൾ കിട്ടാനില്ലായിരുന്നു. അതുകൊണ്ട് തയ്യൽ ക്കാർക്ക് വളരെ പ്രാധാന്യം ഉണ്ടായിരുന്നു. പറയുന്ന date ൽ ഒരു item തയ്ച്ചു കിട്ടാൻ പ്രയാസമായിരുന്നു. മറ്റപ്പള്ളിൽ തൊമ്മച്ചന്റെ കടയിൽ നിന്ന് തുണി select ചെയ്ത് തയ്ക്കാൻ ഏൽപ്പിക്കും. കട തിണ്ണയിൽ ആണ് tailor ഇരിക്കുന്നത്.
മഴ തകർത്തു പെയ്യുമ്പോൾ എല്ലാവരും കട തിണ്ണകളിൽ കയറി നിൽക്കും. അപ്പോഴാണ് ചില കാഴ്ചകൾ അടുത്തു കാണുന്നത്. അന്ന് മുറുക്കാൻ കടകൾ വളരെ active ആയിരുന്നു. മുറുക്കും ബീഡി വലിയും popular. മുറുക്കാൻ കടയുടെ അടുത്ത് കുഞ്ഞുകുട്ടി എന്നയാൾ ബീഡി theru ക്കുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട്. തല പതുക്കെ ആട്ടിക്കൊണ്ടാണ് അയാൾ തന്റെ പണി ചെയ്തിരുന്നത്.
അന്ന് മലഞ്ചരക്ക് വ്യാപാരം വളരെ പ്രധാനമായിരുന്നു. അതിന്റെ കുറെ കടകൾ ഉണ്ടായിരുന്നു. കുരുമുളക്, ചുക്ക്, തേങ്ങ, അടയ്ക്ക മുതലയാവ ആയിരുന്നു ജനങ്ങളുടെ വരുമാന മാർഗ്ഗം. റബ്ബർ കൃഷി popular ആയിരുന്നില്ല. റബ്ബറിന് വില കൂടിയപ്പോഴാണ് റബ്ബർ കൃഷി വ്യാപകമായത്.1950s ൽ ഞങ്ങൾക്ക് ഏകദേശം 50 റബ്ബർ മരങ്ങളാണ് ഉണ്ടായിരുന്നത്.
പൈകയിലെ ഏറ്റവും popular ഹോട്ടൽ അപ്പുനായരുടെ ഹോട്ടൽ ആയിരുന്നു. അവിടത്തെ ദോശയുടെ രുചി ഓർത്താൽ വായിൽ ഉമിനീർ നിറയും. chachen ഒരു incentive പോലെ ചിലപ്പോൾ അപ്പുനായരുടെ ദോശ വാങ്ങി തരും. ശംഖു മാർക്ക് കൈലിയും മുറിക്കയ്യൻ ബനിയനുമാണ് അപ്പു നായരുടെ വേഷം. അധികം സംസാരിക്കുകയില്ല.
ഡിസംബറിൽ paikaയിലെ പെരുന്നാൾ പ്രമാണിച്ച് അപ്പുനായർ ഒരു ചായ അടി expert നെ ഏതാനും ദിവസത്തേക്ക് hire ചെയ്തിരുന്നു. ഒരു തുള്ളി പോലും നിലത്തു വീഴിക്കാതെ പല angle ൽ ഉള്ള ചായ അടി കാണാൻ ആളുകൾ തടിച്ചു കൂടിയിരുന്നു.
( തുടരും)
Comments
Post a Comment