ഇന്നലെയും ഇന്നും മഴയിൽ നിന്ന് ഒരു break പോലെ തോന്നുന്നു. ഇന്നലെ ഒട്ടും പെയ്തില്ല. ഇനി ഒരാഴ്ച്ച break നീണ്ടാലും OK. കാരണം ഈ പ്രദേശത്ത് ഏപ്രിൽ മുതൽ നിത്യവും മഴ പെയ്തു.
ഇന്നലെയും ഇന്നും പൈക ടൌൺ വരെ പോയി.5 മിനിറ്റ് നടന്നാൽ ടൌൺ ന്റെ ഹൃദയ ഭാഗങ്ങളിൽ എത്താം. town ൽ തിരക്ക് ഒട്ടും കണ്ടില്ല.ഒരു ഹർത്താലിന്റെ പ്രതീതി. പണ്ട് കേരളാ Govt., ഹൈക്കോടതിയിൽ ഒരു affidavit കൊടുത്തിരുന്നു. ജനങ്ങൾ hartal enjoy ചെയ്യുന്നു എന്നാണ് സർക്കാർ പറഞ്ഞത്. ഇത് വലിയ ഒരു irony ആയി മാറിയിരിക്കുന്നു. ജനങ്ങൾ അടച്ചുപൂട്ടി വീട്ടിൽത്തന്നെ ഇരിക്കുന്നു.പക്ഷേ അധികമാരും enjoy ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല.lock down crisis എല്ലാവരെയും ഒരു പോലെയല്ല ബാധിക്കുന്നത്. ഒരു pensioner, least affected ആണ് എന്നാണ് എന്റെ അഭിപ്രായവും അനുഭവവും.
ജീവിക്കാൻ ആവശ്യമായ ഒരു പെൻഷൻ, സ്വന്തമായി വീട്, മക്കൾ married and settled, അസുഖം ഇല്ല, മുതലായ സാഹചര്യങ്ങൾ ഒത്തു ചേർന്നാൽ covid lock down സഹിക്കാവുന്നതെയുള്ളൂ.
പെട്രോളിന്റെ വില വർദ്ധന ഒരു joke ആയിട്ടാണ് എനിക്ക് തോന്നുന്നത്. കാരണം എന്റെ കാർ അനേകം മാസങ്ങളായി ഓടാതെ കിടക്കുകയാണ്.ഓടിയാൽത്തന്നെ 400 metre അകലെയുള്ള പറമ്പിൽ പോകും. കൂടി വന്നാൽ daily 1 km. കഴിഞ്ഞ കൊല്ലം car ഓടാതെ കിടന്ന് ബാറ്ററി flat ആയിരുന്നു. ഈ കണക്കിന്‌പോയാൽ ഈ വർഷം ഒരു ഫുൾ ടാങ്ക് പെട്രോൾ വേണ്ടി വരില്ല.
പണ്ട് എന്നോ കേട്ട ഒരു phrase ഈയിടെ ഓർമ്മയിൽ തെളിഞ്ഞു വന്നു. A bolt from the blue. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം എന്നാണ് meaning.2017 ൽ സൗത്ത് ആഫ്രിക്കയിൽ നിന്ന് തിരിച്ചു പൊന്നുവെങ്കിലും പൊക്കിൾ കൊടി cut ചെയ്തിട്ടില്ല. അതായത് പെൻഷൻ അഥവാ അരി കാശ്. സൗത്ത് ആഫ്രിക്കൻ Rand ന് ഈയിടെ മൂല്യം കൂടി. കഴിഞ്ഞ വർഷം ഏക ദേശം 4.80 രൂപ ആയിരുന്നു മൂല്യം. ഇപ്പോൾ അത് 5.29 വരെ എത്തിയിരിക്കുന്നു. നല്ല കാര്യം."ഇക്കരയാണെന്റെ താമസം, അക്കരെയാണെന്റെ മാനസം" എന്ന 1970ലെ ഒരു ഗാനം ഓർത്തു പോയി.
സംഗീതസ്വാദകർക്ക് ideal ആയിട്ടുള്ള കാലമാണ് Lock down. സംഗീതം ആസ്വദിക്കുന്ന തിന് ഏറ്റവും ആവശ്യം നിശ്ശബ്ദതയാണ്.Lock down നിശബ്ദതയുടെ കാലമാണ്. അന്തി ചർച്ചകളെ പാടേ ഉപേക്ഷിച്ചു പാട്ടുകൾ കേൾക്കൂ. അത് tension അകറ്റും. ബോറടി നീക്കും. മനസ്സിന് ഒരു കുളിർമ്മ കിട്ടും. അത് ആരോഗ്യത്തിന് വളരെ നല്ലതാണ്.ഞാൻ പാട്ടുകൾ കേൾക്കും. ചിലത് പഠിക്കുകയും ചെയ്യും.
Comments
Post a Comment