ഇന്ന് ലോക പരിസ്ഥിതി ദിനം ആണെന്ന കാര്യം മറന്നു പോയിരുന്നു. എങ്കിലും ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇന്നലെ ചെയ്തു. ഇന്നലെ രണ്ട് പപ്പായ തൈകൾ പറിച്ചു നട്ടു. രണ്ടെണ്ണം ബാക്കിയുണ്ട്. കഴിഞ്ഞയാഴ്ച്ച രണ്ട് പ്ലാവും രണ്ട് മാവും നട്ടു.
നമ്മൾ എങ്ങോട്ട് ആവശ്യപ്പെടാതെ പ്രകൃതി എപ്പോഴും എന്തെങ്കിലും തന്നു കൊണ്ടിരിക്കും. ഞാൻ2016ൽ നട്ട ഒരു പേര നല്ലതുപോലെ വളർന്നു. അതിന്റെ ഒപ്പം നട്ട ഒരെണ്ണം ഫലം തന്നു.ഫലം തരാത്തതിനെ വെട്ടി കളയാൻ പ്ലാനിട്ടു. പക്ഷേ ഇന്ന് നോക്കുമ്പോൾ അതിൽ മൂന്ന് ചെറിയ പേരക്ക ഉണ്ട്.
ഈ കോവിഡ് കാലത്ത് fruits ന് shortage ഒട്ടും അനുഭവപ്പെട്ടില്ല. Passion fruit ധാരാളം കിട്ടി. juice ഉണ്ടാക്കാൻ ideal ആണ്. പപ്പായ കൂടെ ചേർത്താൽ super. ഇപ്പോൾ passion ന് ഒരു break ആണ്. ഇപ്പോൾ ഉള്ളത് മൂത്തതല്ല.പപ്പായയും പഴുത്തതു കുറവാണ്. കഴിഞ്ഞ ആഴ്ച്ച ഒരു വാഴക്കുല വെട്ടി പഴുപ്പിച്ചു. പലർക്കും കൊടുത്തു. എന്നിട്ടും തിന്നു മടുത്തു.
Juice ന് ഒന്നും ഇല്ലല്ലോ എന്ന് വിഷമിച്ചു ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആരും കാണാതെ ഒളിഞ്ഞു കിടന്ന ,പഴുത്ത ഒരു കൈതചക്ക ശ്രദ്ധയിൽ പെട്ടത്. മീഡിയം size. അതും പപ്പായയും ചേർത്ത് juice അടിച്ചു. അതിന്റെ taste ,incredible എന്നു മാത്രമേ പറയാൻ സാധിക്കുകയുള്ളൂ.
പഴങ്ങൾ Q നിൽക്കുകയാണ് എന്ന് പറയാം. മുള്ളാത്ത മൂത്തു തുടങ്ങി. അതു കഴിഞ്ഞാൽ rambutan ഉണ്ട്. ചക്ക season September വരെ നീളും. ഇടയ്ക്കിടെ ഒന്നോ രണ്ടോ വാഴക്കുല കിട്ടും.പയർ, വെണ്ടക്ക, കോവക്ക ,വാഴചുണ്ട് എന്നിവ ചെറിയ തോതിൽ കിട്ടും.
ഒന്നോ രണ്ടോ മാസം lock down ആയാലും OK. പ്രകൃതി കൂട്ടിന് ഉണ്ട്.
Comments
Post a Comment