അമിതമായാൽ അധികമായാൽ അമൃതും വിഷം എന്നാണ് ചൊല്ല്. കേരളത്തിൽ ഏറ്റവും അമിതമായ ഒരു കാര്യം മാധ്യമങ്ങൾ ആണ്.കേരളത്തിൽ തൊഴിൽ കിട്ടാനില്ല. പക്ഷെ എണ്ണിയാൽ ഒടുങ്ങാത്ത വിധം പത്രങ്ങളും ചാനലുകളും ഉണ്ട്. ഇവർ ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്.
30 വർഷം മുൻപ് നമ്മൾ TV യെ സ്നേഹിച്ചിരുന്നു.അത് ഒരു അത്ഭുതം ആയിരുന്നു. അന്ന് നമ്മൾ എല്ലാം ശ്രദ്ധിച്ചു കണ്ടു, കേട്ടു. ഇന്ന് കാർക്കിച്ചു തുപ്പാൻ തോന്നുന്നു. കേരള മീഡിയ അത്രമാത്രം അധഃപതിച്ചിരിക്കുന്നു. ഉദാഹരണങ്ങൾ നിരത്തിയാൽ അനേകം പേജ് വരും. ഒരു ഉദാഹരണം പറയാം.
പാലക്കാട്ട് ഒരു യുവാവ് പ്രായ പൂർത്തി ആകാത്ത ഒരു പെണ്കുട്ടിയെ 10 വർഷം ഒളിപ്പിച്ചു താമസിപ്പിച്ചു എന്ന വാർത്ത ചില ചാനലുകൾ report ചെയ്തു. യുക്തിക്ക് നിരക്കാത്ത ഒരു കഥ. എന്തായാലും ആ കുട്ടി ആ നരാധമന്റെ ലൈംഗിക അടിമ ആയിരുന്നു. പോക്സോ കേസ് എടുക്കേണ്ട കുറ്റമാണ്. എന്നാൽ ഇതിനെ ഉദാത്തമായ പ്രണയമായി ചാനലുകൾ ചിത്രീകരിച്ചു. ജനങ്ങളുടെ കയ്യടി കിട്ടുമെന്നാണ് ചാനൽ പരനാറികൾ കരുതിയത്. പക്ഷേ ജനങ്ങളുടെ പ്രതികരണം വിപരീതമായിരുന്നു. സോഷ്യൽ മീഡിയയിൽ പരിഹാസവും ട്രോളും ഉരുൾപൊട്ടി ചാനൽ വിഡ്ഢികളെ വേരോടെ പിഴുതെറിഞ്ഞു. ചാനൽ പൊട്ടന്മാർ നാണംകെട്ടു മാള ങ്ങളിൽ ഒളിച്ചു.
ചാനലുകാർ ജനങ്ങളെ വിഡ്ഢികൾ ആയിട്ടാണ് കരുതുന്നത്. ഏത് അസംബന്ധം പറഞ്ഞാലും ജനങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് അവർ തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ജനങൾ തിരിച്ചടിച്ചു തുടങ്ങി. നെന്മാറ സംഭവത്തിൽ chanel തറകൾ വടി കൊടുത്ത് അടി വാങ്ങി.
Comments
Post a Comment