ഇന്നാണ് ഒരു കാര്യം അല്പം ഞെട്ടലോടെ അറിയുന്നത്.2021 Half time ലേക്ക് അടുക്കുക യാണ്. മാസങ്ങൾ കടന്നുപോയത് അറിഞ്ഞില്ല.2021 നെ എഴുതി തള്ളാനെ ഇനി നിവൃത്തിയുള്ളൂ.
കുടുംബകലഹം ഇന്ന് ചൂട് പിടിച്ച ചർച്ചാ വിഷയമാണ്. എന്നാൽ കൊച്ചു കൊച്ചു കലഹങ്ങൾ അനിവാര്യമാണ്, നിർദോഷമാണ്. അതേപ്പറ്റിയാണ് ഇന്ന് ചിന്തിക്കുന്നത്.
മറവി കാരണമാണ് ചില പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഉദാഹരണമായി കാറിന്റെയോ വീടിന്റെയോ താക്കോൽ മറന്നു പോകുന്നത്.
ഇതിന് രണ്ട് പരിഹാരങ്ങൾ ഉണ്ട്. ഒന്ന് ഒരു key bunch വിശ്വസിക്കാവുന്ന ആരെയെങ്കിലും ഏൽപ്പിക്കുക. ഞാൻ ഏല്പിച്ചിട്ടുണ്. പക്ഷേ ഇതുവരെ അത് ചോദിക്കേണ്ടി വന്നിട്ടില്ല.
ഉപ്പ് കൂടിപ്പോകുന്നത് കുടുംബത്തിൽ വഴക്കിന്‌കാരണം ആകാറുണ്ട് ചിലപ്പോൾ. ഉപ്പ്‌കുറഞ്ഞാൽ നമുക്ക് അത് add ചെയ്യാം.ഉപ്പ് double ആകുമ്പോൾ അത് പ്രശ്നമാകും. നിരാശ ഉണ്ടാകും. ചിലപ്പോൾ തർക്കം ഉണ്ടാകും. പരിഹാരം 2 ഉണ്ട്. 1.ഒന്നും മിണ്ടാതെ സാധനം തിന്നുക. 2.അല്പം നാരങ്ങാ പിഴിഞ്ഞ് ഒഴിക്കുക. Tomato യും ഉള്ളിയും അരി ഞ്ഞിട്ടാൽ ഉപ്പിന്റെ കാഠിന്യം കുറയും..
Men ന് പൊതുവേ അടുക്കും ചിട്ടയും ഇല്ല എന്ന് പറയാറുണ്ട്. ഉദാഹരണത്തിന് ഒരു യാത്ര കഴിഞ്ഞ് ക്ഷീണിച്ചു വരുമ്പോൾ ഞാൻ മുഷിഞ്ഞ വസ്ത്രങ്ങൾ വെക്കേണ്ട സ്ഥാനത്ത് വെച്ചില്ല എന്നു വരും. അത് ചിലപ്പോൾ വിമർശിക്കപ്പെടും
പേനയുടെ കാര്യം വളരെ രസകരമാണ്. ഇന്നത്തെ കാലത്ത് ഒന്നും എഴുതാതെ ജീവിക്കാം emoji മതി. എങ്കിലും ചിലപ്പോൾ OTP എഴുതേണ്ടി വരും. ആ സമയത്ത് pen ഇല്ലെങ്കിൽ സംഗതി പ്രശ്നം ആകും. Wife നോട് ചോദിച്ചാൽ നല്ല വഴക്ക് കിട്ടും. Prevention is better than cure എന്നാണ് ചൊല്ല്. ഞാൻ 10-12 pen പലയിടത്തും വെച്ചിട്ടുണ്ട്.
മറവി ഇല്ലാത്ത ആരും ഇല്ല. ഉദാഹരണത്തിന് ഭാര്യ ചിലപ്പോൾ എന്തെങ്കിലും cook ചെയ്യാൻ അടുപ്പത്ത് വെച്ചിട്ട് വേറെ എന്തെങ്കിലും attend ചെയ്യാൻ പോകും.പാത്രം കരിഞ്ഞു പുകയുമ്പോൾ ആയിരിക്കും അറിയുന്നത്. അടുപ്പത്ത് വെച്ച കാര്യം husband നോട് പറഞ്ഞാൽ പ്രശ്നം ഒഴിവാക്കാം.
Water pump ,on ചെയ്തിട്ട് off ആക്കാൻ മറന്നു പോയേക്കാം. പകൽ സമയങ്ങളിൽ ആണെങ്കിൽ വെള്ളം overflow ചെയ്യുന്നത് കേൾക്കാം. രാത്രിയിൽ കേട്ടെന്നു വരില്ല.2019ൽ ഒരു ദിവസം വൈകീട്ട് pump on ചെയ്തു. Off ചെയ്യാൻ മറന്നു പോയി. രാത്രിമുഴുവൻ overflow ചെയ്തു. Tank Terrace ൽ ആണ് ഇരിക്കുന്നത്. അവിടം എല്ലാം കുളം ആയി. Pump കേടായി. ഒരു part മാറ്റി വെക്കേണ്ടി വന്നു. Electricity bill ൽ 100 രൂപ കൂടുതൽ. എങ്കിലും വിമർശനം ഉണ്ടായില്ല.കാരണം ഇതേ അബദ്ധം സൗത്ത് ആഫ്രിക്കയിൽ എനിക്കും പറ്റിയിട്ടുണ്ട്.പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ എന്നാണല്ലോ ചൊല്ല്.
മറ്റ് വീടുകളിൽ, അഥവാ കുടുംബങ്ങളിൽ എന്താണ് നടക്കുന്നത് എന്ന് നമ്മൾക്ക് അറിയില്ല. പൊതുവേ എല്ലാവരും സന്തോഷമായി കഴിയുന്നു എന്ന് അനുമാനിക്കാം. ചെറിയ പ്രശ്നങ്ങളെ ഒരു joke ആയി എടുത്താൽ മതി.അതിന് sense of humour വേണം ഭാര്യക്കും ഭർത്താവിനും.
Comments
Post a Comment