കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കോവിഡിനെ തോൽപ്പിച്ചു മനസികരോഗം ഒന്നാം സ്ഥാനത്തെത്തും. കാരണം ആരേയുംഭ്രാന്തൻ ആക്കുന്ന സംഭവങ്ങൾ ആണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്. നിലാവത്ത് അഴിച്ചു വിട്ട കോഴികളെപോലെയാണ് ചില പാർട്ടികളുടെ പോക്ക്.140 സീറ്റുണ്ട്. അതിന്റെ ആവശ്യക്കാർ ആയിര കണക്കിനാണ്.തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും എന്ന സ്ഥിതിയാണ്.
ഇവിടെ ഏറ്റവും ഭ്രാന്തു പിടിച്ച ഒരു കീറാമുട്ടിയാണ് നേമം സീറ്റ്. നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കണം എന്ന് പറയുന്നത് മുഴുകിറുക്കാണ്.യുക്തിക്ക് നിരക്കാത്തതാണ്. ഈ ഐഡിയ എടുത്തിട്ടത് ആരാണെങ്കിലും കോൺഗ്രസിനെ പരിപൂർണ്ണമായി നശിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങിയ ആളാണ്. ഇപ്പോൾതന്നെ നേമം വിഷയം കോണ്ഗ്രെസ്സിൽ കടുത്ത ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നു. പുതുപ്പള്ളിയിൽ കരച്ചിലും പല്ലുകടിയും നമ്മൾ കണ്ടു.
ഇവിടെ ചില ചോദ്യങ്ങൾ ഉയരുന്നു.
1. നേമത്ത് കോൺഗ്രസ് ജയിച്ചാൽ എന്താണ് വലിയ പ്രയോജനം? സിപിഎം ന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ധർമ്മടത്താണ് നേമതത് അല്ല. Oommen ചാണ്ടി ധർമ്മdatth മത്സരിച്ചു പിണറായിയെ തോൽപ്പിച്ചാൽ അത് വലിയ കാര്യമാണ്. നേമത്ത് BJP യുടെ സീറ്റ് തുലച്ചാൽ എന്ത് പ്രയോജനം? ബിജെപിക്ക് വേറെ സീറ്റ് ഒന്നും കിട്ടുകയില്ലെന്നു ആര് പറഞ്ഞു?
2 ഉമ്മൻ ചാണ്ടി നേമത്ത് പോയി മൽസരിച്ചു തോൽക്കുകയും പുതുപ്പള്ളി സീറ്റ് സിപിഎം പിടിക്കുകയും ചെയ്താൽ അത് വൻ ദുരന്തം ആയിരിക്കും. ഇതിന്റെ ആവശ്യം എന്ത്?കാളകൊമ്പിൽ തലയിട്ടു എന്ന പഴഞ്ചൊല്ല് ഇവിടെ പ്രസക്തമാണ്. വേലിയേൽ ഇരുന്ന പാമ്പിനെ എടുത്ത് -ൽ വെച്ചു എന്ന് പറയുന്നതും വ്യത്യസ്തമല്ല.
3 നേമം എന്ന വിഷയം അനാവശ്യമായി എടുത്തിട്ട് കോൺഗ്രസ് നാറി. ഇനി ഏതെങ്കിലും പ്രമുഖനെ അവിടെ ഇറക്കിയില്ലെങ്കിൽ എതിരാളികൾക്ക് പറഞ്ഞു ചിരിക്കാൻ ഒരു വിഷയമാകും. വിനാശ കാലേ വിപരീത ബുദ്ധി എന്നല്ലാതെ എന്തു പറയാൻ?വെളുക്കാൻ തേച്ചത് പാണ്ടായി.
ചില കോൺഗ്രസ് നേതാക്കൾ mentally challenged ആണ്. അവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കണം.
Comments
Post a Comment