ഉണ്ണിയെ കണ്ടാൽ ഊരിലെ പഞ്ഞം അറിയാം എന്ന് പറഞ്ഞതുപോലെ നൈജീരിയയിലെ മലയാളികൾ ഓടിച്ചിരുന്ന കാർ നോക്കിയാൽ അവരുടെ ശമ്പളം ഊഹിക്കാം.1980കളിൽ അവിടത്തെ സാലറി scale, 8,9,10,11,12 എന്ന വിധത്തിൽ ആയിരുന്നു. ഓരോന്നിനും 7വരെ step ഉണ്ടായിരുന്നു.1981ൽ എനിക്ക് ജോലി കിട്ടിയപ്പോൾ scale 9.2 ആയിരുന്നു. ലീലാമ്മക്ക് 8.6.Teachers ന് car loan ഉണ്ടായിരുന്നു. ഞങ്ങൾ join ചെയ്ത ഘട്ടത്തിൽ ലോൺ നിർത്തലാക്കി.
അന്ന് റോഡുകളിൽ കൂടുതലും രണ്ടുതരം കാറുകളാണ് ഓടിയിരുന്നത്. Pugeot ഉം VW beetle ഉം. ഒരു മലയാളി Pugeot 504 ഓടിച്ചു പോകുന്നത് കണ്ടാൽ അയാളുടെ സാലറി ഊഹിച്ചെടുക്കാം.10 അല്ലെങ്കിൽ 12 ലെവൽ ആയിരിക്കും.12 എന്ന് പറഞ്ഞാൽ കുട്ടിക്കളിയല്ല. വളരെ ഉയർന്ന ശമ്പളമാണ്. അങ്ങനെയുള്ള ഒരാൾ ഒരു contract കഴിഞപ്പോൾ നാട്ടിൽ 3 ഏക്കർ റബ്ബർ തോട്ടം വാങ്ങിയത് എനിക്കറിയാം.
ഏതായാലും എന്റെ കാർ ഒരു used VW യിൽ ഒതുങ്ങി. അധികം ഉപയോഗിക്കാത്ത ആ കാറിന്റെ വില 4500 Naira ആയിരുന്നു.
Shopping കാര്യങ്ങൾ ഓർത്താൽ വളരെ രസകരമാണ്. Shuwa യിൽ നിന്ന് 20 Kms അകലെ Michika എന്ന ഒരു town ഉണ്ട്. അവിടെ ഞായറാഴ്ച്ച മാർക്കറ്റ് ദിനമാണ്. ഒരു വലിയ മൈതാനത്തു താൽക്കാലിക shed കെട്ടിയാണ് കച്ചവടം.19ആം നൂറ്റാണ്ടിലെ രീതികളാണ് അവിടെ. അതായത് കൃത്യമായ അളവും തൂക്കവും ഇല്ല. കെനിയയിൽ കാര്യങ്ങൾ advanced ആയിരുന്നു.
ഞങ്ങൾ മാർക്കറ്റ്ൽ പോകുമ്പോൾ ഞങ്ങളുടെ Servants quarters ൽ താമസിക്കുന്ന 2 students നെ കൂടെ കൊണ്ടുപോകും. അവർ രണ്ടുപേരും ചേർന്ന് ഒരു വലിയ ബാഗ് പിടിച്ചിരിക്കും.
Beef ന് തീ പിടിച്ച വിലയാണ്. ശരിയായ തൂക്കവും വിലയും ഇല്ല. വിലപേശൽ ആണ് പ്രധാനം. ഒരു കഷണം beef ന് കടക്കാരൻ 20naira പറഞ്ഞാൽ നമ്മൾ വില പേശി അത്15ലോ 10ലോ എത്തിക്കണം. വിലപേശൽ students ആണ് ചെയ്തിരുന്നത്.
നാടൻ കോഴി സുലഭമായിരുന്നു. നല്ലയിനം ആടും സുലഭമായിരുന്നു. പാകിസ്താനികൾ ആടിന്റെ കാര്യത്തിൽ experts ആയിരുന്നു. ഞങ്ങൾ ഒരു ആടിനെ വാങ്ങി കാറിൽ കൊണ്ടുവരും. ഘോറി എന്നു പേരുള്ള ഒരു പാകിസ്ഥാനി ആടിനെ അറക്കാൻ expert ആയിരുന്നു. വളരെ വേഗത്തിൽ അയാൾ ആടിനെ ശരിയാക്കി 6 ആയിട്ട് പങ്കു വെക്കും. നാടൻ ആട് ആയതുകൊണ്ട് meat വളരെ tasty ആയിരുന്നു.പക്ഷേ fridge ഇല്ലാത്തതു കൊണ്ട് രണ്ടു ദിവസം കൊണ്ട് തിന്നു തീർക്കേണ്ടി വന്നു. Fridge ഉണ്ട്, പക്ഷേ electrcity ഇല്ലായിരുന്നു. Files സൂക്ഷിക്കാനാണ് ഞങ്ങൾ fridge ഉപയോഗിച്ചിരുന്നത്.
Running water ഇല്ല ,electricity ഇല്ല. Entertainment ഒന്നുമില്ല. മലേറിയ ഒരു സ്ഥിരം ഭീഷണി ആയിരുന്നു. എന്നാൽ പിന്നെ ഇത്ര കഷ്ട്ടപ്പെട്ടു നൈജീരിയയിൽ ജീവിച്ചത് എന്തിന് എന്ന ചോദ്യം ഉയർന്നേക്കാം. അതിന് ഉത്തരം ഒന്നേയുള്ളൂ. Draft. ശമ്പളത്തിന്റെ പകുതി നാട്ടിൽ അയക്കാം. പിന്നെയും മിച്ചമുള്ളത് gold coin വാങ്ങി ഉരുക്കി വളയാക്കി കൊണ്ടുപോകാം."മാസാവസാനം കിട്ടുന്ന draft എടുത്ത് ഒന്നു വീശിയാൽ എല്ലാ വിഷമങ്ങളും തീരും.😊☺ " മലയാളികൾ joke ആയി പറഞ്ഞിരുന്നു.
വൈകുന്നേരങ്ങളിൽ ഞങ്ങൾ മലയാളികൾ ഏതെങ്കിലും വീടിന്റെ വരാന്തയിൽ ഒത്തുചേരും. പിന്നെ 2-3 മണിക്കൂർ വാചകം അടിച്ചു ഇരിക്കും.
ഞാനും ഒരു friend ഉം ചേർന്ന് മനോരമ പത്രം വരുത്തി.10 ദിവസം കൂടുമ്പോൾ ഒരാഴ്ചത്തെ പത്രം ഒരു കെട്ട് ആയിട്ട് വരും. മാണി kurian എന്ന ആ friend ,Shuwa കോളേജിലെ Mail Master ആയിരുന്നതിനാൽ പത്രക്കെട്ട് യഥാ സമയത്തു കിട്ടിയിരുന്നു.
Comments
Post a Comment