രാഷ്‌ട്രീയം ഒരു കണ്ണീർ കടൽ ആയി മാറുന്ന ദുഖകരമായ ഒരു കാഴ്ച്ചയാണ് കേരളത്തിൽ ഇന്ന് കാണുന്നത്. സീറ്റ് കിട്ടാത്തവരുടെ സങ്കടം അണപൊട്ടി ഒഴുകുന്നത് Live ആയി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.പാർട്ടി ഏതായാലും ഈ കരച്ചിലും പിഴിച്ചിലും വളരെ വേദനാജനകമാണ്.
സ്ത്രീകൾക്ക് അർഹമായ പങ്ക് സീറ്റുകൾ കിട്ടുന്നില്ല. പുരുഷ മേധാവിത്തം ആണ് സിപിഎം ഒഴിച്ച് എല്ലാ പാർട്ടികളിലും. ഈ സ്ഥിതി തുടരാൻ അനുവദിച്ചു കൂടാ. മൂന്നിൽ ഒന്ന് സീറ്റുകൾ സ്ത്രീകൾക്ക് വേണ്ടി reserve ചെയ്യണം.
അർഹരായവർക്ക് MLA ആയി സേവനം ചെയ്യാൻ അവസരം കൊടുക്കാൻ പല മാർഗ്ഗങ്ങൾ ഉണ്ട്.140 Members എന്നത് 280ആയി കൂട്ടുക. 2 term മാത്രം അനുവദിക്കുക. ഉയർന്ന ശമ്പളം കൊടുക്കുക. ആനുകൂല്യം ഒന്നും കൊടുക്കരുത്. പെൻഷൻ പാടില്ല. പേഴ്‌സണൽ staff 5പേരിൽ കൂടരുത്.
Finland ൽ ആണെന്ന് തോന്നുന്നു PM ന് പോലും ശമ്പളം മാത്രമാണ് ഉള്ളത്. അകമ്പടി ആരുമില്ല. Vladimir Putin സ്വയം കാറോടിച്ച് ക്രെംലിനിലേക്ക് പോകുന്ന ഒരു വീഡിയോ ഉണ്ട്. ഡെന്മാർക്കിൽ PM പാർലമെന്റിലേക്ക് സൈക്കിളിൽ ആണ് പോകുന്നത്.
ഇന്ത്യയിൽ രാഷ്ട്രീയത്തെ ചുറ്റിപ്പറ്റി അനേകമാളുകൾ അനാവശ്യമായ തസ്തികകളിൽ ഇരുന്ന് പണി ഒന്നും ചെയ്യാതെ കൊഴുത്ത ശമ്പളം വാങ്ങുന്നു. പേഴ്‌സണൽ സ്റ്റാഫ് എന്ന ഏർപ്പാട് ജീര്ണതക്ക് ഉദാഹരണമാണ്. മന്ത്രിമാരുടെ escort പരിഹാസ്യമാണ്.
ധൂർതത് ഇല്ലാതാക്കിയാൽ 140 സീറ്റ് 280 ആക്കി മാന്യമായ ശമ്പളം കൊടുക്കാൻ സാധിക്കും.
ഇന്ന് ഒരു MLA അല്ലെങ്കിൽ MP ആയാൽ Lottery അടിക്കുന്നത് പോലെയാണ്. ഈ സ്ഥിതി മാറ്റി അത് ഒരു സാധാരണ ജോലി പോലെ ആക്കണം. കരച്ചിലും പിഴിച്ചിലും ഇല്ലാതാക്കണം
Comments
Post a Comment