വോട്ടർമാരുടെ മധ്യസ്ഥനായ വിശുദ്ധ രമേശ് ചെന്നിത്തല പുണ്യവാനെ, വോട്ടര്‍മാരായ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ. ദുഷ്ടരും നീചരും പരനാ റികളും ആയ വ്യാജ വോട്ടർമാരിൽനിന്നും ,അവരുടെ sponsors ൽനിന്നും ഞങ്ങളെ നീ കാത്തു കൊള്ളേണമേ.
ഞങ്ങൾ വോട്ടുകൂട്ടിൽ നിൽക്കുമ്പോൾ പരനാറി സാത്താന്റെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതെ. വോട്ട് കൃത്യമായി കുത്താൻ ചൂണ്ടു വിരലിന് ബലം നൽകനമേ രമേശ് പുണ്യാള. നമ്മുടെ സ്ഥാനാർഥിയുടെ ഇടത്തും വലതും പിശാച് നിര്‍ത്തിയിരിക്കുന്ന അപര നാറികളുടെ ചിഹ്നത്തിൽ ചൂണ്ടു വിരൽ പതിയാൻ മഹാനുഭാവ അങ്ങു അനുവദിക്കരുതെ. ഉദാഹരണത്തിന് രമേശ് എന്ന പേരിന്റെ അടുത്തു റൊമേശ്, രൂമേഷ്, റീമേഷ് എന്നിവരെ നിറുത്തി അങ്ങയുടെ വോട്ട് തുലക്കാൻ സാത്താന്റെ സന്തതികൾ പല പ്രാവശ്യം ശ്രമിച്ചു, പരാജയപ്പെട്ടു. ഞങ്ങളെ വഴി തെറ്റിച്ച് ഞങ്ങളുടെ വോട്ട് തട്ടിയെടുക്കാൻ സാത്താനും അവന്റെ സന്തതികളും നടത്തുന്ന എല്ലാ കുതന്ത്രങ്ങളെയും മുളയിലേ നുള്ളി ഞങ്ങളെ രക്ഷിക്കേണമേ.
വിശുദ്ധ രമേശ് പുണ്യവാളാ വോട്ട് കുത്തി കഴിഞ്ഞാലും വോട്ടു പെട്ടികൾക്ക് അങ്ങു കാവൽ മാലാഖ ആയിരിക്കേണമേ. സാത്താന്റെ കുതന്ത്രങ്ങൾ മനുഷ്യ ഭാവനയ്ക്ക് അതീതമാണ് ഗുരോ. കർമ്മധീരാ, അജയ്യാ, ജനാധിപത്യത്തിന്റെ കാവൽക്കാരാ ഞങ്ങളെ അനുഗ്രഹിക്കൂ, ആശീർ വദിക്കൂ, സാത്താന്റെ പ്രലോഭനങ്ങളെ അതി ജീവിക്കാൻ ഞങ്ങൾക്ക് ശക്തി പകരൂ രമേശ് ജീ.
Comments
Post a Comment