Paika ഓട്ടു purakkal കുഞ്ഞാപ്പചേട്ടന്റെ വീട്. കുഞ്ഞാപ്പൻ ചേട്ടൻ (90) മുറ്റത്തു നടക്കുന്നു. ഭാര്യ കുഞ്ഞേലി (86) പ്രവേശിക്കുന്നു.
കുഞ്ഞേലി
ചേട്ടാ election അടുത്തെത്തി. തീരുമാനം വല്ലതും ആയോ? പാലായിൽ ഓ ട്ട് ആർക്കാ?
കുഞ്ഞാപ്പൻ
എന്റെ കുഞ്ഞേലി അത് ഇപ്പോഴും ഒരു confusion ആണ്. എത്ര ആലോചിച്ചിട്ടും ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല. I am in the horns of a dilemma, or between the devil and the deep sea.
കുഞ്ഞേലി
Why ചേട്ടാ?Why bother so much?ഓ ട്ട് ആ ജോസിന് അങ്ങു കുത്ത്.
കുഞ്ഞാപ്പൻ
ചുമ്മാ കുത്താനുള്ളത് അല്ല ഓട്ട്. എല്ലാ വശവും നോക്കണം.I keep all my options open.
കുഞ്ഞേലി
ആ ജോസ് മോന് എന്തിന്റെയെങ്കിലും കുറവുണ്ടോ? കാശിന് കാശ്, കാണാനും തരക്കേടില്ല. അവനു തന്നെ കുത്താം.
കുഞ്ഞാപ്പൻ
അതൊക്കെ കൊള്ളാം. പക്ഷേ അവന്റെ ട്രിപ്പിൾ jump എനിക്ക് അത്ര പിടിച്ചില്ല.
കുഞ്ഞേലി
അത് എന്ത് കുന്തമാ triple jump?
കുഞ്ഞാപ്പൻ
ഈ ജോസ് മോൻ ലോക്സഭയിൽ നിന്ന് രാജ്യ സഭയിലേക്ക് ചാടി. രാജ്യ സഭയിൽ നിന്ന് ഇപ്പോൾ നിയമ സഭയിലേക്ക് ചാടാൻ ഒരുങ്ങുന്നു. അവൻ അവിടെ നിൽക്കുമെന്ന് എന്താ ഉറപ്പ്?
കുഞ്ഞേലി
അവൻ ജയിച്ചാൽ മന്ത്രി ആകുമെന്നാ rumour.
കുഞ്ഞാപ്പൻ
പട്ടിക്ക് മീശ കിളുത്താൽ അമ്പിട്ടന് എന്ത് കാര്യം?ജോസ്മോൻ മന്ത്രി ആയാൽ അവനും അവന്റെ വീട്ടുകാർക്കും പാർട്ടിക്കാർക്കും കൊള്ളാം.
കുഞ്ഞേലി
പാലക്കാർക്ക് ഒരു മന്ത്രി ഇല്ലെങ്കിൽ കുറച്ചിലാണ്.
കുഞ്ഞാപ്പൻ
കാപ്പനും ഒരു മന്ത്രി ആകാനുള്ള യോഗ്യത ഉണ്ട്. അവൻ ജയിച്ചു Sports Minister ആകണം എന്നാണ് എന്റെ ഒരിതു. ആ പ്രമീള ദേവിക്കും യോഗ്യത ഉണ്ട്.
കുഞ്ഞേലി
അവർ ജയിച്ചിട്ടു വേണ്ടേ മന്ത്രി ആകാൻ?എല്ലാ survey യും LDF ന് വിജയം ഉറപ്പിക്കുന്നു.
കുഞ്ഞാപ്പൻ
സർവേ.. utter rubbish.. phoo..(കാർക്കിച്ചു തുപ്പുന്നു) ചുമ്മാ പണം വാങ്ങി ഒരു മുറിയിലിരുന്നു 50000 പേരെ interview ചെയ്തു എന്നൊക്കെ ചുമ്മാ തട്ടി വിടുകയാണ്. Pure തന്തയില്ലായ്മ.
കുഞ്ഞേലി
എന്തായാലും എന്റെ ഓട്ടു ജോസ്‌മോന് കുത്തും.
കുഞ്ഞാപ്പൻ
നീ നിനക്ക് ഇഷ്ടമുള്ള ആൾക്ക് കുത്തിക്കോ
That is your choice. I respect it. As for me, I have to weigh all the pros and cons before I reach a decision. By the by what is available to eat? My stomach is burning with hunger.
കുഞ്ഞേലി
ചക്ക പുഴുക്ക് ഉണ്ട്. കാന്താരി ചമ്മന്തിയും ഉണ്ട്.
കുഞ്ഞാപ്പൻ
എന്നാൽ ഒരു plate പോരട്ടെ..
( Curtain)
2 May 2021
കുഞ്ഞാപ്പൻ ചേട്ടൻ ഫോണിൽ results കാണുന്നു.
കുഞ്ഞേലി
Results എന്തായി ചേട്ടാ?
കുഞ്ഞാപ്പൻ
പിണറായി തന്നെ ഭരിക്കും.
കുഞ്ഞേലി
പാലായിൽ ആരാ?
കുഞ്ഞാപ്പൻ
കാപ്പൻ തൂത്തു വാരുന്നു എന്നാ trend.
കുഞ്ഞേലി
ആ ജോസ്‌മോന് എന്ത് പറ്റി?
കുഞ്ഞാപ്പൻ
ഞാൻ പണ്ടേ പറഞ്ഞില്ലേ, ജോസ് മോന്റെ ട്രിപ്പിൾ jump പാലക്കാർക്ക് ഇഷ്ടപ്പെട്ടില്ല.രാജ്യ സഭാ സീറ്റ് കളഞ്ഞിട്ട് ഈ റിസ്ക് എടുക്കേണ്ട ആവശ്യം അവന് ഉണ്ടായിരുന്നോ? A bird in the hand is worth two in the bush എന്ന് കേട്ടിട്ടില്ലേ?
കുഞ്ഞേലി
എന്തായാലും വളരെ കഷ്ടമായി പ്പോയി.
കുഞ്ഞാപ്പൻ
ജനവിധി മാനിക്കണം.വേറെ മർഗ്ഗമില്ല.
( Curtain)
Comments
Post a Comment