രാഷ്ട്രീയ കാര്യങ്ങളെപ്പറ്റി പറയാൻ ആണെങ്കിൽ ഏറെയുണ്ട്. പക്ഷേ ഒന്നും പറയുന്നില്ല. പറഞ്ഞാൽ അത് അസ്വസ്ഥത ഉണ്ടാക്കും. അത്രക്കും വഷളാണ് കാര്യങ്ങൾ.
പ്രകൃതിയെ ആശ്രയിക്കുകയാണ് time pass ന് ഒരു നല്ല മാർഗ്ഗം. ചൂട് വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ഒരു പഴയ കസേരയിൽ പ്ലാവിൻ ചുവട്ടിൽ ഇരുന്നാൽ വലിയ ആശ്വാസമാണ്. പഴയ നാടൻ പ്ലാവ് ആണ്. ചുവട്ടിൽ തണുപ്പാണ്. കനത്ത നിശ്ശബ്ദതയാണ്. ചിലപ്പോൾ ഒരു പഴുത്ത പ്ലാവില വീഴുന്നതിന്റെ ഒരു അനക്കം ഉണ്ട്. എവിടെയോ പക്ഷികളുടെ കലpila യുണ്ട്.
കപ്പ സീസൺ കഴിഞ്ഞ് ഇപ്പോൾ ഒരു transition period ആണ്. കപ്പ വാട്ട് ഇപ്പോഴും നടക്കുന്നുണ്ട്. ചക്കകൾ ധാരാളം. ഇപ്പോൾ ചക്ക challenge ആണ് പ്രധാനം. ചക്ക പറിക്കാൻ മുളയുടെ തോട്ടിയാണ് ഉപയോഗിക്കുന്നത്. പല നീളത്തിലുള്ള തോട്ടികൾ പറമ്പിന്റെ മൂലയിൽ നിന്നും വെട്ടി സ്റ്റോക്ക് ചെയ്തിട്ടുണ്ട്.20 അടി ഉയരത്തിലുള്ള ചക്കയും നിലത്തു നിന്നുകൊണ്ട് പറിക്കാൻ സാധിക്കും.
ചക്കയുടെ വിവിധ ഉപയോഗങ്ങൾ ആർക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇവയിൽ ഏറ്റവും മൂല്യം ഉള്ളത് ചക്കചുള വറുത്തത് ആണെന്ന് തോന്നുന്നു. കാരണം നമ്മൾ ഇത് കടയിൽ നിന്ന് വാങ്ങുമ്പോൾ നല്ല quality ഉള്ളത് കിട്ടാറില്ല. നമ്മൾ ഉപേക്ഷിക്കുന്ന ചില ഭാഗങ്ങളും നിർമ്മാതാക്കൾ ഉൾപ്പെടുത്തും.
ഞങ്ങൾ സൗത്ത് ആഫ്രിക്കയിൽ ആയിരുന്ന കാലത്ത് ഇത്തരം സാധനങ്ങൾ വാങ്ങി കൊണ്ടു പോവുക പതിവായിരുന്നു. ഇപ്പോഴാണ് യഥാർത്ഥ quality അറിയുന്നത്.
Wine ഉണ്ടാക്കുന്ന രാജ്യങ്ങളിൽ wine taste ചെയ്യുന്ന wine tasters ഉണ്ട്. ഇവിടെ ചക്കയും പേരക്കയും ഒക്കെ പഴുത്തോയെന്നു taste ചെയ്ത് നോക്കാൻ experts ആയ പക്ഷികളും വവ്വാലും അണ്ണാനും ഉണ്ട്.ഇവർ എന്നെ പലപ്പോഴും പറ്റിക്കാറുണ്ട്. ഉദാഹരണമായി ചില ചക്ക പഴുത്താലും പച്ച നിറമാണ്.പക്ഷേ പക്ഷികൾ ചക്കയുടെ ഉള്ളറ രഹസ്യങ്ങൾ നേരത്തേതന്നെ മണത്തറിയും ,കൊത്തി നോക്കും. എന്നാൽ ഇത് ഒരു blessing in disguise പോലെയാണ്. അവർ കൊത്തിയ തിനെ പറിച്ചു വെച്ചാൽ നാലോ അഞ്ചോ ദിവസം കൊണ്ട് പൂർണ്ണമായി പഴുത്തു കിട്ടും.അങ്ങനെ പലതും രക്ഷപ്പെടുത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്. താഴെയുള്ള ചക്കകൾ പഴുത്തോ എന്നറിയാൻ കൈ കൊണ്ട്, അല്ലെങ്കിൽ മുളങ്കമ്പു കൊണ്ട് കൊട്ടി നോക്കും. koozha ചക്ക പഴുക്കാൻ തുടങ്ങുമ്പോൾ തന്നെ കണ്ടു പിടിച്ചാൽ അത് അധികം ചതയാതെ പറിക്കാൻ സാധിക്കും. ധാരാളം പ്ലാവിലയും തേക്ക് ഇലയും കൂടി കിടക്കുന്ന ഇടത്തേക്ക് ഒരു soft landing.
നാട്ടിൻ പുറത്തെ advantages ൽ ഒന്ന് പല സാധനങ്ങളും pure ആയി കിട്ടും എന്നതാണ്.ഉദാഹരണത്തിന് ഇന്ന് കുറെ തേൻ ശേഖരിക്കാൻ സാധിച്ചു. ഒറിജിനൽ തേനിന്റെ taste ഒന്നു വേറെയാണ്. നമ്മൾ കടകളിൽ നിന്ന് വാങ്ങുന്ന തേൻ പലപ്പോഴും വ്യാജമാണ്.
കടകളിൽ നിന്ന് juice വാങ്ങി കുടിച്ചിട്ട് അനേകം വർഷങ്ങൾ കഴിഞ്ഞു. ഇപ്പോൾ passion fruit juice ആണ് താരം. പപ്പായകൂടി ചേർത്താൽ മിന്നും താരമാണ്.
Comments
Post a Comment