കോവിഡ് മൂലമുള്ള വീട്ടിൽ ഇരിപ്പ് കാരണം ഓർമ്മശക്തി കൂടുന്നതായി എനിക്ക് അനുഭവം ഉണ്ട്. നമ്മൾ തനിച്ച് disturbance ഒന്നുമില്ലാതെ ഒരിടത്ത് ജീവിക്കുമ്പോൾ ഏകാഗ്രത കൂടും. നമ്മുടെ ചുറ്റും ഉള്ള കാര്യങ്ങളെക്കാൾ കൂടുതലായി മനസ്സ് ഭൂതകാലത്തിന്റെ കൊടുമുടികളിലും താഴ്വരകളിലും ഒരു പരുന്തിനെ പ്പോലെ ചുറ്റിക്കറങ്ങും. അങ്ങനെയാണ് 1981 മുതൽ1987 വരെ ഞങ്ങൾ ജോലി ചെയ്ത Teachers College Shuwa ഓർമ്മയിൽ തെളിഞ്ഞു വന്നത്.
ഓർത്തു ചിരിക്കാൻ ഒട്ടേറെ കാര്യങ്ങൾ ഉള്ളതായിരുന്നു ഷുവായിലെ 6 വർഷങ്ങൾ. കെനിയയിൽ നിന്നാണ് ഞങ്ങൾ നൈജീരിയ യിൽ എത്തിയത്.കൂടെ ഒന്നര വയസ്സുള്ള മകളും ഉണ്ടായിരുന്നു.
North Eastern നൈജീരിയയിൽ gongola സ്റ്റേറ്റിൽ ആണ് Teachers College, Shuwa. തലസ്ഥാനമായ Yola യിൽ നിന്നും 230 Kms അകലെയാണ്. ശുവായിൽ നിന്ന്170 Kms അകലെയാണ് മൈദുഗുരി എന്ന പ്രധാന നഗരം.
മെയിൻ റോഡിൽ നിന്ന് 3 kms ആണ് കോളേജിലേക്ക് ദൂരം. പരന്നു കിടക്കുന്ന പ്രദേശമാണ്.മെയിൻ റോഡ് ലോക നിലവാരം ഉള്ളതാണ്. ഒരു ഇറ്റാലിയൻ കമ്പനി നിർമ്മിച്ചതാണ്.
വളരെ പിന്നാക്കവസ്ഥയിലുള്ള ഒരു ഗ്രാമമാണ് ശുവാ.ജനങ്ങൾ വളരെ പാവങ്ങൾ ആണ്.Gongola State ന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയവരാണ് students. Boys മാത്രം. പ്രൈമറി സ്കൂൾ teachers നുള്ള training ആണ് College ൽ കൊടുത്തിരുന്നത്.
സ്റ്റാഫ് Quarters ഉം 10 ഹോസ്റ്റലുകളും ഉള്ള അതിവിശാലമായ compound ആണ് കോളേജിന് ഉള്ളത്. ഏകദേശം 10 Square Kms.A തൊട്ട് F വരെ ക്രമത്തിൽ 6×8 =48സ്റ്റാഫ് house കളാണ് അവിടെ ഉണ്ടായിരുന്നത്.ഞങ്ങൾ late ആയിട്ടാണ് Shuwa യിൽ എത്തിയത്. അതുകൊണ്ട് ഞങ്ങൾക്ക് allot ചെയ്തതു A 7 എന്ന വീടാണ്. Fully furnished 3 bed room വീടാണ്. നല്ല ഒരു പ്ലാൻ ആണ് വീടിന്റേത്. ഏതോ വിദേശ കമ്പനി പണിതത് ആണ്.
ഏറ്റവും രസകരമായ കാര്യം electricity യും വെള്ളവും ഇല്ലായിരുന്നു എന്നതാണ്.College ന് സ്വന്തമായി ഒരു water ടാങ്കർ ഉണ്ട്. വല്ലപ്പോഴും ആ ടാങ്കർ ലോറി കുറെ വെള്ളം കൊണ്ടുവന്ന് ഒരു ടാങ്കിൽ ഒഴിക്കും. കോമ്പൗണ്ടിൽ വറ്റാത്ത ഒരു കിണർ ഉണ്ട്. ആവശ്യമുണ്ടെങ്കിൽ വെള്ളം കോരി കാറിൽ കൊണ്ടുവരാം.
ആ പ്രദേശത്ത് പ്രകൃതിഭംഗി കാര്യമായി ഇല്ല. കൂടുതലും വളരെ ഉയരമുള്ള പുല്ലാണ്. ശുവായിൽ ആൾ താമസം ഇല്ലാത്ത വീടുകൾ ചുറ്റും പുല്ല് വളർന്ന് മേൽക്കൂര മാത്രം കാണാം. സ്കൂൾ കോമ്പൗണ്ട് വൃത്തിയക്കുമ്പോൾ പുല്ല് വെട്ടി മാറ്റുകയല്ല ചെയ്യുന്നത്. തീയിടും. തീ നിയന്ത്രിക്കാൻ ആൾ ബലം ഏറെയുണ്ട്.
ഓരോ സ്റ്റാഫ് house നോടും ചേർന്ന് Servants Quarters ഉണ്ടായിരുന്നു. നല്ല കരുത്തരായ രണ്ട് students നെ ഞങ്ങൾ അവിടെ താമസിപ്പിച്ചു. ഏത് ആവശ്യം വന്നാലും അവർ സഹായിക്കും.
സ്റ്റാഫിൽ 10 മലയാളികൾ,4 പാകിസ്താനികൾ,4 ഫിലിപ്പിനൊസ്, ഒരു Switzerland കാരി,8 നാട്ടുകാർ എന്നായിരുന്നുസ്ഥിതി.
പ്രിൻസിപ്പലിന്റെ കാര്യം വളരെ രസകരമാണ്. കെഎം Adda എന്ന് പേരുള്ള അദ്ദേഹത്തെ ഒരു മിന്നായം പോലെയെ കണ്ടിട്ടുള്ളു. Vice പ്രിൻസിപ്പൽ ജോസഫ് Garba ആണ് സ്റ്റാഫ്‌മായി interact ചെയ്തിരുന്നത്. ഓരോ കാര്യത്തിനും അതിന് ചുമതലയുള്ള Master ഉണ്ട്. ഉദാഹരണത്തിന് water shortage ഉണ്ടെങ്കിൽ Water Master റെ കാണണം.Food ന് പ്രോബ്ലെം ഉണ്ടെങ്കിൽ Food മാസ്റ്ററെ കാണണം. കെഎം അഡ്ഡയുടെ ആപ്ത വാക്യം" Familiarity breeds contempt" എന്നായിരുന്നു.
കോളേജ് കോമ്പൗണ്ടിലെ ആദ്യത്തെ വീട് പ്രിൻസിപ്പലിന്റെ വീട് ആയിരുന്നു. അദ്ദേഹത്തിന് 2 ഭാര്യമാർ ഉണ്ടായിരുന്നു. പ്രിൻസിപ്പാലിന് മാത്രം ജനറേറ്റർ ഉണ്ടായിരുന്നു. College ന് മൊത്തം electricity supply ചെയ്യാൻ തക്ക capacity യുള്ള ഒരു ഭീമൻ ജനറേറ്റർ ഒരു ഷെഡിൽ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. കെടുകാര്യസ്ഥത കാരണം അത് activate ചെയ്തില്ല.
മൂന്ന് messengers ഉണ്ടായിരുന്നു. സാധാരണ duty കൾക്കു പുറമേ Corporal punishment കൊടുക്കുന്ന ചുമതലയും അവർക്ക് ഉണ്ട്. ചാട്ട വാറിനാണ് അടി. Assembly യിൽ വെച്ചാണ് അടി. കമഴ്ത്തി കിടത്തി buttocks ന്.
ഒരു ദിവസം Idi എന്ന് പേരുള്ള messenger അടിക്കാൻ ഓങ്ങുന്നതിയിടയിൽ അവിടെയുള്ള കപ്പളത്തിന്റെ രണ്ട് ഇലകൾ മുറിഞ്ഞു വീണത് ഇപ്പോഴും ഓർക്കുന്നു.
( തുടരും)😊 ☺
Comments
Post a Comment