എന്റെ കുട്ടിക്കാലത്തു, അതായത് 1950കളിൽ ജീവിതം വളരെ കഠിനമായിരുന്നു. സൗകര്യങ്ങൾ തീരെയില്ല. എങ്കിലും അന്ന് ജനങ്ങൾ വളരെ happy ആയിരുന്നു. Stress ഒട്ടുമില്ല. ഇന്ന് സൗകര്യങ്ങൾ ഏറെയാണ്. പക്ഷേ stress കൂടുതലാണ്.
അന്ന് ഈ പ്രദേശത്ത് ആഘോഷം പോലെ ചെയ്തിരുന്ന ചില കാര്യങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്നാണ് കപ്പ വാട്ട്. കപ്പ ഇന്നും മലയാളിക്ക് പ്രിയമുള്ള food ആണ്. അന്ന് ഞങ്ങളുടെ വീടുകളിൽ കുറഞ്ഞത്10 അംഗങ്ങൾ ഉണ്ട്. എല്ലാവർക്കും നാലുനേരം ഭക്ഷണം കൊടുക്കാൻ ഒരു പ്രധാന പങ്ക് കപ്പ, ചേന, കാച്ചിൽ, ചേമ്പ് എന്നീ കിഴങ്ങു വർഗ്ഗങ്ങളും പിന്നെ ചക്കയും ആയിരുന്നു. നീ ഒരു കിഴങ്ങൻ ആണ് എന്നു പറഞ്ഞാൽ fool എന്നാണ് അർത്ഥം.
റബ്ബർ കൃഷി വ്യാപകം ആകുന്നതിനു മുൻപ് പറമ്പുകളിൽ പ്രധാന കൃഷി കപ്പ ആയിരുന്നു. പച്ചക്കപ്പക്കു പുറമേ കപ്പ വാട്ടി ഉണക്കി store ചെയ്തിരുന്നു.
കപ്പ വാട്ട് ഒരു ആഘോഷം പോലെ ആയിരുന്നു. വീട്ടുകാരും പണിക്കാരും എല്ലാം ചേർന്ന് ഒരു ആഘോഷം. എല്ലാവരും വട്ടമിട്ട് ഇരുന്ന് കപ്പ പൊളിക്കുകയും അരിയുകയും ചെയ്യും. വലിയ ചെമ്പു പാത്രങ്ങളിൽ ആണ് കപ്പ വാട്ടിയിരുന്നത്. ചില പണിക്കാർ അസാമാന്യ വേഗത്തിൽ kichu kichaഅരിഞ്ഞു തള്ളുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട്.
റബ്ബർ കൃഷി വ്യാപകമായപ്പോൾ മറ്റു വിളകൾക്ക് ഉള്ള സ്ഥലം ചുരുങ്ങി. തേങ്ങയും കപ്പയും പണം കൊടുത്ത് വാങ്ങുന്ന സ്ഥിതി ആയി. വീട്ടിലെ അംഗങ്ങൾ കുറഞ്ഞു. പറോട്ട ആധിപത്യം ഉറപ്പിച്ചു. gas trouble കൂടി.
എങ്കിലും കപ്പ എന്നും സുലഭമായിരുന്നു.2020ൽ കപ്പ production കൂടി. ഇപ്പോൾ 50 രൂപക്ക് 3 kg കപ്പ കിട്ടും.
പണ്ടത്തെ കപ്പ വാട്ടിന്റെ ഓർമ്മ പുതുക്കാൻ ഒരു അവസരം കിട്ടി.2018 മുതൽ 50 മൂടു കപ്പ നടുന്നു. ഇത് ആവശ്യത്തിൽ അധികമാണ്. സ്ഥലം ഒരുക്കി ന ടാൻ ഒരു പണിക്കാരനെ ഏർപ്പെടുത്തും. ഒരു ദിവസത്തെ പണി. ഇട കിളയ്ക്കാനും ഒരു ദിവസം. വളം ചാണകപ്പൊടി മാത്രം.
ഈയിടെ കപ്പ പറിച്ചപ്പോൾ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ വിളവ് കിട്ടി. ഒരാളെ കൂലി കൂലി കൊടുത്തു കപ്പ പറിച്ചു 2 ദിവസത്തെ പണി 1600 രൂപ ആകും. അതു കൊണ്ട് ഞങ്ങൾ തന്നെ പറിച്ചു വാട്ടു കയാണ് alternate days ൽ.കപ്പ ഉണക്കാൻ ചുട്ടു പൊള്ളുന്ന വെയിൽ ഉണ്ട്.
Dietician മാർ എന്തെങ്കിലും പറഞ്ഞോട്ടെ ,എനിക്ക് 1950s ലെ food മതി. Kellogs ഉം Tiger oats ഉം പാടേ ഉപേക്ഷിച്ചു. ഫെബ്രുവരി അവസാനം ചക്കകൾ മൂത്ത് പറിക്കാൻ പാകമാകും. ചക്ക സീസൺ ജൂലൈ വരെ ഉണ്ടാകും. അതും freezer ൽ store ചെയ്യാൻ കഴിയും. കഴിഞ്ഞ വർഷത്തെ സ്റ്റോക്ക് ഇപ്പോഴും ഉണ്ട്.
Nostalgic memories of bygone years....
ReplyDelete