നൈജീരിയയിലെ മലയാളികൾ രണ്ട് തരക്കാർ ആയിരുന്നു. ഇന്ത്യയിൽ നിന്ന് recruit ചെയ്ത് വന്നവരും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വന്നവരും. ഏതായാലും എല്ലാവരും ഒരു contract ഉള്ളവരാണ്. അതായത് മൂന്നോ നാലോ വർഷത്തെ contract ന്റെ മധ്യത്തിൽ നാട്ടിൽ കുടുംബസമേതം vacation ന് പോയി വരാനുള്ള air ticket കിട്ടും. gratuity യും ഉണ്ട്.
ശുവായിൽ കോട്ടയം CMS, ബസേലിയോസ് എന്നീ കോളേജുകളിലെ അധ്യാപകർ ഉണ്ടായിരുന്നു. ഞങ്ങൾ 30നും40നും ഇടയ്ക്ക് പ്രായമുള്ളവർ ആയിരുന്നു.നാല് പാകിസ്താനികൾ ഉണ്ടായിരുന്നു. അവരുടെ ഭാര്യമാർ qualified അല്ല.
ആഫ്രിക്കയിൽ teaching ജോലിക്കു പോയ മലയാളികളുടെ ഒരു നേട്ടം ഭാര്യക്കും ഭർത്താവിനും ജോലി മിക്കവാറും ഒരേ സ്‌കൂളിൽ ഉണ്ടായിരുന്നു എന്നതാണ്.ഭാര്യക്കും ഭർത്താവിനും ഒരേ സ്‌കൂളിൽ ജോലി കൊടുക്കുന്നതിൽ ആഫ്രിക്കർ വളരെ ഉദാരമായ ഒരു സമീപനമാണ് കാണിച്ചത്. ഞാനും എന്റെ ഭാര്യ ലീലാമ്മയും 1979 മുതൽ 2016 വരെ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്.
ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ Mrs .റീബാ വർക്കി ആയിരുന്നു. കഷ്ടിച്ച് 20 വയസ്സ് കാണും. അനേകം students റീബയേക്കാൾ പ്രായമുള്ളവർ ആണ്. റീബാക്ക് ബി.Sc മാത്രമേയുള്ളൂ. Experience ഒട്ടുമില്ല. ഒരു കൈക്കുഞ്ഞുണ്ട്.
അനേകം വർഷങ്ങൾക്കു ശേഷം റീബാ വർക്കി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും കോട്ടയം നഗര സഭാ Chairperson ആവുകയും ചെയ്തു.
പാകിസ്താനികളുടെ ഭാര്യമാർ qualified അല്ലായിരുന്നു. ഫിലിപ്പിനോ വനിതകൾ ഒറ്റക്ക് ആയിരുന്നു. ഒരു പാകിസ്താനിയുടെ ഭാര്യ തന്റെ School Certificate ന്റെ ബലത്തിൽ അടുത്തുള്ള പ്രൈമറി സ്‌കൂളിൽ ജോലി നേടി. അവൾ ഒരു സ്‌കൂട്ടർ വാങ്ങി അത് ഓടിച്ചു പുതിയ സ്വാതന്ത്ര്യം enjoy ചെയ്തു.
പാകിസ്താനികളും ഞങ്ങളും തമ്മിൽ നല്ല സൗഹൃദം ആയിരുന്നു. അവരിൽ basheer എന്ന ആളുടെ ഭാര്യ വലിയ പെരുന്നാളിന് ഞങ്ങളെ വിളിച്ച് നല്ല ഒരു സദ്യ തരും. Cooking ൽ ഒരു expert ആയിരുന്നു അവർ.
Brenda എന്ന ഒരു ഫിലിപ്പിനോ യുവതി ശുവായിൽ ഉണ്ടായിരുന്നു. വളരെ സുന്ദരിയായിരുന്നു. സാധാരണ teachers നെ അടുപ്പിക്കാത്ത പ്രിൻസിപ്പൽ KM Adda ,Brenda യെ വിളിപ്പിക്കുകയും ദീർഘനേരം കൊച്ചു വർത്തമാനം പറയുകയും പതിവായിരുന്നു.
Brendaയും സ്റ്റാഫ്‌ൽ ഉള്ള ഏക ഫിലിപ്പിനോ യുവാവും വിവാഹിതരായി. അടുത്തുള്ള കത്തോലിക്ക പള്ളിയിൽ ആയിരുന്നു വിവാഹം. സദ്യക്ക് staff നെ എല്ലാം ക്ഷണിച്ചിരുന്നു. ഒരു ഹാളിൽ എല്ലാവരും ഒത്തു കൂടി. അവിടെ നടന്ന കോപ്രായങ്ങൾ വളരെ വിചിത്രമായിരുന്നു. ചോറും വിവിധ തരം pork items മാണ് ഉണ്ടായിരുന്നത്. food കൊണ്ടുവന്ന് വെച്ചപ്പോൾ പൊടുന്നനെ ഫിലിപ്പിനൊസ് ചാടി വീണ് തീറ്റ തുടങ്ങി. ഞങ്ങൾ കയ്യും കെട്ടി ഏറെ നേരം wait ചെയ്തു. അവർ വെട്ടി വിഴുങ്ങി എണീറ്റപ്പോൾ food കുറെ മിച്ചമുണ്ട്. പക്ഷേ plate ഉം സ്പൂണും ഇല്ല. ഏറ്റവും രസകരം മേല്നോട്ടത്തിന് ആരുമില്ല എന്നതാണ്.ഒരു വിധത്തിൽ ഒരു പ്ലേറ്റ് സംഘടിപ്പിച്ചു. Spoon ഇല്ലാത്തതിനാൽ കുറെ ചോറ് കൈ കൊണ്ട് വാരിയെടുത്തു. pork rib ന്റെ കുറെ pieces കിട്ടി. കുടിക്കാൻ ഒന്നും ഇല്ലായിരുന്നു.
ഇത്തരം കാര്യങ്ങൾ നന്നായി നടത്താൻ മലയാളികൾ Number ആണെന്ന് തോന്നി.
(തുടരും)
Comments
Post a Comment