Shakespeare ടെ As you like it എന്ന നാടകത്തിൽ "Sweet are the uses of adversity.. എന്നു തുടങ്ങുന്ന ഒരു speech ഉണ്ട്. സ്ഥാന ഭ്രഷ്ട്ടനായി Arden വനത്തിൽ താമസിക്കുന്ന ഒരു പ്രഭുവാണ് ഇത്‌പറയുന്നത്. ഏതു പ്രതികൂല സാഹചര്യങ്ങൾ ആയാലും അതിൽ ചില സന്തോഷങ്ങൾ കണ്ടെത്താം എന്നാണ് അദ്ദേഹം പറയുന്നത്.
ഒരു വർഷമായി കോവിഡ് നമ്മുടെ ജീവിതത്തെ തകിടം മറിച്ചിട്ട്.കഷ്ടപ്പാടും ആശങ്കകളും തുടരുന്നു.എന്നാൽ ആ പ്രഭു പറഞ്ഞതുപോലെ ചില നന്മകൾ കോവിഡ് കാലത്തു കണ്ടെത്താൻ കഴിയും.
ഒരു Senior citizen ന്റെ viewpoint ലാണ് കൂടുതൽ സന്തോഷങ്ങൾ കണ്ടെത്താൻ കഴിയുന്നത്. A blessing in disguise എന്ന് പറയുന്നതു പോലെ. അതാണ് ഇവിടെ അന്വേഷിക്കുന്നത്.
1. ആരോഗ്യം
കോവിഡ് കാരണം യാത്ര കുറഞ്ഞു. എന്റെ അഭിപ്രായത്തിൽ ഒരു സീനിയർ citizen ന് ഇത് നല്ല കാര്യമാണ്. യാത്രകൾ സന്തോഷകരമാണ്. പക്ഷേ അത് വളരെ ക്ഷീണം ഉണ്ടാക്കും. ഉദാഹരണത്തിന് ട്രെയിനിൽ Sleeper ൽ കിടന്ന് പോകുന്നു. മുകളിൽ കയറുക, ഇറങ്ങുക ഇതൊക്കെ ബുദ്ധിമുട്ടാണ്.സ്വയം കാർ ഓടിക്കുന്നത് വളരെ stress ഉണ്ടാക്കും. ഇപ്പോൾ ആ പ്രശ്നം കുറഞ്ഞു.
സദ്യയും ഹോട്ടൽ ഭക്ഷണവും കുറഞ്ഞത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ചില ആളുകൾ പ്രതാപം കാണിക്കാൻ വൻ സദ്യകൾ നടത്തിയിരുന്നു. ഒരു plateന് ആയിരവും രണ്ടായിരവും ഒക്കെ വാരി എറിഞ്ഞുള്ള വമ്പൻ സദ്യകൾ ഇന്നും ഉണ്ടോയെന്ന് അറിയില്ല. അമിത ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണ്. പ്രതേകിച്ചു വൃദ്ധ ജനങ്ങൾക്ക്.
ഹോട്ടൽ ഭക്ഷണം ഒഴിവാക്കി വീട്ടിലെ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. സ്വന്തമായി ഒരു തുണ്ട് ഭൂമി ഉണ്ടെങ്കിൽ അതിൽ എന്തെങ്കിലും നട്ടു പിടിപ്പിക്കാൻ ഇപ്പോൾ ജനങ്ങൾക്ക് വളരെ ഉത്സാഹമാണ്.
Retirement എന്നത് വിശ്രമ കാലമാണ്. കോവിഡ് വീട്ടിൽ ഇരുത്തിയെങ്കിൽ ഒരു മുതിർന്ന പൗരന് പരാതിപ്പെടേണ്ട ആവശ്യമില്ല.
2 .ആരാധനാലയങൾ പൂർണ്ണമായി തുറക്കാത്തത് ഒരു ദൈവനുഗ്രഹമായി കാണണം. കൂടുതൽ പള്ളികൾ കുന്നുകളിലാണ് സ്ഥിതി ചെയ്യുന്നത്. അനേകം steps കയറി വേണം പള്ളിമുറ്റതത് പ്രവേശിക്കാൻ. ചില മുതിർന്ന citizens മുട്ടുവേദന ഉള്ളവരാണ്. step കയറാനും മുട്ടു കുത്താനും അവർക്ക് പ്രയാസം ഉണ്ട്. പള്ളികൾ പൂർണ്ണമായി തുറക്കാത്തത് അവർക്ക് അനുഗ്രഹമാണ്.
3. കുടുംബം
ഇന്ന് അധികം യാത്ര ഇല്ലാത്തതിനാൽ ജനങ്ങൾ പൊതുവേ രാത്രി 8 മണിക്കു മുൻപേ വീട്ടിലെത്തുന്നു.ഇത് വേണ്ടവിധം ഉപയോഗപ്പെടുത്തിയാൽ കുടുംബത്തിന്റെ കെട്ടുറപ്പിന് നല്ലതാണ്.
4. ശബ്ദ മലിനീകരണം
കോവിഡ് കാലത്ത് ശബ്ദ മലിനീകരണം കുറഞ്ഞു. വെടിക്കെട്ട്, ചെണ്ടമേളം, ഗാനമേള എന്നിവ ഇപ്പോൾ കേൾക്കാനില്ല. സംഗീതം പൂർണ്ണമായി ആസ്വദിക്കാൻ നിശ്ശബ്ദത ആവശ്യമാണ്. കോവിഡ് കാലം സംഗീതം ആസ്വദിക്കാൻ പറ്റിയ സമയമാണ്.
5 ചിട്ടകൾ
Stay home, stay where you are.. എന്ന് പറയുന്നത് ഗൗരവമായി എടുക്കണം. യാത്ര എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ കോവിഡ് സാഹചര്യത്തിൽ യാത്ര ഇല്ലാതായാൽ അതിൽ ദുഃഖിക്കാനില്ല. സീനിയർ citizens ന് home തന്നെയാണ് നല്ലത്. നമ്മുടെ ചിട്ടകൾ പാലിക്കാൻ നമ്മുടെ സ്വന്തം വീടാണ് നല്ലത്. എല്ലാം നല്ലതിന് എന്ന് പറയാം.
Comments
Post a Comment