"ഓർമ്മയുണ്ടോ ഈ മുഖം?" ഏതോ ഒരു സിനിമയിലെ പ്രസിദ്ധമായ ഒരു dialogue ആണിത്.പഴയ ഓർമ്മകളിൽ തപ്പുമ്പോൾ എനിക്ക് ഒരു dialogue മനസ്സിൽ ഉദിച്ചു. ഓർമ്മയുണ്ടോ ആ വീടും കാറും? ആഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ മലയാളികൾക്ക് സ്വയം ചോദിക്കാൻ പറ്റിയ ചോദ്യമാണ് ഇത്.
കെനിയ, നൈജീരിയ ,സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലായി പല വീടുകൾ, പല കാറുകൾ. അവയിൽ നിന്ന് ഒന്നു വീതം തിരഞ്ഞെടുത്തു ഓർക്കുകയാണ് ഇവിടെ
1.Toyota 1000
1979.ഞങ്ങൾ കെനിയയിൽ Gakarara Secondary സ്കൂളിൽ ആയിരുന്നു. സ്‌കൂൾ കോമ്പൗണ്ടിലാണ് വീട്. 24 Kms അകലെയുള്ള Thika ആണ് പ്രധാന പട്ടണം. അവിടെ ധാരാളം മലയാളികൾ ഉണ്ടായിരുന്നു. അവിടെ Textile മില്ലിൽ engineer ആയ ബാബു എന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു.അദ്ദേഹം ബോംബെയിൽ നിന്ന് contract കിട്ടി വന്നതാണ്. വളരെ friendly ആണ്. വളരെ കുറച്ചേ സംസാരിക്കുകയുള്ളൂ. ഒരു ദിവസം ബാബു എന്നോട് പറഞ്ഞു.
" ലീലാമ്മ pregnant അല്ലേ? ഇനി നിനക്ക് ഒരു കാർ വേണം. എനിക്ക് company ഒരു കാർ ഉടനെ കിട്ടും. എന്റെ കാർ നിനക്ക് തരാം."
സ്വന്തമായി ഒരു കാർ എന്ന idea എനിക്ക് ഇല്ലായിരുന്നു. പണവും driving licence ഉം ഇല്ല. ഞാൻ ബാബുവിനോട് കാര്യം വിശദീകരിച്ചു.
" ഏതായാലും ഒന്ന് ആലോചിച്ചു നോക്ക്."ബാബു പറഞ്ഞു.
ഒരു ഞായറാഴ്ച രണ്ട് കാറുകൾ എന്റെ വീട്ടുമുറ്റത്ത് വന്നു നിന്നു. ബാബു കാർ കൊണ്ടു വന്നതാണ്.മഞ്ഞ നിറമുള്ള ടൊയോട്ട 1000 എന്ന കാർ ആണ്.
" വില 13000 shilling. Perfect condition ആണ്. പണം ഒന്നിച്ചു വേണമെന്നില്ല." start ചെയ്യുന്നത് എങ്ങനെയെന്ന് ബാബു കാണിച്ചു തന്നു.
ജപ്പാനിൽ നിന്ന് import ചെയ്ത ഒറിജിനൽ കാർ ആണ്. രണ്ട് door ആണ്. Driving പഠിപ്പിക്കാൻ രണ്ടു സുഹൃത്തുക്കൾ help ചെയ്തു. അവർക്ക് licence ഇല്ല. പക്ഷേ നിർദ്ദേശങ്ങൾ തരാൻ അറിയാം. ഞങ്ങൾ നാട്ടുമ്പുറത്തെ റോഡുകളിൽ ഓടിച്ചു.അയൽ വാസിയായ കമാവു എന്ന യുവാവും എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചു.അദ്ദേഹം കൃഷി വകുപ്പിലെ ഒരു officer ആയിരുന്നു.
ഹസ്സൻ എന്ന് പേരുള്ള ഒരു Yemen വംശജൻ എനിക്ക് Driving licence ശരിയാക്കി തന്നു. അവൻ Driving സ്കൂൾ നടത്തുന്നവനാണ്. ഒരു ദിവസം രാവിലെ അവന്റെ കൂടെ1 Km അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കാറോടിച്ചു. അവൻ അകത്തുപോയി Traffic ഓഫീസറുമായി സംസാരിച്ചു. Test ന് വിളിക്കുമെന്ന് പ്രതീക്ഷിച്ചു ചങ്കിടിപ്പോടെ ഞാൻ ഇരുന്നു. കുറേക്കഴിഞ്ഞു ഹസ്സൻ വന്നു പറഞ്ഞു." Let us go.".
ഫീസും കൈക്കൂലിയും ഉൾപ്പെടെ 900 ഷില്ലിംഗ് നേരത്തേ കൊടുത്തിരുന്നു. രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ Licence കിട്ടി.
ആ കാറിന്റെ നമ്പർ KND 600 ആയിരുന്നു.1981ൽ ആ കാർ 12000 Shilling ന് വിറ്റ് ഞങ്ങൾ നൈജീരിയ്ക്ക് പോയി.
27,Buiten Street, Delareyville
1994 ൽ south ആഫ്രിക്ക ഒരു ജനാധി പത്യ രാജ്യമായി.രാജ്യത്തിന്റെ മുഖച്ഛായ മാറി. വാസ്തവത്തിൽ ഒരു പുതിയ രാജ്യം പിറന്നു. അതിന്റെ പ്രയോജനം എല്ലാവർക്കും കിട്ടി. ഉദാഹരണത്തിന് apartheid കാലത്ത് whites, blacks, coloureds, Indians എന്നിങ്ങനെ തരം തിരിച്ചു ആയിരുന്നു human settlement. അതായത് കണ്ണായ സ്ഥലങ്ങൾ Whites ന്. പുറമ്പോക്ക് മറ്റുള്ളവർക്ക്. ഒരു White ഏരിയയിൽ മറ്റുള്ളവർക്ക് വീട്‌വാങ്ങാൻ അവകാശം ഇല്ലായിരുന്നു.1994ന് ശേഷം ഗ്രൂപ്പ് Areas Act റദ്ദാക്കി. ആർക്കും എവിടെയും വീട് വാങ്ങി താമസിക്കാനുള്ള അവകാശം ലഭിച്ചു.മലയാളികൾ ഈ അവസരം ഉപയോഗിച്ച് White area കളിൽ വീട് വാങ്ങി. പഴയ വീടുകളായിരുന്നു കൂടുതലും.1970s1980s വീടുകൾ ആണ്. വളരെ ന്യായമായ വിലയാണ്. വീട് പണിയിക്കുന്നവർ കുറവാണ്. വാങ്ങലും വിൽപ്പനയുമാണ് കൂടുതൽ. വീടിന്റെ കാര്യത്തിൽ കേരളത്തിലെ പോലെ മസ്സിൽ പിടുത്തം ഒന്നുമില്ല.
1989 മുതൽ 2004 വരെ ഞങ്ങൾ Atamelang എന്ന Black Township ൽ വാടകക്ക് താമസിച്ചു. അവിടെനിന്ന് 25 Kms അകലെയുള്ള Delareyville എന്ന കൊച്ചു ടൌൺ പണ്ട് Whites only ആയിരുന്നു.1995മുതൽ ഒന്നോ രണ്ടോ മലയാളികൾ അവിടെ വീട് വാങ്ങി. ഒരു rural area ആയതിനാൽ അവിടെ വീടുകൾക്ക് വില കുറവാണ്.
2004ൽ ഞങ്ങൾ Delareyville ൽ ഒരു വീട് വാങ്ങി.2004 ഫെബ്രുവരി 15 ആം തീയതി അവിടെ താമസം തുടങ്ങി. ഒരു Middle Class വീടാണ്. അര ഏക്കർ സ്ഥലത്തു 3 bed റൂം വീട്. carpet ഉള്ളതാണ്. ഒരു ചെറിയ family ക്ക് താമസിക്കാൻ പറ്റിയ ഒരു out house ഉണ്ട്. ഒന്നാന്തരം brick കൊണ്ട്‌പണിത ഒരു car shed. മൂന്ന് shutter.6 കാറുകൾ പാർക്ക് ചെയ്യാം.
വീടിന്റെ number 27Buiten Street എന്നായിരുന്നു. സൗത്ത് ആഫ്രിക്കയിൽ കിണറുകൾ കണ്ടിട്ടില്ല. മുനിസിപ്പൽ water ആണ് ഉപയോഗിക്കുന്നത്. കോമ്പൗണ്ടിൽ grass ആണ്. Bore well, pump എന്നിവ ഉണ്ട്. peach, apricot,അത്തി, plum എന്നിവയുള്ള ഒരു orchard ഉണ്ട്. മഴവെള്ളം സംഭരിക്കാൻ 2000litre ന്റെ ഒരു ടാങ്ക് ഉണ്ട്. Springler സിസ്റ്റം ഉണ്ട്. തണൽ മരങ്ങളും റോസാ ചെടികളും ധാരാളം.
ഒരു വെള്ളക്കാരി വിധവയായിരുന്നു വീടിന്റെ ഉടമ. Old Age ഹോമിൽ സ്വന്തമായി ഒരു suite അവർ വാങ്ങിയിരുന്നു. നല്ല സാമ്പത്തികം ഉള്ള ആളായതിനാൽ വീട് നന്നായി maintain ചെയ്തിരുന്നു.
വീടിന്റെ വില അവിശ്വസനീയമാണ്. രണ്ടു ലക്ഷം rand അഥവാ 12 ലക്ഷം രൂപ.( തുടരും )
Your write-up is powerful in taking the Malayalie community who were in those locations back to their good old memories. Good one. Keep going.
ReplyDelete