ജീവിതത്തിൽ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും ഒരിക്കലും അവസാനിക്കുന്നില്ല. മരിക്കാൻ കിടക്കുന്ന ആളിനും ഒരു ആഗ്രഹം ഉണ്ടായിരിക്കാം. മരിച്ചു കഴിഞ്ഞാൽ സ്വർഗ്ഗത്തിൽ പോകണം.
ഏറ്റവും അധികം ആഗ്രഹങ്ങൾ ഉള്ളത് ചെറുപ്പക്കാർക്കാണ്. കാരണം അവർക്ക് മുമ്പിൽ ഒരു വമ്പൻ ഹൈവേ നീണ്ടു നിവർന്ന് കിടക്കുകയാണ്. അതിലൂടെ കത്തിച്ചു വിടാൻ നല്ല രസമാണ്. പക്ഷേ അതിന് ഒരു വാഹനം വേണം. അതായത് ഒരു ജോലി. പറ്റുമെങ്കിൽ ഒരു സർക്കാർ ജോലി.
ഒരു ആഗ്രഹം സാധിച്ചു കഴിഞ്ഞതുകൊണ്ട് ആഗ്രഹങ്ങൾ തീരുന്നില്ല. അത് ഒരു റിലേ race പോലെയാണ്. ഓട്ടത്തിൽ baton കൈമാറുന്നത് പോലെ ആഗ്രഹങ്ങൾ മാറി മാറി വരും. ജോലി കിട്ടിക്കഴിഞ്ഞാൽ അടുത്തത് ഒരു ജീവിത പങ്കാളിയെ കിട്ടണം എന്ന ആഗ്രഹമാണ്. അതു കഴിഞ്ഞാൽ ഒരു വീട്. പിന്നെ കുട്ടികൾ, അവരുടെ വിവാഹം, എന്നിങ്ങനെ ആഗ്രഹങ്ങൾ നീണ്ടു പോകുന്നു.
നമുക്ക് ഇല്ലാത്ത ഒരു കാര്യമാണ് നമ്മൾ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് സ്വന്തമായി ഒരു നല്ല വീട് എല്ലാവരും സ്വപ്നം കാണുന്ന ഒന്നാണ്. ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ്. അത് സാധിച്ചു കഴിഞ്ഞാൽ ആദ്യത്തെ excitement ഇല്ലാതാകും.
കുറെ ഏറെ പണം സമ്പാദിക്കണം എന്ന് പലരും ആഗ്രഹിക്കുന്നു. പക്ഷേ അത് സാധിച്ചു കഴിഞ്ഞാൽ അതിന്റെ excitement പോകും. പണം കൊണ്ടു മാത്രം സന്തോഷം ഉണ്ടാവുകയില്ല എന്ന് ഒരു തിരിച്ചറിവ് ഉണ്ടാകും.
വളഞ്ഞ വഴികളിലൂടെ സ്വത്ത് സമ്പാദിക്കാൻ ശ്രമിക്കുമ്പോൾ ആണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ശശികല അനധികൃതമായി സ്വത്ത് സമ്പാദിച്ചു. 4കൊല്ലം ജയിൽ ശിക്ഷ അനുഭവിച്ചു. ആ സ്വത്തുക്കൾ സർക്കാർ കണ്ടു കെട്ടി. ഇപ്പോൾ അവരുടെ ആഗ്രഹം തിരഞ്ഞെടുപ്പ് ജയിച്ചു തമിഴ് നാടിന്റെ മുഖ്യമന്ത്രി ആകണം എന്നാണ്.
മനുഷ്യരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കാം എന്ന വാഗ്‌ദാനംകൊടുത്തു പറ്റിക്കുന്ന ആൾദൈവങ്ങൾ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. ജോലി ഇല്ലാത്തവർക്ക് ജോലി, കുട്ടികൾ ഇല്ലാത്തവർക്ക് സന്താന ഭാഗ്യം മുതലായ വാഗ്ദാനങ്ങളാണ് അവർ കൊടുക്കുന്നത്. ഏതായാലും കോവിഡ് ഈ ആള്ദൈവങ്ങൾക്ക് വൻ തിരിച്ചടിയായി.
എല്ലാ ചുമതലകളും തീർത്തു വിശ്രമ ജീവിതം നയിക്കുന്ന Senior citizens ആഗ്രഹിക്കുന്നത് ആരോഗ്യത്തോട്കെകൂടി ഇനിയും അനേകം വർഷങ്ങൾ ജീവിക്കണം എന്നാണ്. കോവിഡ് ആ ആഗ്രഹത്തിന് ഒരു ഭീഷണിയാണ്. ആ ഭീഷണി ഒഴിഞ്ഞു കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു. Good luck.
Comments
Post a Comment