ഇന്ന് എനിക്ക് ഒരു സംശയം. ഇന്ന് ശനിയോ അതോ ഞായറോ? Lock down കാലത്ത് ദിവസങ്ങൾ തമ്മിൽ വ്യത്യാസമില്ല. പണ്ട് വ്യത്യാസങ്ങൾ പ്രകടമായിരുന്നു. ഉദാഹരണത്തിന് ഞായറാഴ്ച്ച പള്ളിയിൽ പോകുന്നത് ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു. ഇന്ന് ഒരർത്ഥത്തിൽ പറഞ്ഞാൽ പള്ളിയുമില്ല, പട്ടക്കാരനുമില്ല.
Monotonous എന്ന വാക്കിന്റെ അർത്ഥം പഠിക്കാൻ ഈ Lock down ഉത്തമ ഉദാഹരണമാണ്. മാറ്റം ഒട്ടുമില്ലാത്ത ഒരു അവസ്‌ഥ. mono എന്ന് പറഞ്ഞാൽ ഒന്ന്. ഒരേ രീതിയിലുള്ള ജീവിതം monotonous ആണ്. ഇതിന്റെ മലയാളം എന്താണെന്ന് അറിഞ്ഞുകൂടാ. ആവർത്തന വിരസത ആയിരിക്കാം.
എന്നാൽ കോവിഡ് മൂലം കഷ്ടപ്പെടുന്നവരുടെ കാര്യം ഓർക്കുമ്പോൾ monotony നിസ്സാരമാണ്. നമുക്ക് oxygen ധാരാളം ഉണ്ട്. അത് അനായാസം എടുക്കാൻ സാധിക്കുന്നു. അത് ഭാഗ്യമാണ്. അത് മതി.
ഇന്ന് സൂര്യ ഭഗവാൻ അവധി എടുത്തു. നട്ടുച്ചയ്ക്ക് ഇരുട്ട് എന്ന സ്ഥിതി. തണുപ്പ് feel ചെയ്തു. തോരാത്ത മഴ. ഇരുട്ട് കണ്ടപ്പോൾ Macbeth നാടകത്തിലെ ചില വരികൾ ഓർമ്മയിൽ തെളിഞ്ഞു. തന്റെ കൊട്ടാരത്തിൽ അതിഥിയായി വന്ന Duncan രാജാവിനെ ഉറക്കത്തിൽ Macbeth കൊന്ന് അധികാരം പിടിച്ചു. ഈ നീച കൃത്യത്തിന് എതിരെ പ്രകൃതി പോലും ക്ഷോഭിച്ചു. നട്ടുച്ചയ്ക്ക് ഇരുട്ടായി. ഇതേപ്പറ്റി Act 2,Scene 4ൽ ഒരു വയസ്സൻ ഇങ്ങനെ പറയുന്നു.
Three score and ten I can remember well,
Within the volume of which time have seen
--------–------- ------------------------------------
Hath troubled former knowings.
70 വർഷം പുറകോട്ടുള്ള കാര്യങ്ങൾ എനിക്ക് ഓർമ്മയുണ്ട്. ഈ കാലയളവിൽ ഭീകരവും അസാധാരണവുമായ പല സംഭവങ്ങൾക്കും ഞാൻ സാക്ഷിയായിട്ടുണ്ട്. എന്നാൽ ഇന്നത്തെ പ്രകൃതി ക്ഷോഭം മുൻകാല അനുഭവങ്ങളെയെല്ലാം തുടച്ചു നീക്കിയിരിക്കുന്നു. വയസ്സൻ പറയുന്നു.
മനുഷ്യന്റെ നീച പ്രവർത്തികളിൽ അരിശം പൂണ്ട് പ്രകൃതി തിരിച്ചടിക്കുകയാണ് എന്ന് വയസ്സൻ പറയുന്നു. Duncan രാജാവിനെ വധിച്ച കാര്യമാണ് വയസ്സൻ സൂചിപ്പിക്കുന്നത്.
പ്രകൃതി ദുരന്തങ്ങൾ ദൈവ കോപമായി വ്യാഖ്യാനിക്കുന്നവർ ഏറെയുണ്ട്. ദൈവം ഒരു മഹാപ്രളയം സൃഷ്ട്ടിച്ചു മനുഷ്യ വംശത്തെ ശിക്ഷിച്ച കഥ പ്രസിദ്ധമാണല്ലോ.
ഇപ്പോഴത്തെ അധിക മഴ കുറേ നാശം വിതച്ചുവെങ്കിലും അതിന് ഒരു positive side ഉണ്ട്. സാധാരണ ഗതിയിൽ വേനൽക്കാലതത് വെള്ളത്തിന് ക്ഷാമം ഉണ്ടാകാറുണ്ട്. വെള്ളം പണം കൊടുത്ത് വാങ്ങേണ്ടി വരും. എന്നാൽ ഇക്കൊല്ലം കുടിവെള്ള വണ്ടികളെ കാണാനില്ല.വലിയ savings ആണ് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. A blessing in disguise.
Comments
Post a Comment