May 2ന് കേരളത്തിൽ എന്ത് സംഭവിക്കും?എല്ലാവരും ഉറ്റു നോക്കുന്ന ചരിത്ര സംഭവമാണ് നമ്മളെ കാത്തിരിക്കുന്നത്. എന്നാൽ ഒരു മ്ലാനതയാണ് എല്ലായിടത്തും കാണുന്നത്.
ഒരു കൂട്ടർ മാത്രം സന്തോഷം കൊണ്ട് തുള്ളി ചാടുകയാണ്. മാമാ മാധ്യമങ്ങൾ തല കുത്തി മറിയുകയാണ്. പിണറായിക്ക് അവർ തുടർ ഭരണം വിധിച്ചു കഴിഞ്ഞു. പിണറായിക്കുപോലും ഇത്രയും ഉത്സാഹമില്ല.
മാധ്യമങ്ങൾ വ്യാജ exit polls നടത്തി ചുമ്മാ പിണറായിക്ക് അനുകൂലമായ ഫലം പ്രവചിക്കുന്നു.120 സീറ്റ് വരെ പിണറായിക്ക് കിട്ടുമെന്ന് പറയുന്നു.
മാമാ മാധ്യമങ്ങൾ പിണറായിക്ക് സ്തുതി പാടുന്നതിൽ അത്ഭുതമില്ല. അവർ ലോട്ടറി അടിച്ചവരാണ്. പത്രത്തിലും TV യിലും സ്വന്തം മുഖം മാത്രം കാണിച്ച് പിണറായി കൊടുത്ത പരസ്യങ്ങൾക്ക് ചെലവായത് 200 കോടി രൂപയാണ്. മനോരമായുടെയും മാതൃഭൂമിയുടെയും ഖജനാവ് നിറഞ്ഞു കവിഞ്ഞു.
ഒരു ദിവസം ഞാൻ മനോരമയിലെ പരസ്യങ്ങൾ എണ്ണി നോക്കി. പല പേജുകളിലായി 8 പരസ്യങ്ങൾ എണ്ണി.
വെറുതെയല്ല മാമാ മാധ്യമങ്ങൾ വളരെ excited ആയിരിക്കുന്നത്. പിണറായി ഭരണം തുടർന്നാൽ ചുമ്മാ കോടികൾ വാരി കൂട്ടാം.
കേരളത്തിന്റെ ഖജനാവ് കാലിയായി. വാക്‌സിൻ വാങ്ങാൻ പണമില്ല. ഹോസ്പിറ്റലുകൾ നിറഞ്ഞു കവിയുന്നു.
തോമസ് ഐസക്കിനെ ധനമന്ത്രി എന്ന് വിളിക്കുന്നത് തെറ്റാണ്. ധനം ഇല്ലാത്തവൻ എങ്ങനെ ധനവാൻ ആകും?കട മന്ത്രി എന്നാണ് അദ്ദേഹത്തെ വിളിക്കേണ്ടത്.
ചില ആളുകൾ പ്രസിദ്ധി നേടാൻ 10000sq. feet ന്റെ വീട് loan എടുത്തു പണിയും. ഒരു വമ്പൻ കാറും ലോൺ എടുത്ത് വാങ്ങും. അവസാനം അരിക്കും പെട്രോളിനും പണം കാണുകയില്ല. ഇതിന് സമാനമാണ് കേരളത്തിന്റെ അവസ്‌ഥ.
" ഹേയ്, പണത്തിന് ഒരു പ്രശ്നവുമില്ല. കിഫ്ബി നിറഞ്ഞു കവിയുകയാണ്".കട മന്ത്രിയുടെ സ്ഥിരം പല്ലവിയാണ്.അത്യാവശ്യം വരുമ്പോൾ Reserve Bank ചുമ്മാ നോട്ട് അടിച്ചു ഇറക്കണം എന്നാണ് കടമന്ത്രിയുടെ ഒരു വാദം.
ഈ പണ്ഡിതൻ ഇന്ത്യയുടെ ധനമന്ത്രി ആയാൽ എന്തായിരിക്കും സ്ഥിതി?
പിണറായിയുടെ ഭരണം വളരെ മികച്ചതാണ്, അതുകൊണ്ട് തുടർ ഭരണം കൊടുക്കണം എന്നാണ് വാദം. ലോകത്തിനു തന്നെ ഒരു മാതൃകയാണത്രേ. എങ്ങനെ ചിരിക്കാതിരിക്കും?
മുൻ DIG ശ്രീലേഖ മ്യൂസിയം police station ലൊരു പരാതി കൊടുത്തു. പല പ്രാവശ്യം ഓർമ്മിപ്പിച്ചിട്ടും കേസ് എടുത്തില്ല. ഒരു മുൻ DIG യുടെ അനുഭവം ഇതാണെങ്കിൽ സാധാരണക്കാരുടെ അനുഭവം എന്തായിരിക്കും? വാളയാർ കേസ് തന്നെ ഉദാഹരണം. ആ കേസ് അട്ടിമറിച്ച പോലീസുകാർക്ക് promotion കൊടുത്തു.
പിണറായി 120 സീറ്റ് നേടിയാൽ അത്ഭുതപ്പെടാനില്ല. Voters ലിസ്റ്റ്ൽ വൻ ക്രമക്കേടുകൾ നടന്നു. മരിച്ചവർക്കും vote ഉണ്ട്. തപാൽ വോട്ടിലും വൻ തിരിമറി ഉണ്ടെന്നാണ് ആരോപണം. തിരിമറി തടയുന്നതിൽ Election കമ്മീഷൻ പൂർണ്ണ പരാജയം ആണ്.മാധ്യമങ്ങൾ ഇക്കാര്യം മിണ്ടുന്നില്ല.
കാരണം പിണറായി ഭരണം തുടർന്നാൽ മാധ്യമങ്ങൾക്ക് ലോട്ടറി ഉറപ്പാണ്.
3 ആം തീയതി മനോരമയുടെ Headlines ഞാൻ പ്രതീക്ഷിക്കുന്നത് ഇതാണ്.
" LDF തൂത്തു വാരി.140 ൽ140.ഭരണ മികവിന് ജനങ്ങളുടെ അംഗീകാരം."
Comments
Post a Comment