May 8,2021
വളരെ മനോഹരമായ ഒരു ദിവസം. രാവിലെ മുതൽ സ്വർണ്ണനിറമുള്ള സൂര്യപ്രകാശം. പരിപൂർണ്ണനിശ്ശബ്ദത.ആളും അനക്കവും ഒന്നുമില്ല. ഇന്നലെയും ചെറുതായി മഴ പെയ്തു.തെളിഞ്ഞ ആകാശം.100 % ശുദ്ധമായ വായു. ഇതു പറയാൻ കാരണമുണ്ട്. പൈകയിൽ Heavea Rubber Crump factory ഉണ്ട്.1970കളിൽ തുടങ്ങിയതാണ്. ഈ ഫാക്ടറിയിൽ നിന്ന് ചിലപ്പോൾ toxic gases release ചെയ്യാറുണ്ട്. ദുർഗന്ധം ഉള്ള ഗ്യാസ് ആണ്. ഇപ്പോൾ ആ ദുർഗന്ധമില്ല. ഫാക്ടറി lock down ൽപെട്ടെന്നു തോന്നുന്നു. A blessing in disguise.
Lock down ആണെങ്കിലും പത്ര വിതരണം പതിവുപോലെ കൃത്യം 6.10ന്. എന്നാൽ പണ്ടത്തെ കാലത്തെ പോലെ ചൂടോടെ പത്രം വായിക്കാൻ താൽപ്പര്യമില്ല. കാരണം പത്രത്തിലെ കാര്യങ്ങൾ നേരത്തേ അറിഞ്ഞവയാണ്. ചില പ്രാദേശിക വാർത്തകളും ചരമങ്ങളും TV യിൽ വരാത്തവയാണ്. ഒരു മാസമായി എന്നും കേൾക്കുന്ന ഒരു വാർത്ത മഴയും കാറ്റും വിതയ്ക്കുന്ന നാശ നഷ്ടങ്ങളാണ്. വൃക്ഷങ്ങൾ കടപുഴകിയും ഒടിഞ്ഞും വീഴുന്നത് പതിവാണ്. മരം വീണ് വീടുകൾ തകരുന്നു. കൃഷി നശിക്കുന്നു. എന്റെ വീടിന്റെ അടുത്ത് കുറേ റബ്ബർ മരങ്ങൾ ഒടിഞ്ഞു വീണു. മഴവെള്ളത്തിന്റെ ഭാരം താങ്ങാൻ ആവാതെ. വീണ റബ്ബർ തടിക്ക് വളരെ ചെറിയ വിലയേ കിട്ടുകയുള്ളൂ.ഇതിന്റെ ഒരു irony എന്താണെന്ന് വെച്ചാൽ വീണ 2 ശിഖരങ്ങൾ വില്ലുപോലെ വളഞ്ഞു നിൽക്കുകയായിരുന്നു. വെട്ടുകാരെ വിളിക്കാൻ ഉദ്ദേശിച്ചതാണ്. പക്ഷേ വായു ഭഗവാൻ തൃക്കണ് പാർത്തു ആ പണി ചെയ്‌തു തന്നു.കമഴ്ത്തി വെച്ച V shapeൽ ആണ് ശിഖരങ്ങൾ വീണത്. ഇലയ്ക്കും മുള്ളിനും കേട് വരാതെ. വെട്ടുകൂലി 1000 രൂപാ ലാഭം.
May 12
Lock down കാലത്ത് മനസ്സ് കൂടുതൽ active ആകും എന്നാണ് അനുഭവം. നമ്മൾ ഒരു യാത്ര പോയാൽ നമ്മുടെ ശ്രദ്ധ ചുറ്റുപാടുകളിൽ ആയിരിക്കും. പുതിയ കാര്യങ്ങൾ ആയിരിക്കും നമ്മൾ കാണുന്നതും കേൾക്കുന്നതും.എന്നാൽ നമ്മൾ ലോക്ക് down ആയി വീട്ടിൽ ഇരിക്കുമ്പോൾ നമ്മുടെ ചുറ്റുപാടുകളിൽ ആയിരിക്കില്ല ശ്രദ്ധ. അപ്പോൾ മനസ്സ് ,കൂടുവിട്ട ഒരു പക്ഷിയെപ്പോലെ പറക്കും. മിക്കവാറും past ലേക്കായിരിക്കും ആ പറക്കൽ. നമ്മൾ വളരെ free ആയി ജീവിച്ചിരുന്ന past നെ ഓർക്കുമ്പോൾ വളരെ വിഷമം തോന്നും.
ചിന്തകൾ കാടു കയറുമ്പോൾ ഭാവനയിൽ പലതും കെട്ടിപൊക്കും. നമ്മുടെ വീടും പരിസരവും ഒരു ആഡംബര കപ്പലായി സങ്കൽപ്പിക്കാം. നടുക്കടലിൽ എവിടെയോ anchor ഇട്ട ഒരു ship. ഭക്ഷണവും വെള്ളവും ഫോണും TV യും എല്ലാമുണ്ട്. പക്ഷേ അങ്ങനെ എത്ര നാൾ? Luxury ഒന്നും വേണ്ട.വെറുതേ നമ്മുടെ road side കളിൽ free ആയി നടക്കാൻ ഒരു അവസരം കിട്ടിയാൽ മതി. അതിൽ കൂടുതൽ ഒന്നും വേണ്ടാ.
Comments
Post a Comment