ഈ പ്രദേശത്ത് മഴ തുടങ്ങിയിട്ട് ഇന്ന് ഒരു മാസം പൂർത്തിയായി. വളരെ honest ആയ ഒരു contractor ഏറ്റെടുത്ത് ഭംഗിയായി ചെയ്ത ഒരു work പോലെയുണ്ട് ഈ മഴ. സമയ നിഷ്ഠ പാലിച്ചു. കൃത്യമായ അളവും പാലിച്ചു. തുള്ളിക്കൊരു കുടം എന്ന കണക്കിൽ. ഒരു break തരൂ എന്നാണ് എന്റെ അപേക്ഷ.
വളരെ അപ്ര തീക്ഷിതമായി lock down വീണ്ടും വന്നിരിക്കുന്നു. എരിതീയിൽ നിന്ന് വറ ചട്ടിയിലേക്ക് എന്നു പറഞ്ഞതുപോലെ. അഥവാ from bad to worse. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നു പറയുന്നതു പോലെ.
To make both ends meet എന്നു പറഞ്ഞാൽ വരവു ചെലവുകൾ balance ചെയ്യുക എന്നതാണ്.ഈ lock down കാലത്ത് എന്റെ നോട്ടത്തിൽ ഇത് പകലും രാത്രിയും തമ്മിൽ എങ്ങനെ കൂട്ടി മുട്ടിക്കും എന്നതാണ്.സമയം അധികമാണ്. പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല. TV, സോഷ്യൽ മീഡിയ, പത്രം, മാസികകൾ മുതലായവ ഉപയോഗിച്ചാലും സമയം മിച്ചമാണ്.
അധികമഴ ഒരു ഉപകാരം ചെയ്തിട്ടുണ്ട്. പുല്ലും കാടും തഴച്ചു വളരുന്നു. അവയെ നീക്കം ചെയ്യാൻ ഒരു പണിക്കരനെ വെക്കാൻ സാധ്യമല്ല. അതുകൊണ്ട് തനിയെ ചെയ്യണം. Daily രണ്ടു മണിക്കൂർ അങ്ങനെ നീങ്ങി കിട്ടും. കൂടുതൽ ചെയ്താൽ അത് boring ആകും. അതു കൊണ്ട് 2-3 hours ൽ ഒതുക്കും. പുല്ലും കാടും പൂർണ്ണമായി നീക്കാൻ സാധിക്കുകയില്ല. ഏതാനും ദിവസങ്ങൾക്കകം അവ വീണ്ടും തലപൊക്കും.
ഫല വൃക്ഷങ്ങളെ പരിപാലിക്കാൻ അൽപസമയം ചെലവാക്കാറുണ്ട്. Daily മഴ വൃക്ഷങ്ങൾക്ക് ഒരു boost ആയി. ജൈവ വളവും ഇട്ടു. ഇനി ഒരു തകർപ്പൻ വളർച്ചയാണ്. പ്ലാവ്, മാവ്, പേര,rambutan, മുതലായവ.ഒരു avocado മരവും ഉണ്ട്.
Mask ധരിക്കുന്നതിനെപ്പറ്റി ഇപ്പോഴും ചിലർക്ക് ബോധമില്ല. mask ധരിക്കാത്ത രണ്ടു പേരെ ഇന്ന് വഴിയിൽ അകലെ കണ്ടു. ഇതുപോലെ പലയിടത്തും ചില ആളുകൾ അശ്രദ്ധ കാണിക്കുന്നതായി അനുമാനിക്കാം. ഈ lock down എങ്കിലും ഇത്തരം ആളുകളുടെ സമാന്യബുദ്ധിയെ unlock ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Comments
Post a Comment