Lock down പോലുള്ള മടുപ്പിക്കുന്ന situation കളിൽ നമുക്ക് ഒരു തുണയായി ഉള്ളത് നമ്മുടെ വളർത്തു മൃഗങ്ങൾ ആണ്. പ്രത്യേകിച്ചു Senior citizens ന്. മക്കൾ ഉണ്ട്, പക്ഷേ അവർ വിദേശത്തോ ഇന്ത്യയിലെ മഹാ നഗരങ്ങളിലോ ആയിരിക്കാം. അടുത്ത കാലത്തെങ്ങും അവരെ നേരിട്ട് കാണാൻ സാധിക്കുകയില്ല. അപ്പോൾ ആ gap fill ചെയ്യുന്നത് പൂച്ചയും പട്ടിയും ആണ്.
എനിക്ക് പൂച്ചയെയും പട്ടിയെയും ഇഷ്ടമാണ്. പക്ഷേ പൂച്ചകളോടാണ് കൂടുതൽ ഇഷ്ടം. പൂച്ചകളെ manage ചെയ്യാൻ എളുപ്പമാണ്. അവർക്ക് സ്വയം manage ചെയ്യാനും അറിയാം.1990 മുതൽ പൂച്ചകളെ വളർത്തുന്നു. ഞങ്ങൾ സൗത്ത് ആഫ്രിക്കയിൽ ആയിരുന്നപ്പോൾ ഡിസംബറിൽ ഒരു മാസത്തെ അവധിക്കു വരുമ്പോൾ പൂച്ചക്കുള്ള food gardenറെ ഏല്പിച്ചിട്ടാണ് വരുന്നത്.പോൾ എന്ന gardener ചിലപ്പോൾ വെള്ളമടിച്ചു തന്റെ duty മറന്നു പോകും. എന്നാൽ അപ്പു എന്ന്‌പേരുള്ള പൂച്ചയ്ക്ക് ഭക്ഷണം ഒരു പ്രശ്നമല്ല. അവൻ പക്ഷിപിടുത്തിൽ expert ആയിരുന്നു. മരങ്ങളിൽ ഓടി കയറി അവൻ പക്ഷികളെ പിടിച്ചിരുന്നു. Compound ഒരു പക്ഷി സങ്കേതം പോലെ ആയിരുന്നു. അരിപ്രാവുകൾ ധാരാളം.
ഇപ്പോൾ ഇവിടെ മൂന്ന് പൂച്ചകൾ ഉണ്ട്. ഒന്ന് 2019 ൽ ഇവിടെ താമസമാക്കിയ തള്ള പൂച്ച. അവർ 3 പേർ ആയിരുന്നു. ഒരെണ്ണം disappear ചെയ്തു. വേറെ ഒരെണ്ണം ഞങ്ങൾ SA tour കഴിഞ്ഞ് വന്നപ്പോൾ disappear ചെയ്തിരുന്നു.
തള്ള പൂച്ച മൗനിയായ ഒരു തപസ്വിനിയെ പോലെയാണ്. ലോഹ്യം ഒട്ടുമില്ല. പല പ്രാവശ്യം പ്രസവിച്ചു. പല കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു. ഒരു മകൾ survive ചെയ്തു. പേര് ജാക്കി. ഒന്നര വയസ്സായി. വെറുതെ കയറിവന്ന ഒരാളാണ് ചാൻ. അവളും ഒന്നര വയസ്സുകാരിയാണ്.രണ്ടുപേരും അതീവസുന്ദരികളാണ്. അതുകൊണ്ട് കാമുകന്മാർ അനേകർ എത്തി. ചുറ്റിക്കളികൾ നടന്നു. ജാക്കി രണ്ടാഴ്ചത്തേക്ക് കാമുകന്റെ കൂടെ ഒളിച്ചോടി. തിരിച്ചുവന്നപ്പോൾ വളരെ slim ആയിരുന്നു. ഇവിടെ കൃത്യമായി മീനും ചോറും പാലും ഒക്കെ കിട്ടും. കാമുകന്റെ വീട്ടിൽ പട്ടിണി കിടന്നു എന്ന് വ്യക്തം. എന്തായാലും ജാക്കിയും ചാനും pregnant ആണ്.2021 ൽ മൊത്തം 6 പൂച്ചകുട്ടികൾ ഉറപ്പായി. തള്ളപ്പൂച്ച already score ചെയ്തു. ഇന്നലെയാണ് കണ്ടു പിടിച്ചത്. Samsung TV യുടെ carton ൽ ഒളിപ്രസവം. extra ordinary colours ഉള്ള രണ്ട് ചുണക്കുട്ടികൾ.
ഈ കോവിഡ് കാലത്ത് പൂച്ചകൾ വലിയ support ആണ് തരുന്നത്. തള്ളപ്പൂച്ച എപ്പോഴും പിണക്കത്തിലാണ്. പക്ഷേ ജാക്കിയും ചാനും എപ്പോഴും ലോഹ്യത്തിൽ ആണ്. Front door ന് അടുത്താണ് അവർ രാത്രി ഉറങ്ങുന്നത്. Door തുറന്നാൽ ഉടനെ അവർ മുട്ടിയുരുമ്മി welcome ചെയ്യും. നടക്കാൻ കൂടെ വരും. കൂടെ വരാൻ ഒരു കാരണം ഉണ്ട്. ഇടയ്ക്കിടെ ഇവർ വഴിതടഞ്ഞു മുമ്പിൽ വീഴും. ദേഹം തടവി കൊടുക്കണം. ഒരു അവകാശം പോലെയാണ് ഇത്. Sit out ൽ വായിച്ചു കൊണ്ടിരിക്കുമ്പോൾ മടിയിൽ കയറി കിടക്കും.
കോവിഡ് കാലം പൂച്ചകൾക്ക് നല്ല കാലമാണ്. വീട്ടുകാർ എപ്പോഴും സ്ഥലത്തുണ്ട്. ഭക്ഷണം കൃത്യ സമയത്ത് കിട്ടും. random ആയിട്ട് ദേഹം തടവി കിട്ടും. അല്ലേലും അലച്ചിലും ഒന്നുമില്ല. ഏതായാലും 2021 secure ആയി.
Comments
Post a Comment