ഹോസ്പിറ്റലിൽ പോകുന്നത് ഇഷ്ടമുള്ള കാര്യമല്ല. എന്നാലും ഒരു സംശയം തീർക്കാൻ ചേർപ്പുങ്കൽ ഉള്ള Mar സ്ലീവാ Medicity യിൽ ഇന്ന് പോയി. ഇന്നലെ വിളിച്ച് appointment എടുത്തിരുന്നു. Token system ആണ്. വീട്ടിൽ നിന്ന് 11 kms മാത്രം. കൃത്യം 10.30ക്ക് ഹോസ്പിറ്റലിൽ എത്തി.
ഗ്രാമന്തരീക്ഷത്തിൽ ഇത്രയും വലിയ ഒരു ഹോസ്പിറ്റൽ ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം. ഇങ്ങനെയുള്ള സ്ഥലത്താണ് ഹോസ്പിറ്റൽ സ്ഥാപിക്കേണ്ടത്. വളരെ മനോഹരവും വിശാലവുമാണ് ഹോസ്പിറ്റൽ compound. ഉള്ളിലും അങ്ങനെ തന്നെ. ഒരു Airport building ലേക്ക് പ്രവേശിക്കുന്നതുപോലെ തോന്നും.
ഒരു മിനിറ്റ് പോലും പാഴാക്കാത്ത വിധത്തിൽ ആണ് ഇവിടത്തെ പ്രവർത്തനശൈലി. അഥവാ അല്പം wait ചെയ്യണമെങ്കിൽ വളരെ gap ഇട്ട് ഇരിപ്പിടങ്ങൾ ധാരാളം.5 മിനിറ്റ് കൊണ്ട് Registration കഴിഞ്ഞു. Fees 100 രൂപ മാത്രം.
വിശാലമായ cafeteria ഉണ്ട്.പറയാൻ വിട്ടുപോയ ഒരു കാര്യം നൂറു കണക്കിന് കാറുകൾ പാർക്ക് ചെയ്യാൻ space ഉണ്ട് എന്നതാണ്.
ശബ്ദ മലിനീകരണം 0.Blood test ന്റെ result ready ആണെന്ന് SMS ൽ അറിയിക്കും. Pharmacy യിൽ token സമ്പ്രദായം ആണ്.അനാവശ്യമായ കൂട്ടം കൂടലോ അന്വേഷണമോ ഇല്ല.
കോവിഡ് vaccination നു വേണ്ടി അനേകം പേർ എത്തിയിരുന്നു.
ഇടവിട്ട് ചെറിയ മഴയുള്ള ദിവസമാണ്. മനോഹരമായ weather. നാട്ടിൻ പുറത്തെ റോഡുകളിലൂടെ വളവുകൾ തിരിഞ്ഞും കയറ്റങ്ങൾ കയറി ഇറങ്ങിയും കാറോടിച്ചു പോകാൻ വളരെ രസമാണ്. നിര നിരയായി മിനി skirt ഉടുത്തു നിൽക്കുന്ന റബ്ബർ കി ടാത്തികളെ കണ്ടുകൊണ്ടാണ് യാത്ര. ശല്യം ചെയ്യാത്ത ചെറിയ മഴ.വീട്ടിലെത്താൻ 15 മിനിറ്റു മാത്രം.
മാർ സ്ലീവയെപ്പറ്റി rating ചോദിച്ചാൽ 10 ൽ 10 കൊടുക്കും.
Comments
Post a Comment