ഒരാഴ്ച്ച മുൻപ് സ്ത്രീ ധന വിഷയം ചൂട് പിടിച്ചപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞു വന്നത് Shakespeare ടെ King Lear എന്ന നാടകത്തിൽ സ്ത്രീധന വിഷയം വളരെ പ്രധാനമായി കാണിക്കുന്നു എന്നതാണ്.1991ൽ ഈ നാടകം ഞാൻ പഠിപ്പിച്ചു. സൗത്ത് ആഫ്രിക്കയിൽ.ആ നാടകത്തിൽ മുൻപ് കാണാതിരുന്ന ചില പുതിയ മാനങ്ങൾ കണ്ടെത്താൻ കഴിഞ്ഞു.നമ്മുടെ കുടുംബങ്ങളിൽ നടക്കുന്ന ചില കാര്യങ്ങൾ ആണ് വിശ്വ മഹാകവി നമ്മുടെ മുമ്പിൽ അനാവരണം ചെയ്യുന്നത്. ഈ നാടകത്തിലെ Act 1,scene എത്ര വായിച്ചാലും മടുപ്പ് തോന്നുകയില്ല.
Lear രാജാവിന് 3 പെണ്മക്കൾ ആണ്. Goneril, Regan and Cordelia. വൃദ്ധനായ Lear ഒരു ദിവസം എല്ലാവരെയും വിളിച്ചു കൂട്ടി ഇങ്ങനെ പറഞ്ഞു.
" എനിക്ക് വയസ്സായി. രാജ്യഭാരം താങ്ങാൻ എനിക്ക് കെൽപ്പില്ല.യുവതലമുറ ഭരണം ഏറ്റെടുക്കണം. മക്കൾക്ക് സ്ത്രീ ധനമായി ഞാൻ രാജ്യത്തെ മൂന്നായി ഭാഗിക്കുകയാണ്.Confirm ചെയ്യുന്നതിനു മുൻപ് എനിക്ക് ഒരു കാര്യം അറിയണം. നിങ്ങളിൽ ആരാണ് എന്നെ ഏറ്റവും സ്നേഹിക്കുന്നതെന്ന്."
Lear രാജാവിന് 2 weakness ഉണ്ട്. 1.അദ്ദേഹം മുൻകോപിയാണ്. 2. അദ്ദേഹത്തിന് പുകഴ്ത്തൽ കേൾക്കുന്നത് ഹരമാണ്.
എന്നാൽ Lear വളരെ ശുദ്ധനായ നല്ല മനുഷ്യനാണ്.
" Goneril, പറയൂ"
" എന്റെ ജീവന് തുല്യം ഞാൻ അച്ഛനെ സ്നേഹിക്കുന്നു." എന്ന് തുടങ്ങി മൂത്ത മകൾ ഒരു തള്ളൽ നടത്തി. രണ്ടാമത്തെ മകൾ Regan ഒരു തള്ളു നടത്തി. രാജാവിന് വലിയ സന്തോഷമായി. അദ്ദേഹം രാജ്യത്തിന്റെ മൂന്നിൽ ഓരോ ഭാഗം രണ്ടു പുത്രിമാർക്കും അവരുടെ husbands നും ആയി വീതിച്ചു നൽകി.
കണ്ണായ ഭാഗം ഇളയ മകളായ Cordelia ക്ക് കൊടുക്കാൻ Lear കരുതി വെച്ചതാണ്.
മുഖസ്തുതി പറയാത്തവൾ ആണ് Cordelia. ചേച്ചിമാരുടെ കാപട്യം അവൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല.
Cordelia പറയൂ
ഒന്നുമില്ല അച്ഛാ. എന്റെ കടമ അനുസരിച്ച് ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
Lear ഖുഭിതനായി വീണ്ടും ചോദിച്ചു
നീ എന്ത് പറയുന്നു?
ഒന്നുമില്ല.
എങ്കിൽ നിനക്ക് ഒന്നും കിട്ടുകയില്ല.
കോർഡലിയ യുടെ കല്യാണം ഉറപ്പിക്കാൻ കൂടി യാണ് എല്ലാവരെയും വിളിച്ചു വരുത്തിയത്. കോർഡിലായയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു അവിടെ 2 രാജകുമാരന്മാർ അവിടെ കുറേ നാളായി തമ്പടിച്ചിട്ടുണ്ട്. France ഉം Burgundy യും.
ഒന്നുമില്ല എന്ന മറുപടിയിൽ ഖുഭിതനായി Lear Cordelia യെ ശപിക്കുന്നു. ബന്ധം cut ചെയ്യുന്നു." എന്റെ ശാപമാണ് നിനക്കുള്ള സ്ത്രീധനം." എന്ന് Lear ആക്രോശിക്കുന്നു.
Lear ന്റെ എടുത്തുചാട്ടം തെറ്റാണെന്ന് പറയാൻ ചങ്കൂറ്റമുള്ള ഒരാൾ ഉണ്ട്. Lear ന്റെ ഏറ്റവും വിശ്വസ്തനായ ഒരു പ്രഭുവായ Kent."നിങ്ങളുടെ ഇളയ മകൾ Cordelia നിങ്ങളെ പൂർണ്ണമായി സ്നേഹിക്കുന്നു."
ഇത് കേട്ട് സമനില തെറ്റിയ Lear കെന്റിനെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നു. നാടു കടത്തുന്നു. Cordelia യുടെ സ്ത്രീധനമായി ഉദ്ദേശിച്ചിരുന്ന രാജ്യത്തിന്റെ കണ്ണായ ഭാഗം Goneril, Reegan എന്നിവർക്ക് വീതിച്ചു കൊടുക്കുന്നു.
ഇനിയാണ് ഏറ്റവും രസകരമായ ഭാഗം. പത്തു പൈസ പോലും സ്ത്രീധനം ഇല്ലാത്ത Cordelia യെ വിവാഹം ചെയ്യാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടോ? Lear , Burgandy രാജകുമാരനോട് ചോദിക്കുന്നു.
നേരത്തെ പറഞ്ഞ സ്ത്രീധനം കിട്ടാതെ എനിക്ക് താൽപ്പര്യമില്ല. Burgandy പറഞ്ഞു.
സ്നേഹത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഒരു പിശുക്കനും ബോറനും ആണ് Burgundy.ഒരുപക്ഷേ ഇന്ത്യൻ blood ഉള്ള വ്യക്തി ആയിരിക്കാം.
സ്ത്രീധനം ഒന്നുമില്ലാത്ത കോർഡലിയയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ France രാജകുമാരൻ സന്നദ്ധത അറിയിക്കുന്നു."She herself is a dowry" എന്നാണ് അദ്ദേഹം പറയുന്നത്. സ്ത്രീധനത്തിന് വേണ്ടിയുള്ള കച്ചവട മനോഭാവത്തെ അദ്ദേഹം വിമർശിക്കുന്നു.Burgundy യുടെ രാജ്യം മുഴുവൻ വിറ്റാലും കോർഡലിയയെപ്പോലെ ഒരു സ്ത്രീ രത്നത്തെ വാങ്ങാൻ കിട്ടുകയില്ല എന്നാണ് France രാജകുമാരൻ പറയുന്നത്
ഇവിടെ രണ്ട് സമീപനങ്ങൾ തമ്മിലുള്ള clash ആണ് നമ്മൾ കാണുന്നത്. സ്ത്രീയെ ഒരു കച്ചവട ചരക്കായി Burgundy കാണുമ്പോൾ സ്ത്രീയുടെ നന്മകൾക്ക് മാത്രമാണ് France രാജകുമാരൻ മൂല്യം കല്പിക്കുന്നത്.
ഫ്രാൻസ് രാജകുമാരനെപ്പോലെ എത്ര യുവാക്കൾ കേരളത്തിൽ ഉണ്ട്?
സ്വത്ത് സ്വന്തമാക്കിയ മക്കൾ അവസാനം അദ്ദേഹത്തോട് ചെയ്ത ചതി അറിഞ്ഞിരിക്കണം. മക്കളുടെ കൂടെ മാറി മാറി താമസിക്കാൻ ആണ് Lear ഉദ്ദേശിച്ചത്. പക്ഷേ അവർ അദ്ദേഹത്തെ അപമാനിച്ചു പാതി രാത്രിക്ക് വീട്ടിൽ നിന്ന് ഇറക്കി വിട്ടു.
Comments
Post a Comment