നിയമസഭാ കയ്യാങ്കളി കേസിനെ പ്പറ്റി ഇനി ഒന്നും പറയാനില്ല. അത്രമാത്രം ചർച്ചകളും അഭിപ്രായങ്ങളും നടന്നു കഴിഞ്ഞു. ഏതായാലും ആ സംഭവം വളരെ നിരാശ ഉണ്ടാക്കുന്നു.
സാധാരണക്കാരായ 99% ജനങ്ങൾ വളരെ അച്ചടക്കത്തോടെ, നിയമങ്ങൾ അനുസരിച്ചു ജീവിക്കുമ്പോൾ ജനപ്രതിനിധികളും ചില ഉദ്യോഗസ്ഥരും നിയമങ്ങളെ കാറ്റിൽ പറത്തി അഴിഞ്ഞാടുന്ന ഒരു ദുരവസ്ഥയാണ് ഇന്ന് കാണുന്നത്. നഗര സഭകളിൽ അടിപിടി മുഖ്യ അജണ്ടയാണ്. കയ്യാങ്കളി വിധിയിൽ തുള്ളിച്ചാടുന്ന ചെന്നിത്തലയുടെ ആളുകൾ പാർലമെന്റിൽ അഴിഞ്ഞടുകയാണ്. കുറെ എംപി മാരെ സ്‌പീക്കർ താക്കീത് ചെയ്തു.
പാർലമെന്റിൽ ചർച്ചകൾ ഒന്നും നനടക്കുന്നില്ല. ചർച്ചകൾ ഇല്ലാതെ ബില്ലുകൾ പാസ്സ് ആക്കുന്നു. ഇത് ജനാധിപത്യത്തെ ദുർബ്ബലപ്പെടുത്തുന്നു. ജനങ്ങൾക്ക് ജനാധിപത്യത്തിൽ ഉള്ള വിശ്വാസം നഷ്ട്ടപ്പെടുകയാണ്.
ബഹളം കാരണം നിയമ സഭയും നേരത്തേ പിരിയുന്ന ഏർപ്പാട് നിരോധിക്കണം. നേരത്തേ പിരിഞ്ഞാൽ ആ ദിവസത്തെ ശമ്പളം കൊടുക്കരുത്.
ജനങ്ങൾ ഉണരേണ്ട സമയമായി. ജോലി ചെയ്യാത്ത MLA മാരെയും MP മാരേയും വഴിയിൽ തടയണം, പാർട്ടി നോക്കാതെ.
Enough is enough.
Comments
Post a Comment