മലയാളികൾ ഒന്നടങ്കം ലജ്ജിച്ചു തല താഴ്ത്തേണ്ട ഒരു ദിവസമാണ് ഇന്ന്.2015ൽ കേരള നിയമസഭയിൽ നടന്ന കയ്യാങ്കളി കേസ് റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തു അതിന്റെ വിചാരണ വേളയിൽ സുപ്രീം കോടതി സർക്കാരിനെതിരെ ഏറ്റവും രൂക്ഷമായ വിമർശനമാണ് നടത്തിയിരിക്കുന്നത്. കേട്ടാൽ തൊലി ഉരിഞ്ഞു പോകും. ശത്രുക്കൾക്കു പോലും സഹതാപം തോന്നും.
വടി കൊടുത്ത് അടി മേടിക്കുക എന്ന ചൊല്ലിന്റെ ഉദാഹരണം ആണ് ഇന്ന് സുപ്രീംകോടതിയിൽ കണ്ടത്.
മായ്ക്കാൻ തേച്ചത് പാണ്ടായി. വിനാശ കാലേ വിപരീത ബുദ്ധി എന്നും പറയാം.
ഈ കേസ് വാദിച്ച വക്കീലിന് നിയമത്തിന്റ ABC അറിയത്തില്ല. KM മാണി അഴിമതിക്കാരൻ ആയിരുന്നു. അതുകൊണ്ട് കൈയ്യാങ്കളി നടന്നു. അതുകൊണ്ട് case റദ്ദാക്കണം.
എന്റെ ബലമായ സംശയം ആ വക്കീൽ ഒരു വ്യാജൻ ആണ് എന്നാണ്.കേസ് റദ്ദാക്കാൻ സർക്കാരിന് അധികാരമില്ല.
ഇനി അറിയാൻ ഉള്ളത് സുപ്രീംകോടതി ഒരു വലിയ പിഴ ചുമത്തുമോ എന്നതാണ്.അങ്ങനെ ചുമത്തിയാൽ അതും കടം വാങ്ങി കൊടുക്കേണ്ടി വരും.
ആ പിഴക്കുവേണ്ടി പിരിവ് ഉണ്ടെങ്കിൽ 500 രൂപ കൊടുക്കാൻ ഞാൻ റെഡി. ഒരു നല്ല കാര്യത്തിന് അല്ലെ?😊☺
16 July
അങ്ങനെ കയ്യാങ്കളി
കേസ് അവസാന round ലേക്ക് പ്രവേശിച്ചു. ഇന്നലെ സുപ്രീം കോടതി കേരള സർക്കാറിന്റെ മണ്ടൻ വക്കീലിനെ നിറുത്തി പൊരിച്ചു. ഉത്തരം മുട്ടിയ വക്കീൽ ബ്ബ ബ്ബ പറഞ്ഞു വിയർത്തു കുളിച്ചു.നാണം കെട്ടു.
ഇനി 23 ആം തീയതി ആ വിധി വരും.ആ വിധി എന്തായിരിക്കും എന്നത് കൊച്ചു കുട്ടികൾക്ക് പോലും അറിയാം.
നമ്മൾ ഒരു തെറ്റ് ചെയ്താൽ ആ തെറ്റ് സമ്മതിച്ചു Sorry പറഞ്ഞാൽ ആ പ്രശ്നം തീരും.എല്ലാവരും അത് മറക്കും. എന്നാൽ തെറ്റ് പറ്റിയില്ല എന്ന വാദവുമായി മുന്നോട്ടു പോയാൽ പ്രശ്നം കൂടുതൽ വഷളാകും. അതാണ് കയ്യാങ്കളി കേസിൽ കാണുന്നത്.
ഈ കേസിൽ വക്കീലന്മാരുടെ കള്ളക്കളി ഉണ്ടെന്ന് തോന്നുന്നു. ഈ കേസ് തോൽക്കുമെന്നു അവർക്ക് അറിയാം.പക്ഷേ അവർക്ക് വേണ്ടത് പണം ആണ്. പറ്റിക്കാൻ എളുപ്പമുള്ള ഒരു സർക്കാർ ആണ് കേരളത്തിൽ ഉള്ളതെന്ന് അവർക്ക് അറിയാം. അതുകൊണ്ടാണ് സർക്കാർ അനാവശ്യ കേസ് കൾ കളിച്ചു തോൽക്കുന്നത്.ഉദാഹരണം പെരിയ ഇരട്ട കൊല കേസ്.
കയ്യാങ്കളി case ലെ വിഡ്ഢിത്തം അപാരമാണ്.2015 ലാണ് സംഭവം നടന്നത്. അത് മറക്കാൻ സമയമായി. പക്ഷേ കയ്യങ്കാളിയുടെ ദൃശ്യങ്ങൾ ചാനലുകൾ വീണ്ടും വീണ്ടും കാണിക്കുന്നു.10 ലക്ഷം പേർ കാണേണ്ട scenes ഇപ്പോൾ ഒരു കോടി ആളുകൾ കാണുകയാണ്. അതിൽ വിദ്യാഭ്യാസ മന്ത്രിയും ഉണ്ട് എന്നതാണ് irony
മസ്സിൽ പിടുത്തം ഉപേക്ഷിച്ച് സർക്കാർ അപ്പീൽ പിൻവലിക്കുമോ? Prevention is better than cure എന്നാണ് ചൊല്ല്.
Comments
Post a Comment