സ്ത്രീ ധന വിഷയത്തിൽ ബോധവൽക്കരണത്തിന് വേണ്ടി കേരള ഗവർണ്ണർ ആരിഫ് ഖാൻ ഇന്ന് ഉപവാസം നടത്തുകയാണ്. വളരെ നല്ല കാര്യമാണ്.
എന്നാൽ മാധ്യമങ്ങളിൽ കാണുന്നത് പോലെ സ്‌ത്രീ ധന പ്രശ്നം വളരെ വ്യാപകമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്.ഈ പ്രശ്നം കേരള ത്തിൽ എല്ലായിടത്തും ഒരു പോലെ ആയിരിക്കുകയില്ല.ഈ പ്രദേശത്ത് സ്ത്രീധനത്തിന്റെ പേരിൽ ഉള്ള പീഡനത്തെപ്പറ്റി കേട്ടിട്ടില്ല. ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം.
കുടുംബ പ്രശ്നങ്ങൾ കുടുംബത്തിൽ തന്നെ തീർക്കണം. കുടുംബ പ്രശ്നങ്ങൾക്ക് പോലീസിനെയും കോടതിയെയും സമീപിക്കേണ്ടിവരുന്നത് വേദനാജനകമാണ്.കുടുംബം എന്ന സങ്കല്പം തന്നെ തകർന്നു വീഴുകയാണ്.കുറെ ആളുകൾ ഒരു ലോഡ്ജിൽ താമസിക്കുന്നത് പോലെയല്ല കുടുംബം. ലോഡ്ജ് താൽക്കാലികവും കുടുംബം permanent ഉം ആണ്.
പാലക്കാട് ഒരു യുവതി കൈക്കുഞ്ഞുമായി sit out ൽ കഴിയുന്നതിന്റെ വാർത്തയും ഫോട്ടോയും പത്രത്തിൽ കണ്ടു. ഭർത്താവിന്റെ വീട്ടുകാർ പുറത്താക്കി എന്നാണ് വാർത്ത.
മനുഷ്യർക്ക് എങ്ങനെ ഇതുപോലെ ക്രൂരത കാണിക്കാൻ സാധിക്കും എന്നത് മനസ്സിലാക്കാൻ സാധിക്കുന്നില്ല.സ്ത്രീ ധനത്തിന്റെ പേരിൽ ഒരു യുവതിയെ കൊല്ലുക എന്നു പറഞ്ഞാൽ അത് സങ്കൽപ്പിക്കാൻ പോലും പ്രയാസം ആണ്.എന്നാലും ഇത് ചിലപ്പോൾ സംഭവിക്കുന്നു.
ഭൂരിപക്ഷം ജനങ്ങൾ നല്ലവരാണ്.ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് ക്രൂര കൃത്യങ്ങൾ ചെയ്യുന്നത്.
പോലീസും കോടതിയും ശ്രമിച്ചാൽ പരിഹരിക്കാവുന്നതല്ല കുടുംബ പ്രശ്നങ്ങൾ. മനുഷ്യർ നല്ലവർ ആയാൽ മാത്രമേ പരിഹാരം ഉള്ളൂ. ഭൂരിപക്ഷം ആളുകൾ ജന്മനാ നല്ലവർ ആണ്. പക്ഷേ ചില ആളുകൾക്ക് സ്വത്തിനോട് വലിയ ആർത്തി യാണ്. കൂടത്തായി കൂട്ടക്കൊല കേസ് ഉദാഹരണം.
ഒരു 100 ഏക്കർ സ്ഥലവും അതിന്റെ നടുക്ക് 10000 square feet ന്റെ ഒരു വലിയവീടും ബാങ്ക് deposit ഉം ഉണ്ടെങ്കിൽ ജീവിതം സ്വർഗ്ഗതുല്യം ആണെന്ന് ചിലർ തെറ്റി ധരിച്ചിരിക്കുന്നു. ഇവ കൊണ്ടു മാത്രം സന്തോഷം കിട്ടുമെന്ന് ആരും കരുതേണ്ട. ഈ കോവിഡ് കാലത്ത് കേരളത്തിൽ എവിടെ നോക്കിയാലും വലിയ വീടുകൾ പൂട്ടി കിടക്കുന്നത് കാണാം.
ഉള്ള സ്വത്തിന്റെ കൂടെ add ചെയ്യണം എന്ന ഉദ്ദേശത്തോടെ ആയിരിക്കാം ചിലർ സ്ത്രീ ധനത്തെ കാണുന്നത്.
ബ്രോക്കർ എന്ന വാക്ക് രസകരമാണ്. ഭൂമി, തടി മുതലായവയുടെ കച്ചവടത്തിന് ബ്രോക്കർ ഉണ്ട്. പണ്ട് വിവാഹത്തിനും ബ്രോക്കർ ഉണ്ടായിരുന്നു. അതായത് സ്ത്രീ ധന വില പേശലിന്. പത്രങ്ങളും ഏജൻസികളും ബ്രോക്കർ മേഖല കയ്യടക്കിയതോടെ വിവാഹ ബ്രോക്കർമാർ broke ആയി.
Dowry നിർബന്ധിച്ച് വാങ്ങരുത്. ന്യായമായി സമ്പാദിച്ച പണം parents ന് ഉണ്ടെങ്കിൽ സ്ത്രീധനം കൊടുക്കട്ടെ.
( തുടരും) 😊☺
Comments
Post a Comment