ഈ പ്രദേശത്ത് 100 % perfect weather conditions ആണ്.ഇടവിട്ട് സൗമ്യമായ മഴ.ചൂട് ഒട്ടുമില്ല. ഒളിമ്പിക്സ് കണ്ട് ആസ്വദിക്കാൻ ഇതിലും മെച്ചപ്പെട്ട ഒരു അവസരം സ്വപ്നങ്ങളിൽ മാത്രം.
രാഷ്ട്രീയക്കാരുടെ കോമഡി 24/7 ഉണ്ട്. അതിനിടയിൽ ഇതാ വേറെ ഒരു കോമഡി.5കുട്ടികൾ ഉള്ള കുടുംബങ്ങളെ രൂപത സഹായിക്കും എന്ന് പറയുന്ന ഒരു circular ഉള്ളതായി കേൾക്കുന്നു. ഇത് ഒരു joke ആണോ വസ്തുത ആണോ എന്ന് ഇനിയും മനസ്സിലാകുന്നില്ല. എന്തായാലും ഇത് വളരെ വിചിത്രമാണ്. ചില ചോദ്യങ്ങൾ ഇവിടെ ഉയരുന്നു.
1. അഞ്ച് കുട്ടികൾ ഉള്ള കത്തോലിക്കാ കുടുംബങ്ങൾ എവിടെയാണ് ഉള്ളത്? രണ്ട് അല്ലെങ്കിൽ മൂന്ന് കുട്ടികൾ ആണ് സാധാരണയായി ഉള്ളത്.5 കുട്ടികൾ ഉണ്ടെങ്കിൽ സഹായിക്കണം. ആരും എതിരല്ല.
2 ഇന്ന് കുട്ടികളെ വളർത്താൻ മാതാ പിതാക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ circular ഇറക്കിയവർക്ക് അറിഞ്ഞുകൂടാ എന്ന് തോന്നുന്നു.
3 കേരളത്തിൽ തൊഴിലില്ലായ്‌മ രൂക്ഷമാണ്. ഒരു LD clerk ന്റെ post ന് 5 ലക്ഷം പേരാണ് അപേക്ഷിക്കുന്നത്. Rank List ലുള്ളവർക്ക് പോലും posting കിട്ടുന്നില്ല. കിട്ടാത്തവർ ചിലർ ആല്മഹത്യ ചെയ്യുന്നു.
പാലാ രൂപതയ്ക്ക് എത്ര ജോലികൾ കൊടുക്കാൻ കഴിയും? Reliance പോലെ ഒരു ആഗോള ഭീമൻ കമ്പനിക്ക് ആയിരക്കണക്കിന് ജോലി കൊടുക്കാൻ കഴിയും.
4 .അഞ്ചു കുട്ടികളെ വളർത്തുന്നത് ഒരു സ്ത്രീക്ക് വലിയ ഭാരമാണ്. ഉദാഹരണത്തിന് parents ഉം 5 കുട്ടികളും ഉള്ള ഒരു വീട്ടിൽ മൂന്ന്‌നേരം ഭക്ഷണം ഉണ്ടാക്കുന്ന കാര്യം മാത്രം എടുക്കുക. ഭാരിച്ച ജോലിയാണ് അത്.7പേർക്ക് താമസിക്കാൻ വലിയ വീട് വേണം. വീടും പരിസരവും ആര് clean ചെയ്യും? ഇന്ന് ജോലിക്ക് ആളെ കിട്ടാൻ പ്രയാസമാണ്.കിട്ടിയാലും ദിവസം 600 രൂപ കൊടുക്കണം.7 പേർ താമസിക്കുന്ന വീട്ടിൽ 2ജോലിക്കാർ വേണം. ദിവസം 1200 രൂപ കൂലി.അതായത് മാസം 24000 രൂപ എങ്കിലും ആകും. അഥവാ ജോലിക്കാരെ വെച്ചില്ലെങ്കിൽ കുട്ടികളുടെ അമ്മ ഈ ജോലി എല്ലാം ചെയ്യേണ്ടി വരും. അമ്മക്ക് ഒരു job ന് പോകാനുള്ള chance ഇല്ല.Gender inequality ക്ക് ഇത് കാരണമാകുന്നു.
പണ്ട് ഈ പ്രദേശത്ത് ഓരോ വീട്ടിലും 8 ഉം10ഉം 12 ഉം കുട്ടികൾ ഉണ്ടായിരുന്നു. ഞാൻ 8 മക്കളിൽ ഏറ്റവും ഇളയതാണ്. അയൽ വീടുകളിൽ 10 ഉം 14 ഉം ആണ് കണക്ക്. പറമ്പിൽ നിന്ന് കിട്ടുന്ന സാധനങ്ങൾ ആണ് അന്ന് ഭക്ഷണം. കപ്പ, ചക്ക, ചേന, ചേമ്പ്, കാച്ചിൽ മുതലയാവ.അരി ഭക്ഷണത്തെ ക്കാൾ കൂടുതൽ ഇവയാണ്. അന്നത്തെ അമ്മമാർ വളരെയേറെ കഷ്ടപ്പെട്ടു. അന്ന് pipe water ഇല്ല. Gas ഇല്ല. കിടക്കാൻ matress ഇല്ല.അന്നത്തെ കാര്യങ്ങൾ വിവരിക്കാൻ ഒരു പുസ്തകം തന്നെ വേണ്ടി വരും.
ശരിയായി പഠനം നടത്താതെ ആയിരിക്കാം പാലാ രൂപത Circular ഇറക്കിയത്. വനം വകുപ്പിന്റെ മരം മുറി Circular പോലെ.
Comments
Post a Comment