ഞാൻ 1960 ലെ Rome Olympics മുതൽ ഇന്നത്തെ ടോക്കിയോ Olympics വരെ എല്ലാ Olympics ഉം follow ചെയ്തിട്ടുണ്ട്.പണ്ട് പത്രത്തിൽ വായിച്ചു അറിയുകയായിരുന്നു. ഇന്ന് എല്ലാ കാര്യങ്ങളും അണുവിട തെറ്റാതെ കാണാൻ സാധിക്കുന്നത് ഒരു മഹാ ഭാഗ്യമാണ്. ദൃശ്യങ്ങൾ വെറുതെ കാണിക്കുകയില്ല, അവ പൂർണ്ണമായി perfect ആയിട്ടാണ് കാണിക്കുന്നത്. sports ചാനലുകൾ കാണാൻ നിസ്സാരമായ തുക മതി എന്ന കാര്യം എടുത്ത് പറയേണ്ട ഒന്നാണ്.
ഏറ്റവും ആസ്വദിച്ച Olympics ഇപ്പോഴത്തെ Olympics ആണ്. ഇന്ത്യക്കാർ ചില നല്ല പ്രകടനങ്ങൾ കാഴ്ച്ചവെച്ചു എന്നത് ഒരു ഘടകമാണ്.അത് രാജ്യത്തിന് മൊത്തം ശുഭപ്രതീക്ഷ നൽകുന്നു. നമ്മുടെ കളിക്കാർക്ക് രാജ്യം മുഴുവൻ support ചെയ്ത ഒരു Olympics വേറെ ഉണ്ടായിട്ടില്ല.
Olympics ആസ്വദിക്കാൻ പറ്റിയ,100%perfect weather ആണ് ഇപ്പോൾ. ഇടവിട്ട് മൃദുവായ മഴ. ചൂട് ഒട്ടുമില്ല.
ഇതുപോലുള്ള events കാണുമ്പോൾ ഒരു കൂട്ട് ഉണ്ടായിരിക്കുക നല്ലതാണ്.ഭാഗ്യവശാൽ എന്റെ മകളും കുട്ടികളും ഇവിടെയുണ്ട്. One boy 16,one girl 11.ഇവർ Olympics ൽ വലിയ താൽപ്പര്യം ഉള്ളവരാണ്. വെറുതെ കാണുക മാത്രമല്ല, അതേപ്പറ്റി കൂടുതൽ അറിയാനും ചർച്ച ചെയ്യാനും അവർ താല്പര്യം കാണിച്ചത് തേടിയ വള്ളി കാലിൽ ചുറ്റിയതുപോലുള്ള ഒരു അനുഭവം ആയി എനിക്ക്.
കോവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കേ Olympics നടത്താൻ ധൈര്യം കാണിച്ച ജപ്പാനോട് ലോകം കടപ്പെട്ടിരിക്കുന്നു.
Comments
Post a Comment