Skip to main content

ഓസ്ട്രേലിയ DIARY 23 DIARY 22

23 DECEMBER 2016

HUNTER  VALLEY  GARDENS


ഇന്നത്തെ  കാലത്ത്  ക്രിസ്മസ് ൻറെ  illuminations എത്ര  കെങ്കേമമായി  ചെയ്താലും  impress ചെയ്യാൻ  പ്രയാസമാണ്. എപ്പോഴും പുതിയ പുതിയ കാര്യങ്ങൾ വന്ന്‌  ഒന്ന് മറ്റതിനെ കടത്തിവെട്ടും. എന്നാൽ  എല്ലാത്തിനെയും കടത്തി വെട്ടുന്ന ഒരു display കാണാനുള്ള  ഭാഗ്യം ഉണ്ടായി. Newcastle എന്ന പട്ടണത്തിൽ നിന്ന്‌ 60 Kms  അകലെ  Hunters Valley Gardens ൽ. ഇത്  ഓസ്‌ട്രേലിയയിലെ  ഏറ്റവും  വലിയ Display  പാർക്ക്  ആണ്. NOVEMBER, DECEMBER  മാസങ്ങളിൽ ആണ്  DISPLAY  ഉള്ളത്.

വൈകീട്ട്  7 മണിക്ക്‌  garden ൽ   എത്തി. നൂറുകണക്കിന്  വാഹനങ്ങൾ  പാർക്ക് ചെയ്തിട്ടുണ്ട്. ഒരു കുടുംബ മഹോത്സവത്തിന്റെ  സന്തോഷവും ആവേശവും  എല്ലായിടത്തും  കാണാം. ആദ്യം കാണുന്നത്  വിവിധ തരം താറാവുകൾ നീന്തി കളിക്കുന്ന ഒരു തടാകമാണ്. Garden നിറയെ  വിവിധ വർണ്ണങ്ങളും shape ഉം ഉള്ള illuminations ആണ്.

Entry ഫീസ് Adults ന് 28 ഡോളറും  കുട്ടികള്ക്ക് 18 ഡോളറും. എന്തായാലും value for money.

നാല് യുവതികൾ  ഒരു ക്രിസ്മസ് ഗാനം   ആലപിച്ചു. നിറങ്ങളും പ്രകാശവും നല്ല കാലാവസ്ഥയും  നല്ല  ജനങ്ങളും ചേർന്നപ്പോൾ സ്വർഗ്ഗീയമായ  ഒരു അന്തരീക്ഷം. അനേക തരം  റോസാ പുഷ്പങ്ങൾ  തോട്ടത്തിന്റെ  ഭംഗി  വർദ്ധിപ്പിക്കുന്നു.

കുട്ടികള്ക്ക്  ഇഷ്ട്ടപ്പെടുന്ന അനേകം കാര്യങ്ങളാണ്  illuminate ചെയ്തിരിക്കുന്നത്. ഉദാഹരണമായി  ഒന്നു മുതൽ  പത്തു വരെ എണ്ണുന്നത്  ഓരോന്നായി illuminate ചെയ്യുന്നു. ഗാനത്തോടു കൂടി.
കുട്ടികളുടെ പ്രസിദ്ധ കഥകൾ  illuminate ചെയ്ത് കാണിച്ചിട്ടുണ്ട്.
ഉദാഹരണമായി  Alice in  Wonderland. കുട്ടികളുടെ  ഇഷ്ട്ട കഥാ പാത്രങ്ങളെ  അടുത്തു കാണാൻ കഴിയും.

ക്രിസ്മസ് സംബന്ധമായ   display കൾ ധാരാളം. പ്രത്യേകിച്ച് ക്രിസ്മസ് ഫാദർ ൻറെ  വരവ്. ക്രിസ്മസ് ൻറെ കഥ  narration നും സംഗീതവും  display യും ചേർത്ത് വളരെ ഹൃദ്യമായി. "This  is  the greatest story ever told " എന്നാണ്  കഥയുടെ  തുടക്കം.
ഇത് കുട്ടികളുടെ ഉത്സവമാണ് എന്ന്‌  പറയുന്നതിൽ  തെറ്റില്ല. അവുധിക്കാലമാണ്. 7. 50 ഡോളറിന്  Unlimited  fun games ഉം rides ഉം  ഏർപ്പെടുത്തി യിരിക്കുന്നത്.

CHRISTMAS ട്രീയും  CHRISTMAS GIFT സും  ഉത്സവാന്തരീക്ഷത്തിന് ശോഭ കൂട്ടുന്നു.

ഭക്ഷണം ഇല്ലാത്ത ഉത്സവം ഇല്ല. അൽപ്പം തണുപ്പുള്ള രാത്രിയിൽ നല്ല ചൂടുള്ള ഭക്ഷണം സുലഭം. ഭക്ഷണം ഉണ്ടാക്കി വിൽക്കുന്ന  ധാരാളം ടെന്റുകൾ. ഒരു മൈതാനം നിറയെ വട്ടമേശകൾക്കു ചുറ്റും ഇരുന്ന്‌ കഴിക്കുന്ന കുടുംബങ്ങൾ. ഞങ്ങളും ആ സന്തോഷത്തിൽ പങ്കുചേർന്നു. Pizza യും chips ഉം മറ്റും വാങ്ങി.

രാവിലെ  6. 30 മുതൽ  രാത്രി 1030വരെയാണ്  display. അടയ്ക്കുന്ന സമയത്താണ്  ഞങ്ങൾ പുറത്തിറങ്ങിയത്. കുറേക്കൂടി നേരത്തെ എത്തേണ്ടതായിരുന്നു എന്ന്‌ തോന്നി. കാരണം റോസാ പുഷ്പങ്ങളെ  ശരിക്ക് കാണാൻ  കഴിഞ്ഞില്ല. 

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...