Skip to main content

Posts

Showing posts from May, 2021

പൂച്ച മാഹാത്മ്യം

 Lock down പോലുള്ള മടുപ്പിക്കുന്ന situation കളിൽ നമുക്ക് ഒരു തുണയായി ഉള്ളത് നമ്മുടെ  വളർത്തു മൃഗങ്ങൾ ആണ്. പ്രത്യേകിച്ചു Senior citizens ന്. മക്കൾ ഉണ്ട്, പക്ഷേ അവർ വിദേശത്തോ ഇന്ത്യയിലെ മഹാ നഗരങ്ങളിലോ ആയിരിക്കാം. അടുത്ത കാലത്തെങ്ങും അവരെ നേരിട്ട് കാണാൻ സാധിക്കുകയില്ല. അപ്പോൾ ആ gap fill ചെയ്യുന്നത് പൂച്ചയും പട്ടിയും ആണ്. എനിക്ക് പൂച്ചയെയും പട്ടിയെയും ഇഷ്ടമാണ്. പക്ഷേ പൂച്ചകളോടാണ് കൂടുതൽ ഇഷ്ടം. പൂച്ചകളെ manage ചെയ്യാൻ എളുപ്പമാണ്. അവർക്ക് സ്വയം manage ചെയ്യാനും അറിയാം.1990 മുതൽ പൂച്ചകളെ വളർത്തുന്നു. ഞങ്ങൾ സൗത്ത് ആഫ്രിക്കയിൽ ആയിരുന്നപ്പോൾ ഡിസംബറിൽ ഒരു  മാസത്തെ അവധിക്കു വരുമ്പോൾ പൂച്ചക്കുള്ള food gardenറെ ഏല്പിച്ചിട്ടാണ് വരുന്നത്.പോൾ എന്ന gardener ചിലപ്പോൾ വെള്ളമടിച്ചു തന്റെ duty മറന്നു പോകും. എന്നാൽ അപ്പു എന്ന്‌പേരുള്ള പൂച്ചയ്ക്ക്  ഭക്ഷണം ഒരു പ്രശ്നമല്ല. അവൻ പക്ഷിപിടുത്തിൽ expert ആയിരുന്നു. മരങ്ങളിൽ ഓടി കയറി അവൻ പക്ഷികളെ പിടിച്ചിരുന്നു. Compound ഒരു പക്ഷി സങ്കേതം പോലെ ആയിരുന്നു. അരിപ്രാവുകൾ ധാരാളം. ഇപ്പോൾ ഇവിടെ മൂന്ന് പൂച്ചകൾ ഉണ്ട്. ഒന്ന് 2019 ൽ ഇവിടെ താമസമാക്കിയ തള്ള പൂച്ച. അവർ 3 പേർ ആയിരുന്

വാരാന്ത്യ ചിന്തകൾ

 ഇന്ന് എനിക്ക് ഒരു സംശയം. ഇന്ന്  ശനിയോ അതോ ഞായറോ? Lock down കാലത്ത് ദിവസങ്ങൾ തമ്മിൽ വ്യത്യാസമില്ല. പണ്ട് വ്യത്യാസങ്ങൾ പ്രകടമായിരുന്നു. ഉദാഹരണത്തിന്  ഞായറാഴ്ച്ച പള്ളിയിൽ പോകുന്നത്  ഒരു  വ്യത്യസ്ത അനുഭവം ആയിരുന്നു. ഇന്ന്  ഒരർത്ഥത്തിൽ പറഞ്ഞാൽ പള്ളിയുമില്ല, പട്ടക്കാരനുമില്ല. Monotonous എന്ന വാക്കിന്റെ  അർത്ഥം പഠിക്കാൻ ഈ Lock down ഉത്തമ ഉദാഹരണമാണ്. മാറ്റം ഒട്ടുമില്ലാത്ത ഒരു അവസ്‌ഥ. mono എന്ന് പറഞ്ഞാൽ ഒന്ന്. ഒരേ രീതിയിലുള്ള  ജീവിതം monotonous ആണ്. ഇതിന്റെ മലയാളം എന്താണെന്ന്  അറിഞ്ഞുകൂടാ. ആവർത്തന വിരസത ആയിരിക്കാം. എന്നാൽ കോവിഡ് മൂലം കഷ്ടപ്പെടുന്നവരുടെ കാര്യം ഓർക്കുമ്പോൾ monotony നിസ്സാരമാണ്. നമുക്ക് oxygen ധാരാളം ഉണ്ട്. അത് അനായാസം എടുക്കാൻ സാധിക്കുന്നു. അത് ഭാഗ്യമാണ്. അത് മതി. ഇന്ന് സൂര്യ ഭഗവാൻ അവധി എടുത്തു. നട്ടുച്ചയ്ക്ക് ഇരുട്ട് എന്ന സ്ഥിതി. തണുപ്പ് feel ചെയ്തു. തോരാത്ത മഴ. ഇരുട്ട് കണ്ടപ്പോൾ Macbeth നാടകത്തിലെ ചില വരികൾ ഓർമ്മയിൽ തെളിഞ്ഞു. തന്റെ കൊട്ടാരത്തിൽ അതിഥിയായി വന്ന Duncan രാജാവിനെ ഉറക്കത്തിൽ Macbeth കൊന്ന് അധികാരം പിടിച്ചു. ഈ നീച കൃത്യത്തിന് എതിരെ പ്രകൃതി പോലും ക്ഷോഭിച്ചു. നട്ടുച്ചയ

Lock down കുറിപ്പുകൾ

 May 8,2021 വളരെ മനോഹരമായ ഒരു ദിവസം. രാവിലെ മുതൽ സ്വർണ്ണനിറമുള്ള സൂര്യപ്രകാശം. പരിപൂർണ്ണനിശ്ശബ്ദത.ആളും അനക്കവും ഒന്നുമില്ല. ഇന്നലെയും ചെറുതായി മഴ പെയ്തു.തെളിഞ്ഞ ആകാശം.100 % ശുദ്ധമായ വായു. ഇതു പറയാൻ കാരണമുണ്ട്. പൈകയിൽ Heavea Rubber Crump factory ഉണ്ട്.1970കളിൽ തുടങ്ങിയതാണ്. ഈ ഫാക്ടറിയിൽ നിന്ന് ചിലപ്പോൾ toxic gases release ചെയ്യാറുണ്ട്. ദുർഗന്ധം ഉള്ള ഗ്യാസ് ആണ്. ഇപ്പോൾ ആ ദുർഗന്ധമില്ല. ഫാക്ടറി lock down ൽപെട്ടെന്നു തോന്നുന്നു. A blessing in disguise. Lock down ആണെങ്കിലും പത്ര വിതരണം പതിവുപോലെ കൃത്യം 6.10ന്. എന്നാൽ പണ്ടത്തെ കാലത്തെ പോലെ ചൂടോടെ പത്രം വായിക്കാൻ താൽപ്പര്യമില്ല. കാരണം പത്രത്തിലെ കാര്യങ്ങൾ നേരത്തേ അറിഞ്ഞവയാണ്. ചില പ്രാദേശിക വാർത്തകളും ചരമങ്ങളും TV യിൽ വരാത്തവയാണ്. ഒരു മാസമായി എന്നും കേൾക്കുന്ന ഒരു വാർത്ത മഴയും കാറ്റും വിതയ്ക്കുന്ന നാശ നഷ്ടങ്ങളാണ്. വൃക്ഷങ്ങൾ കടപുഴകിയും ഒടിഞ്ഞും വീഴുന്നത് പതിവാണ്. മരം വീണ് വീടുകൾ തകരുന്നു. കൃഷി നശിക്കുന്നു. എന്റെ വീടിന്റെ അടുത്ത് കുറേ റബ്ബർ മരങ്ങൾ ഒടിഞ്ഞു വീണു. മഴവെള്ളത്തിന്റെ ഭാരം താങ്ങാൻ ആവാതെ. വീണ റബ്ബർ തടിക്ക് വളരെ ചെറിയ വിലയേ കിട്ടുകയുള്ളൂ.ഇ

Lock down കുറിപ്പുകൾ

 ഈ പ്രദേശത്ത് മഴ തുടങ്ങിയിട്ട് ഇന്ന് ഒരു മാസം പൂർത്തിയായി. വളരെ honest ആയ ഒരു contractor ഏറ്റെടുത്ത് ഭംഗിയായി ചെയ്ത ഒരു work പോലെയുണ്ട് ഈ മഴ. സമയ നിഷ്ഠ പാലിച്ചു. കൃത്യമായ അളവും പാലിച്ചു. തുള്ളിക്കൊരു കുടം എന്ന കണക്കിൽ. ഒരു break തരൂ എന്നാണ് എന്റെ അപേക്ഷ. വളരെ അപ്ര തീക്ഷിതമായി lock down വീണ്ടും വന്നിരിക്കുന്നു. എരിതീയിൽ നിന്ന്  വറ ചട്ടിയിലേക്ക് എന്നു പറഞ്ഞതുപോലെ. അഥവാ from bad to worse. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നു പറയുന്നതു പോലെ. To make both ends meet എന്നു പറഞ്ഞാൽ വരവു ചെലവുകൾ balance ചെയ്യുക എന്നതാണ്.ഈ lock down കാലത്ത് എന്റെ നോട്ടത്തിൽ ഇത് പകലും രാത്രിയും തമ്മിൽ എങ്ങനെ കൂട്ടി മുട്ടിക്കും എന്നതാണ്.സമയം അധികമാണ്. പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല. TV, സോഷ്യൽ മീഡിയ, പത്രം, മാസികകൾ മുതലായവ ഉപയോഗിച്ചാലും സമയം മിച്ചമാണ്. അധികമഴ ഒരു ഉപകാരം ചെയ്തിട്ടുണ്ട്. പുല്ലും കാടും തഴച്ചു വളരുന്നു.  അവയെ നീക്കം ചെയ്യാൻ ഒരു പണിക്കരനെ വെക്കാൻ സാധ്യമല്ല. അതുകൊണ്ട് തനിയെ ചെയ്യണം. Daily രണ്ടു മണിക്കൂർ അങ്ങനെ നീങ്ങി കിട്ടും. കൂടുതൽ ചെയ്താൽ അത് boring ആകും. അതു കൊണ്ട് 2-3 hours ൽ ഒതുക്കും. പുല്ലും കാടു

നാളെ എന്ത്? (Viewpoint)

 May 2ന് കേരളത്തിൽ എന്ത് സംഭവിക്കും?എല്ലാവരും ഉറ്റു നോക്കുന്ന ചരിത്ര സംഭവമാണ് നമ്മളെ കാത്തിരിക്കുന്നത്. എന്നാൽ ഒരു മ്ലാനതയാണ് എല്ലായിടത്തും കാണുന്നത്. ഒരു കൂട്ടർ മാത്രം സന്തോഷം കൊണ്ട് തുള്ളി ചാടുകയാണ്. മാമാ മാധ്യമങ്ങൾ തല കുത്തി മറിയുകയാണ്. പിണറായിക്ക് അവർ തുടർ ഭരണം വിധിച്ചു കഴിഞ്ഞു. പിണറായിക്കുപോലും ഇത്രയും ഉത്സാഹമില്ല. മാധ്യമങ്ങൾ വ്യാജ exit polls നടത്തി ചുമ്മാ പിണറായിക്ക് അനുകൂലമായ ഫലം പ്രവചിക്കുന്നു.120 സീറ്റ് വരെ പിണറായിക്ക് കിട്ടുമെന്ന് പറയുന്നു. മാമാ മാധ്യമങ്ങൾ പിണറായിക്ക്  സ്തുതി പാടുന്നതിൽ അത്ഭുതമില്ല. അവർ ലോട്ടറി അടിച്ചവരാണ്. പത്രത്തിലും TV യിലും സ്വന്തം മുഖം മാത്രം കാണിച്ച് പിണറായി കൊടുത്ത പരസ്യങ്ങൾക്ക് ചെലവായത് 200 കോടി രൂപയാണ്. മനോരമായുടെയും മാതൃഭൂമിയുടെയും ഖജനാവ് നിറഞ്ഞു കവിഞ്ഞു. ഒരു ദിവസം ഞാൻ മനോരമയിലെ പരസ്യങ്ങൾ എണ്ണി നോക്കി. പല പേജുകളിലായി 8 പരസ്യങ്ങൾ എണ്ണി. വെറുതെയല്ല മാമാ മാധ്യമങ്ങൾ വളരെ excited ആയിരിക്കുന്നത്. പിണറായി ഭരണം തുടർന്നാൽ ചുമ്മാ കോടികൾ വാരി കൂട്ടാം. കേരളത്തിന്റെ ഖജനാവ് കാലിയായി. വാക്‌സിൻ വാങ്ങാൻ പണമില്ല. ഹോസ്പിറ്റലുകൾ നിറഞ്ഞു കവിയുന്നു. തോമസ് ഐസക്കിനെ ധനമന്ത