Skip to main content

Posts

Showing posts from November, 2016

ഓസ്ട്രേലിയ ഡയറി -13

നവംബർ 29, 2016 " മധുരിക്കുന്നോർമ്മകളെ  മലർ മഞ്ചൽ കൊണ്ടുവരൂ, കൊണ്ടുപോകൂ ഞങ്ങളെയാ  മാഞ്ചുവട്ടിൽ... എന്ന ഗാനം പഴമക്കാർക്ക്  ഓർമ്മയുണ്ടായിരിക്കും. മധുരിക്കുന്ന കുറേ ഓർമ്മകളുമായി  Brisbane ൽ നിന്ന്  ഇന്നലെ  മടങ്ങി. Tiger Air ൻറെ  budget flight ൽ. Brisbane -Sydney flight ഒരു  മണിക്കൂർ പത്തു മിനിറ്റു മാത്രമാണ്. ഇത്തരം flight ന് baggage നിയമത്തിൽ അണുവിട വിട്ടുവീഴ്ചയില്ല. Board  ചെയ്യുന്നതിനു മുമ്പ് hand ബാഗ് തൂക്കി നോക്കും. അധികം തൂക്കം ഉണ്ടെങ്കിൽ വലിയ തുക excess കൊടുക്കണം. തലനാരിഴക്കാണ് ഞങ്ങൾ excess ൽ നിന്ന് രക്ഷപ്പെട്ടത്. Kurabi യിലെ  മധുരിക്കുന്ന ഓർമ്മകളിൽ  നവംബർ 24 മുന്നിട്ടു നിൽക്കുന്നു. യുവ ദമ്പതികളായ  എമിലും  ബോണിയും ഞങ്ങളെ Thanksgiving day ആഘോഷിക്കാൻ ക്ഷണിച്ചു. അമേരിക്കക്കാരുടെ  ഈ ആഘോഷത്തിന് ക്ഷണിക്കാൻ ഒരു പ്രത്യേക കാരണമുണ്ട്. ഞങ്ങളുടെ സംഘത്തിലുള്ള നാലുപേർ  അമേരിക്കയിൽ നിന്ന് കല്യാണം കൂടാൻ വന്നവരാണ്. സൂസിയുടെ സഹോദരിയും ഭർത്താവും രണ്ടു മക്കളും. പ്രധാനമായും  അവരെ ഉദ്ദേശിച്ചാണ് ക്ഷണം. വൈകീട്ട്  ആറരയ്ക്ക് ഞങ്ങൾ  എമിലും ബോണിയും താമസിക്കുന്ന വീട്ടിൽ എത്തി. സ്വന്തം വീടാണ്. ഇത

ഓസ്ട്രേലിയ ഡയറി -12

നവംബർ 28,  2016 ഓസ്‌ട്രേലിയയെ പ്പറ്റി  പറയുമ്പോൾ ' പറിച്ചു നട്ടതുപോലെ ' എന്ന പ്രയോഗം  ആവർത്തിക്കണം. മലയാളികൾ വളരെ  സന്തോഷത്തോടെ ജീവിക്കുന്ന ഒരു രാജ്യമാണിത്.കേരളത്തിൽ പൂർണ്ണ സന്തോഷത്തോടെ  ജീവിക്കാൻ സാധിക്കുകയില്ല. പണം ധാരാളം ഉണ്ടെങ്കിലും രക്ഷയില്ലാത്ത അവസ്ഥയാണ്. സ്വന്തം പണം ബാങ്കിൽ കുടുങ്ങി  നിത്യ ചെലവിന് മാർഗ്ഗമില്ലാതെ  ജനങ്ങൾ നെട്ടോട്ടവും കുറിയോട്ടവും ഓടുന്ന കാലമാണ്. ക്രിസ്മസ്  ആഘോഷിക്കാൻ  ലോകത്തിൻറെ  വിവിധ ഭാഗങ്ങളിൽ നിന്ന്  കേരളത്തിലേയ്ക്ക്  പ്രവഹിക്കുന്ന മലയാളികൾക്ക് നോട്ട് പ്രശ്നം  ഒരു കീറാമുട്ടി ആകാതിരിക്കട്ടെ എന്ന്  പ്രാർത്ഥിക്കുകയാണ്. ഒരു  വിദേശ രാജ്യത്തു നിന്ന്  എല്ലാം വിറ്റുപെറുക്കി സ്വദേശത്തേക്ക് മടങ്ങുന്നതിന് " going for good' എന്ന് പറയുന്നു. ഇന്നത്തെ അവസ്ഥയിൽ  ഇന്ത്യയിലേയ്ക്ക്  മടങ്ങുന്നത്  ' Going for bad' ആയിരിക്കും ! ശനിയാഴ്ച വൈകീട്ട്  ഒരു  അയൽക്കാരന്റെ  വീട്ടിൽ  പ്രാർത്ഥനാ യോഗത്തിനു പോയി.  മലയാളത്തിലാണ്  പ്രാർത്ഥന. കൊന്തയും പാട്ടുകളും  ഉണ്ടായിരുന്നു. പത്തോളം കുടുംബങ്ങൾ. Nursing മേഖലയിൽ  ജോലി ചെയ്യുന്നവരാണ്  കൂടുതൽ പേരും. ഏറ്റുമാനൂർ, പാ

ഓസ്ട്രേലിയ ഡയറി -11

21 നവംബർ 2016 SYDNEY, മെൽബോൺ എന്നീ   നഗരങ്ങൾ കഴിഞ്ഞാൽ ജനസംഖ്യയിൽ  മൂന്നാമത്തെ  പട്ടണമാണ്  Brisbane. 23 ലക്ഷം. 1825ൽ സ്ഥാപിതമായ  ഈ പട്ടണത്തിൻറെ പേര് നഗര മധ്യത്തിൽ ക്കൂടി ഒഴുകുന്ന  Brisbane നദിയെ  ആധാരമാക്കിയാണ്. നദിയുടെ പേരിന് കരണഭൂതൻ 1825 ൽ  governor ആയിരുന്ന  Sir Brisbane ആണ്. Kurabi, Brisbane നഗരത്തിൻറെ  ഭാഗമാണ്. നഗര ഹൃദയത്തിലേക്ക്  18 Kms ദൂരം. നഗരത്തിന്റെയും  നദിയുടെയും  ഗാംഭീര്യവും  സൗന്ദര്യവും അൽപ്പനേരം ആസ്വദിക്കാൻ  അവസരമുണ്ടായി. ഉച്ച കഴിഞ്ഞു നാലുമണിക്ക് ഞങ്ങൾ എമിലിൻറെ നേതൃത്വത്തിൽ  രണ്ടു കാറുകളിൽ  West End ൽ എത്തി. ആദ്യം പാർക്കിലേക്കാണ് പോയത്. വളരെ വിശാലവും  വൈവിദ്ധ്യം ഏറെയുള്ള വൃക്ഷങ്ങളും പൂക്കൾ  ഉള്ളതുമാണ്‌ പാ ർക്ക്. ജനങ്ങൾക്ക്‌  നടക്കാനും ഓടാനും  വിശ്രമിക്കാനും ധാരാളം  ഇടമുണ്ട്. ബൊഗൈൻ വില്ല ക്കാണ് പ്രാധാന്യം. വിവിധതരം ബൊഗൈൻവില്ല  നടപ്പാതയ്ക്കു മുകളിൽ ഒരു പന്തൽ ആയി നീണ്ടു നീണ്ടു പോകുന്നു.  വിവിധ തരം ചെടികളുടെ  കൂട്ടത്തിൽ  ഒരു കറിവേപ്പ് കണ്ടു. ഉദ്യാനത്തിന്റെ  ഒരു ഭാഗത്തു  യോഗാ class നടക്കുന്നു. അടുത്തതായി  ഫെറിയിൽ കയറി  നദിയുടെ വിരിമാറിലൂടെ  ഒരു  ride. ഇത്  വളരെ ഗംഭീര

ഓസ്ട്രേലിയ ഡയറി -10

20 നവംബർ 2016,  ഞായർ ഞായറാഴ്ച  ഉണർന്നെണീറ്റത്‌  ഒരു  irony യുമായിട്ടാണ്. പള്ളിയിലാണ് താമസം. പക്ഷേ പട്ടക്കാരനും  കുർബ്ബാനയും ഇല്ല. എന്തായാലും  രാവിലെ  പത്തുമണിക്കു മുമ്പ് check out ചെയ്യണം. അതുകൊണ്ട്  എല്ലാവരും  നേരത്തെ തന്നെ എണീറ്റ്‌ ഉഷാറായി എല്ലാം അടുക്കി പെറുക്കി വെക്കാൻ തുടങ്ങി. ആഹ്ലാദകരമായ ഒത്തുചേരൽ അവസാനിക്കുന്നതിൽ  വിഷമം തോന്നി. സിബിയും പ്രവീണയും സിഡ്‌നിയിലേയ്ക്ക് തിരിച്ചു പോവുകയാണ്. ഞങ്ങൾ Gold Coast ലേക്കാണ്. Breakfast  പതിവുപോലെ  ഉഗ്രൻ. ഒന്നും ഉപേക്ഷിച്ചിട്ട് പോകാൻ ഉദ്ദേശമില്ല. അതുകൊണ്ട് എല്ലാവരും കൂടുതൽ കഴിച്ചു. പിന്നെ വിഷമം തീർക്കാൻ കുറെ ഏറെ ഗ്രൂപ്പ് photos. രാജകീയമായ കിടക്കയുള്ള ഒരു പുരാതന കുതിരവണ്ടിയുണ്ട്. അതിൻറെ പടികളിൽ ഇരുന്ന്  couples  pose ചെയ്തു. Springbrook  Mountain ആണ്  ഞങ്ങളുടെ ലക്ഷ്യം. 12 മണിയോടെ അവിടെയെത്തി. വനത്തിലൂടെയാണ്  യാത്ര. മലയുടെ അടിവാരത്തിൽ  കുറെ നേരം വിശ്രമിച്ച ശേഷം യാത്ര  തുടർന്നു. ധാരാളം കാറുകൾ  അങ്ങോട്ടും ഇങ്ങോട്ടും  പോകുന്നുണ്ടായിരുന്നു. വലിയ  ഉയരമുള്ളതല്ല  ഈ  മല. 3250 അടി ഉയരം. Picnic സ്പോട്ടുകൾ  ആണ്  ആകർഷണം. വിവിധ ഭാഗങ്ങളിൽ  Lookout point

ഓസ്ട്രേലിയ DIARY -9

നവംബർ 19 കല്യാണം ഇന്നലെ ശുഭമായി കഴിഞ്ഞു. എന്നാലും  എടുപിടീന്ന് എല്ലാവരും  പിരിഞ്ഞു പോകുന്നില്ല. മൂന്ന് ദിവസത്തേക്കാണ്  The Old Church എന്ന ഈ ബംഗ്ലാവ് book ചെയ്തിട്ടുള്ളത്. മണിച്ചിത്ര താഴ് പോലുള്ള സിനിമ പിടിക്കാൻ കൊള്ളാം. പ്രണയ സിനിമകൾക്കും പറ്റിയ സ്ഥലമാണ്. പനകളും  മാവും ഉണ്ട്‌. ഒരു ഫല വൃക്ഷത്തിൻറെ  തോട്ടവും ഉണ്ട്‌. കാഴ്ചകൾ കണ്ട്‌ നടക്കുന്നതുപോലെ  തന്നെ രസകരമാണ്  പല famiy കൾ ഒന്നിച്ചു താമസിക്കുമ്പോൾ. എല്ലാം  informal ആണ്‌. ഒന്നിച്ചുള്ള  cooking ഉം തീറ്റയും കുടിയും  വാദ പ്രതിവാദങ്ങളും കളിയാക്കലും കുട്ടികളുടെ കശപിശയും മാതാപിതാക്കളുടെ ശകാരവര്ഷങ്ങളും  ഈ ദേവാലയാന്തരീക്ഷത്തിന്റെ  പവിത്രതയ്ക്ക് മങ്ങൽ ഏൽപ്പിച്ചോ എന്നൊരു സംശയം. ( THE OLD CHURCH ). സങ്കീർണ്ണമായ COOKINGS  ഒന്നുമില്ല. Bread, മുട്ട, corn flakes, പഴം, orange മാമ്പഴം, water melon, strawberry മുതലായവയുടെ  നല്ല സ്റ്റോക്ക് ഉണ്ട്‌. ഉച്ചക്കത്തെയ്ക്ക്‌ ബിരിയാണിയും സ്റ്റോക്ക് ഉണ്ട്‌. ഉച്ച കഴിഞ്ഞു രണ്ടു മണിക്ക്‌  Byron Bay ലക്ഷ്യമാക്കി ഞങ്ങൾ പുറപ്പെട്ടു. അവിടത്തെ ഒരു പ്രധാന ആകർഷണം  Light House ആണ്‌. വളഞ്ഞു വളഞ്ഞു അങ്ങോട്ടുള്ള കയറ്റം കയ

ഓസ്ട്രേലിയ ഡയറി -8

The Wedding നവംബർ 18 വെള്ളിയാഴ്ച്ച അതിമനോഹരമായ  ഒരു ദിവസമായിരുന്നു. Dr സൂസിയുടെ മൂത്ത മകൻ എമിലും Aussie പെൺകുട്ടിയായ ബോണിയും തമ്മിലുള്ള വിവാഹത്തിൻറെ  ദിവസം. Dr സൂസിക്ക് മൂന്ന് ആൺമക്കളാണ്‌. എമിൽ സിവിൽ എൻജിനീയറാണ്. രണ്ടാമൻ സെബി ഡോക്ടർ. മൂന്നാമൻ ജോസു മെഡിസിന് മൂന്നാം വർഷം. വിവാഹം പ്രമാണിച്ചു 19 പേരാണ് വീടെടുത്തു താമസിക്കുന്നത്. ആറ് ചെറിയ കുട്ടികൾ ഉൾപ്പെടെ. അടുക്കള വിശാല മാണ്. രാവിലെ ചെറിയ cooking ഉം തമാശകളും കളിയാക്കലുകളും കുട്ടികളുടെ വഴക്കുകളും മറന്നു വെച്ച key തപ്പലും എല്ലാം കൂടി നല്ല ബഹളം. Breakfast കഴിഞ്ഞു  അടുത്ത പരിപാടി Wedding നു വേണ്ടിയുള്ള വസ്ത്ര ധാരണമാണ്. സ്ത്രീകളുടെ ഒരുക്കത്തിന് എത്ര സമയം വേണമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭാഗ്യവശാൽ  11. 30 ന്  പുറപ്പെട്ടാൽ മതി. മറ്റ് അതിഥികൾ എത്തി. സൗഹൃദങ്ങൾ പുതുക്കാനും പുതിയവ തുടങ്ങാനും അവസരം കിട്ടി. എല്ലാവരും പുതുപുത്തൻ വസ്ത്രങ്ങൾ ധരിച്ചു റെഡിയായപ്പോൾ  ആഘോഷത്തിന്റെ അരങ് colorful ആയി സജീവമായി. ഫോട്ടോ എടുക്കൽ, നല്ല പോസുകൾ. പ്രാർത്ഥന. വരന് അനുഗ്രഹാശിസ്സുകൾ. 11. 30 ന്  Byron Bay  യിൽ ഉള്ള  Wedding Venue വിലേക്കു   പുറപ്പെട്ടു. ഇരുപതു മി

ഓസ്ട്രേലിയ ഡയറി -7

Newrybar, 18 November വ്യാഴാഴ്ച്ച  രാവിലെ 11. 30 ന്  ഞങ്ങൾ  നാല് കാറുകളിൽ  Byron  Bay എന്ന  സ്ഥലത്തെ  ലക്ഷ്യമാക്കി  പുറപ്പെട്ടു. രണ്ടു ദിവസത്തെ താമസത്തിനു വേണ്ടിയാണ്. 18 ന് സൂസിയുടെ  മൂത്ത മകൻ എമിലിൻറെ  കല്യാണമാണ്. Book ചെയ്തിരിക്കുന്ന വീട്ടിൽ ഭക്ഷണം കിട്ടുകയില്ല. അതുകൊണ്ട്  അതിനുള്ള  കാര്യങ്ങളും കൊണ്ടു പോകണം. കല്യാണക്കാര്യം ആയതുകൊണ്ട് വസ്ത്രങ്ങളും കൂടുതലാണ്. Car ബൂട്ടുകൾ നിറഞ്ഞു കവിഞ്ഞു. വല്ലതും miss ചെയ്താൽ  ആകെ ഗുലുമാൽ ആകും. 1. 30 ആയപ്പോൾ Newrybar എന്ന  സ്ഥലത്തു എത്തി. ഈ  സ്ഥലത്തോട് അടുക്കുമ്പോൾ  CapeTown  ഉൾപ്പെട്ട  Western Cape നോടുള്ള  സാദൃശ്യം വളരെ പ്രകടമായി. നല്ല പച്ചപ്പ്‌. കന്നുകാലികൾ  മേഞ്ഞു നടക്കുന്നു. ചെറിയ കുന്നുകൾ. ഒരു  വാഴത്തോട്ടം കണ്ടു. Book ചെയ്തിരിക്കുന്ന  കെട്ടിടത്തിന്റെ പേര്  The Old Church എന്നാണ്. പ്രശാന്ത സുന്ദരമായ ഒരു സ്ഥലത്താണ്  ഇത് സ്ഥിതി ചെയ്യുന്നതു. Main റോഡ് ന് അടുത്താണ്. Gate ഉം കാവൽക്കാരും ഇല്ല. Key, വാതിലിന് അടുത്ത് വെച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾ വാതിൽ തുറന്ന്  വലതുകാൽ വെച്ച്  പ്രവേശിച്ചു. വി ക്ടോറിയൻ സ്റ്റൈൽ ഉള്ളതാണ്. വിശാലമായ  ഹാളിൽ ആ Style ഉള്

ഓസ്ട്രേലിയ ഡയറി -6

കുറാബി Brisbane  Metro യുടെ ഒരു  suburb ആണ്‌  കുറാബി. സിറ്റിയിൽ നിന്ന് 16 Kms. ഏകദേശം  8000 ആളുകളാണ്  വിശാലമായ  ഈ പ്രദേശത്ത്  താമസിക്കുന്നത്. പ്രദേശവാസികളിൽ 51%മാത്രമാണ് ഇവിടെ ജനിച്ചവർ. ബാക്കി ഉള്ളവർ  യഥാക്രമം ഇന്ത്യ, ചൈന, Middle East, ദക്ഷിണാഫ്രിക്ക, New  Zealand, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയവരാണ്. ഭാഷാ -സാംസ്‌കാരിക  വൈവിദ്ധ്യം ഉള്ള  ഒരു സ്ഥലമാണ്.  ഉന്നതമായ   ജീവിതനിലവാരമുള്ള  രാജ്യമാണ്  Australia.എല്ലായിടത്തും  ഇത് കാണാൻ  സാധിക്കും. കുറബിയിൽ  ഇത്  കാണാം. ചെറിയ പൂന്തോട്ടം ഉള്ള  വീടുകൾ. നല്ല  റോഡുകൾ.  ഇരുവശത്തും  തണൽ മരങ്ങൾ. ചില  compound കൾക്ക്  മതിൽ ഇല്ല. സുരക്ഷിതത്വം  ഒരു  പ്രശ്നമല്ല  എന്ന്  ഇത് സൂചിപ്പിക്കുന്നു. ചെറിയ ഇനം  മാവും  വാഴയും ചില  പൂന്തോട്ടങ്ങളിൽ കാണാം. Dr സൂസിയുടെ  തോട്ടത്തിൽ മാവും പ്ലാവും ഉണ്ട്‌. റോഡിൻറെ  അപ്പുറം വിശാലമായ  ഒരു  മൈതാനമാണ്. ജനങ്ങൾക്ക്‌  നടക്കാനും  ഓടാനും  വ്യായാമം  ചെയ്യാനും  ധാരാളം  സ്ഥലമുണ്ട്. ഇതുപോലുള്ള  മൈതാനങ്ങൾ  കുറബിയിൽ  പലയിടത്തും  കണ്ടു. വ്യായാമത്തിന്  വളരെ പ്രാധാന്യം  കൊടുക്കുന്ന രാജ്യമാണിത്.Life expectancy യിൽ  82.5 Points ഉ

ഓസ്ട്രേലിയ ഡയറി -5

ഓസ്‌ട്രേലിയയും  ഇന്ത്യയും തമ്മിൽ  താരതമ്യം ചെയ്യുന്നത്  ആനയും ആടും തമ്മിൽ  താരതമ്യം  ചെയ്യുന്നതു പോലെയാണ്. അത്  മറിച്ചും  തിരിച്ചും ആകാം. ഓസ്‌ട്രേലിയയുടെ വിസ്തൃതി 7692024 Sq Kms  ആണ്‌. ഇന്ത്യയുടേത് 33 ലക്ഷം Sq Km ആണ്‌.  വലുപ്പത്തിൽ ഓസ്ട്രേലിയ ലോകത്തിൽ ആറാമത്തെ രാജ്യമാണ്. ഇന്ത്യ  ഏഴാമത്. ഇന്ത്യ  ജനസംഖ്യ  130 കോടി. ഓസ്ട്രേലിയ  2 കോടി 40 ലക്ഷം !അതായത്  കേരളത്തേക്കാൾ  വളരെ താഴെ. ഇവിടത്തെ  ഉന്നത ജീവിത നിലവാരവും  സൗകര്യങ്ങളും  കാണുമ്പോൾ  വാസ്തവത്തിൽ  മനോവിഷമം തോന്നും. ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും  സാധാരണ  ജനങ്ങൾ വളരെ  കഷ്ട്ടപ്പെടുന്നു. ആരു ഭരിച്ചാലും  സ്ഥിതിയിൽ  മാറ്റമില്ല. രാഷ്ട്രീയക്കാരും  സമ്പന്നരും ചേർന്ന്  ജനങ്ങളെ  പറ്റിക്കുകയാണ്. വാചകമടിയിൽ ഒരു കുറവുമില്ല. ചെറിയ  സൗകര്യങ്ങൾ പോലും ചെയ്തുകൊടുക്കാൻ  ഭരിക്കുന്നവർ  തയ്യാറല്ല. കാൽനടക്കാർ റോഡിൽ നടക്കരുത് എന്നാണ് ഇവിടെ നിയമം. അതിൻറെ ആവശ്യമില്ല. നല്ല  നടപ്പാത ഉണ്ട്‌. CROSS ചെയ്യാനുള്ള  സൗകര്യം  ഇടവിട്ട് ഉണ്ട്‌. കേരളത്തിലോ ?  Cross ചെയ്യാൻ Zebra Crossing കുറവ്. ഉള്ള ഇടത്തു  വാഹനക്കാർ  അസഹ്യമായി ഹോൺ അടിച്ചു  കാൽനടക്കാരെ  വിരട്ടുന്നതു  കാണ

വാരാന്ത്യ ചിന്തകൾ (VIEWPOINT )

" ജയിക്കാനായ് ജനിച്ചവൻ ഞാൻ " എന്ന ഒരു  പഴയ ഗാനം ഓർമ്മ വരുന്നു. " ഇന്ത്യയിലെ സാധാരണക്കാരെ പ്പറ്റി  പറയുമ്പോൾ " സഹിക്കാനായ് ജനിച്ചവർ നാം " എന്ന്  ഒരു പാട്ട് എഴുതി  പാടുന്നത്  രൂപാ നോട്ട്  പ്രതിസന്ധിയുടെ  ഈ ദിവസങ്ങളിൽ  ഉചിതമായിരിക്കും. വരള്ച്ച, വെള്ളപ്പൊക്കം, കുടിവെള്ള ക്ഷാമം, ഹർത്താൽ, ദുർഭരണം, അഴിമതി  മുതലായ കാരണങ്ങളാൽ  ജനങ്ങൾ  വളരെ  യാതനകൾ അനുഭവിക്കുന്നു. ഏറ്റവും  പുതിയ  യാതനയാണ്  note മാറ്റത്തിലൂടെ  ജനങ്ങൾ  അനുഭവിക്കുന്നത്. ഇന്ത്യക്കാർ മരണാനന്തരം  നരകത്തിൽ അകപ്പെടുകയില്ല. കാരണം സാധാരണക്കാർ ഭൂമിയിൽ തന്നെ  പലവിധ നരക യാതനകൾ അനുഭവിക്കുന്നു. അതിന്റെയെല്ലാം ബോണസ് point കൾ അവസാനം കൂട്ടി നോക്കുമ്പോൾ ഒരു 100 ശതമാനം ഇളവ് ലഭിച്ചു സ്വർഗ്ഗത്തിലേക്ക് ഒരു direct flight കിട്ടും എന്നതിൽ സംശയം വേണ്ടാ ! ഒരു നല്ല  ഉദ്ദേശത്തോടെയാണ്  നരേന്ദ്ര മോദി  ഈ  സാഹസത്തിനു  ഒരുമ്പെട്ടത്  എന്ന് പറയപ്പെടുന്നു. എന്നാൽ  ഇത്  വിജയിക്കുമോ എന്നത്‌  കണ്ടറിയണം. കാരണം  ഇന്ത്യ  തുരപ്പന്മാരുടെ നാടാണ്. വിദേശ വിപണികളിൽ പോലും തുരപ്പൻ പണി  നടത്തി കുപ്രസിദ്ധി നേടിയവരാണ്  ഇന്ത്യക്കാർ. അതുകൊണ്ട്  സംഗതി 50-

കണ്ടൽ കാടുകൾ :ഓസ്ട്രേലിയ ഡയറി -4

കേരളം പട്ടിയാധിപത്യ ത്തിൽ  ഞെരുങ്ങുമ്പോൾ  ഇവിടെയും ഒരു തരം പട്ടിയാധിപത്യം ഉള്ളതായി കാണാം. ധാരാളം ആളുകൾ  നടക്കാൻ പോകുന്നത്‌  വളർത്തുപട്ടിയെ  അല്ലെങ്കിൽ പട്ടികളെ ചരടിൽ പിടിച്ചുകൊണ്ടാണ്. പട്ടിയെ  പൊതുസ്ഥലങ്ങളിൽ  അഴിച്ചു വിട്ടാൽ  പിഴ  ഈടാക്കും. WYNNUM എന്ന സ്ഥലത്തു ഒരു മൈതാനം  എമിൽ കാണിച്ചു തന്നു. അത് പട്ടി സംഗമവേദിയാണ്. പട്ടിയുടമകൾക്ക്  അവിടെ തങ്ങളുടെ പട്ടികളെ  അഴിച്ചു വിടാം. പട്ടികൾ തമ്മിൽ ഇടപഴകാനും സംവദിക്കാനും  ഒരു വേദി. ഇവിടെ  ഭരണകൂടം  ജനങ്ങൾക്കുവേണ്ടി  പല നല്ല  കാര്യങ്ങളും  ചെയ്തിരിക്കുന്നത്  എവിടെ  നോക്കിയാലും കാണാം. ഉദാഹരണമായി  മുതിർന്ന  പൗരർക്ക്‌  റോഡ് side ൽ  വിശ്രമിക്കാൻ  പ്രത്യേകം  സ്ഥലം  ഒരുക്കിയിട്ടുണ്ട്. നടക്കാൻ  ആഗ്രഹിക്കുന്നവർക്കായി  മനോഹരമായ  footpath നീണ്ടു നിവർന്ന് കിടക്കുന്നു. എത്ര ദൂരം വേണമെങ്കിലും  യാതൊരു തടസ്സവും ഇല്ലാതെ  കൈ വീശി നടന്നു പോകാം. ഇരു വശത്തും മനോഹരമായ  ഇരുനില വീടുകളാണ്. രാവിലെ അഞ്ചു മണിക്ക്‌ മുമ്പേ  വെട്ടം വീഴും. ഇന്നത്തെ നടപ്പ്‌ പ്രത്യേകം ആനന്ദ -കരമായിരുന്നു. ഇന്നലെ രാത്രി മഴ പെയ്തു. ആ മഴയും കാറ്റും വാരി വിതറിയ jacaranda പൂക്കൾ  roadside ൽ  ഒരു

ഓസ്ട്രേലിയ ഡയറി --3

Budget  എയർലൈൻസ്  എന്ന് കേട്ടിട്ടുണ്ട്‌. ആദ്യമായിട്ട്  ഒരു  budget ഫ്ലൈറ്റിൽ പോകാൻ  അവസരം  കിട്ടി. November 6 ന്  SYDNEY യിൽ നിന്ന്  BRISBANE ലേക്കാണ്  flight. ഒരു മണിക്കൂർ 10 മിനിറ്റാണ്  flight സമയം. ടൈഗർ എയർലൈൻസ് ന്റെയാണ്  flight. രണ്ടു പേർക്ക് റിട്ടേൺ ടിക്കറ്റ്‌  280 Aus. ഡോളർ. തരക്കേടില്ല. Cheap ടിക്കറ്റ്‌ ആയതിനാൽ  കുറെ ത്യാഗങ്ങൾ  സഹിക്കണം. ഹാൻഡ് luggage ആയി  7 കിലോ പരമാവധി  കൊണ്ടുപോകാം. അതിൽ കൂടുതൽ ഉണ്ടെങ്കിൽ വേറെ കാശ് കൊടുക്കണം. ഞങ്ങൾ ഓൺലൈൻ ആയി  15 കിലോയ്ക്ക്  20 ഡോളർ കൊടുത്തു. ഞായറാഴ്ച്ച രാവിലെ  എട്ടുമണിക്ക്  സിബി ഞങ്ങളെ  എയർപോർട്ടിൽ  drop ചെയ്തിട്ടു പോയി. Boarding പാസ്സും   baggage ൻറെ  tag ഉം നമ്മൾ തന്നെ  മെഷീനിൽ നിന്ന് എടുക്കണം. Budget airline ആയതിനാൽ സ്റ്റാഫ് കുറവാണ്. എന്നാൽ baggage തൂക്കാൻ ഒരാൾ ഉണ്ടായിരുന്നു. ഭാരം 20 കെജിയിൽ കൂടിയാൽ സംഗതി ഗുലുമാലാകും. അധികമുള്ള ഓരോ കിലോയ്ക്കും 20 ഡോളർ ആണ്‌ പിഴ. യാത്രക്കാർ  ധാരാളം ഉണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി  യാത്രക്കാർ  tarmac ൽ ക്കൂടി  100 മീറ്ററോളം നടന്ന് ladder ൽ  കയറിയാണ്  വിമാനത്തിലേയ്ക്ക്  പ്രവേശിക്കുന്നത്. Flight ൽ തിന

ഓസ്ട്രേലിയ ഡയറി -2

മൂന്നാം ലോക രാജ്യങ്ങളിൽ  ഒന്നാം  ലോകത്തിൻറെ  തുരുത്തുകൾ  പലയിടത്തും  കാണാം. എല്ലാവിധ  സൗകര്യങ്ങൾ  ഉള്ള  നഗര ഭാഗങ്ങൾ. Sydney യിൽ  Epping എന്ന  suburbs ൽ  ചുറ്റി കറങ്ങുമ്പോൾ  Cape Town അല്ലെങ്കിൽ  മറ്റ്  ദക്ഷിണാഫ്രിക്കൻ suburbs  പറിച്ചു നട്ടതു പോലെ  തോന്നി. രാജ്യത്തെ  കുറെ ധനികർക്ക്  അല്ലെങ്കിൽ  middle  class ന്  മാത്രം മുന്തിയ  സുഖ സൗകര്യങ്ങൾ  ലഭിക്കുന്നു എന്നതാണ്  മൂന്നാം ലോകത്തെ പ്രശ്നം. Posh areas വിട്ട്  കുറെ ദൂരം പോകുമ്പോൾ  അസൗകര്യങ്ങളും  യാതനയും  നിറഞ്ഞ വേറൊരു ലോകത്ത്  എത്തി പ്പെടുന്ന  അനുഭവമാണ് ഇന്ത്യയിലും   ദക്ഷിണാഫ്രിക്കയിലും  ഉള്ളത്. Epping ൽ  അൽപ്പ ദൂരം  നടന്നാൽ  എല്ലാ സൗകര്യങ്ങളും  കയ്യെത്തുന്നതാണ്. പ്രത്യേകിച്ച്  മെട്രോ റെയിൽ station. ഓരോ 15 മിനിറ്റിലും  ട്രെയിൻ പോക്കുവരവ്  ഉണ്ട്. ചാർജ്‌  വളരെ  ന്യായമാണ്. ഞങ്ങൾ  ഒരു  ദിവസം  Macquarie  യൂണിവേഴ്സിറ്റി വരെ  ട്രെയിനിൽ പോയി. Card  swipe ചെയ്താണ് ട്രെയിൻ യാത്ര.ഇരിക്കാൻ  ധാരാളം  സീറ്റുകൾ ഉണ്ട്. തിരക്ക് ഒട്ടുമില്ല. MACQUARIE Shopping  Mall ൽ  പോയി. ഷോപ്പിങ് Mall ൻറെ  കാര്യത്തിൽ  മേൽപ്പറഞ്ഞ മൂന്ന് രാജ്യങ്ങളും  ഒപ്പത്തിനൊപ്പം  ആ

ഓസ്ട്രേലിയ ഡയറി -1

ഒക്‌ടോബർ 30 ആം തീയതി ഞായറാഴ്ച  ഉച്ച കഴിഞ്ഞു 12. 40ന്  Cathay Pacific ൻറെ Hong Kong flight, johannesburg ൽ നിന്ന് take off ചെയ്തു. Hong Kong ആസ്ഥാനമായിട്ടുള്ളതാണ്  Cathay Pacific. യാത്രാ മദ്ധ്യേ പൈലറ്റ് ഒരു announcement  നടത്തി. " Due to the heavy load, we have to stop in Bangkok for refuelling. " ഈ  announcement  വളരെ ആശങ്ക ഉണ്ടാക്കി. തിങ്കളാഴ്ച രാവിലെ 7 മണിക്ക്‌ ഞങ്ങളുടെ flight Hong Kong ൽ land ചെയ്യും. Sydney യിലേക്കുള്ള flight 8. 40 നാണ്. Flight മാറി കയറാൻ കഷ്ട്ടിച്ചു സമയമേയുള്ളൂ. വേറെ flight കിട്ടുമെങ്കിലും അസൗകര്യമാണ്. Hong Kong ൽ  land ചെയ്യുമ്പോൾ  രാവിലെ  9 മണി കഴിഞ്ഞിരുന്നു. Connection flight പോയിക്കഴിഞ്ഞിരുന്നു. എന്നാൽ  യാത്രക്കാർക്ക് യാതൊരു  ബുദ്ധിമുട്ടും വരാത്ത വിധത്തിൽ Cathay Pacific എല്ലാ arrangements ഉം ചെയ്തിരുന്നു. വൈകീട്ട് 7 മണിക്കുള്ള flight ൻറെ boarding പാസ്സ് ready. കൂടാതെ Hong Kong Sky Marriot ഹോട്ടലിൽ Accommodation നുള്ള വൗച്ചർ, breakfast നും വൈകീട്ടത്തെ refreshments നും voucher.flight delay യുടെ കാര്യം വീട്ടുകാരെ അറിയിക്കാൻ  ഒരു മൊബൈൽ ഫോൺ തന്നു.  

SYDNEY

Sunday,30 October Cathay Pacific flight to Hong Kong took off at 12.40 PM, only 10 minutes behind schedule.Everything was in perfect order.But some hours later,the pilot made a surprising announcement."Due to excessive load,we have to land in Bangkok for refueling." I was greatly rattled by this, and worried about the unpleasant prospect of missing the connecting flight to Sydney,which was 1 hr 40 minutes after landing.As feared,the Sydney flight had already gone when we landed in Hong Kong, but our fears were proved wrong by the efficiënt handling of the flight delay by Cathay Pacific ground staff.All the alternative arrangements had been put in place ;boarding pass for the 7 pm flight, meal vouchers,and a voucher for accommodation at Hong Kong Sky Marriott Hotel.They also gave is a Mobile Phone to inform relatives about the flight delay. In fact,the flight delay turned out to be a blessing in disguise because we got much-needed rest at the hotel.The buffet