Skip to main content

Posts

Showing posts from November, 2019

പാമ്പ് കടി വിവാദം (Viewpoint)

വയനാട്ടിൽ ഒരു പെണ്കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു. പ്രതിഷേധം ആളിക്കത്തി. ഇന്നിതാ വേറൊരു ദാരുണ വാർത്ത വന്നിരിക്കുന്നു. സീനിയർ കുട്ടികൾ cricket കളിക്കാൻ ഉപയോഗിച്ച പട്ടിക തലയിൽ കൊണ്ട് ഒരു പയ്യൻ മരിച്ചു. പാലായിൽ hammer തലയിൽ വീണ് ഒരു പയ്യൻ മരിച്ചിട്ട് അധിക നാൾ ആയിട്ടില്ല. മറ്റ് ദുരന്തങ്ങൾ മാറ്റി വെച്ചിട്ട് ഈ മൂന്ന് മരണങ്ങളിൽ മാത്രം focus ചെയ്താൽ ഒരു കാര്യം വ്യക്തമാണ്. കേരളത്തിൽ safety കാര്യങ്ങളിൽ പൊതുവേ ശ്രദ്ധയില്ല. സ്കൂൾ കോമ്പൗണ്ടിൽ പട്ടിക ഉപയോഗിച്ച് cricket കളിക്കാൻ എന്തിന് അനുവദിച്ചു?  Hammer throw യിൽ നിയമങ്ങൾ പാലിച്ചില്ല. വയനാട്ടിലെ സ്‌കൂളിൽ പാമ്പുകൾക്ക് മാളം ഒരുക്കി, ഒരു കുരുന്നിന്റെ ജീവൻ നഷ്ട്ടപ്പെടുത്തി. ഇങ്ങനെ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിൽ രാഷ്ട്രീയ വിഷം കലർത്തി പരസ്പരം പഴി ചാരുകയും അനാവശ്യ സംഘർഷങ്ങൾ ഉണ്ടാക്കുകയുമാണ് നാട്ടുനടപ്പ്. നിയമങ്ങൾ പാലിക്കാത്തതുകൊണ്ടാണ് ദുരന്തങ്ങൾ ഏറെയും ഉണ്ടാകുന്നത്. സർക്കാർ എല്ലാം ചെയ്തു തരും എന്ന ഒരു attitude കേരളത്തിൽ സാധാരണയാണ്. വയനാട്ടിലെ ആ സ്‌കൂളിൽ  അധ്യാപകരും രക്ഷിതാക്കളും വിദ്യാർധികളും ചേർന്ന് പരിസരം വൃത്തിയാക്കാ മായിരുന്നില്ലേ? ക

എന്റെ orchard

പൈകയിലെ പത്രം agent എനിക്ക് ഒരു ഉപദേശം തന്നു. കുറേ ദിവസത്തെ ദൂര യാത്രക്ക്  പോകുംന്നതിന് മുൻപ് പത്രക്കാരനെ അറിയിക്കുക. ഒരു വീടിന്റെ പടിയിൽ പത്രങ്ങൾ കുന്നുകൂടുന്നത്  വീട്ടുകാർ സ്ഥലത്തില്ല എന്നതിന് സൂചനയാണ്. കള്ളന്മാർക്ക് ഒരു clue ആണ്. ഒരു നല്ല  ഉപദേശമാണ്. അതുകൊണ്ടാണ് ഇവിടെ കുറിച്ചത്. Retire ചെയ്ത ആളുകൾ എങ്ങനെ സമയം ചെലവഴിക്കുന്നു എന്നതിനെപ്പറ്റി അഭിപ്രായങ്ങൾ കാണാറുണ്ട്. മക്കളുടെ കൂടെയാണ് തമാസിക്കുന്നതെങ്കിൽ പേരക്കുട്ടികളുടെ കൂടെ കുറേ സമയം spend ചെയ്യാൻ സാധിക്കും. ഇന്ന് ധാരാളം ആളുകൾ വിദേശയാത്ര നടത്തുന്നുണ്ട്. പ്രത്യേകിച്ചു Holyland യാത്ര. മക്കൾ കൂടെയില്ലാത്ത Senior citizens ന് സമയം മിച്ചമാണ്. ഞങ്ങളുടെ മക്കൾ കൂടെയില്ല.ഒരാൾ കോഴിക്കോട്ടും ഒരാൾ ഓസ്‌ട്രേലിയയിലും ആണ്. Gardening ,മുതിർന്ന പൗരന്മാർക്ക് പറ്റിയ വിനോദമാണ്. ഇന്ന് ധാരാളം ആളുകൾ ഇതിൽ സന്തോഷം കണ്ടെത്തുന്നു. മനസ്സിനും ശരീരത്തിനും വളരെ പ്രയോജനം ചെയ്യുന്നു ഈ activity. ആദായം ഒന്നും പ്രതീക്ഷിച്ചല്ല ഇത് ചെയ്യുന്നത്. ഭാഗ്യവശാൽ  physical activity ക്ക്‌ എനിക്ക് മൂന്ന് പറമ്പുകൾ ഉണ്ട്. ഇവയിൽ ചെറുത് 30 cent ലുള്ള ഒരു orchard ആണ്. orchard

Home Coming-2

November 8 ആം തീയതി രാവിലെ 8 മണിക്ക്  ദുബായിൽ നിന്നുള്ള EK 530യിൽ നെടുമ്പാശ്ശേരിയിൽ ഇറങ്ങി. എല്ലാം smooth ആയിരുന്നു.8.55ന് പുറത്തിറങ്ങി. ഞങ്ങളുടെ Idea Package ,expire ചെയ്തിരുന്നു. Exit ൽ ഒരു Idea Counter കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.ഞാനും ലീലാമ്മയും399 രൂപയുടെ ഓരോ പാക്കേജ് വാങ്ങി. പിശക് പറ്റാതിരിക്കാൻ numbers എഴുതി കൊടുക്കുകയായിരുന്നു. Activate ചെയ്തതായി message വന്നു. എന്നാൽ ഉച്ചകഴിഞ്ഞ് വേറൊരു message കിട്ടി. Your package has expired. പണം വാങ്ങിയിട്ട്  fake message അയച്ചു Idea agent പറ്റിക്കുകയായിരുന്നു. They do it at random,knowing that the arriving passengers would not follow up this matter because they have other pressing matters to attend. But I am following this matter further. ഇതേ അനുഭവം തങ്ങൾക്കും ഉണ്ടായതായി ചില friends പറഞ്ഞു. ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ സൗത്ത് ആഫ്രിക്കയിലെ ചില കാര്യങ്ങൾ താരതമ്യം ചെയ്തു നോക്കി. ഒന്നാമത്തെ കാര്യം വെള്ളത്തിന്റെ ലഭ്യതയാണ്. Port Elizabeth ൽ വെള്ളത്തിന് rationing  ഉണ്ട്. ഇവിടെ വെള്ളം അധികമാണ്. നിത്യവും മഴയുണ്ട്. Port Elizabeth ൽ വീട

Home-coming -1

November 7,2019 ഞങ്ങളുടെ സൗത്ത് ആഫ്രിക്കൻ visit ന്റെ അവസാന ദിവസം. Port Elizabeth എന്ന മനോഹരമായ നഗരത്തോട് വിട പറയുകയാണ്. ഈ നഗരം വിശാലമാണ്, മനോഹരമാണ്, നിശ്ശബ്ദമാണ്. സുഖ വാ സത്തിന് പറ്റിയ സ്ഥലമാണ്. എൻറെ ഭാര്യാ സഹോദരനായ ബോബന്റെ വീട്ടിൽ നിന്നും കേവലം 20 minute മതി എയർപോർട്ടിൽ എത്താൻ. ചെറുതെങ്കിലും വളരെ മനോഹരമായ airport. അവിടത്തെ toilets എന്നെ അത്ഭുതപ്പെടുത്തി. Perfectly clean and shiny. Johannesburg ലേക്ക് ഒന്നര മണിക്കൂർ flight ആണ്. 50പേർക്ക് ഇരിക്കാവുന്ന ഒരു aircraft ആണ്.രാവിലെ 6.30ന് പുറപ്പെട്ടു. ഈ flight ൽ breakfast തന്നത് എന്നെ അത്ഭുതപ്പെടുത്തി. തന്നില്ലെങ്കിലും ആരും പരാതി പറയുകയില്ല. കാരണം short distance flighകളിൽ ആവശ്യക്കാർ കാശ് കൊടുത്ത് വാങ്ങിക്കുകയാണ് പതിവ്. Nov.10ന് JNB-PE flight ൽ കോഫിയും sandwich ഉം വാങ്ങി കഴിക്കുകയായിരുന്നു. 8.30ന് Johannesburg ൽ land ചെയ്‌തു.അടുത്ത flight ഉച്ച കഴിഞ്ഞ് 1.30ന് ദുബായിലേക്കാണ്. Emirates flight. OR Tambo International Airport വിശാലവും മനോഹരവും ആണ്. യാത്രക്കാർക്കും അല്ലാത്തവർക്കും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ധാരാളം ഇടങ്ങളുണ്ട്. ഭക

Countdown ചിന്തകൾ -1

ഞങ്ങൾ സൗത്ത് ആഫ്രിക്കയിലേക്ക് ഒരു ടൂറിന് പോകുന്നുവെന്ന് കേട്ടപ്പോൾ ചില സുഹൃത്തുക്കൾ ചോദിച്ചു,"നിങ്ങൾ അവിടെ നിന്നും എല്ലാം വിറ്റു പെറുക്കി പൊന്നതല്ലേ, ഇനി എന്തിനാണ് എങ്ങോട്ട് പോകുന്നത്?"എന്ന്. പോകുന്നതിന് കാരണങ്ങൾ പലതാണ്. 1. ഞങ്ങൾക്ക് ഇവിടത്തെ Permanent Residence ഉണ്ട്.3 വർഷത്തിൽ കൂടുതൽ പുറത്തു താമസിച്ചാൽ PR ,invalid ആകും. 2.വിറ്റു പെറുക്കി പൊന്നെങ്കിലും ഇവിടെ ബാങ്ക് അക്കൗണ്ട് ഉണ്ട്. രണ്ടു വർഷത്തിൽ ഏറെയായി Accounts ആക്റ്റീവ് അല്ല. ആക്റ്റീവ് അല്ലാത്ത അക്കൗണ്ട് ഒരു പൊട്ടക്കിണ്ർ പോലെയാണ്. കിണർ തേകി വൃത്തിയാക്കിയാൽ ചിലപ്പോൾ പുതിയ ഉറവ വരും. പെൻഷൻന്റെ വല്ല arrears ഉം വന്നു വീണ് കിണർ കാൽ ഭാഗം നിറഞ്ഞാൽ ഭാഗ്യമാണ്. ഇത് തമാശയല്ല. വാരിക്കോരി കൊടുക്കുന്ന ഒരു രാജ്യമാണ് സൗത്ത്‌ആഫ്രിക്ക. ഈയിടെ കുറെ പേർക്ക് ഒട്ടും പ്രതീക്ഷിക്കാതെ കുറേ ലക്ഷങ്ങൾ കിണറ്റിൽ വീണു കിട്ടി. അതുകൊണ്ട്‌ ഞങ്ങൾ കിണർ നന്നായി തേകി, പുതിയ ഉറവക്കുവേണ്ടി കാത്തിരിക്കുകയാണ്. 3. നമ്മൾ ഒരു വിദേശ യാത്രക്ക് പോകുമ്പോൾ താമസം, ഭക്ഷണം, transportation എന്നിവയ്ക്ക് പണം ചെലവാകും. ഇക്കാര്യങ്ങൾ ചെയ്തു തരാൻ നമുക്ക് relatives ഉം friends

Mossel Bay യാത്ര - 2

26 October ,2019 Mossel Bay യിലെ വാടകവീട്ടിൽ  ഉറക്കം വളരെ സുഖകരമായിരുന്നു. എല്ലാവരും7മണിയോടെ എഴുന്നേറ്റു. ഇവിടെ ഒട്ടും bore തോന്നുകയില്ല. കാരണം കടൽ എപ്പോഴും സജീവം. മുറ്റത്തു ഇരിക്കാൻ സജ്ജീകരണങ്ങൾ ഉണ്ട്. കാലാവസ്‌ഥ വളരെ അനുകൂലം. ഞങ്ങൾ കുത്തനെയുള്ള  ഇറക്കം ഇറങ്ങി ബീച്ചിന്റെ മൃദുവായ, അല്പം നനഞ്ഞ പഞ്ചസാര മണലിൽ കാല് കുത്തി. വിജനവും വൃത്തിയുള്ളതും ആണ് ബീച്ച്. ഒന്നോ രണ്ടോ വെള്ളക്കാർ ചൂണ്ടയിട്ട് നിൽപ്പുണ്ട്. ഞങ്ങൾ അഞ്ചുപേരും ഇഷ്ടമുള്ള direction ൽ സ്വതന്ത്രമായി നടന്നു. അര അണിക്കൂറോളം നടന്ന ശേഷം ഞാൻ വീടിനെ ലക്ഷ്യമാക്കി നടന്നു, ഏകാന്തതയുടെ അപാര തീരത്തിലൂടെ. അപ്പോൾ ഒരു സംശയം. കുന്നിൻ മുകളിൽ വീടുകൾ ഏകദേശം ഒരുപോലെയാണ്. ഞങ്ങൾ താമസിക്കുന്ന വീട് ഏത്? അധികം ആലോചിക്കേണ്ടി വന്നില്ല. ഞങ്ങളുടെ കൾപ്പാടുകൾ തെളിഞ്ഞു കിടക്കുന്നു. മാത്രമല്ല അവിടെ ഒരു മരക്കുരിശുണ്ട്.2002ൽ ഇവിടെ ഒരാൾ മുങ്ങി മരിച്ചതാണ്. പിന്നെ ആഘോഷമായ breakfast cooking എല്ലാവരും ചേർന്ന്. Western രീതിയിലുള്ള breakfast തയ്യാറാക്കാൻ എളുപ്പമാണ്. Bread, cornflakes, sausage, omlette, salad മുതലായവ. Fruits ഉം ധാരാളം. 10.30 ആയപ്പോൾ ഭാര്യാ സഹോദരന്റ