Skip to main content

Posts

Showing posts from July, 2016

THE AGE OF VIOLENCE ( SHORT PLAY)

THE  CHARACTERS 1.KUNJAN  (45) 2AMMINI    (35) -KUNJAN'S  WIFE 3 KUNJUKOCHU (96)-A  NEIGHBOUR Kunjan's  house. He is reading a newspaper. Ammini is cleaning the  verandah. Enter Kunjukochu Kunjan It's  ages since you passed this way. You used to visit us at least once a week. We used to have lively debates about many things, especially before the elections. What happened? Ammini What  prevents  you from saying "Hello" to us ? Kunjukochu There is nothing  specific. But there is a combination of factors that make me depressed. I am particularly disill- usioned about the wrong direction of the LDF government. Kunjan The new government is doing a good job. Kunjukochu I do'nt think so. They came to power promising dramatic changes, but nothing has changed for the man in the street. The plight of the common people has doubled due to heavy, unjust and unpopualr taxes. I have one acre of useless land, but the new government regards me

വാരാന്ത്യ ചിന്തകൾ

പ്രതികരിക്കുന്ന സ്വഭാവം ഉള്ളവർക്ക് വളരെയേറെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കാലഘട്ടമാണ് ഇത്. കൂട്ടക്കൊലകളും അക്രമങ്ങളും മോശമായ ഭാഷയും സംഘർഷങ്ങളും അസ്വസ്ഥത ഉണ്ടാക്കുന്നു. വളരെ നിസ്സാരമായ കാര്യങ്ങളാണ് വലിയ വിവാദങ്ങളായി, കാട്ടു തീ പോലെ കത്തി പടരുന്നത്. മലയാളത്തിൽ ധാരാളം ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കപ്പെടുന്നു. അവയിൽ ഒന്നാണ് violent എന്ന വാക്ക്‌. Violence അഥവാ അക്രമ വാസന ഒരു പകർച്ച വ്യാധി പോലെ കേരളത്തിൽ പടർന്നു പിടിച്ചിരിക്കുന്നു. ഒന്നു പറഞ്ഞു രണ്ടാമത്തേതിന് അടിപിടിയാണ് ഇന്നത്തെ trend. ഇനി കേരളത്തിൽ ജീവിക്കണമെങ്കിൽ അൽപ്പസ്വൽപ്പം കരാട്ടെയും അടിതടയും പഠിച്ചിരിക്കണം. കാരണം, എപ്പോഴാണ് അടി വരുന്നതെന്ന് അറിയില്ല. തൊട്ടതിനും പിടിച്ചതിനും ചിലർ violent ആവുകയാണ്. ഈ പോക്കു പോയാൽ ജനങ്ങൾ പുറത്തിറങ്ങുമ്പോൾ helmet ഉം Shield ഉം കരുതേണ്ടി വരും. Helmet കല്ലേറിൽ നിന്ന് രക്ഷപ്പെടാനും shield,അടി തടയാനും ആണ്. ഈ ഐഡിയയെ പുച്ഛിച്ചു തള്ളുന്നവർ ദുഖിക്കേണ്ടി വരും. കാരണം അഭിഭാഷകർ പോലും കല്ലെറിയുന്ന നാടാണിത്. അഭിഭാഷക വൃത്തി അന്തസ്സുള്ള ഒരു profession ആണെന്നാണ് ഇതുവരെ കരുതിയിരുന്നത്. അവരിൽ ചിലർ വൃത്തിയായി കല്ലും മദ്യക്കുപ്

മക്കളെ നഷ്ടപ്പെടാതിരിക്കാൻ (OPINION)

മക്കളെ കാണാനില്ല എന്ന് ഇക്കാലത്തെ ചില മാതാപിതാക്കൾ പോലീസിൽ പരാതിപ്പെടുന്ന സംഭവങ്ങൾ കൂടി വരികയാണ്. ഇതിൽ ഒരു ഇരുമ്പാസം, അഥവാ irony ഒളിച്ചിരിപ്പുണ്ട്. ഒരു മകൻ അല്ലെങ്കിൽ മകൾ ജനനം മുതൽ മാതാപിതാക്കളുടെ കൂടെ ഉണ്ടായിരുന്നു. പക്ഷേ കുട്ടിയെ അവർ ശരിക്ക് കണ്ടില്ല. കുട്ടിയുടെ മനസ്സിൽ എന്താണെന്ന് അവർ കണ്ടില്ല. ഒരു കുട്ടി crime, drugs, terrorism മുതലായവയിൽ ഉൾപ്പെടുമ്പോൾ, ആല്മഹത്യ ചെയ്യുമ്പോൾ, ഒളിച്ചോടുമ്പോൾ ആണ് ചില മാതാപിതാക്കൾ കണ്ണ് തുറക്കുന്നത്. അപ്പോഴേക്കും വൈകിയിരിക്കും. അപ്പോൾ പിന്നെ പോലീസിൽ പരാതിപ്പെട്ടിട്ടു കാര്യമായ പ്രയോജനം കിട്ടിയെന്നു വരില്ല. "Prevention is better than cure" എന്നാണല്ലോ ചൊല്ല്. "കതിരിന്മേൽ വളം വെക്കരുത് " എന്ന് പറയും. അതുകൊണ്ട് മക്കളെ നഷ്ടപ്പെടാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പുലർത്തണം, വേണ്ട മുൻകരുതലുകൾ എടുക്കണം. എൻറെ കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്, പരുന്ത് മുകളിൽ വട്ടമിട്ട് പറക്കുന്നത് മനസ്സിലാക്കുന്ന തള്ളക്കോഴി ചില പ്രത്യേക ശബ്ദങ്ങൾ പുറപ്പെടുവിച്ചു കുഞ്ഞുങ്ങളെ വിളിച്ചു വരുത്തി ചിറകിൻ കീഴിൽ ഒളിപ്പിച് സുരക്ഷിതരാക്കുന്നു. ഇന്നത്തെ ചില മാതാപിതാക്കൾ തള്ള ക

Terror ന് അവസാനമുണ്ടോ ?

പണ്ട് യൂറോപ്പിൽ 100Years War എന്ന ഒരു യുദ്ധം ഉണ്ടായിരുന്നു. അത് നൂറു വർഷം നീണ്ടു, അവസാനിച്ചു. ഒന്നാം ലോക യുദ്ധം 1914 മുതൽ 1919 വരെ നീണ്ടു. രണ്ടാം ലോകയുദ്ധം 1939 മുതൽ 1945 വരെ ആയിരുന്നു. എല്ലാ യുദ്ധങ്ങളും ഒത്തുതീർപ്പിലാണ് അവസാനിക്കുന്നത്. Treaty ഒപ്പിട്ട് വെടിനിർത്തൽ നടപ്പിലാക്കുന്നു. ഇപ്പോൾ IS,താലിബാൻ, ബൊക്കോ ഹറാം, അൽ സബാബ്, ലഷ്കർ മുതലായ ഭീകര പ്രസ്ഥാനങ്ങൾ അഴിച്ചു വിട്ടിട്ടുള്ള ആക്രമണങ്ങൾ ഒരു മൂന്നാം ലോകയുദ്ധത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. അനേകം രാജ്യങ്ങളിലാണ് ആക്രമണങ്ങൾ നടക്കുന്നത്. ഏതെങ്കിലും രാജ്യക്കാരെയോ മതക്കാരെയോ ഭീകരർ ഒഴിവാക്കിയിട്ടില്ല. Terrorism ത്തിൻറെ പിള്ളത്തൊട്ടിൽ ആയ പാകിസ്ഥാനെയും അവർ ഒഴിവാക്കിയിട്ടില്ല. പെഷവാറിൽ സ്കൂൾ കുട്ടികളെയാണ് ഭീകരർ കൂട്ടക്കൊല ചെയ്തത്‌. War on Terror എന്ന പ്രയോഗം George W Bush ആണ് ഉണ്ടാക്കിയത്. ആ യുദ്ധം ഇന്നും തുടരുകയാണ്. ഓരോ ദിവസവും ഭീകരർ ശക്തി പ്രാപിക്കുകയാണ്. ഏതു രാജ്യത്തും ഏതു സമയത്തും ആക്രമണം നടത്താമെന്നുള്ള സ്ഥിതിയാണ് ഇന്ന് ഉള്ളത്. ആക്രമണം നടത്താൻ ഒരു Central Command ൻറെ ഓർഡർ വേണ്ടാ. ISIS നോട് കൂറുള്ളവർ എല്ലാ രാജ്യങ്ങളിലും സാധാരണക്കാർ എന്

ചക്ക പുരാണം

ചക്കയുടെ പുതിയ STATUS ൽ വളരെ സന്തോഷിക്കുന്ന ഒരു പഴയ ചക്ക തീനിയാണ് ഞാൻ. ചക്കയെ REHABIL ITATE ചെയ്തു എന്നുവേണം പറയാൻ. പണ്ട് "നീയൊരു ചക്കതീനിയാണ്‌ "എന്ന് ആക്ഷേപമായിരുന്നു. ഇനി തല ഉയർത്തിപ്പിടിച്ചു നടക്കാം. ചക്കക്കൊരു facelift കിട്ടിയിരിക്കുന്നു. Supermarket കളിൽ ഉന്തുവണ്ടിയും തള്ളി മാമ്പഴം, പേരക്കാ, കൈതച്ചക്ക, ചേമ്പ്, ചേന, കാച്ചിൽ മുതലായവ തേടി നടക്കുമ്പോൾ കണ്ണ് നിറയാറുണ്ട്. രണ്ടു വർഷം മുൻപ് ബാംഗ്ലൂർ Total സൂപ്പർ മാർക്കറ്റ്ൽൽ നിന്ന് plastic ൽ പൊതിഞ്ഞ ആറ് വരിക്ക ചക്ക ചുളകൾ വാങ്ങി. 65 രൂപയ്ക്ക്. ആറല്ല അറുപത് ചക്കകൾ പറിച്ചിരുന്ന പറമ്പുകളിൽ കളിച്ചു വളർന്ന എൻറെ ഗതികേട് ഓർത്തുപോയി. ചക്ക മാത്രമല്ല orange ഉൾപ്പെടെ എല്ലാ പഴങ്ങളും പറമ്പിൽ ഉണ്ടായിരുന്നു. ആധുനിക സംസ്കാരം മനുഷ്യരെ പ്രകൃതിയിൽ നിന്ന് അകറ്റി flat പോലുള്ള മാളങ്ങളിൽ തടവിലാക്കി, അവരെ ക്കൊണ്ട് കുടിവെള്ളം വരെ വാങ്ങിപ്പിക്കുന്ന സ്ഥിതിയിലാണ്. അതിനോടുള്ള പ്രതിരോധവും പ്രതിഷേധവുമായി terrace ലും മറ്റും ജൈവ പച്ചക്കറി നട്ടു വളർത്തുന്നതും ചക്കയ്ക്ക് ഒരു സ്ഥാനക്കയറ്റം നൽകിയതും വളരെ ആശാവഹമാണ്. ഞാനും അത്തരം ഒരു സംരംഭത്തിൽ പങ്കു ചേർന്നു

വേളാങ്കണ്ണി യാത്ര 2

SEAGATE ഹോട്ടലിൽ നിന്ന് ഞങ്ങൾ നടന്ന് പള്ളിയിലേക്ക് പോയി. പള്ളികളിലേക്ക് പോയി എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. ഈ ചെറിയ ടൗണിൽ വളരെയേറെ ആളുകൾ ദരിദ്രരാണ് എന്ന് കാണാം. ചുട്ടുപൊള്ളുന്ന വെയിലിൽ വഴിയുടെ ഇരു വശത്തും ഇരുന്ന്‌ മാമ്പഴം, കടല മുതലായ ചെറിയ സാധനങ്ങൾ വിൽക്കുന്നവർ, യാചകർ മുതലായവ ദാരിദ്ര്യത്തിന്റെ ലക്ഷണങ്ങൾ ആണ്. കാറുകളെക്കാൾ ഏറെ ബൈക്കുകളാണ് ടൗണിൽ ഓടുന്നത്. അവയിൽ കൂടുതലും വളരെ പഴഞ്ചനും പറിഞ്ഞതുമാണ്. അത്തരം ബൈക്കുകൾ കേരളത്തിൽ ആരെങ്കിലും ഓടിക്കുമെന്ന് തോന്നുന്നില്ല. വാഹന ഗതാഗതം നിയന്ത്രിച്ചിരുന്നത് കൊണ്ട്‌ തീർത്ഥാടകർക്ക് തടസ്സമില്ലാതെ പള്ളികളിലേക്ക് പോകാൻ സാധിക്കുന്നു. പ്രതിവർഷം രണ്ടുകോടി തീർത്ഥാടകർ ഇവിടം സന്ദർശിക്കുന്നു എന്നാണ്‌ പറയപ്പെടുന്നത്‌. ഇപ്പോൾ തിരക്കില്ലാത്ത സമയമാണ്. സന്ദർശകരിൽ ഒരു നല്ല വിഭാഗം മലയാളികളാണ്. ട്രെയിനിൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു മലയാളി കുടുംബത്തെ പള്ളിമുറ്റത്തു കണ്ടു. അവരുടെ അഞ്ച് വയസ്സുള്ള മകൻറെ തല മുട്ടയടിച്ചിരിക്കുന്നു, ഒരു നേർച്ചയായിട്ട്. വിശ്വാസികൾ വിവിധ നേർച്ചകാഴ്ചകൾ മാതാവിന് സമർപ്പിക്കുന്നു. നൂറു കണക്കിന് താഴുകൾ കുലകൾ പോലെ സമർപ്പിച്ചിരിക്കുന്നത്

വേളാങ്കണ്ണി യാത്ര (1)

വേളാങ്കണ്ണി യാത്രയെ പ്പറ്റി  പറയുന്നത്‌ "കൊല്ലക്കുടിയിൽ സൂചി വിൽക്കുന്നതിന് തുല്യമായിരിക്കും. ENGLISH ൽ പറഞ്ഞാൽ "like carrying coal to Newcastle." കാരണം മിക്കവാറും എല്ലാവരും പോയിട്ടുള്ള ഒരു സ്ഥലത്തെപ്പറ്റി പറയുന്നതിൽ ആവർത്തന വിരസത ഉണ്ടായിരിക്കും. പക്ഷേ ഇവിടെ ഒരു വ്യത്യാസം ഉള്ളത് വളരെ കാലം ദക്ഷിണാഫ്രിക്കയിൽ ജീവിച്ച ഞാൻ സ്വരാജ്യത്തെ കാണുന്നത് ഒരു വ്യത്യസ്ഥ രീതിയിലാണ് എന്നതാണ്. പലതും പുതുമയാണ്. ജൂലൈ 3 ഞായറാഴ്ച കോട്ടയം ലൂർദ്ദ്(Sorry പള്ളയി) പള്ളിയിൽ പോയി. അവിടെ വലിയ ഒരു ആഘോഷം നടക്കുകയായിരുന്നു. പുതുതായി പണിയുന്ന പള്ളിയുടെ കട്ടിള വെക്കുന്ന ചടങ്ങ് ആയിരുന്നു. ഒരു വലിയ ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. അനേകം കോടി രൂപാ ചെലവ് പ്രതീക്ഷിക്കുന്ന വലിയ പള്ളിയാണ്. ചടങ്ങിനു ശേഷം വിശ്വാസികൾക്ക് പായസം വിതരണം ചെയ്തു. ഞാൻ ഏതു ഇടവകക്കാരനാണ് എന്ന് ചോദിച്ചാൽ Julian Assange,Edward Snowden മുതലായ hackers ൻറെ സ്ഥിതിയാണ്. അവർക്ക് സ്വന്തമായി രാജ്യം ഇല്ലാത്തതു പോലെ എനിക്ക്‌ ഇടവകയില്ല. ഏതായാലും ലൂർദ്ദ് ഇടവകയിൽ ചേരുന്നില്ല. പുതിയ പള്ളിയുടെ വലിപ്പം കണ്ടിട്ട് ഒരു അരലക്ഷം രൂപയെങ്കിലും സംഭാവന കൊടുക്കേണ