Skip to main content

Posts

Showing posts from 2017

ആപ്പിലായ ഭൂമി കച്ചവടം( Viewpoint)

ഇന്നത്തെ കാലത്ത് എന്തെങ്കിലും മനസ്സിൽ വിചാരിച്ചാൽ അത് മറ്റുള്ളവർക്ക് വേണമെങ്കിൽ ചോർത്തി പരസ്യമാക്കി വിവാദത്തിൽ  കുടുക്കാൻ സാധിക്കും. Zero മലബാർ  സഭാനേതൃത്വം വൈദികർക്കു വേണ്ടി മാത്രം അയച്ച ഒരു Circular Whatsapp ൽ വായിക്കുകയുണ്ടായി. Zero മലബാർ എന്നത് spelling mistake അല്ല. സഭാനേതൃത്വത്തിന്റെ ഭാഷ്യത്തിൽ  അതിരൂപത അതിയായ കടത്തിലായി Zero യിൽ പാപ്പരാണ്. അതിരൂപത എങ്ങനെ സംപൂജ്യരായി (zeros) എന്ന് വിവരിക്കുന്നതാണ് സർക്കുലർ. ഈ സർക്കുലർ വിശ്വാസ യോഗ്യമല്ല. ആപ്പിലായി ഭൂമിയിടപാട് ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്. 1. പുൽക്കൂട്ടിൽ പിറന്ന് സാധാരണക്കാരനായി സാധാരണക്കാരുടെ ഇടയിൽ ജീവിച്ചു മരിച്ച യേശു ക്രിസ്തു വിനെ പ്പറ്റി കേട്ടിട്ടുണ്ട്. എന്നാൽ ഭൂമി കള്ളക്കച്ചവടം നടത്തിയ ഒരു യേശുവിനെപ്പറ്റി കേട്ടിട്ടില്ല. യേശു പണപ്പിരിവും നടത്തിയിട്ടില്ല. അപ്പോൾപ്പിന്നെ കള്ളക്കച്ചവടം നടത്തിയവർ ആരുടെ അനുയായികളാണ്?😢 2. കേരളത്തിൽ engineering, Medical College കൾ ആവശ്യത്തിൽ അധികമാണ്. അപ്പോൾപ്പിന്നെ ബാങ്കിൽ നിന്ന് വായ്പയെടുത്തു ഒരു മെഡിക്കൽ കോളജ് സ്ഥാപിക്കേണ്ട ആവശ്യമെന്ത്? ഇത് കള്ള കച്ചവടം മറച്ചുവെക്കാനുള്ള ഒരു പുകമറ മാ

ജോസഫ് പുലിക്കുന്നേൽ-അനുസ്മരണം

Christmas ആഘോഷങ്ങൾ കെങ്കേമമായി നടന്നു. മദ്യത്തിനും ഇറച്ചിക്കും വേണ്ടി നീണ്ട നീണ്ട Q കൾ ഉണ്ടായിരുന്നു. എല്ലാം ശുഭമായി അവസാനിച്ചു. എന്നാൽ പുൽക്കൂട് നൽകുന്ന സന്ദേശത്തെപ്പറ്റി എത്ര പേർ ചിന്തിച്ചു എന്ന് അറിഞ്ഞു കൂടാ. മനസ്സിലാക്കാൻ ഏറ്റവും എളുപ്പമുള്ള സന്ദേശമാണ് കാലിതൊഴുത്തിൽ പിറന്നവൻ ലോകത്തിന് നൽകിയത്. ഭൂമിയിൽ തലചായ് ക്കാൻ ഇടമില്ലാത്തവർക്ക് പ്രത്യാശയുടെ സന്ദേശമാണ് പുൽക്കൂട്ടിലെ ഉണ്ണി നൽകിയത്. എളിയവരിൽ എളിയ വനായി  ദൈവ പുത്രൻ ജനിച്ചു.പരസ്പരം സ്നേഹിക്കാൻ യേശു പഠിപ്പിച്ചു. ആർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന ഈ സന്ദേശത്തിൻറെ പേരിൽ ലോകത്തിൽ നടക്കുന്ന അഭ്യാസങ്ങൾ കാണുമ്പോൾ യഥാർത്ഥ വിശ്വാസികൾ പകച്ചു പോകും. ഇപ്പോൾ തന്നെ ഭൂമി വിൽപ്പന വിവാദം സീറോ മലബാർ സഭയെ പിടിച്ചുലക്കുകയാണ്. Christmas കാലത്ത് ക്രിസ്തു വിൻറെ മഹാ സന്ദേശത്തിൽനിന്ന് വിട്ട് വിശ്വാസി കളുടെ  ശ്രദ്ധ ഭൂമി ഇടപാടുകളുടെ ലാഭ നഷ്ട്ട കണക്കുകളിൽ കേന്ദ്രീകരിച്ചത് ദൗർഭാഗ്യകരമാണ്. സഭ ആല്മീയ കാര്യങ്ങൾക്ക് രണ്ടാം സ്ഥാനം കൊടുത്തു വസ്തു ഇടപാടുകൾക്ക് പ്രഥമ പരിഗണന നൽകുന്നത് ഇതാദ്യമല്ല. ദീപിക പത്രത്തെ അവർ വിറ്റു കാശാക്കി യിരുന്നു. ഇത്തരം പ്രവണ

Good bye 2017-2

2017 അവസാനിക്കാൻ ഇനി 4 ദിവസം മാത്രമേ ബാക്കിയുള്ളൂ. Christmas ൻറെ hang over ഇനിയും ബാക്കി നിൽക്കുന്നു. രാവിലെ നടക്കാൻ പോയപ്പോൾ ഒരു മിനി വെടിക്കെട്ടിന്റെ അവശിഷ്ടങ്ങൾ റോഡിലും side ലും ചിതറി കിടക്കുന്നത് കണ്ടു. സ്വകാര്യ വെടിക്കെട്ടുകൾക്ക് ഇക്കൊല്ലം ഒരു മാന്ദ്യം ഉള്ളതുപോലെ തോന്നി. ഒരു പക്ഷേ വെടിക്കെട്ടു പ്രേമികൾ സ്വയം നിയന്ത്രിച്ചു വെടിക്കോപ്പുകളിൽ ചിലത് New Year നു വേണ്ടി മാറ്റി വെച്ചിട്ടുണ്ടായിരിക്കാം. എന്നാൽ കേരളത്തിൽ എപ്പോഴും സന്തോഷ വാർത്തകൾ ഉണ്ട്. ക്രിസ്മസ് കാലത്ത് 2017 ലെ മദ്യവിൽപ്പനയിൽ 11 കോടി രൂപയുടെ വർദ്ധന ഉണ്ടായി എന്ന് പറയപ്പെടുന്നു. മംഗള വാർത്തയാണ് ഇത്‌,ധന മന്ത്രിക്ക്. അത്‌ എന്തായാലും പേർസണൽ ആയിട്ട് പറഞ്ഞാൽ 2017 ഒരു നല്ല വർഷം ആയിരുന്നു. കൂടുവിട്ട് കൂട് മാറിയ വർഷം. ഒരു രാജ്യത്തെ പ്പറ്റി  ശരിയായ അറിവ് ലഭിക്കാൻ ഒരു വർഷമെങ്കിലും അവിടെ താമസിക്കണം. ഉദാഹരണമായി വേനൽക്കാലം എങ്ങനെയുണ്ട് എന്നറിയാൻ വേനൽക്കാലത്ത് രാജ്യത്തു താമസിക്കണം. അങ്ങനെ നോക്കുമ്പോൾ കേരളത്തെപ്പറ്റി എനിക്ക് ഭാഗികമായ അറിവേ ഉള്ളൂ. മൂന്ന് മാസത്തിൽ കൂടുതൽ തുടർച്ചയായി ഇവിടെ തസ്മസിച്ചിട്ടില്ല 1974ന് ശേഷം. അതുകൊ

Good bye 2017-1

99രൂപ 50 പൈസയെ 100 എന്ന് round off ചെയ്യുന്നത് പോലെ  2017നെ ഇനി round off. ചെയ്യാൻ സമയമായി. ഒരു വർഷം കടന്നു പോകുമ്പോൾ അതിനെ പേർസണൽ കാര്യങ്ങളെ അടിസ്ഥാനമാക്കി പലരും വിലയിരുത്താറുണ്ട്. അങ്ങനെ നോക്കുമ്പോൾ 2017 ഞങ്ങളെ സംബന്ധിച്ച് വളരെ പോസിറ്റീവ് ആയ ഒരു വർഷം ആയിരുന്നു. 3017ൻറെ തുടക്കത്തിൽ ഞങ്ങൾ ഓസ്ട്രേലിയയിൽ ആയിരുന്നു. 2016 November 1നാണ് ഞങ്ങൾ ഓസ്ട്രേലിയയിൽ എത്തിയത് വളരെ നല്ല അനുഭവങ്ങൾ ആണ് ഓസ്ട്രേലിയയിൽ ഞങ്ങൾക്ക് ലഭിച്ചത്. ജനുവരി 24ന് സൗത്ത് ആഫ്രിക്കയിൽ തിരിച്ചെത്തി. ഞങ്ങൾ രണ്ടുപേരും retire ചെയ്തവർ ആയതുകൊണ്ട് പൂർണ്ണ relaxation ആണ്.തിടുക്കത്തിൽ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ഒരിടത്തും പോയി join ചെയ്യേണ്ട ആവശ്യമില്ല. ഉള്ളത് ഒക്കെ വിറ്റു പെറുക്കി പോകണം. വീട് 2015ൽ വിറ്റിരുന്നു. ഇനിയുള്ളത് രണ്ട് ടൊയോട്ട Corolla കളാണ്. ഭാഗ്യ വശാൽ  അധികം അന്വേഷിക്കാതെ നല്ല രണ്ട് buyers നെ കിട്ടി. മാർച്ചിൽ  Port  എലിസബത്തിലേയ്ക്കു   ഒരു യാത്ര. മൂന്നാഴ്ച്ച ഉദ്ദേശിച്ചാണ് പോയത്. എന്നാൽ അതിഥേയരുടെ നിർബന്ധം കാരണം ഒരാഴ്ച കൂടി extent ചെയ്തു. എല്ലാം വിറ്റു പെറുക്കി മേയ് 7ആം തീയതി ഞങ്ങൾ സൗത്ത് ആഫ്രിക്കയിൽ നിന്ന്

Sexy ഒരു മോശംകാര്യമോ? (Viewpoint)

Face ബുക്കിൽ ഒരു ഹിന്ദിക്കാരൻ പഴയ കാല നടിയായ മുംതാസ് ൻറെ 70ആം ജന്മ ദിനത്തോട് അനുബന്ധിച്ച് ഒരു post ഇട്ടിരുന്നു. അവരെ appreciate ചെയ്തുകൊണ്ട് ഞാൻ ഇങ്ങനെ എഴുതി. The sexiest star എന്ന്. അത് അയാൾക്ക് ഇഷ്ടപ്പെട്ടില്ല. അത്തരം വാക്കുകൾ fb യിൽ ഉപയോഗിക്കാൻ പാടില്ലെന്ന് അയാൾ എഴുതി. പാവം 😂😂.ഇംഗ്ലീഷ് ശരിക്ക് അറിയത്തില്ല എങ്കിൽ ആരോടെങ്കിലും ചോദിച്ചു പഠിക്കണമെന്ന് ഞാൻ ഉപദേശിച്ചു. അതും അയാൾക്ക്‌ ഇഷ്ടപ്പെട്ടില്ല. പിന്നെ ആശാനെ കണ്ടിട്ടില്ല. എന്നെ unfriend ചെയ്തതെന്ന് തോന്നുന്നു. Double OK. ഇത്തരം നിരക്ഷര കുക്ഷികളുമായി friendship കൊണ്ട് എന്തു പ്രയോജനം? സെക്സ് എന്ന് കേൾക്കുമ്പോൾ ചിലർക്ക് സമനില തെറ്റും. അതുകൊണ്ടാണ് sexiest എന്ന വാക്ക് കണ്ടപ്പോൾ അയാൾ പ്രകോപിതനായത്. ഏറ്റവും അധികം പ്രാവശ്യം ക്രിയ ചെയ്ത സ്റ്റാർ എന്നായിരിക്കാം അയാൾ തെറ്റി ധരിച്ചത്. സെക്സി എന്നത് ഒരു മോശം കാര്യമല്ല. ചില സ്ത്രീകൾക്ക് മുഖ സൗന്ദര്യം കൊണ്ടും ശരീര പ്രകൃതി കൊണ്ടും ഒരു പ്രത്യേക ആകർഷണം ഉണ്ട്. അങ്ങനെയുള്ള സ്ത്രീകൾ എല്ലാ കാലത്തും ഉണ്ട്. സിനിമയിലും music ലും Sports ലും അവർ ഉണ്ട്. ഉദാഹരണമായി ടെന്നീസ് താരം മരിയ ഷറപ്പോവ. സിനിമയിൽ

കടലിനക്കരെ പോണോരെ, കാണാപൊന്നിനു പോണോരെ(Viewpoint)

ചെമ്മീൻ സിനിമയിലെ " കടലിനക്കരെ പോണോരെ.."എന്ന പാട്ട് പഴമക്കാർ ഓർക്കുന്നുണ്ടായിരിക്കും. ചെമ്മീൻ സിനിമയുടെ അൻപതാം വാർഷികം ആഘോഷിക്കുന്ന 2017ൽ ഈ ഗാനത്തിന് പ്രസക്തി ഏറുന്നു. കാണാപൊന്നിന്‌ പോണോരെ എന്ന ഭാഗം ഇന്ന് വളരെ ചിന്തനീയമാണ്. നമ്മൾ മീൻ വാങ്ങാൻ മീൻ കടയിലും സ്വർണ്ണം വാങ്ങാൻ സ്വർണ്ണ ക്കടയിലും ചെല്ലുന്നത് വളരെ സന്തോഷത്തോടെയാണ്. എന്നാൽ നമുക്ക് പ്രിയപ്പെട്ട മീനും സ്വർണ്ണവും കടകളിൽ എത്തിക്കാൻ ജീവൻ പോലും നഷ്ടപ്പെടുന്ന പാവപ്പെട്ടവരെ പ്പറ്റി നമ്മൾ ചിന്തിക്കാറില്ല. മീനും സ്വർണ്ണവും കാണാ പൊന്ന് ആണ്. മീൻ പിടുത്ത ക്കാരനും ഖനി തൊഴിലാളിയും ചെയ്യുന്നത് കാണാ പൊന്ന് തേടി പോകലാണ്. മരണംപതിയിരിക്കുന്ന ആഴങ്ങളിലേക്ക് ആണ് അവർ പോകുന്നത്. ഓഖി ദുരന്തം തുടരുമ്പോൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന ഖനി അപകടങ്ങൾ ചേർത്തു വെച്ച് വായിക്കേണ്ടതാണ്. പ്രത്യേകിച്ചു ആഫ്രിക്കയിൽ. ദക്ഷിണാഫ്രിക്കയിലെ സ്വർണ്ണ ഖനികൾ ലോകത്തിൽ ഏറ്റവും ആഴമേറിയ താണ്.നാല് കിലോമീറ്റർ വരെ ആഴമുണ്ട്. ഖനികളിൽ ചിലപ്പോൾ പാറ ഇടിഞ്ഞു വീഴും. ഇക്കാലത്ത് അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ technology വളരെ പുരോഗമിച്ചിട്ടുണ്ട്. എങ്കിലും ചിലപ്പ

2017ൽ ലോകം അവസാനിക്കുമോ? (View point)

ഇപ്പോൾ ചില കിംവദന്തികൾ പര ക്കുന്നുണ്ട്. ഈ മാസം അവസാനം ലോകം അവസാനിക്കാൻ പോകുന്നുവത്രേ. എങ്ങനെ ചിരിക്കാതിരിക്കും?😊 കൂടുതൽ പറയുന്നതിനു മുൻപ് മലയാളത്തിലെ ചില വാക്കുകളെ പ്പറ്റി  പറയാതെ വയ്യ. അതിൽ ഒന്നാണ് കിംവദന്തി. അക്ഷരം ശരിയാണോ എന്നറിയില്ല. rumour എന്നാണ് ഉദ്ദേശിക്കുന്നത്. വിരോധാഭാസം, അപസർപ്പകനോവൽ മുതലായവ  കടുകട്ടിയാണ്. അത് എന്തായാലും ഈ മാസം ഒടുവിൽ ലോകം അവസാനിക്കുമെന്ന് കേട്ടിട്ട് എനിക്ക്‌ പരിഭ്രാന്തി ഒന്നുമില്ല. അവസാനി ച്ചാൽ ത്തന്നെ split second ൽ കാര്യം കഴിയണം. ഇന്ത്യൻ കോടതികളിലെ case കൾ പോലെ 20 ഉം മുപ്പതും കൊല്ലം നീണ്ടു പോകരുത്. ലോകം അവസാനിക്കുന്നു എന്ന തോന്നൽ ഉണ്ടാകുന്നതിനു മുൻപുതന്നെ സംഗതി കഴിയണംഏറ്റവും പ്രധാന കാര്യം  ഭൂമി പകുതി വെന്ത ഒരു potato പോലെ ആകരുത്. അതായത്‌ പ്രകൃതി ദുരന്തങ്ങൾ സാധാരണയായി മൂന്നാം ലോകത്തെയാണ് affect ചെയ്യുന്നത്. അമേരിക്കയെയും ജപ്പാനേയും affect ചെയ്യാറുണ്ട് .പക്ഷേ ദുരന്തങ്ങളെ നേരിടാൻ അവർക്ക്‌ മുൻകൂട്ടി പ്ലാൻ ഉണ്ട്. അതുകൊണ്ട് വിവേചനം ഒന്നുമില്ലാതെ ഭൂമി മൊത്തം കത്തി തീരണം. പരാതി പറയാനോ കേൾക്കാനോ ആരും അവശേഷിക്കാരുത്. പരാതി ഒന്നും ഇല്ലാത്ത അവസ്‌ഥ സ്

തിങ്കളാഴ്ച ചിന്തകൾ

തിങ്കളാഴ്ച്ച ഒരു നല്ല ദിവസമാണ്.മറ്റു ദിവസങ്ങളും നല്ലതാണ്.വെള്ളിയാഴ്ച്ച യോട് എന്തോ വിവേചനം ഉള്ളതുപോലെ തോന്നുന്നു. അത് എന്തായാലും ഇന്നത്തെ ചിന്താ വിഷയം നമുക്ക്‌ ഏറ്റവും പ്രിയപ്പെട്ട, നമ്മുടെ സ്വന്തമായ, നമ്മുടെ അഭിമാനമായ, കപ്പയും ഏത്ത ക്കയും ആണ്. കേരളത്തിൽ സ്ഥിരം താമസിക്കുന്ന ഒരാൾ കാണുന്നതു പോലെയല്ല വിദേശത്തു താമസിക്കുന്ന ഒരു കപ്പ പ്രേമി കപ്പയേയും ഏത്തക്ക യെയും കാണുന്നത്. ചില വിദേശ രാജ്യങ്ങളിൽ ഇവ കിട്ടാനുണ്ട്. ചില രാജ്യങ്ങളിൽ ഇല്ല. കപ്പയും ഏതയ്ക്കയും കിട്ടാതെ വളരെ അധികം മനോ വേദന അനുഭവിച്ച ഒരാളാണ് ഞാൻ. ദക്ഷിണാഫ്രിക്കയിൽ ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്തു ഇവ ഇല്ലായിരുന്നു. അവിടെ വാഴ നട്ടാൽ കുറെ വളരും .എന്നാൽ June/July മാസങ്ങളിൽ കടുത്ത തണുപ്പടിച്ചു ഇലകൾ വാടിപ്പോകും. Christmas vacation ന് നാട്ടിൽ വരുന്ന മലയാളികൾക്ക് കപ്പയും ഏത്തക്ക യും വളരെ കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റിയ അവസരമാണ് ഇപ്പോൾ. പച്ച കപ്പയുടെ വില കിലോയ്ക്ക് 20 രൂപ. നാടൻ ഏത്ത പഴത്തിന് വില കിലോയ്ക്ക് 40 രൂപ.30നും ഉണ്ടെന്ന് കേൾക്കുന്നു. ഏത്ത പഴത്തിന് വില കുറഞ്ഞതിനാൽ ചെറു പഴങ്ങൾ കടുത്ത അവഗണന നേരിടുന്നു. കേരളത്തിൽ

ഒറ്റപ്പെടൽ എങ്ങനെയെല്ലാം?( Viewpoint)

കേരളത്തിൽ ഒരു മുതിർന്ന പൗരൻ തൻറെ ചരമ വാർത്ത  പത്രത്തിൽ കൊടുത്ത ശേഷം കുറേ ദിവസം ഒളിച്ചു താ മസിച്ചതായ ഒരു വിചിത്ര സംഭവത്തെ പ്പറ്റി വായിച്ചു. രോഗവും ഒറ്റപ്പെട്ടു എന്ന തോന്നലും ആണ് അസാധാരണവും വിചിത്രവുമായ ഒരു നടപടി എടുക്കാൻ ജോസഫ് എന്ന 75 കാരനെ പ്രേരിപ്പിച്ചത്. എന്തായാലും സംഗതി ശുഭമായി അവസാനിച്ചു. ബന്ധുക്കൾ അദ്ദേഹത്തെ കൂട്ടി കൊണ്ടു പോയി. അദ്ദേഹത്തെ പ്പോലെ  ഒറ്റപ്പെടൽ feeling അനുഭവിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ചു മുതിർന്ന പൗരന്മാരും പൗരികളും. മക്കൾ ഉണ്ട് ,പക്ഷേ പുറത്താണ് എന്ന് പലരും പറയുന്നത് കേൾക്കാം. ചില വീടുകളിൽ ഒരു വയസ്സനും വയസ്സിയും മാത്രമേ ഉള്ളൂ. ചില വീടുകളിൽ ഒരാൾ മാത്രമേയുള്ളൂ. അങ്ങനെയുള്ള പല വീടുകളും ഞാൻ കണ്ടിട്ടുണ്ട്. അവിടെയെല്ലാം ഒരു മൂകത ആവരണം ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. അനിവാര്യമായ ഒറ്റപ്പെടൽ. വിദേശത്തുനിന്ന് മക്കളും അവരുടെ മക്കളും ഒക്കെ വരുമ്പോൾ ഉറങ്ങിയ വീടുകൾ സജീവമാകും. പ്രത്യേകിച്ചു ഈ Christmas കാലത്ത്. ആഘോഷവും തകർപ്പും എല്ലാം കഴിഞ്ഞ് എല്ലാവരും പല വഴിക്ക് പിരിയുമ്പോൾ ഒറ്റപ്പെടൽ വീണ്ടും ഭാരിച്ചതാകുന്നു. ഒറ്റപ്പെടലിനേയും ഏകാന്തതയെയും പ്രതിരോധിക്കാൻ ഇന്ന്

Holyland യാത്ര-4

നവംബർ14 ന് ആരംഭിച്ചു 23ന് അവസാനിച്ച Ria Travels ൻറെ Holyland Group Tour മറക്കാനാവാത്ത, വളരെ തൃപ്തികരമായ ഒരു അനുഭവം ആയിരുന്നു. ഇത്രയും നല്ലതാണ് എന്ന് ഈ tour book ചെയ്യുമ്പോൾ പ്രതീക്ഷിച്ചിരുന്നില്ല. ഈ ടൂർ value for money എന്ന് പറയാനുള്ള കാരണങൾ  താഴെ പറയുന്നു. 1. ട്രാൻസ്പോർട് Emirates ൽ ആയിരുന്നു ഞങ്ങളുടെ വിമാന യാത്ര. പൊന്നിൻ കുടത്തിന് പൊട്ടുവേണ്ട എന്ന്‌ പറയുന്നതു പോലെ Emirates ൻറെ മികച്ച service നെ പ്പറ്റി പ്രത്യേകം പറയേണ്ടതില്ല.14 ആം തീയതി കൊച്ചിയിൽ നിന്ന് പുറപ്പെട്ട് ദുബായിൽ ഇറങ്ങി. അടുത്ത flight ജോർദ്ദന്റെ തലസ്ഥാനമായ അമ്മാനിലേയ്ക്ക് ആയിരുന്നു. മടക്കയാത്ര ഈജിപ്റ്റിൽ കേയ്‌റോയിൽ നിന്ന് ആയിരുന്നു. Holyland ലെ യാത്ര ഏറ്റവും comfortable ആയ വോൾവോ, Mercedes ബസുകളിൽ ആയിരുന്നു.ഞങ്ങൾ 45 പേരാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. പുറകിലത്തെ സീറ്റ് ഒഴിഞ്ഞു കിടക്കും. നല്ല റോഡുകളിൽ നല്ല ബസ്സിൽ യാത്ര ചെയ്യുന്നത് രസകരമായ ഒരു അനുഭവമാണ്. ബസ്സിൽ wife ഉം Wifi യും ഉണ്ട്. മൈക്ക് ഉണ്ട്. ബസ് സുരക്ഷിതമാണ്. ചിലപ്പോൾ passport ഉള്ള ബാഗ് ബസ്സിൽ വെച്ചിട്ട് കാഴ്ചകൾ കാണാൻ പോയി. ജോർദ്ദാനിൽ നിന്ന് ഇസ്രേലിലേക്ക് ക

ചില കോഴിചിന്തകൾ

വാസ്തവം പറഞ്ഞാൽ ഈ കേരളം അത്ര മോശം രാജ്യമല്ല. നല്ലത്/മോശം എന്നിവയുടെ  % നോക്കിയാൽ 60%,40% എന്നതാണ് സ്ഥിതി. നല്ലതിൻറെ പെട്ടന്നുള്ള 10% കുതിപ്പിന് കാരണം കോഴിവിലയിൽ ഉണ്ടായ ഇടിവാണ്. തൂവലുള്ള കോഴിക്ക് കിലോയ്ക്ക്  65 രൂപ വരെ ഇടിഞ്ഞിരിക്കുന്നു. കോഴി സ്നേഹികൾക്കും കോഴി ആരാധകർക്കും അതീവ രുചികരമായ വാർത്ത. എല്ലാവരും നാലുനേരം കോഴി വിഭവങ്ങൾ കഴിക്കുന്ന കോഴിയുഗം സ്വപ്നം കണ്ട ഒരു മഹാൻ നമുക്കുണ്ട്. VS ൻറെ കീഴിൽ ഭക്ഷ്യ മന്ത്രി ആയിരുന്ന C. ദിവാകരൻ. നാലുനേരവും കോഴി  കഴിക്കാൻ അദ്ദേഹം ഉപദേശിച്ചപ്പോൾ  എല്ലാവരും ചേർന്ന് അദ്ദേഹത്തെ കളിയാക്കി. അദ്ദേഹത്തെ ട്രോളി. ഇന്ന് അദ്ദേഹം കോഴിഭക്തരുടെ കണ്ണിലുണ്ണിയാണ്. C for Chicken. കോഴിവില ഇടിവിൻറെ credit ,claim ചെയ്തുകൊണ്ട് രാഷ്ട്രീയ പാർട്ടികളും മുന്നണികളും രംഗത്ത് വരാനിടയുണ്ട്. അവർ പഴയ !മാനിഫെസ്റ്റോ പൊടി തട്ടി എടുത്ത്  കോഴിനയം എഴുതി ചേർക്കാനിടയുണ്ട്. കോഴിവില കുറഞ ത്തിൻറെ claim ൻറെ പേരിൽ ചാനലുകളിൽ ഒരു കോഴിപ്പോര് പ്രതീക്ഷിക്കാം. Personal ആയിട്ട് പറഞ്ഞാൽ ഞാൻ ഒരു ധർമ്മ സങ്കടത്തിലാണ്. ഇംഗ്ലീഷിൽ between the horns of a dilemma എന്ന് പറയും. പ്രശ്നം ഇതാണ്. കോഴിവില കുറ

കുബുദ്ധിജീവികളെക്കൊണ്ടു എന്ത് പ്രയോജനം?(Viewpoint)

പണ്ട്  സക്കറിയ" ബുദ്ധിജീവികളെ ക്കൊണ്ട് എന്ത് പ്രയോജനം? എന്നൊരു ലേഖനം എഴുതുകയുണ്ടായി. ബുദ്ധിജീവികൾ എന്ന വിഭാഗം സുഖിമാന്മാർ ആണെന്നും രാജ്യത്തു നടക്കുന്ന കാര്യങ്ങളിൽ അവർ മൗനം പാലിക്കുന്നു എന്നുമാണ് സഖറിയ പറഞ്ഞത്. അത് ഇന്നും പ്രസക്തമാണ്. അല്പം തിരുത്തി ബുദ്ധി ജീവികളെ കുബുദ്ധികൾ എന്ന് വിളിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ പ്രധാന പ്രശ്നങ്ങൾ അഴിമതി യും കൊലപാതക രാഷ്ട്രീയവും വിലക്കയറ്റവും മര്യാദ ഇല്ലായ്മയും ആണ്. അഴിമതി ആര് ചെയ്താലും അത് എതിർക്കപ്പെടണം. കുറ്റക്കാർ ജെയിലിൽ അടക്കപ്പെടണം. പക്ഷേ കേരളത്തിൽ/ ഇന്ത്യയിൽ അഴിമതിക്കാർ ശിക്ഷിക്കപ്പെടുന്നില്ല. ഉദാഹരണമായി കാലിത്തീറ്റ scam ൽ കുപ്രസിദ്ധനായ ലാ ലു പ്രസാദ് യാദവും കുടുംബവും രാഷ്ട്രീയത്തിൽ വിലസുന്നു. വൻ അഴിമതിക്കാർക്ക്  എപ്പോഴും പിന്തുണയുണ്ട്. സുപ്രീം കോർട്ടിൽ കോടികൾ ഫീസ് ഉള്ള വക്കീലന്മാരെ ഏർപ്പെടുത്താൻ പൂത്ത അഴിമതി പ്പണം ഉണ്ട്‌.തോമസ് ചാണ്ടിയുടെ അഴിമതി പുറത്തു വന്നപ്പോൾ അയാളെ രക്ഷപ്പെടുത്താൻ LDF പരമാവധി ശ്രമിച്ചു. അവസാനം നിൽക്കകള്ളി ഇല്ലാതായ പ്പോൾ നാണം കെട്ട് രാജിവെച്ചു വീട്ടിൽ പോകേണ്ടി വന്നു. ചാണ്ടി വിഷയത്തിൽ കുബുദ്ധിജീവികൾ പ്രത

Holyland യാത്ര-3

ചാവുകടലിൽ (Dead Sea) Holyland യാത്രയിലെ ഏറ്റവും രസകരമായ അനുഭവം ചാവുകടലിൽ മുങ്ങാൻ/പൊങ്ങാൻ ഇറങ്ങിയതായിരുന്നു. ചാവുകടലിൻറെ ഒരു പ്രത്യേകത, അത് സമുദ്രനിരപ്പില്നിന്ന് 430.5 metre താഴെയാണ് എന്നതാണ്. വെള്ളത്തിന് ഉപ്പുരസം കൂടുതൽ ആയതിനാൽ  ജീവികളോ മീനുകലോ ഇതിൽ ജീവിക്കുന്നില്ല. അതുകൊണ്ടാണ് ചാവുകടൽ എന്ന് പറയുന്നത്.34.2 ശതമാനം ഉപ്പുരസമാണ്. Density,1.24 kg/litre.അതിനാൽ വെള്ളത്തിൽ ഇറങ്ങിയാൽ പൊന്തി കിടക്കും. Dead Sea യിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ tour guide നേരത്തേ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. ക്യാമറ, ആഭരണങ്ങൾ ഒന്നും പാടില്ല.  വെള്ളം കണ്ണിൽ വീഴാതെ ശ്രദ്ധിക്കണം. ഉപയോഗിക്കുന്ന വസ്‌ത്രം പിന്നീട് ഉപയോഗിക്കാൻ കൊള്ളുക യില്ല. ഒരു ദിവസം രാവിലെ 11 മണിക്ക് ഞങ്ങൾ ചാവുകടലിൻറെ കരയിലെത്തി.വളരെ വിശാലമായ സ്ഥലമാണ്. നല്ല കാലാവസ്‌ഥ. തിരക്ക് ഒട്ടുമില്ല. എല്ലാവരും വലിയ ഉത്സാഹത്തോടെ കടലിൽ ഇറങ്ങി. മലർന്ന് കിടക്കുമ്പോൾ പുറകിൽ നിന്ന് ആരോ തള്ളുന്നതുപോലെ തോന്നും. വായിൽ ഉപ്പുരസം. കുറെ നേരം ആസ്വദിച്ചു. കരയിൽ രണ്ട് shower ഉണ്ട്‌. കെടാ വിള ക്ക്‌ പോലെ. അതിൽ നിന്ന് എപ്പോഴും വെള്ളം ഒഴുകി കൊണ്ടിരിക്കുന്നു. അ

Holy land യാത്ര (2)

നവംബർ 14 ആം തീയതി ആരംഭിച്ച ഞങ്ങളുടെ Holyland യാത്ര ഇന്ന് രാവിലെ 8.25ന് ദുബായിൽ നിന്നുള്ള Emirates EK 530 Flight ,നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്തതോടെ  അവസാനിച്ചു. Riya Travels ഒരുക്കിയ ഈ യാത്ര പൂർണ്ണവിജയം ആയിരുന്നു. ഒരു rating ചോദിച്ചാൽ തീർച്ചയായും 10 അമർത്തും. ഇതിൻറെ കാരണങ്ങൾ വിശദീകരിക്കാം. മൂന്ന് കാര്യങ്ങൾ ആണ് 45 പേർ ഉളള ഈ ഗ്രൂപ്പ് ടൂർൽ ഉള്ളത്. 1. ഒരു തീർത്ഥയാത്ര എന്ന നിലയിൽ ആല്മീയ കാര്യങ്ങൾക്ക് ഊന്നൽ. കാഞ്ഞിരത്താനം അസിസ്റ്റന്റ് വികാരി Fr. ജെയിംസ് ഗ്രൂപ്പിൽ അംഗമായിരുന്നു. പ്രധാന സ്ഥലങ്ങളിൽ അദ്ദേഹം കുർബ്ബാന അർപ്പിക്കുകയും  പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഞങ്ങളുടെ tour മാനേജർ Lougi ഒരു Ex Seminarian ആണ്. ബൈബിളിൽ വളരെ അറിവുള്ള ആളാണ്. മാത്രമല്ല, മുൻപ് നാല് പ്രാവശ്യം ഈ യാത്ര നടത്തി പരിചയമുണ്ട്. ഒരു local tour ഗൈഡും ഉണ്ട്. മുഹമ്മദ് എന്ന് പേരുള്ള അവന് ചരിത്രവും ഭൂമിശാസ്ത്രവും ആഴത്തിൽ അറിയാം. അവൻറെ ഇംഗ്ലീഷ് കേൾക്കാൻ രസമാണ്. അവൻ കുറെ മലയാളം വാക്കുകൾ പഠിച്ചു വെച്ചിട്ടുണ്ട്. eg വേഗം വരൂ, നിൽക്കൂ... 2. ഇത് ഒരു വിനോദ യാത്രയും ആണ്. Ferry ride, ചാവുകടലിൽ കുളി, Egyptian d

Holyland യാത്ര -1

Ararat Hotel, Palestine 17 നവംബർ 2017 പേർസണൽ  ആയിട്ട് പറഞ്ഞാൽ നമുക്ക്‌ കുറെ പണം മിച്ചമുണ്ടെങ്കിൽ അത്‌ ഏറ്റവും തൃപ്തിയോടെ ചെലവാക്കാൻ ഉത്തമമായ മാർഗ്ഗം ,യാത്ര ആണ്. അത്‌ ഇന്ത്യയിലോ പുറത്തോ ആകാം. Travel മേഖല ഇന്ന് ഏറ്റവും മത്സരം ഉള്ള ഒന്നായതിനാൽ യാത്ര പോകുന്നവർക്ക് നല്ല കാലമാണ്. കൊടുക്കുന്ന പണത്തിന് തൃപ്തികരമായ സേവനങ്ങൾ ലഭിക്കുന്ന package കൾ ഇപ്പോൾ സുലഭമാണ്. Holyland ലേക്ക് ഒരു പാക്കേജ്‌ന് വേണ്ടി Riya Travels നെ വിളിച്ചപ്പോൾ കാര്യങ്ങൾ ഇത്ര easy യാണെന്ന് പ്രതീക്ഷിച്ചില്ല. അവരുടെ ഓഫീസിൽ പോകേണ്ടി വന്നില്ല. അവരുടെ രണ്ട് officials ഞങ്ങളുടെ ഫ്ലാറ്റിൽ വന്നു. passport ൻറെ പ്രധാന page കളുടെ ഫോട്ടോ എടുത്തു. വിസാക്ക് വേണ്ടി ഒരിടത്തും പോകേണ്ട ആവശ്യമില്ല. നവംബർ 14 മുതൽ 23 വരെ ഉള്ള ടൂർന് ഒരാൾക്ക് 82000 രൂപയാണ് ചാർജ്. transport, accommodation, food എന്നിവ ഉൾപ്പെടെ.ഇത്‌ വളരെ ന്യായമാണ്. Holyland യാത്ര Senior citizens ന് വളരെ യോജിച്ചതാണ്.ഒരു ദിവസം പല ഇടത്തായി 4-5 Kms നടക്കാനും കുന്ന് കയറാനും ഉള്ള Fitness ഉണ്ടായിരിക്കണം. സ്വയം luggage എടുത്തു പൊക്കാനുള്ള ശക്തി വേണം. കൃത്യ നിഷ്ഠ വളരെ പ

ഉമ്മൻ ചാണ്ടിയുംലിയർ രാജാവും(Viewpoint)

ഞാൻ ദക്ഷിണാഫ്രിയ്ക്കയിൽ പഠിപ്പിച്ചിരുന്ന കാലത്ത് King Lear പഠിപ്പിച്ചിരുന്നു. കോളേജ്‌ൽ അത് പഠിച്ചതാണ്. എന്നാൽ അത്‌ ഒഴുക്കൻ മട്ടിലുള്ള പഠനമായിരുന്നു. ആ നാടകം പഠിപ്പിച്ച പ്പോൾ ആണ് അതിൻറെ കാതൽ മനസ്സിലായത്. ലിയർ രാജാവിൻറെ ദുരന്ത കഥ പറയാൻ അനേകം pages വേണ്ടി വരും. അതുകൊണ്ട് അദ്ദേഹത്തിന്റെ  പത നത്തിന് കാരണമായ സംഭവം  മാത്രം പറയാം.. ലിയർ രാജാവ് നല്ല മനുഷ്യനായിരുന്നു. അദ്ദേഹത്തിന് മൂന്ന് പെണ്മക്കളാണ്. Goneril, Reagan,Cordelia എന്നിവർ. പ്രായാധിക്യം കാരണം രാജാവ് retire ചെയ്യാൻ തീരുമാനിച്ചു. രാജ്യത്തെ മൂന്നായി വിഭജിച്ച് മക്കൾക്ക് കൊടുക്കാൻ അദ്ദേഹം തീരുമാനിച്ചു. വിഭജിക്കുന്നതിനു മുൻപ്‌ ഒരു test. മക്കൾ തന്നെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് അദ്ദേഹത്തിന് അറിയണം. തങ്ങളുടെ ജീവനേക്കാൾ ഉപരി പിതാവിനെ സ്നേഹിക്കുന്നുവെന്നു മൂത്ത രണ്ട് മക്കൾ പറഞ്ഞു.ഇളയ മകൾ Cordelia പറഞ്ഞു താൻ തൻറെ കടമ അനുസരിച്ചു പിതാവിനെ സ്നേഹിക്കുന്നു എന്ന്. ഇതു കേട്ട് ക്ഷുഭിതനായി ലിയർ മൂത്ത മക്കൾക്കായി രാജ്യം പകുത്ത് കൊടുത്തു.  Cordelia യെ തള്ളി പറഞ്ഞു. മൂത്ത മക്കളുടെ കൂടെ വിശ്രമജീവിതം നയിക്കാം എന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. എന

കാർട്ടൂൺ സ്വാതന്ത്ര്യം( Viewpoint)

ഇന്ത്യൻ ജനാധിപത്യത്തിന് കുറ്റങ്ങളും കുറവുകളും ഉണ്ട്. രാഷ്ട്രീയക്കാർ ജനങ്ങളെ വളരെയേറെ പറ്റിക്കുന്നുണ്ട്. അവരുടെ വാക്കുകൾ പൊള്ള യാണ്. മോഹനസുന്ദര വാഗ്ദാനങ്ങൾ നൽകി വോട്ട്  വാങ്ങി അധികാരത്തിൽ കയറുന്ന പാർട്ടികൾ ജനങ്ങളെ മറക്കുന്നു, അവഗണിക്കുന്നു. ജനങ്ങൾ എല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ടു പോകുന്നു. ഭരണ കർത്താക്കളെ വിമർശി ക്കാനും. പരിഹസിക്കാനും ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ട്. ആരും വിമർശി ക്കപ്പെടാതെ പോകുന്നില്ല.സോഷ്യൽ മീഡിയ പാവപ്പെട്ടവർക്കും കയ്യെത്തുന്ന അവസ്ഥയിൽ  രാഷ്ട്രീയ ചർച്ചകളും പരിഹാസവും ഇന്ന് പൊടിപൊടിക്കുന്നു.രാഷ്ട്രീയ പരിഹാസങ്ങൾ ഇന്ന് വലിയ ഒരു entertainment ആയി മാറിയിരിക്കുന്നു. ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിൻറെ ശക്തി. ആരും പരിഹാസത്തിനു അതീതരല്ല. കമ്മ്യൂണിസ്റ്റ്/ ഏകാധിപത്യ രാജ്യങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ല. ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉണ്ണിനെ ഏതെങ്കിലും തരത്തിൽ  എതിർക്കുന്നവരെ തട്ടിക്കളയും. ചൈനയിലും സ്ഥിതി സമാനമാണ്. ഇന്ത്യയിൽ നരേന്ദ്രമോദി ഏറ്റവും അധികം പരിഹാസം ഏറ്റു വാങ്ങുന്നു. ട്രോളുകൾ, പാരഡികൾ, കാർട്ടൂണുകൾ ,മുതലായ വയിലൂടെ.എന്നാൽ ഇവ  മോദിയെ പ്രകോപിപ്പിക്കുന്നില

തടിമാടനെ ആവശ്യമുണ്ട് ( Satire)

അഖില കേരള അഴിമതി/ ഗുസ്തി ചാമ്പ്യൻ കിം ജോംഗ് ചാണ്ടിയെ  നേരിടാൻ യോഗ്യതയുള്ള തടിമടന്മാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.😎 😎 😁 😂 യോഗ്യതകൾ 1. 120 കിലോയിൽ കുറയാത്ത തൂക്കം. 2. XXX L കുടവയർ 3. BBL പരീക്ഷ pass .( Bachelor of Boot Licking ) 4 കായൽ, പുഴ, തോട്  മുതലായവ  മണ്ണിട്ട്‌ നികത്തി  പരിചയം 5  NCP ( നാറിയ Corrupt പാർട്ടി) അംഗത്വം 6  മുട്ടുവിറയൽ രോഗം ഇല്ലെന്ന് കാണിക്കുന്ന Certificate. ഇടതുപക്ഷ കുബുദ്ധി ജീവികൾ,കാലു നക്കികൾ,കൂട്ടി കൊടുപ്പുകാർ എന്നിവർക്ക് തൂക്കത്തിൽ ഇളവ്‌  ഉണ്ടായിരിക്കും👍  .😠😠😨 😣 അപേക്ഷകൾ അയക്കേണ്ട വിലാസം: കിം ജോംഗ്  Chandy's  Academy of Corruption, 12 th Floor, Obesity Towers Corner of  Forgery and  Cheating Streets, അഴിമതിപുരം, തട്ടിപ്പു നാട്, ഇന്ത്യ 😎😃😆 😅😂

സോളാർ കെട്ടുപോയോ? (Viewpoint)

കേരളത്തിൽ ഇപ്പോൾ ഭിക്ഷക്കാരെ കാണാനില്ല. ഒരുപക്ഷേ ഭിക്ഷാടനത്തിനു 18 ശതമാനം GST ഉണ്ടായിരിക്കാം. ആക്രിക്കരുടെ വയറ്റത്തു അടിച്ച സർക്കാർ പിച്ച ചട്ടിയിലും കയ്യിട്ടു വാ രാതിരിക്കുമോ? ഉണക്കമീനിനെയും GST വെറുതേ വിട്ടില്ല. ബില്ലുകളിൽ GST കാണുമ്പോൾ എല്ലാവർക്കും വിഷമം തോന്നും.Tax ആയിട്ട് പിരിക്കുന്ന പണം എങ്ങനെ ചെലവഴിക്കുന്നു എന്നു  കേൾക്കുമ്പോൾ കൂടുതൽ വിഷമം തോന്നും. ഏറ്റവും നല്ല ഉദാഹരണമാണ് സോളാർ കമ്മീഷൻ. കമ്മീഷൻ നാലുകൊല്ലം പണിതു. ഏഴര കോടി രൂപ ചെലവായി. ഒക്ടോബർ രണ്ടാം തീയതി ,വേങ്ങര തെരഞ്ഞെടുപ്പിന്റെ ദിവസം റിപ്പോർട്ട് മുഖ്യമന്ത്രിക്ക്‌ സമർപ്പിച്ചു. അതിൻറെ പേരിൽ പത്തു വോട്ട് കൂടുതൽ കിട്ടിയാൽ കിട്ടട്ടെ എന്ന്‌ കരുതി. " സോളാർ കത്തുന്നു" എന്നായിരുന്നു അന്നത്തെ തലക്കെട്ടുകൾ. ഇപ്പോൾ സോളറിനെ പ്പറ്റി  ഒന്നും കേൾക്കാനില്ല. സോളാർ കെട്ടു പോയെന്നു തോന്നുന്നു.കിം ജോംഗ് ഉന്നം പിഴച്ച ചാണ്ടി മുതലാളി യാണ് ഇന്ന് താരം. പാവം ഉമ്മൻ ചാണ്ടി സോളാർ റിപ്പോർട്ട് ൻറെ ഒരു കോപ്പി ചോദിച്ചിട്ട് കൊടുത്തില്ല. നാല് വാല്യങ്ങൾ ഉള്ള ആക്രി ചരക്ക് കൊടുക്കേണ്ട. ഒരു summary എങ്കിലും കൊടുത്തുകൂടെ? ഇരുന്നിട്ടുവേണ്ടേ ക

വാരാന്ത്യ ചിന്തകൾ

കഴിഞ്ഞ ആഴ്ച വലിയ തലക്കെട്ടിൽ ഒരു വാർത്ത വന്നു."അപകടത്തിൽ പെട്ടവർക്ക് 48 മണിക്കൂർ സൗജന്യ ചികിത്സ".ഇത് കണ്ടിട്ട് impression/relaxation ഒന്നും തോന്നിയില്ല. ഒന്ന്, ഇത് കേന്ദ്ര സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. രണ്ട്‌, ഹോസ്പിറ്റലിൽ  കിടക്കാനുള്ള  സാഹചര്യം ഇല്ലാതിരിക്കുകയാണ് നല്ലത്. സൗജന്യ ചികിത്സ കിട്ടിഎന്നിരിക്കട്ടെ. ജീവിത കാലം മുഴുവൻ wheel chair ൽ ഇരിക്കേണ്ടി വന്നാലുള്ള  ഗതികേട് എന്തായിരിക്കും? ഒരു പക്ഷേ wheel chair ഉം സൗജന്യമായി കിട്ടുമായിരിക്കും. കേരളത്തിലെ റോഡുകളിൽ ഓടുന്ന വാഹനങ്ങൾ കാണുമ്പോൾ ഇത് ഒരു ഉഗ്രൻ രാജ്യമാണെന്നു തോന്നും. മുന്തിയ കാറുകളാണ് ഏറെയും. bike കളും കേമമാണ്. Mercedes, BMW, Toyota, Honda, Duster, മാരുതി മുതലായവ ധാരാളം.എന്നാൽ വാഹനങ്ങൾ ഓടിക്കുന്നവരിൽ ചിലരുടെ attitude തീരെ മര്യാദ ഇല്ലാത്തതാണ്. മറ്റുള്ളവരോട് അവർക്ക് ബഹുമാനമില്ല. മനുഷ്യ ജീവനോട് അവർക്ക് ബഹുമാനമില്ല. " ഞാനും എൻറെ വാഹനവും ഉഗ്രനാണ്. ഞാൻ VIP യാണ്. മറ്റുള്ളവർ എനിക്ക്‌ വഴിമാറി ത്തരണം. ഞാൻ OK. ഞാൻ മികച്ച ഡ്രൈവർ ആണ്. എനിക്ക് തെറ്റു പറ്റുകയില്ല. Zebra crossing എനിക്ക് ബാധകമല്ല. ഞാൻ കത്തിച

ലക്ഷ പ്രഭുവും കോടീശ്വരനും( Viewpoint )

കാലം മാ റു ന്നതിന്  അനുസരിച്ച്  വാക്കുകളിൽ മാറ്റം വരുന്നില്ല. ഉദാഹരണത്തിന് " പാദരക്ഷകൾ വെളിയിൽ ഇടുക" എന്ന് ചില ബോർഡുകൾ കാണാം. അതുപോലെ കാലഹരണപ്പെട്ട രണ്ട് വാക്കുകളാണ് ലക്ഷ പ്രഭുവും കോടീശ്വരനും. ലക്ഷപ്രഭു ഇപ്പോൾ അധികം ഉപയോഗിച്ചു കാണുന്നില്ല. നമ്മുടെ റോഡുകളിൽ അംബാസഡർ കാർ മാത്രം ഓടിയിരുന്ന കാലത്ത് ലക്ഷ പ്രഭുവും കോടീശ്വരനും പ്രസക്തമായിരുന്നു. ഇന്ന്‌ ആരും മൈൻഡ് ചെയ്യുന്നില്ല. ഉദാഹരണത്തിന് നാലു പവൻ സ്വർണ്ണം വാങ്ങിയാൽ ഒരു ലക്ഷം രൂപ തീർന്നു. കോടീശ്വരൻ എന്നത് നല്ല ഒരു joke ആണ്. എന്ത് ഈശ്വരൻ? കഷ്ടപ്പെട്ട് ഒരാൾ ഒരു കോടി രൂപ സമ്പാദിച്ചു എന്നിരിക്കട്ടെ. പത്തു സെൻറ് സ്ഥലം വാങ്ങി അതിൽ ഒരു വീടുവെച്ചു ഒരു ചെറിയ കാറും വാങ്ങി കഴിയുമ്പോൾ കോടി രൂപ തീരും. പിന്നെ കടം വാങ്ങണം. അപ്പോൾപ്പിന്നെ കോടീശ്വരൻ എന്ന് പറയുന്നതിൽ അർത്ഥമില്ല. കോടി രൂപ ഉണ്ടെങ്കിലും ജീവിക്കാൻ പാടുപെടുന്ന ആളെ തിക്കോടിയൻ അല്ലെങ്കിൽ കോടിയേരിയൻ എന്ന് വിളിക്കുന്നതായിരിക്കും ശരി. അല്ലെങ്കിൽ വെറും കൊടി യൻ.😢😢 തോമസ് ചാണ്ടി മുതലാളി  ശത കോടിയനാണ്. അയാളെ ശത കോടീശ്വരൻ എന്ന്‌ വിളിച്ചാൽ ദൈവകോപം ഉണ്ടാകും. ച ത കോടിയാൻ എന്നു

തോമസ് ചാണ്ടി മുതലാളിയുടെ വെല്ലുവിളി(Viewpoint)

ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ലോകത്തിൽ എന്നും സംഭവിക്കുന്നത്. ഉദാഹരണമായി അമേരിക്കയെ ചുട്ടു ചാമ്പൽ ആക്കു മെന്ന് ഉത്തരകൊറിയൻ ഏകാധിപതി തടിമാടൻ കിം ജോംഗ് ഉൻ ഇടയ്ക്കിടെ ഭീഷണി മുഴക്കാറുണ്ട്. റോക്കറ്റ് കൾ അയക്കാറുണ്ട്. ഈ ഭീഷണികൾ കാണുമ്പോൾ തോന്നുന്നത് അമേരിക്കയെ വെല്ലുവിളിക്കാൻ ഇവന് എങ്ങനെ ധൈര്യം കിട്ടുന്നു? സദ്ദാം ഹുസ്സയി ൻ, ബിൻ ലാദൻ മുതലായവരുടെ അന്ത്യം ഒരു പക്ഷേ അവന് അറിഞ്ഞു കൂടായിരിക്കും. കിം ജോങിന്റെ വെല്ലുവിളി എന്തുമാകട്ടെ. കേരളത്തിൽ ഇതാ കിം നെ പ്പോലെ ഒരു തടിമാടൻ തോമസ് ചാണ്ടി മുതലാളി നിയമ വ്യവസ്ഥിതിയെ പൂർവ്വാധികം വീറോടെ വെല്ലു വിളിച്ചിരിക്കുന്നു. താൻ ഭൂമി കയ്യേറ്റം തുടരുമെന്നും ആർക്കും തന്നെ ഒന്നും ചെയ്യാനാവില്ലെന്നും ആണ് വെല്ലുവിളി. കിം ജോംഗ് ൻറെ വെല്ലുവിളി യെ നേരിടാൻ Trump ഉണ്ട്. പക്ഷേ കേരളത്തിലെ കിമ്മിനെ നേരിടാൻ ആരുമില്ലാത്ത അവസ്ഥയാണ്. പാവം കാനം പേടിച്ചുപോയി ചാണ്ടി മുതലാളിയുടെ സിംഹ ഗർജ്ജനം കേട്ട്. UDF ഭരണകാലത്ത്  ഉമ്മൻ ചാണ്ടി, കെഎം മാണി എന്നിവർക്കെതിരെ അഴിമതി ആരോപിച്ച് കരിങ്കൊടി കാണിക്കുകയും കോലം കത്തിക്കുകയും ചെയ്തവർ എവിടെപ്പോയി? അവർ അഴിമതിക്ക് എതിരാണെങ്കിൽ ഇപ്പോൾ

വാരാന്ത്യ ചിന്തകൾ

" വിഷം ഉള്ളിൽ ചെന്ന് മരിച്ചു" എന്ന് ചിലപ്പോൾ വാർത്ത കാണാം. ഇത് മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്. കണ്ണിലോ ചെവിയിലോ ചെറിയ ഈച്ച കയറുന്ന അനുഭവം ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടായിരിക്കാം. വിഷം എങ്ങനെയാണ് ഉള്ളിൽ ചെല്ലുക? വിഷം ചുമ്മാ വായുവിൽ പറന്നു നടക്കുകയാണോ? ☺ വളച്ചുകെട്ടില്ലാതെ കാര്യം അങ്ങ് പറഞ്ഞാൽ പോരേ? വിഷം കുടിച്ചു മരിച്ചു എന്ന്‌!😢 "ആല്മഹത്യ ചെയ്തു " എന്നതിനെ മയപ്പെടുത്തി പറയുന്നതാണ് " വിഷം ഉള്ളിൽചെന്ന്‌ മരിച്ചു " എന്നത്. അതുപോലെ ഒന്നാണ് തോക്കു clean ചെയ്യുന്നതിനിടയിൽ വെടിയേറ്റു മരിച്ചു എന്നത്. ക്ലീൻ ചെയ്യാൻ മാത്രം വൃത്തികെട്ട സാധനമാണോ തോക്ക്? ,തോക്ക് ക്ലീൻ ചെയ്യുന്നയാൾ എന്തിനാണ് തോക്ക് ലോഡ് ചെയ്ത് സ്വന്തം തലയ്ക്ക് നേരേ ചൂണ്ടി ക്ലീൻ ചെയ്യുന്നത്? പത്രക്കാർ ഉള്ളത് പറഞ്ഞാൽ പോരേ,? സ്വയം വെടിവെച്ചു മരിച്ചു എന്ന്. ഭാഷാപരമായ മയപ്പെടുത്തൽ ഇന്ന്‌ സാധാരണയാണ്. " You are fired" എന്ന് പറയുന്നതിനു പകരം" You are relieved of your duties" എന്നു പറയുന്നതിൽ അല്പം മയമുണ്ട്.Died എന്നതിനു പകരം passed away എന്ന് പറയുന്നു.Whatsapp ൽ ഒരുത്തൻ

ആല്മ ഹത്യാ പ്രേരണ( Viewpoint)

കൊല്ലത്ത് ഒരു പെണ്കുട്ടി സ്‌കൂൾ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. വളരെ ദുഖകരമായ സംഭവമാണ്. അധ്യാപകരുടെ  പീഡനം മൂലമാണ് കുട്ടി ആല്മ ഹത്യ ചെയ്തത് എന്നാണ് ആക്ഷേപം. രണ്ട് അധ്യാപികമാർ ഒളിവിലാണെന്ന് കേൾക്കുന്നു. അവരുടെ പേരിൽ ആല്മ ഹത്യാ പ്രേരണക്ക് കേസ് ഉണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തി ക്കപ്പെടുന്നു. നിസ്സാര കാര്യങ്ങൾക്ക് ചില കുട്ടികൾ ആല്മഹത്യ ചെയ്യുന്നു. ടീച്ചർ വഴക്കു പറഞ്ഞു ,അല്ലെങ്കിൽ തല്ലി. ഒരു ടീച്ചർ അങ്ങനെ ചെയ്തിട്ടുണ്ട് എങ്കിൽ അത് തെറ്റാണ്. എന്നാൽ അതിൻറെ പേരിൽ ആല്മഹത്യ ചെയ്യുന്നതിനോട് യോജിക്കാൻ കഴിയുകയില്ല. കുട്ടിയെ നഷ്ട്ടപ്പെട്ട മാതാപിതാക്കൾ അധ്യാപകരുടെ മേൽ പ്രേരണ കുറ്റം ചുമത്തി പക പോക്കാൻ ശ്രമിക്കുന്നത് കഷ്ടമാണ്. അധ്യാപകരെ ജയിലിൽ അടച്ചതുകൊണ്ട്‌ കുട്ടിയെ തിരിച്ചു കിട്ടുകയില്ല. ഒരു അധ്യാപിക കുട്ടിയെ തല്ലി എന്നിരിക്കട്ടെ.തെറ്റാണ്. ആ സ്‌കൂളിന് ഇക്കാര്യത്തിൽ വ്യക്തമായ ഒരു policy ഇല്ലെന്നാണ് സൂചന. എന്തായാലും ഈ സംഭവം ക്ലാസ് മുറിയിൽ ഒതുങ്ങും എന്നാണ് ആ ടീച്ചർ ചിന്തിക്കുന്നത്. കുട്ടി ആല്മഹത്യ ചെയ്യുമെന്ന് ടീച്ചർ പ്രതീക്ഷി ക്കുന്നില്ല. ഒരാളെ ഒരു കാര്യം ചെയ്യാൻ പ്രേരിപ്പിക്കുക എന

ഒരു Good Saturday (അനുഭവം)

Good Friday എന്താണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ good Sunday, good Monday മുതലായ വ ഉണ്ടോ? നമ്മുടെ ഒരു ദിവസം വളരെ നല്ലതാണെങ്കിൽ ആ ദിവസത്തെ good Monday, good Sunday എന്നൊക്കെ വിളിക്കാവുന്നതാണ്. ദിവസം മോശം ആണെങ്കിൽ bad Tuesday, bad Saturday എന്നൊക്കെ വിളിക്കാം. October 21 ശനിയാഴ്ച്ച എനിക്ക് ഒരു good Saturday ആയിരുന്നു. ലോട്ടറി ഒന്നും അടിച്ചില്ല. വളരെ ലളിതമായ കാര്യങ്ങളാണ് സന്തോഷം തരുന്നത്. രാവിലെ 8.30 ക്ക് ഞാൻ കോട്ടയത്തുനിന്ന് പാലാ വഴി പോകുന്ന KSRTC ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. മൂന്ന് ബസ് മാറി കയറിയാലും ഒന്നേകാൽ മണിക്കൂർ കൊണ്ട് പൈകയിൽ എത്തും. പൈകയി ൽ പറമ്പിൽ പണിയാനാണ് ഞാൻ പോകുന്നത്. എൻറെ Bag ൽ പത്രത്തിൽ പൊതിഞ്ഞ് ഒരു മാരക ആയുധം ഉണ്ട്. തൃശൂരിൽ ഒരു exhibition ൽ നിന്ന് 650 രൂപയ്‌ക്ക്‌ വാങ്ങിയ പാലക്കാടൻ വാക്കത്തി. സൗത്ത് ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ഒന്നാം തരം pruning knife ഉം bag ൽ ഉണ്ട്. തൂമ്പയും മറ്റും തറവാട്ടിൽ കിട്ടും. ബസ്സിൽ പതിവിലേറെ യാത്രക്കാർ ഉണ്ടായിരുന്നു. ബേക്കർ ജംഗ്ഷൻ ൽ കുറേ ആളുകൾ കയറി. ഇരിക്കാൻ seat ഇല്ല. ഒരാളെ ഞാൻ പ്രത്യേകിച്ചു ശ്രദ്ധിച്ചു.മുപ്പത്‌ വർഷം മുൻപ്

ദേശീയ ഗാനാലാപന ഭേദഗതി (Satire)

സിനിമാ theatre കളിൽ ദേശീയ ഗാനം play ചെയ്യുമ്പോൾ എഴുന്നേറ്റു നിൽക്കണം എന്ന നിയമത്തിലെ അപാകതകൾ പരിശോധിച്ച്  പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ നിയുക്തമായ, ജസ്റ്റീസ് ശുംഭമഹാവീർ സിംഗ്, ജസ്റ്റീസ് മണ്ഡശിരോമണി ശുക്ല എന്നിവർ അടങ്ങുന്ന രണ്ടങ desk താഴെ പറയുന്ന ഭേദഗതികൾ നിർദ്ദേശിച്ചു. 1. Theatre കളിൽ ദേശീയഗാനം play ചെയ്യുന്നത് അപ്രയോഗികവും അപക്വവും അല്പത്വവും അഭംഗിയും അരോചകവും അപര്യാപ്തവും അശുഭവും അപ്രിയവും അനാവശ്യവും അലങ്കോലപരവും അനഭി ലഷണീയവും അരുചിപരവും അലംപത്വവും ആണ്. 2 ആയതിനാൽ മേലിൽ theatre കളിൽ ദേശീയ ഗാനം play ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. 3. മേലിൽ ദേശീയ ഗാനം കുടുംബങ്ങളിൽ രാവിലെ    എല്ലാവരും എഴുന്നേറ്റു നിന്ന് പാടണം. 4. 3 വയസ്സിൽ താഴെയുള്ള കുട്ടികളെയും നിൽക്കാൻ ബുദ്ധിമുട്ടുള്ള     വൃദ്ധരെയും ഒഴിവാക്കിയിരിക്കു ന്നു. 5. ഇത്തരം ആളുകൾക്ക് ഇഷ്ടമെങ്കിൽ കസേരയിൽ ഇരുന്ന്    ആലപിക്കാം. 6. 365 ദിവസവും ദേശീയ ഗാനം പാടുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ   എല്ലാ വീടുകളിലും രഹസ്യ ക്യാമറ സ്ഥാപിക്കും. 7. 3 ദിവസത്തിൽ കൂടുതൽ ആലാപനം മുടങ്ങിയാൽ വീട്ടിൽ ചുവന്ന light തെളിയുകയും alarm അടിക്കുകയു

ജനയാത്രാ Schedule ( Satire )

2017 തീരാൻ ഇനി  72 ദിവസങ്ങളെ ബാക്കിയുള്ളൂ. ജനങ്ങളുടെ വയറ് നിറയാൻ മാത്രം യാത്രകൾ നിത്യവും ഉണ്ട്. ബിജെപി യുടെ ജനരക്ഷയാത്ര സമാപിച്ചപ്പോൾ  CPM ൻറെ ജനജാഗ്രത യാത്ര തുടങ്ങി. ഒരു relay പോലെ.ജന സേവനത്തിനു വേണ്ടി പാർട്ടികളും മുന്നണികളും മത്സരിക്കുകയാണ്. ജനങ്ങൾ തീർത്തും മണ്ടന്മാരാണ് എന്നാണ് അവരുടെ നിലപാട്. അതുകൊണ്ട് ജനങ്ങളെ നിരന്തരം ബോധവൽക്കരിച്ചു കൊണ്ടിരിക്കണം. അതിനാണ് യാത്രകൾ. ഇനി വരാനിരിക്കുന്ന ചില യാത്രകൾ 1. ജന സൗഹൃദ യാത്ര.2.ജനമൈത്രി യാത്ര.3.ജനനന്മ യാത്ര 4.ജനസേവന യാത്ര 5. ജനപിന്തുണ യാത്ര.6 ജനപക്ഷ യാത്ര 7. ജനസഹായി യാത്ര 8. ജനകീയ യാത്ര  .9 ജനപ്രിയ യാത്ര 10. ജനഗണമന യാത്ര 11. ജനവികാരയാത്ര 12 ജനമനോഹര യാത്ര 14 ജനോത്സവയാത്ര 15. ജനപ്രീണന യാത്ര 16.ജന ശൂന്യ യാത്ര 17  ജനദ്രോഹ യാത്ര .18  ജനാവലി യാത്ര 19. ജന ഐക്യയാത്ര 20. ജനാഭിപ്രായ ജാഥാ..... etc etc അവസാനം..... ജനം കഴുത യാത്ര...

വായനക്കാരെ ആവശ്യമുണ്ട് (Satire,)

ലൂണാർ Commission റിപ്പോർട്ട് വായിക്കുന്നതിനു വേണ്ടി  യോഗ്യതയുള്ള നിരക്ഷരകുക്ഷി കളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ഒരു കോടി രൂപയ്ക്ക് ചന്ദ്രനിൽ കൊണ്ടുപോകാം എന്നു പറഞ്ഞു Sharika S Nair ( S for Stupidity)  ,നൂറു കണക്കിന് ആളുകളിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസ് ആണ് ലൂണാർ Scam. മൂന്ന് വർഷവും 8 കോടി ചെലവും 50000 page ഉം ഉള്ള റിപ്പോർട്ട് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പരിഹാസൻ പോലും വായിച്ചിട്ടില്ല. ഈ ചവർ എല്ലാം വായിക്കാനാണ് rubbish reading ൽ വൈദഗ്ധ്യമുള്ളവരെ ക്ഷണിക്കുന്നത്. താഴെ പറയുന്ന ബിരുദങ്ങൾ ഉള്ളവർക്ക് അപേക്ഷിക്കാം. 1. Bachelor of  Rubbish  ( BR) 2 Bachelor of Nonsense (BN) 3 Bachelor of  Stupidity ( B S) 4 ,,Bachelor of  Fraud ( BF) 5  Bachelor of Bias ( BB) മണ്ട ശിരോമണി പരീക്ഷ പാസ്സ് ആയിട്ടുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ അയക്കേണ്ട വിലാസം: The  Secretary Justice പരിഹാസൻ Commission Thiruvananthapuram Kerala India

കേരള രാഷ്ട്രീയം ഒരു മെഗാ comedy (viewpoint)

കേരള രാഷ്ട്രീയത്തെ പ്പറ്റി  നീണ്ടനീണ്ട  ഒട്ടുപാൽ ലേഖനങ്ങളും ഘോര ഘോര പ്രസംഗങ്ങളും കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അത് എന്തോ ആനക്കാര്യം ആണെന്ന് കരുതുന്നവർ ഉണ്ട്. അത് Ok. പക്ഷേ അതിനെ ഒരു കോമഡി യായി കാണുന്നവരും ഉണ്ട്. ഒറ്റ ഉദാഹരണം മതി. UDF ഭരണകാലത്ത് നിയമസഭയിൽ അരങ്ങേറിയ കോമഡി മറക്കാൻ കാലമായിട്ടില്ല. സോഫ മറിച്ചിട്ടതും മൈക്ക് തല്ലി തകർത്ത തും  കൈക്ക് കടിച്ചതും ഒക്കെ നല്ല കോമഡി ആയിരുന്നു. ഹാസ്യ കഥാപാത്രങ്ങൾ  രണ്ടു തരം ഉണ്ട്. വീപ്പ പോലെ തടിച്ചവരും ഈർക്കിൽ പോലെ  മെലിഞ്ഞവരും. പണ്ട് അടൂർ ഭാസി കുടവയർ കുലുക്കി നമ്മളെ ചിരിപ്പിച്ചു.അതേ കാലത്ത് ഈർക്കിൽ പോലെ മെലിഞ്ഞ ആലുമ്മൂടൻ നമ്മളെ ചിരിപ്പിച്ചു. പിന്നീട് മെലിഞ്ഞ മമുക്കോയയും ഇന്ദ്രൻ സും തടിയനായ ബാലകൃഷ്ണനും നമ്മളെ ചിരിപ്പിച്ചു. നിയമസഭയിൽ ബാലകൃഷ്ണനെ പോലെ ഒരു കഥാ പാത്രം അവതരിച്ചിരിക്കുന്നു. സാക്ഷാൽ തോമസ് ചാണ്ടി മുതലാളി.ഇദ്ദേഹം ഏതു ഇടതു പക്ഷ പ്രത്യയ ശാസ്ത്രമാണ് follow ചെയ്യുന്നതെന്ന് ഒട്ടുപാൽ പണ്ഡിതന്മാർ ഒന്നും പറഞ്ഞു കേൾക്കുന്നില്ല. എന്തായാലും കായൽ/ഭൂമി കയ്യേറ്റ ശാസ്ത്രം അദ്ദേഹം കണിശമായി follow ചെയ്തു തൻറെ റിസോർട്ടുകൾ മോടി പിടിപ്പിക്കുന്നു.

ഒരു ദീപാവലി ദിന അനുഭവങ്ങൾ

പേർസണൽ ആയിട്ട് പറഞ്ഞാൽ മനസ്സിന് ഏറ്റവും സുഖം കിട്ടുന്നത് പത്രം വായിക്കാതെ, Facebook, Whatsapp മുതലായ ആപ്പുകൾ കാണാതെ, തൂമ്പയും വാക്കത്തിയും എടുത്ത് സ്വന്തം പറമ്പിലേക്ക് ഇറങ്ങുക എന്നതാണ്. പുല്ലും കളകളും ആർത്തു വളരുന്ന പറമ്പുകളിൽ എന്തെങ്കിലും പണി ഉണ്ടായിരിക്കും. പണിക്കൂലി ദിവസം 750 രൂപയാണ്. പണിക്കാരനെ നിറുത്തി നാലഞ്ച് വാഴ നട്ട് കുല കിട്ടിയാൽ അവയുടെ വില 750 രൂപയിൽ താഴെ ആയിരിക്കാം. അത്തരം കണക്കുകൂട്ടലുകളിൽ കാര്യമില്ല. പറമ്പിൽ പണിയുന്നതിൻറെ രസമാണ് പ്രധാനം. ദീപാവലിദിവസം രാവിലെ തൂമ്പയും വാക്കത്തി മുതലായവ എടുത്ത് പറമ്പിലേയ്ക്ക് ഇറങ്ങി. ഈയിടെ പുറത്തു വന്ന വാഴ കുലകളുടെ പുരോഗതി വിലയിരുത്തി. എന്നും നല്ല പുരോഗതി. നമ്മുടെ സ്വന്തം വാ ഴക്കുലയോ തേങ്ങായോ കാണുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ദീർഘ കാലം വിദേശത്ത് എനിക്ക് വാഴയും തെങ്ങും കപ്പയും ഒക്കെ കാണുന്നത് വളരെ രസകരമായ അനു ഭവമാണ്. വാഴക്കുല വെട്ടുന്നതും. പുല്ലും കളയും terrorist കളെ പ്പോലെയാണ്. ബോംബ് ഇട്ടും വെടിവെച്ചും നൂറുകണക്കിന് terrorist കളെ കൊന്നാലും താലിബാനും അൽഖായ്ദയും I S ഉം വീണ്ടും തലപൊക്കും. അതുപോലെയാണ് നോട്ടം തെറ്റിയാൽ പുല്ലും മ

ലൂണാർ Commission Report (Short play)

The characters 1.കുഞ്ഞുകൊച്ചു  (101) 2 കുഞ്ഞൻ. (45) 3 .അമ്മിണി (35) പൈക. കുഞ്ഞുകൊച്ചു തൻറെ കൂടിലിന്റെ മുറ്റത്തു വടി കുത്തി നടക്കുന്നു. കുഞ്ഞനും അമ്മിണിയും പ്രവേശിക്കുന്നു. കുഞ്ഞൻ എന്തൊണ്ട് ചേട്ടാ വിശേഷങ്ങൾ? കുഞ്ഞുകൊച്ചു എന്നാ പറയാനാ? ഈ മഴ തോരുന്ന ലക്ഷണമില്ല. കുഞ്ഞൻ ലൂണാർ റിപ്പോർട്ട് പുറത്തായി. എന്താ ചേട്ടാ അഭിപ്രായം? ഉമ്മൻ ചാണ്ടി അഴിയെnnu മോ? കുഞ്ഞുകൊച്ചു Phoo.. That report is utter rubbish. As for Umman Chandy being Jailed, it is a foregone conclusion. You know Pinarayi is a man of hatred, he will leave no stone unturned to have ഉമ്മൻ Chandy thrown into jail .Look at what he did to Senkumar. അമ്മിണി വകു പ്പ്‌ സ്ത്രീ പീഡനം അല്ലേ. ഉമ്മൻ ചാണ്ടിക്ക് ജയിൽ ഉറപ്പാ. കുഞ്ഞുകൊച്ചു Phoo ( കാർക്കിച്ചു തുപ്പുന്നു)  ...ഇതാ പുകില്...എന്താ remote ഉപയോഗിച്ചുള്ള rape ആയിരുന്നോ? അതോ drone ഉപയോഗിച്ചോ? ഇത്രയധികം പേർ rape ചെയ്യാൻ മാത്രം... Has she got multiple.....എന്നെക്കൊണ്ട് നാടൻ ഭാഷ പറയിക്കരുത്. അമ്മിണി ഉമ്മൻ ചാണ്ടി കുറ്റക്കാരണല്ലെങ്കിലും  അദ്ദേഹത്തെ കുറേ നാൾ ജയില

വിദ്യാർത്ഥി രാഷ്ട്രീയം കൊണ്ട് എന്തു പ്രയോജനം? (Viewpoint)

കോളേജ്‌കളിൽ രാഷ്ട്രീയം പാടില്ല എന്ന് ഹൈക്കോടതി പറഞ്ഞിരിക്കുന്നു. ഇത്‌ പിന്തിരിപ്പൻ നടപടി ആണെന്ന് പറഞ്ഞുകൊണ്ട് രാഷ്ട്രീയക്കാർ ഹൈക്കോടതി ഉത്തരവിനെതിരെ ഉറഞ്ഞു തുള്ളും എന്ന കാര്യത്തിൽ സംശയമില്ല. വിദ്യാലയങ്ങൾ പഠിക്കാൻ ഉള്ളതാണ് എന്ന് പറയുന്നത് എങ്ങനെ പിന്തിരിപ്പൻ ആകും? വിദ്യാർത്ഥി രാഷ്ട്രീയം കൊണ്ട് കേരളം എന്തു നേടി? കേരളത്തിൽ എല്ലാ ദിവസവും കോളേജ് കളിൽ അടിപിടി നടക്കുന്നു. മഹാരാജാസ് കോളേജിൽ വൻ ആയുധ ശേഖരം കണ്ടെത്തി. അതേ കോളേജിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചു. വേറൊരു കോളേജിൽ വനിതാ പ്രിൻസിപ്പാലിന് കുഴിമാടം തീർത്തു. ഇത്തരം ഹീന കൃത്യങ്ങളെ ന്യായീകരിക്കാൻ അദ്ധ്യാപകർ ഉൾപ്പെടെ ഉണ്ട്. ഒരു രാജ്യത്തിൻറെ വിദ്യാഭ്യാസത്തിന്റ് നിലവാരം അറിയുന്നത് ആ രാജ്യം produce ചെയ്യുന്ന കാര്യങ്ങളിലൂടെയാണ്. Rolex, Mercedes, BMW, Volvo, Samsung മുതലയവ ഉഗ്രനാണ്. അതുപോലെ എന്തെങ്കിലും ഈ കേരളത്തിൽ ഉണ്ടാക്കുന്നുണ്ടോ? കേരളത്തിൽ ഉണ്ടാക്കുന്നത് പങ്കജകസ്തൂരി പോലുള്ള rubbish ആണ്. ഏതെങ്കിലും മലയാളി Wimbledon, ഒളിമ്പിക്സ് മുതലായ വേദികളിൽ ഉണ്ടോ? കല്ലേറിനുംഅടിപിടിക്കും ഒളിമ്പിക്സ് ൽ മത്സരം ഏർപ്പെടുത്തിയാൽ സ്വർണ്ണമെ

യുവതിയെ ആവശ്യമുണ്ട് (Satire,)

Encumbrance അഥവാ എടാകൂടങ്ങൾ/നൂലാമാലകൾ ഇല്ലാതെ സ്വസ്ഥമായ retirement ൽ കഴിയുന്ന മുതിർന്ന പൗരനും പൗരിക്കും സോഷ്യൽ മീഡിയ സഹായിയായി 😇 18നും25നും മധ്യേ പ്രായമുള്ള യുവ സുന്ദരികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. 😅😆😃 👟👸👩👵👧 Facebook, Whatsapp, Twitter മുതലായ ആപ്പുകളിൽ മുതിർന്ന പൗരനെയും പൗരിയെയും സഹായിക്കുക എന്നതാണ് യുവതിയുടെ ജോലി. Like അടിക്കുക, comments എഴുതുക, chat ചെയ്യുക, upload, download,side load, എന്നിവ ചെയ്യുക ,ട്രോളുകൾ കണ്ട് ചിരിക്കുക പാരഡികൾ പാടുക മുതലായ ജോലികൾ ചെയ്യണം. ശമ്പളം: Rs 25000 per month. plus fringe benefits. Food and accommodation is FREE. സ, സു, എന്ന അക്ഷരങ്ങളിൽ പേര് തുടങ്ങുന്നവർക്കു മുൻഗണന. ഇവ നന്മയെ സൂചിപ്പിക്കുന്നു. eg സരിത, സുനി( പൾസർ, കൊടി) സുമ, സുകുമാരി, സുഹാസിനി,സൂസൻ, സൂസി, സുഷമ, സരള, സുപ്രിയ, സുശീല,സുധ, ശോഭ, സുലഭ,സുരയ്യ, സുമലത, സുഭാഷിണി, sumangali, സുസ്മിത etc etc ചുറ്റിക്കളിയിൽ  മുൻ പരിചയമുള്ളവർക്കു മുൻഗണന. Walk in interview. Contact: Dr കുര്യൻ  തെക്കുംചേരി, Crime Stop Apartments Paika, Kottayam District

മനസ്സിലാകാത്ത വാക്കുകൾ (Viewpoint)

ഇക്കാലത്ത് വളരെയധികം ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ് ബംലാത്സംഗം.(,,rape). കൂടുതൽ ഉപയോഗം കൊണ്ട് മൂർച്ച പോയ വാക്കത്തി പോലെയാണ് ഈ വാക്ക്. ഇതുകൊണ്ട് ആഞ്ഞാഞ്ഞു വെട്ടിയാലും വെട്ടിയ ഇടം മുറിയുകയില്ല, ചതയുകയെ ഉള്ളൂ. കേരളത്തിൽ കോമഡിക്ക്‌ ഒരു കുറവും ഇല്ല. Facebook, Whatsapp മുതലായ ആപ്പുകളിൽ കോമഡി പ്രവഹിക്കുകയാണ്. എല്ലാം കണ്ടുതീർക്കാൻ 24 മണിക്കൂർ പോരാ. ദൈവം ഭൂമിയെ സൃഷ്ടിച്ചപ്പോൾ കുറച്ചുകൂടി വലുപ്പത്തിൽ സൃഷ്ടിക്കേണ്ടതായിരുന്നു. ഇന്നത്തെ കോമഡി കളും ട്രോളുകളും enjoy ചെയ്യാൻ എന്റമ്മേ ഒരു 48 hour ദിവസം വേണം. ഏറ്റവും പുതിയ കോമഡി സോളാർ Commission Report ആണ്. എങ്ങനെ ചിരിക്കാതിരിക്കും? പണ്ട്‌ കോട്ടയംകാരൻ Jos പ്രകാശ് സിനിമയിൽ ചെയ്തിരുന്ന rape ഉണ്ടായിരുന്നു. സോളാർ റിപോർട്ടിൽ പറയുന്ന rape ഇതല്ലെന്ന് തോന്നുന്നു. ഇത് Online Rape ആണോ ആവോ? എന്തായാലും Solar റിപ്പോർട്ട് അനുസരിച്ച് rape കാര്യത്തിൽ കോട്ടയം ഒന്നാം സ്ഥാനത്ത് ആണ്. ഉമ്മൻ ചാണ്ടി,തിരുവഞ്ചൂർ, ജോസ് K മാണി...... മാണി സാറിനെ എന്താണാവോ വിട്ടു കളഞ്ഞത്? ഒരു കുടുംബത്തിന് 25 കിലോ അരി എന്ന്‌ പറയുന്നതു പോലെ ഒരു കുടുംബത്തിൽ ഒരു rapist. അതാണ് നീതി.

വംശീയ ആക്രമണം( Viewpoint)

ഡൽഹിയിൽ ഒരു നൈജീരിയൻ വിദ്യാർത്ഥി യെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറൽ ആയി. ഇത്തരം ദൃശ്യങ്ങൾ പുത്തരിയല്ല.ഗുജറാത്ത്, UP, ബീഹാർ മുതലായ സ്റ്റേറ്റ് കളിൽ ഇത്തരം സംഭവങ്ങൾ സാധാരണയാണ്. കേരളവും ഒട്ടും മോശമല്ല. കൊച്ചിയിൽ കുറെ തടിച്ചികൾ ഒരു ടാക്സി ഡ്രൈവറെ തല്ലി ചതച്ചു. TVM ൽ ഗുണ്ടകൾ ഒരാളെ നടുറോഡിൽ തല്ലി ചതച്ചത്  viral ആയി. നൈജീരിയ്ക്കാർ അക്രമിക്കപ്പെടുന്നത് ഇത് ആദ്യമല്ല. ഡൽഹി യിൽ പല പ്രാവശ്യം അവർ അക്രമിക്കപ്പെട്ടിട്ടുണ്ട്. ഇത്‌ തീർത്തും അപലപനീയമാണ്. കാരണം ഇത് വംശീയ ആക്രമണം ആണ്. വംശീയ ആക്രമണം എല്ലാ രാജ്യങ്ങളിലും നടക്കുന്നു. അമേരിക്കയിൽ അനേകം ഇന്ത്യക്കാർ വംശീയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നൈജീരിയാക്കാരൻ ആക്രമിക്കപ്പെട്ട തിൽ ഉള്ളു കൊണ്ട്‌ സന്തോഷിക്കുന്ന കുറേ മലയാളികൾ കാണും. നൈജീരിയ്ക്കരുടെ തട്ടിപ്പിന് ഇരയായി ലക്ഷങ്ങളും കോടികളും നഷ്ട്ടപ്പെട്ട മലയാളികൾ . ചുളുവിൽ കോടീശ്വരർ ആകാനുള്ള അത്യാഗ്രഹത്തിൽ Password ഉം OTP യും മറ്റും പറഞ്ഞുകൊടുത്ത മലയാളി മണ്ട ശിരോമണികൾ. തട്ടിപ്പുകല അല്ലെങ്കിൽ തട്ടിപ്പു ശാസ്ത്രത്തിൽ നൈജീരിയാക്കാരെ വെല്ലാൻ ലോകത്തിൽ ആരുമില്ല. ആഗോള ത