Skip to main content

Posts

Showing posts from April, 2021

Month-end ചിന്തകൾ

 മനോഹരമായ ഏപ്രിൽ മാസം ഇന്ന് അവസാനിക്കുകയാണ്. കോവിഡ് മഹാമാരിഉയർത്തുന്ന ഭീതി എല്ലാവരിലും പടരുകയാണ്. ആ ഭീതിയിൽ നിന്ന് മോചനം നേടാൻ മറ്റു വിഷയങ്ങളിൽ അഭയം തേടുന്നത് അഭികാമ്യമാണ്. അസാധാരണമായ ഒരു മാസം ആയിരുന്നു ഏപ്രിൽ 2021.ഈ പ്രദേശത്ത് ഏപ്രിൽ 7ആം തീയതി മുതൽ നിത്യവും മഴ പെയ്തു. ഉച്ച കഴിഞ്ഞ് 3 മുതൽ ആയിരുന്നു മഴ.ഇന്നും സമൃദ്ധമായി പെയ്തു ശല്യം ഒന്നും ചെയ്യാതെ. ഇടിയും കാറ്റും ഇല്ലാതെ. മുൻ വർഷങ്ങളിൽ ഏപ്രിലിൽ കഠിനമായ ചൂടും ചില സ്ഥലങ്ങളിൽ കുടി വെള്ള ക്ഷാമവും ഉണ്ടായിരുന്നു. ഇന്ന്‌ വെള്ളം സുലഭമാണ്. കുടിവെള്ളത്തിന്റെ വാഹനങ്ങൾ കാണാനില്ല. അതിമനോഹരമായ  weather conditions ആണ്. fan പോലും ആവശ്യമില്ലാത്ത അവസ്‌ഥ. കഴിഞ്ഞ വർഷം ഈ സമയത്തു  lawn grass കരിഞ്ഞു ചിതൽ പിടിച്ചു.ഈ മാസം പുല്ല് കരിഞ്ഞില്ല. മറിച്ച്  തഴച്ചു വളർന്നു. പ്രൊഫഷണൽ വെട്ടുകാരെക്കൊണ്ടു വെട്ടിച്ച് ഭംഗിയാക്കി. ഒരു പ്രാവശ്യം വെട്ടുന്നതിന് 2500 രൂപ ആണ് charge. ഇത് ന്യായമായ charge ആണ്. കാരണം cut ചെയ്യുന്ന boys പുല്ല് എല്ലാം തൂത്തു വാരി  ചാക്കുകളിൽ നിറക്കും. അത് എന്റെ ഒരു nephew വിന്റെ പോത്തിന് കൊടുക്കും. ഏപ്രിൽ മാസം ചക്കയുടെ peak സീസൺ ആണ്. ചക്ക surplus ആണ്.

വാരാന്ത്യ ചിന്തകൾ

 ലോക്ക് down കാലത്ത് രണ്ട് കാര്യങ്ങളാണ് മിച്ചം ഉള്ളത്. സമയവും പണവും. പണം മിച്ചമില്ലാത്തവരെ ഇവിടെ മറക്കുന്നില്ല. സമയം എല്ലാവർക്കും മിച്ചമാണ്. പണം മിച്ചമുണ്ട് എന്ന് പറയുമ്പോൾ അത് വലിയ തുകയുടെ കാര്യമല്ല. നമ്മൾ നിത്യ ചെലവിനു വേണ്ടി എടുത്തു വെച്ചിരിക്കുന്ന ചെറിയ തുകയുണ്ടല്ലോ. അത് ലോക്ക് down കാലത്ത് വെറുതേയിരുന്നു പൂപ്പൽ പിടിക്കും. കടൽ പോലെ പരന്നു കിടക്കുന്ന സമയം എങ്ങനെ ചെലവ് ചെയ്യും? കൂടുതൽ സമയം ഉറങ്ങാൻ സാധിക്കുന്നവർ ഭാഗ്യം ചെയ്തവർ ആണ്. എനിക്ക് ആ ഭാഗ്യം ഇല്ല. 4.30 ആകുമ്പോൾ ഉറക്കം പോകും.6 മണി വരെ TV, സോഷ്യൽ മീഡിയ ഒക്കെ കാണും. 6 മണി മുതൽ 8 മണി വരെ പല activities ആണ്. Morning walk ഉം പാട്ടു കേൾക്കലും പുല്ലു പറി ക്കലും പത്രം വായനയും എല്ലാം ഇതിൽ ഉൾപ്പെടും. നടക്കാൻ drive way മാത്രം മതി. ഭക്തി ഗാനങ്ങൾ മാത്രമാണ് കേൾക്കുന്നത്. മലയാളവും ഹിന്ദിയും കേൾക്കും. കൂടുതലും ചിത്രയുടെ ഗാനങ്ങൾ. ലതാ മങ്കേഷ്കറും അൽക്ക yagnikkum കുറെ ക്രിസ്തീയ ഭക്തി ഗാനങ്ങൾ പാടിയിട്ടുണ്ട് എന്നത് അടുത്ത കാലത്താണ് അറിഞ്ഞത്. ആരും കൂട്ടിന് ഇല്ല എന്ന പരാതിയില്ല. രണ്ട് പൂച്ചകൾ എപ്പോഴും അംഗ രക്ഷകരെ പ്പോലെ ഇടം വലം ഉണ്ട്. ചിക്കുവും ജാക്കിയ

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

രണ്ട് വാർത്തകൾ (Viewpoint )

 ഇന്നത്തെ മനോരമയുടെ ഒന്നാം പേജിൽ ഒരു പ്രധാന വാർത്ത ' മുഖ്യമന്ത്രി മടങ്ങിയത് കോവിഡ് പോസിറ്റീവ് ആയ ഭാര്യയ്ക്കൊപ്പം'എന്നാണ്. ഇതേപ്പറ്റി ചാനലുകളിലും സോഷ്യൽ മീഡിയയിലും ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നു. ജലീലിന്റെ രാജിയുടെ ചൂട് ആറുന്നതിന് മുൻപാണ് പുതിയ വിവാദം. ഇന്ന് ED ക്കെതിരായ Crime ബ്രാഞ്ച് കേസ് ഹൈക്കോടതി ചവറ്റു കുട്ടയിൽ  എറിഞ്ഞതോടെ പിണറായിക്ക് ഒരു hat ട്രിക്ക് ആയി. നിയമം അറിയാത്തവർ കേസിന് പോയി തോറ്റ് നാണം കെട്ടു. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറയാറുണ്ട്. അത് തിരുത്തി  തേൾ കുത്തി എന്നും add ചെയ്യണം. തല ഇരിക്കുമ്പോൾ വാല്  ആടരുത് എന്നും പറയാറുണ്ട്. ED ഇരിക്കുമ്പോൾ Crime ബ്രാഞ്ച് ആടരുത്. മനോരമയുടെ 7 ആം പേജിൽ ഒരു വാർത്ത യുണ്ട്‌.' കോവിഡ് ചട്ടം ലംഘിച്ചതിന് Norway പ്രധാനമന്ത്രിക്ക് വൻ പിഴ. വായിക്കാത്തവർ അത് വായിക്കണം. എന്നിട്ട് നിയമ വാഴ്ചയുടെ കാര്യത്തിൽ കേരളവുമായി compare ചെയ്യണം. ലോകത്തിലെ മികച്ച 10 രാജ്യങ്ങളിൽ ഒന്നാണ് Norway. ഇവിടെ ആർക്കും ഏത് തൊന്ന്യാസവും കാണിച്ചു രക്ഷപ്പെടാം. പക്ഷേ നല്ല രാജ്യങ്ങളിൽ അത് നടപ്പില്ല. നോർവേ PM രണ്ടു പ്രാവശ്യം രാജ്യത്തോട് മാപ്പ് ചോദിച്ചു. പക്ഷേ 2000

വിഷു ദിന ചിന്തകൾ

 രാഷ്ട്രീയ കാര്യങ്ങൾ ശ്രദ്ധിക്കാത്ത അനേകമാളുകൾ ഉണ്ട്. വാസ്തവത്തിൽ അവർ ഭാഗ്യവന്മാരാണ്. കാരണം ഇന്നത്തെ കേരള രാഷ്ട്രീയത്തിന്റെ ദാരുണവും ഭീകരവുമായ അവസ്‌ഥ അറിയുമ്പോൾ ഉണ്ടാകുന്ന നിരാശയിൽ നിന്ന് അവർ മുക്തരാണ്. കേരള രാഷ്ട്രീയം പൂർണ്ണമായി അധഃപതിച്ച ഇക്കാലത്ത് അതിൽ നിന്ന് കണ്ണ് തിരിക്കുന്നതാണ് ബുദ്ധി. ഞാൻ ഇത് പരീക്ഷിച്ചു നോക്കി. പത്ര വായനയും news കാണലും വെട്ടി ചുരുക്കി. അന്തി ചർച്ച പൂർണ്ണമായും ഒഴിവാക്കി. ഇപ്പോൾ മനസ്സിന് നല്ല സുഖമുണ്ട്. അങ്ങനെ മിച്ചം വെച്ച സമയം സംഗീതം കേൾക്കാൻ ഉപയോഗിക്കുന്നു. രാവിലെ ഭക്തി ഗാനങ്ങൾ കേൾക്കും. morning walk ഉം ഗാനം കേൾക്കലും ഒന്നിച്ചാണ്. വൈകീട്ട് 7 മുതൽ 9 വരെ മറ്റു ഗാനങ്ങൾ കേൾക്കും. ചില പാട്ടുകൾ പഠിക്കുകയും ചെയ്യും. പണ്ടു മുതലേ ഇഷ്ടമുള്ള ഒരു duet ആണ് ദൂരെ കിഴക്കുദിക്കും. (ചിത്രം).ഈ പാട്ടിൽ female ന്റെ ഭാഗം പാടാൻ ആരെയെങ്കിലും കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. ആരേയുംകിട്ടിയിരുന്നില്ല. ഇപ്പോൾ ആ കുറവ് പരിഹരിച്ചു. എന്റെ grand daughter ( 11)ആ ഭാഗം ഏറ്റെടുത്തു. ഞങ്ങൾ ഒന്നിച്ചു practice ചെയ്തു പഠിച്ചു.  വിഷു ദിനത്തിൽ ഒരു സന്തോഷം ആയത് ഞങ്ങളുടെ family forest ൽ ആരും ശ്രദ്ധിക്കാത്ത

കാറ്റടിച്ചു കൊടുങ്കാറ്റാടിച്ചു (അനുഭവം)

 April 7 മറക്കാനാവാത്ത ഒരു ദിവസമാണ്. Natural disasters ന്റെ കാര്യം പറയുമ്പോൾ 7ആം തീയതി പൈക ഉൾപ്പെടെ മീനച്ചിൽ താലൂക്കിന്റെ ചില ഭാഗങ്ങളിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് വലിയ കാര്യമല്ല. എന്നാൽ അതിന്റെ ഞെട്ടലും അത് ഉണ്ടാക്കിയ disruptions ഉം ഇന്നും മാറിയിട്ടില്ല. മഴയെ വളരെ ഇഷ്ട്ടപ്പെടുന്ന ആളാണ് ഞാൻ. മഴ എത്ര പെയ്താലും OK എന്ന നിലപാടാണ് എപ്പോഴും. ഈയിടെ daily മഴ പെയ്തപ്പോൾ വളരെ ആഹ്ലാദിച്ചു. കിണറ്റിൽ വെള്ളം ധാരാളം. ചെടികൾ നനക്കേണ്ട ആവശ്യമില്ല. വളരെ pleasant weather. 7 ആം തീയതി ഉച്ച കഴിഞ്ഞ് കളി കാര്യമായി. കൊടുങ്കാറ്റ് ആഞ്ഞടിച്ചു. കാറ്റും മഴയും തകർത്തു. എല്ലാം കഴിഞ്ഞു പുറത്തിറങ്ങി നോക്കിയപ്പോൾ  റബ്ബർ, ആനി മുതലായ മരങ്ങൾ ഒടിഞ്ഞു കിടക്കുന്നു. ചില മരങ്ങൾ വീണ് line ഉലഞ്ഞു electricity off ആയി. ഒരു റബ്ബർ മരം ഒടിഞ്ഞ് lawn ലേക്ക് വീണു.അതിന്റെ ആഘാതത്തിൽ രണ്ട് കപ്പളംഒടിഞ്ഞു.12 അടി ഉയരമുള്ള തൈ പ്ലാവും കറിവേപ്പും റബ്ബർ ശാഖകളുടെ ഭാരത്തിൽ ഞെരിഞ്ഞമർന്ന് disappear ചെയ്തു.വേറെ ഒരു പറമ്പിൽ കശുമാവ് വട്ടത്തിൽ ഒടിഞ്ഞു. ഒരു നാടൻ പ്ലാവിന്റെ വൻ ശിഖരം കാറ്റ് ഒടിച്ചെറിഞ്ഞു.ഏകദേശം 30 അടി ദൂരെയാണ് അത് വീണത്. ആകെ 16 ചക്കകൾ അവിടെ ചിതറ

വോട്ട് ആർക്കാ കുഞ്ഞേലി? (Short play)

 കുഞ്ഞാപ്പൻ ചേട്ടന്റെ വീട്. പാവപ്പെട്ട വീടാണ്. അടുത്ത് ഒരു പശു തൊഴുത്ത് ഉണ്ട്. ഭാര്യ ഏലിയാമ്മ പശുവിന് പ്ലാവിന്റെ ഇല കൊടുക്കുന്നു. കുഞ്ഞാപ്പൻ ചേട്ടൻ മുറ്റത്തു ഒരു പ്ളാസ്റ്റിക് കസേരയിട്ട്  ഒരു മൊബൈലിൽ നോക്കി ഇരിക്കുന്നു. കുറേ കഴിഞ്ഞു കുഞ്ഞേലി അടുത്തേക്ക്‌വരുന്നു കുഞ്ഞാപ്പൻ നാളെയാണ് നാളെയാണ്... കുഞ്ഞേലി എന്താ ലോട്ടറി ആണോ? കുഞ്ഞാപ്പൻ ങ്ങാ.. ഒരു കണക്കിന്  ഒരു ലോട്ടറിയാ.. election കുഞ്ഞേലി ഓ.. ഞാൻ അത് മറന്നു പോയി കുഞ്ഞാപ്പൻ ഓട്ടു കാര്യത്തിൽ തീരുമാനം വല്ലതും ആയോ? കുഞ്ഞേലി ആയി. എന്റെ വോട്ട് ക്യാപ്റ്റന് തന്നെ. കുഞ്ഞാപ്പൻ ഏത് ക്യാപ്റ്റൻ? കുഞ്ഞേലി നമ്മുടെ കണ്ണിലുണ്ണി പിണറായി. മനുഷ്യസ്നേഹി പിണറായി കുഞ്ഞാപ്പൻ കുറേ നേരം പൊട്ടി ചിരിക്കുന്നു. ഹ ഹ ഹ...ചിരിപ്പിച്ചു കൊല്ലല്ലേ... കുഞ്ഞേലി എന്താ പിണറായിക്ക് ഒരു കുറവ്? കുഞ്ഞാപ്പൻ ഒരു കുറവും ഇല്ല. The king of self goals. കുഞ്ഞേലി എന്റെ വോട്ട് വികസന നായകന്. കുഞ്ഞാപ്പൻ എന്ത് വികസനം? വെറും  തട്ടിപ്പ്. എവിടെ വികസനം? പാർട്ടിക്കാരും ശിങ്കിടികളും വികസിച്ചു. പവപ്പെട്ടവരോട് അവർക്ക് പുച്ഛമാണ്. സ്ത്രീകളോട് അവർക്ക് പുച്ഛമാണ്. കുഞ്ഞേലി ഇല്ലാത്തത് പറയാതെ ചേട്ടാ. ( കുഞ്ഞാപ

വ്യക്തിപൂജ ജനാധിപത്യ വിരുദ്ധം( Viewpoint)

 ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് കേരളത്തിൽ പലർക്കും അറിയില്ല. കാര്യം വളരെ simple ആണ്. ജനാധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യം. ഏകാധിപത്യം എന്നാൽ ഒരു വ്യക്തിയുടെ  ആധിപത്യം. ജനാധിപത്യത്തിൽ  പ്രസിഡന്റ്, പ്രധാനമന്ത്രി പദങ്ങളിൽ ഉള്ളവർ വരും, പോകും. ഉദാഹരണത്തിന് അമേരിക്കയിൽ ബിൽ Clinton, george Bush, ഒബാമ, Trump എന്നിവർ president സ്ഥാനം അലങ്കരിച്ചു. അവർ retire ചെയ്ത് സാധാരണ ജീവിതം നയിക്കുന്നു. അവിടെ ഒരു പ്രസിഡന്റിന് 2  term മാത്രമേ അനുവദിച്ചിട്ടുള്ളൂ. എന്നാൽ ഉത്തര കൊറിയയിൽ കുടുംബ ഭരണമാണ്.1948 മുതൽ ഇന്നു വരെ കിം കുടുംബമാണ് നാട് ഭരിക്കുന്നത്. ഇന്ന് ഭരിക്കുന്ന കിം ജോംഗ് ഉന്നതൻ അധികാരം ഒഴിയണമെങ്കിൽ അവൻ മരിക്കണം. അവനു ശേഷം അവന്റെ മകൻ ഭരിക്കും. ഭരണ തുടർച്ച ഉറപ്പ്. കിം ജോങിന് ആരാധകർ ഏറെയുള്ള പ്രദേശമാണ് കേരളം. ഏകാധിപത്യത്തോട് ചായ്‌വ് ഉള്ളവർ ഇവിടെ ഏറെയുണ്ട്. അങ്ങനെ ഉള്ളവർ പിണറായിയെ പൂവിട്ട് പൂജിക്കുന്നു. ഏകാധിപത്യത്തിന് പിന്തുണ നൽകുന്നു. കേരളം വേറെ മണ്ണാണ്, താൻ വേറെ ജനസ്സാണ് എന്ന് പിണറായി അഹങ്കാരത്തോടെ പറയുന്നതിന്റ  പൊരുൾ താൻ ഒരു ഏകാധിപതിയാണ് എന്നാണ്. അഹങ്കാരം ഒരു ഏകാധിപതിയുടെ പ

ജനാധിപത്യത്തിൽ ഒരു ഭരണ കർത്താവിനു വേണ്ട ഗുണങ്ങൾ (Viewpoint )

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടി വാതിൽക്കൽ എത്തി. യഥാർത്ഥജനാധിപത്യവിശ്വാസികൾക്ക് വളരെ ഞെട്ടലും നിരാശയും ഉണ്ടാക്കുന്ന ഒരു അവസ്‌ഥയാണ്‌ ഇപ്പോൾ. വളരെ efficient എന്ന് നമ്മൾ അഭിമാനി ച്ചിരുന്ന Election Commission തട്ടിപ്പിന്റെ ഒരു കേന്ദ്രമായി മാറി. മരിച്ച കുഞ്ഞനന്തൻ ജീവിച്ചിരിക്കുന്നു എന്ന് confirm ചെയ്ത് നാണം കെട്ടു. ആര് ജയിച്ചാലും 2021 election, free and fair അല്ല. ഇന്ത്യയിൽ ഏറ്റവും വിദ്യാഭ്യാസവും പ്രബുദ്ധതയും ഉള്ള State ആണത്രേ കേരളം. എങ്ങനെ ചിരിക്കാതിരിക്കും?ഇവിടെ നടക്കുന്നത് മികച്ച ഭരണം ആണെന്ന് ചിലർ തട്ടി വിടുമ്പോൾ ചിരിക്കാതെ വയ്യ. മലയാളികൾ പ്രബുദ്ധരാണ് എങ്കിൽ എന്തുകൊണ്ടാണ് കേരളത്തിൽ പിണറായിയുടെ ഏകാധിപത്യം വേരുറപ്പിച്ചത്? പിണറായി ഒരു ഏകാധിപതി ആണെന്ന് സ്ഥാപിക്കാൻ നിഷ്പ്രയാസം സാധിക്കും. എന്നാൽ പിണറായി ഏകാധിപതി അല്ലെന്ന് സ്ഥാപിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അയാൾ കുറേ വിയർക്കും. ഇപ്പോൾ TV യിലും പത്രത്തിലും കാണുന്ന പരസ്യങ്ങൾ നോക്കൂ. LDF ന്റെ പരസ്യത്തിൽ പിണറായിയുടെ മുഖം മാത്രം. കൂട്ടിന് ആരുമില്ല. UDF പരസ്യങ്ങളിൽ രാഹുൽ, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി, ചെന്നിത്തല, തരൂർ മുതലായ അനേകം നേതാക്കൾ ഉണ്ട്. NDA യുടെ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

മിഖായേൽ മാലാഖ Live (Satire )

 സ്വർഗ്ഗം. മിഖായേൽ മാലാഖ Live ആയി  സ്വർഗ്ഗത്തിലെ മലയാളികളെ address ചെയ്യുന്നു. പ്രിയ മലയാളികളെ ഒരു സന്തോഷ വാർത്ത അറിയിക്കാനാണ് ഞാൻ Live ൽ വരുന്നത്. നിങ്ങൾക്കെല്ലാവർക്കും കേരളത്തിൽ ആസന്നമായ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നു. നിങ്ങൾ എല്ലാവരും Voters ലിസ്റ്റിൽ ഉണ്ടെന്ന് tikkaram മീണ എന്നെ വിളിച്ച് confirm ചെയ്തിരിരിക്കുന്നു. അതുകൊണ്ട് എല്ലാവർക്കും നാട്ടിൽ പോയി വരാൻ ഒരാഴ്ച്ചത്തെ അവധി അനുവദിച്ചിരിക്കുന്നു. പ്രിയ മലയാളികളെ നിങ്ങൾ എല്ലാവരും ഉടൻതന്നെ നാട്ടിലേക്ക്  പുറപ്പെടനം. എല്ലാവരും വോട്ടവകാശം ഉപയോഗിക്കണം. Please keep in mind the hardships encountered by Tikaram Meena and Pinarayi to include you in the Voters list. ആദരണീയനായ പിണറായിയും ബഹുമാന്യനായ മീണയും കൈ കോർത്തു അഹോരാത്രം പണിപ്പെട്ടാണ് നിങ്ങളെ voters list ൽ ഉൾപ്പെടുത്തിയത്. നിങ്ങളെ ഒഴിവാക്കാൻ ചെന്നിത്തല സാത്താൻ പല കുതന്ത്രങ്ങളും പയറ്റി. പക്ഷേ ആ തന്ത്രങ്ങളെ എല്ലാം തവിടുപൊടി ആക്കി പ്രിയങ്കരനായ പിണറായി.ചെന്നിത്തല സാത്താൻ അടങ്ങി ഇരിക്കത്തില്ല.പ്രലോഭനങ്ങളുമായി അവൻ നിഴൽപോല നിങ്ങളുടെ പിന്നാലെ വരും. പണവും പെണ്ണും വാരിയെറിഞ