Skip to main content

Posts

Showing posts from October, 2019

കേരള പിറവി ചിന്തകൾ

നവംബർ 1 ഒരു നല്ല ദിവസമാണ്. 2019 അവസാന റൗണ്ടിലേക്ക് പ്രവേശിക്കുന്ന ഘട്ടമാണ്. ഇന്ന് കേരള പിറവി ദിവസമാണ് സന്തോഷിക്കാൻ ഏറെയുണ്ട്. നമ്മൾ വിദേശ രാജ്യങ്ങളിൽ ചെല്ലുമ്പോൾ ആണ് ഇന്ത്യ/ കേരളം നല്ലതാണ് എന്ന് മനസ്സിലാകുന്നത്. ഉദാഹരണമായി സൗത്ത് ആഫ്രിക്കയിൽ സഞ്ചരിക്കുമ്പോൾ  ധാരാളം മരങ്ങൾ കാണാം. എന്നാൽ അവയൊന്നും പഴങ്ങൾ തരുന്നവ അല്ല. ഫലവൃക്ഷങ്ങൾ ഉള്ള വൻ തോട്ടങ്ങൾ ഉള്ള കാര്യം വിസ്മരിക്കുന്നില്ല. എന്നാൽ കേരളത്തിൽ എവിടെ നോക്കിയാലും ഫലവൃക്ഷങ്ങൾ കാണാം. തെങ്, പ്ലാവ്, മാവ് ,ആഞ്ഞിലി, ,കമുക്, മുതലായ കാണാൻ ഭംഗിയുള്ളതും ഫലം തരുന്നതുമായ അനേകം വൃക്ഷങ്ങൾ നമുക്ക് ഉണ്ട്. ചെറിയ ഇനങ്ങൾ വേറെയും. നമ്മുടെ തേക്കും ആഞ്ഞിലിയും ഗംഭീര്യത്തോടെ തല ഉയർത്തി നിൽക്കുന്നു. 10 cent സ്ഥലമേയുള്ളൂ എങ്കിലും അവിടെ എന്തെങ്കിലും നട്ടാൽ പ്രയോജനം ചെയ്യും. ഉദാഹരണത്തിന്  ഒരു വാഴ, പപ്പായ, കറിവേപ്പ് ഇങ്ങനെ എന്തെങ്കിലും. മറ്റു പല രാജ്യങ്ങളിലും ഇങ്ങനെ ഉണ്ടാവുകയില്ല. എന്നാൽ കേരളം എന്ന ഒരു പൊതുവികാരം ഉള്ളതായി കാണുന്നില്ല. ഈ സംസ്ഥാനത്തു എല്ലാവർക്കും ഹാപ്പിയായി ജീവിക്കാൻ കഴിയുന്ന ഒരു സാഹചര്യം ഇല്ല എന്ന് പറയാതെ വയ്യ. പേഴ്‌സണൽ ആയിട്ട് പ്രശ്നങ്ങൾ ഇ

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു

തിരഞ്ഞെടുപ്പ് ഫലം ( Viewpoint)

When the battle is won and lost കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം കണ്ടപ്പോൾ Macbeth ലെ ഈ വരിയാണ് ഓർമ്മ വന്നത്. ഇത് എങ്ങനെ പൊരുത്തപ്പെ ടും? ജയം എങ്ങനെയാണ് തോൽവി ആകുന്നത്? പാലാ ഉൾപ്പെടെ 6 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നു. ഇതിൽ score 3 -3 ആണ്. അപ്പോൾ UDF ഉം ജയിച്ചു ,LDF ഉം ജയിച്ചു.3 ഇടത്ത് LDF തോറ്റു. UDF 3 ഇടത്ത്  തോറ്റു. ചുരുക്കി പറഞ്ഞാൽ Score 1-1.ഒരു draw. അതായത് the battle is won and lost.😃😃 മധുരിച്ചിട്ട് തുപ്പാനും വയ്യ, കയച്ചിട്ട് ഇറക്കാനും  വയ്യാത്ത ഒരു അവസ്‌ഥയാണ്‌ ഇരു മുന്നണികൾക്കും. അരൂരിൽ CPM ജയിച്ചിരുന്നു  എങ്കിൽ വിജയം മധുരം ആകുമായിരുന്നു. അരൂരിൽ ഒരു കാപ്പൻ effect പ്രകടമാണ്. മാണി കാപ്പൻ പാലായിൽ മൂന്നു പ്രാവശ്യം തോറ്റ യാളാണ്. ഷാനിമോൾ പലയിടത്തും തോറ്റ ആളാണ്. മലയാളികൾ അനുകമ്പ ഉള്ളവരാണ്. പാലായിലും അരൂരിലും 5000 വോട്ട് എങ്കിലും sympathy vote കിട്ടിയിട്ടുണ്ട്. കാപ്പന്റെയും ഷാനി മോളുടെയും ഭൂരിപക്ഷം 2000+ മാത്രമാണ്. വട്ടിയൂർക്കാവിലും കോന്നിയിലും  ഉദാസീനത കാരണം Congress തോറ്റു. നാല്  tyre ഉം puncture ആയ ഒരു കാറിന്റെ അവസ്ഥയാണ് BJP യുടേത്. ഒരു കാര്യം വ്യക്തമാണ്. ജനങ്ങൾ ഒരു പാ

Nostalgic ചിന്തകൾ

വിദേശത്ത് ഒരു ജോലി കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ട്. അതിനുവേണ്ടി പ്രാര്ഥിക്കുന്നവർ ഉണ്ട്. വിദേശത്ത് ഒരു ജോലി കിട്ടിക്കഴിഞ്ഞാൽ അത് വലിയ അനുഗ്രഹമായി കണക്കാക്കുന്നവർ ഉണ്ട്‌.അതിൽ തെറ്റൊന്നുമില്ല. എവിടെ ആയാലും നല്ല ജോലിയും ശമ്പളവും കിട്ടണം. പേഴ്‌സണൽ ആയിട്ട് പറഞ്ഞാൽ ഏറ്റവും നല്ലത് കേരളം/ ഇന്ത്യ ആണ്. അതിന് തുല്യമായ വേറെ ഒരിടവും ഇല്ല. എന്നാൽ ഇത് മനസ്സിലാക്കാത്ത ആളുകൾ ഏറെയുണ്ട്. സ്വന്തം രാജ്യത്തെ മെച്ചപ്പെടുത്താൻ ഓരോ പൗരനും ശ്രമിച്ചാൽ  ഇന്നത്തെ പല പ്രശ്‌നങ്ങളും ഇല്ലാതാകും. South ആഫ്രിക്കയുടെ വടക്കേഭാഗത്ത് കഠിനമായ ചൂടാണ്.35,37 Degree. Port എലിസബത്തിൽ ചെറിയ തണുപ്പാണ്.25 ഡിഗ്രിയിൽ താഴെ. വളരെ സുഖകരായ weather ആണ്. മിക്കപ്പോഴും കാറ്റ് വീശിക്കൊണ്ടിരിക്കും. സൗത്ത് ആഫ്രിക്കയിലെ ഭക്ഷണ സാധനങ്ങൾ ഉയർന്ന നിലവാരം ഉള്ളതാണ്.സൂപ്പർ മാർക്കറ്റുകളിലെ  packing, storage, refrigeration മുതലായ കാര്യങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. നമ്മുടെ നാട്ടിൽ പൊതുവെ വില കൂടുതലുള്ള grapes, orange എന്നിവയ്ക്ക് ഇവിടെ വില കുറവും മധുരം കൂടുതലും ആണ്. സൗത്ത് ആഫ്രിക്കൻ വൈൻ ലോകത്തിലെ ഏത് വൈനുമായി കിടപിടിക്കുന്നത് എന്നു മാ

വാരാന്ത്യ ചിന്തകൾ

നമ്മുടെ  കൊച്ചു കേരളത്തിൽ നിന്നു തിരിയാൻ ഇടമില്ല എന്ന് പറയാറുണ്ട്. എന്നാൽ ഇതുകൊണ്ട് ചില ഗുണങ്ങൾ ഉണ്ട്. പൈകയിൽ എനിക്ക് എന്തെങ്കിലും സാധനം ആവശ്യമുണ്ടെങ്കിൽ കൂടിയാൽ 10 minute കൊണ്ട് കാൽനടയായി പോയി വാങ്ങി വരാം. സൗത്ത് ആഫ്രിക്ക വലിയ രാജ്യമാണ്. എന്തിനും സ്ഥലം  ഇഷ്ടം പോലെ ഉണ്ട്. അതിനാൽ തന്നെ ഓരോ കാര്യത്തിനും വലിയ ദൂരം സഞ്ചരിക്കേണ്ടിവരും. Car ഇല്ലാതെ manage ചെയ്യാൻ ബുദ്ധിമുട്ടാണ്. കേരളത്തിൽ സാധാരനക്കാർക്ക് ബൈക്ക്, ഓട്ടോ റിക്ഷ, ബസ് എന്നിവ ഉണ്ട്. ഇവിടെ സാധാരണക്കാർ ടാക്സിയെ ആണ് കൂടുതൽ ആശ്രയിക്കുന്നത്. ഇവിടെ വന്നതിനുശേഷം ആകെ 2 ബൈക്ക് കണ്ടു. കണ്ണുള്ളപ്പോൾ അതിന്റെ വില അറിയത്തില്ല എന്ന് പറയാറുണ്ട്. കേരളത്തിൽ വെള്ളം ധാരാളം ഉണ്ട്. നമ്മൾ രണ്ടുനേരം കുളിക്കുന്നു. urinate ചെയ്തിട്ട് ഒന്നും രണ്ടും പ്രാവശ്യം flush ചെയ്യുന്നു. കാർ കഴുകുന്നു. ചെടികൾ നനക്കുന്നു. ഞാൻ കപ്പ വാങ്ങി കൊണ്ടുവന്ന് നല്ല പോലെ കഴുകിയ ശേഷമാണ് മുറിക്കുന്നത്. ചക്കയും കഴുകും. ഏറ്റവും രസകരം എനിക്ക് ഒരു water ബിൽ ഇല്ല എന്നതാണ്. എന്നാൽ ചില രാജ്യങ്ങളിൽ വെള്ളത്തിന്റെ ഈ luxury ഇല്ല. ചില രാജ്യങ്ങളിൽ public toilet ഉപയോഗിക്കാൻ  കാശ് കൊടുക്കണം.

സുരക്ഷാ ചിന്തകൾ ( Viewpoint)

കേരളത്തിൽ/ഇന്ത്യയിൽ  നിരാശജനകമായ കുറെ കാര്യങ്ങൾ ഉണ്ട്. എങ്കിലും മൊത്തത്തിൽ നോക്കുമ്പോൾ നമ്മുടെ നാട് അത്ര മോശമല്ല എന്ന് കാണാം. ഒരു വിദേശ രാജ്യത്തു താമസിക്കുമ്പോൾ ആണ് നമുക്ക് ഇക്കാര്യം മനസിലാകുന്നത്. ദക്ഷിണാഫ്രിക്ക ഒരു നല്ല രാജ്യമാണ്. നല്ല കാലാവസ്‌ഥ, നല്ല റോഡുകൾ, നല്ല ഭക്ഷണം, നല്ല നാട്ടുകാർ മുതലായവ ദക്ഷിണാഫ്രിക്ക യെ ആകർഷകം ആക്കുന്നു. എന്നാൽ സുരക്ഷയുടെ കാര്യത്തിൽ രാജ്യം പുറകോട്ടാണ്. കേരളത്തിൽ പല compound കൾക്കും ഗേറ്റ് ഇല്ല. gate ഉണ്ടെങ്കിൽ തന്നെ അത് പകൽ സമയങ്ങളിൽ പൂട്ടാറില്ല. ഇത് ഇവിടെ സങ്കൽപ്പിക്കാൻ പോലും ആവുകയില്ല. സമ്പന്നരും Middle Class ഉം താമസിക്കുന്ന ഇടങ്ങളിൽ കവർച്ചക്കാർക്ക്  എതിരെ വൻ മുൻകരുതലുകൾ ആണ് ഉള്ളത്. 12ഉം 15ഉം അടി ഉയരമുള്ള compound wall, മുള്ളുകമ്പി, remote gate കൾ ,alarm system, പട്ടികൾ എന്നിവ ഇവയിൽ പെടുന്നു. കൂടാതെ Neighbourhood Watch ഉം ഉണ്ട്. നമ്മൾ വീട്ടിൽ ഉള്ളപ്പോൾ door പൂട്ടിയിരിക്കണം. പട്ടികൾ ഉള്ളതുകൊണ്ട് സുരക്ഷ ഉറപ്പാക്കാൻ കഴിയുകയില്ല. ഏതോ drug കൊടുത്തു പട്ടികളെ മയക്കുന്ന വിദ്യ കള്ളന്മാർ പ്രയോഗിക്കുന്നുണ്ട്. Traffic junction കളിൽ പിടിച്ചുപറി നടക

Addo Elephant National Park (യാത്ര)

Port എലിസബത്തിൽ ഒരു മണിക്കൂർ കാർ ഓടിച്ചാൽ Addo Elephant പാർക്കിൽ എത്താം. ഇത് രണ്ടാമത്തെ പ്രാവശ്യം ആണ് ഞങ്ങൾ അവിടെ പോകുന്നത്. കുറെ orange, banana, chips, snacks മുതലാ യവ പാക്ക് ചെയ്തു. കുടിക്കാൻ വെള്ളവും. പാർക്കിൽ തോന്നിയ പോലെ പുറത്തിറങ്ങാൻ പാടില്ല. ഗേറ്റിൽ പ്രവേശന നടപടികൾ കര്ശനമാണ്. Visitors ഒരു form ൽ എല്ലാ details ഉം fill ചെയ്ത് ഒപ്പിടണം. Visitors ഏറെ ഉണ്ടായിരുന്നതിനാൽ  അര മണിക്കൂർ എടുത്തു നടപടികൾ പൂർത്തിയാക്കാൻ. 1620 Sq. Km ആണ് Addo Park ന്റെ വിസ്‌തീർണ്ണം. road കൾ ഏറെയും  gravel ആണ്. നല്ല രീതിയിൽ maintain ചെയ്തതാണ്. കൃത്യമായ directions ഉണ്ട്. Gate ൽ ഒരു map തന്നിരുന്നു. ആനകൾ ആണ് Addo യുടെ attraction. ഇവിടെ 600 ആനകൾ ഉണ്ടെന്നാണ് കണക്ക്. കൂടാതെ വിവിധ തരം മാൻ, Zebra, കാട്ടുപന്നി, കാട്ടുപോത്ത് ,ഒട്ടക പക്ഷി എന്നിവയും ഉണ്ട്. കുളം ഉള്ള സ്ഥലങ്ങളിൽ അനേകം ആനകളെ അടുത്തു കാണാം. ഞങ്ങൾ  ആകെ 110 km സഞ്ചരിച്ചു. 10 മണി മുതൽ 5 മണി വരെ. നിർദ്ദിഷ്ട resting place ൽ 10 minute വിശ്രമിച്ചു. സ്വകാര്യ വാഹനങ്ങൾ കൂടാതെ Parks Board ന്റെ വാഹനങളും  സന്ദർശകരെ transport ചെയ്യുന്നു. Restaurant ൽ നല്ല

ലതാജി Concert/സൗത്ത് ആഫ്രിക്ക യാത്ര

ഇന്നലെ വൈകീട്ട് ലതാജിയുടെ90 ആം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചു. കാലാവസ്‌ഥ വാതനുകൂലം ആയിരുന്നു. ചെറിയ മഴപെയ്തു temp. താഴ്ന്നു ideal. ഒരു music സിസ്റ്റം വടകക്കെടുത്തു. നല്ല ചൂടുള്ള കപ്പ ബിരിയാണിയും മരം കോച്ചുന്ന King Fisher ബീറും ചേർന്നപ്പോൾ സ്വർഗീയമായ ഒരു അനുഭൂതി, perfect combination. Self കോണ്ഫിഡൻസ് വർധിപ്പിക്കാൻ ഉത്തമം. 8 pm മുതൽ ഒരു family concert. ……ലതാജിയുടെ ഒരു പാട്ട് അന്യഗ്രഹം പോലെയാണ്. അപ്രാപ്യമാണ്. എന്നാലും ഇന്നത്തെ കാലത്ത് അന്യഗ്രഹങ്ങളുടെ ചിത്രങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നതുപോലെ  ലതാജി,റാഫി, ദാസേട്ടൻ മുതലായ അതുല്യ പ്രതിഭകളുടെ സംഗീതം ആസ്വദിക്കാൻ നമുക്ക് സാധിക്കുന്നു. ലതാ മങ്കേഷ്കറും ദാസേട്ടനും തമ്മിൽ ഒരു പ്രത്യേക  സാമ്യം ഉണ്ട്. ഇവരുടെ പിതാക്കൾ വളരെ നേരത്തെ മരിച്ചു. ഇരുവരും വളരെ ചെറുപ്പത്തിൽ തന്നെ കുടുംബത്തിന്റെ ഭാരം വഹിച്ചു. വളരെയേറെ കഷ്ട്ടപ്പെട്ടു. ഓർമ്മ വെച്ച നാൾ മുതൽ മുഹമ്മദ് റാഫി, ലതാ മങ്കേഷ്കർ, മുതലയവരുടെ പാട്ട് കേൾക്കുന്നു. പിന്നെ ദാസേട്ടൻ, S. ജാനകി, P. സുശീല, kishore കുമാർ etc etc. 3മണിക്കൂർ നീണ്ടു പോയത് അറിഞ്ഞില്ല. എല്ലാവരും പാടി. എന്റെ ഇഷ്ടഗാനമായ നൈനാ ബrse സ