Skip to main content

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്.

കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ
യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്.

Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്.

റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും
Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു.

ഇടയ്ക്ക് ഒരു പെട്രോൾ സ്റ്റേഷനിൽ കയറി. നമ്മുടെ നാട്ടിൽ നമ്മൾ പെട്രോൾ സ്റ്റേഷനിൽ കയറി കുറെ പെട്രോൾ നിറച്ച ശേഷം ഉടൻ തന്നെ സ്ഥലം വിടുന്നു. വിദേശ രാജ്യങ്ങളിൽ സ്ഥിതി ഇതല്ല. ചിലപ്പോൾ 200 അല്ലെങ്കിൽ 300 kms കഴിഞ്ഞാണ് ഒരു പെട്രോൾ സ്റ്റേഷൻ കാണുന്നത്. അപ്പോൾ അവിടെ കുറെ നേരം വിശ്രമിച്ചു ഭക്ഷണം കഴിച്ച ശേഷമാണ് യാത്ര തുടരുന്നത്.

ഞങ്ങൾ കാപ്പി കുടിച്ച്, ടോയ്‌ലറ്റിൽ പോയി, കുറെ നേരം വിശ്രമിച്ച ശേഷം യാത്ര തുടർന്നു.6 മണിയോട് കൂടി Mossel Bay യുടെ ഒരു പ്രാന്ത പ്രദേശമായ Dana Bay യിൽ എത്തി. വീടുകൾ മാത്രം ഉള്ള ഒരു സ്ഥലമാണ്. ഞങ്ങൾ ഒരു വീട് online book ചെയ്തിരുന്നു. ഫോൺ ചെയ്ത ഉടൻ തന്നെ Care taker എത്തി. ഒരു വെള്ളക്കാരനാണ്. അയാൾ വീട് തുറന്ന് എല്ലായിടവും കാണിച്ചു തന്നു.

ബീച്ചിന് അഭിമുഖമായി ഒരു കുന്നിന്റെ മുകളിലാണ് വീട്. രണ്ട് garage ഉണ്ട്.Bath attached 4 bedrooms.2 family lounges. എല്ലാ facilities ഉം ഉള്ള kitchen. Dining room. പുറത്ത്  Mossel Bay മുഴുവൻ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാനുള്ള wooden tables ഉം chairs ഉം. relax ചെയ്യാനുള്ള furniture വേറെ. lounge കളിൽ വലിയ TV കൾ.
"കള്ളന്മാരുടെ ശല്യം ഇല്ലാത്ത സ്ഥലമാണ്"Caretaker പറഞ്ഞു.

ഞങ്ങൾ 3 kms അകലെയുള്ള shopping Centre ൽ പോയി കുറെ സാധനങ്ങൾ വാങ്ങി. അടുത്ത ദിവസത്തെ breakfast നും
ഉച്ചയ്ക്ക് Barbeque നുമുള്ള സാധനങ്ങൾ.

Food and drinks ൻറെ കാര്യത്തിൽ ഒരു user friendly രാജ്യമാണ് South ആഫ്രിക്ക. ഒരു സൂപ്പർ മാർക്കറ്റ്ൽതന്നെ ഗുണമേന്മയുള്ള എല്ലാ സാധനവും കിട്ടും. Liquor ന്റെ Section ഉണ്ട്.

ഇറച്ചി ചുടാനുള്ള കരി, വിറക് മുതലായ സാധനങ്ങൾ സുലഭം.Spices ധാരാളം. Spices പുരട്ടിയ meat ലഭ്യമാണ്.

Super മാർക്കറ്റിലും Liquor ഷോപ്പിലും നല്ല തിരക്ക് ഉണ്ടായിരുന്നു.

ഞങ്ങളുടെ പ്രോഗ്രാമിൽ sight seeing ഇല്ല. വീടും ബീച്ചും മാത്രം. വെറുതെ സംസാരിച്ചു ഇരിക്കുക, ഒരുമിച്ചു cook ചെയ്യുക, തിന്നുക, ബീച്ചിൽ നടക്കുക ,TV കാണുക എന്നിങ്ങനെ.

ഇതിനിടയിൽ കയ്പേറിയ ഒരു അനുഭവം ഉണ്ടായി. എന്റെ ഇഷ്ടbeer ആയ Amstel 330ml ന്റെ കുപ്പി ആറെണ്ണം വാങ്ങി. വീട്ടിൽ വെച്ച് open ചെയ്തപ്പോൾ ആണ് അറിയുന്നത് അത് lime juice mix ചെയ്ത beer ആണെന്ന്.

അത്താഴത്തിനുള്ള സാധനങ്ങൾ ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ചോറ്, grilled ചിക്കൻ, chicken cutlet, മീൻ വറുത്തത്, പരിപ്പു കറി മുതലായവ.


കടലിന്റെ ഇരമ്പൽ അല്പാല്പം കേട്ടുകൊണ്ട് ഉറക്കത്തിലേക്ക് dive ചെയ്തു.
( തുടരും)




Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...