Skip to main content

Posts

Showing posts from November, 2017

ചില കോഴിചിന്തകൾ

വാസ്തവം പറഞ്ഞാൽ ഈ കേരളം അത്ര മോശം രാജ്യമല്ല. നല്ലത്/മോശം എന്നിവയുടെ  % നോക്കിയാൽ 60%,40% എന്നതാണ് സ്ഥിതി. നല്ലതിൻറെ പെട്ടന്നുള്ള 10% കുതിപ്പിന് കാരണം കോഴിവിലയിൽ ഉണ്ടായ ഇടിവാണ്. തൂവലുള്ള കോഴിക്ക് കിലോയ്ക്ക്  65 രൂപ വരെ ഇടിഞ്ഞിരിക്കുന്നു. കോഴി സ്നേഹികൾക്കും കോഴി ആരാധകർക്കും അതീവ രുചികരമായ വാർത്ത. എല്ലാവരും നാലുനേരം കോഴി വിഭവങ്ങൾ കഴിക്കുന്ന കോഴിയുഗം സ്വപ്നം കണ്ട ഒരു മഹാൻ നമുക്കുണ്ട്. VS ൻറെ കീഴിൽ ഭക്ഷ്യ മന്ത്രി ആയിരുന്ന C. ദിവാകരൻ. നാലുനേരവും കോഴി  കഴിക്കാൻ അദ്ദേഹം ഉപദേശിച്ചപ്പോൾ  എല്ലാവരും ചേർന്ന് അദ്ദേഹത്തെ കളിയാക്കി. അദ്ദേഹത്തെ ട്രോളി. ഇന്ന് അദ്ദേഹം കോഴിഭക്തരുടെ കണ്ണിലുണ്ണിയാണ്. C for Chicken. കോഴിവില ഇടിവിൻറെ credit ,claim ചെയ്തുകൊണ്ട് രാഷ്ട്രീയ പാർട്ടികളും മുന്നണികളും രംഗത്ത് വരാനിടയുണ്ട്. അവർ പഴയ !മാനിഫെസ്റ്റോ പൊടി തട്ടി എടുത്ത്  കോഴിനയം എഴുതി ചേർക്കാനിടയുണ്ട്. കോഴിവില കുറഞ ത്തിൻറെ claim ൻറെ പേരിൽ ചാനലുകളിൽ ഒരു കോഴിപ്പോര് പ്രതീക്ഷിക്കാം. Personal ആയിട്ട് പറഞ്ഞാൽ ഞാൻ ഒരു ധർമ്മ സങ്കടത്തിലാണ്. ഇംഗ്ലീഷിൽ between the horns of a dilemma എന്ന് പറയും. പ്രശ്നം ഇതാണ്. കോഴിവില കുറ

കുബുദ്ധിജീവികളെക്കൊണ്ടു എന്ത് പ്രയോജനം?(Viewpoint)

പണ്ട്  സക്കറിയ" ബുദ്ധിജീവികളെ ക്കൊണ്ട് എന്ത് പ്രയോജനം? എന്നൊരു ലേഖനം എഴുതുകയുണ്ടായി. ബുദ്ധിജീവികൾ എന്ന വിഭാഗം സുഖിമാന്മാർ ആണെന്നും രാജ്യത്തു നടക്കുന്ന കാര്യങ്ങളിൽ അവർ മൗനം പാലിക്കുന്നു എന്നുമാണ് സഖറിയ പറഞ്ഞത്. അത് ഇന്നും പ്രസക്തമാണ്. അല്പം തിരുത്തി ബുദ്ധി ജീവികളെ കുബുദ്ധികൾ എന്ന് വിളിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ പ്രധാന പ്രശ്നങ്ങൾ അഴിമതി യും കൊലപാതക രാഷ്ട്രീയവും വിലക്കയറ്റവും മര്യാദ ഇല്ലായ്മയും ആണ്. അഴിമതി ആര് ചെയ്താലും അത് എതിർക്കപ്പെടണം. കുറ്റക്കാർ ജെയിലിൽ അടക്കപ്പെടണം. പക്ഷേ കേരളത്തിൽ/ ഇന്ത്യയിൽ അഴിമതിക്കാർ ശിക്ഷിക്കപ്പെടുന്നില്ല. ഉദാഹരണമായി കാലിത്തീറ്റ scam ൽ കുപ്രസിദ്ധനായ ലാ ലു പ്രസാദ് യാദവും കുടുംബവും രാഷ്ട്രീയത്തിൽ വിലസുന്നു. വൻ അഴിമതിക്കാർക്ക്  എപ്പോഴും പിന്തുണയുണ്ട്. സുപ്രീം കോർട്ടിൽ കോടികൾ ഫീസ് ഉള്ള വക്കീലന്മാരെ ഏർപ്പെടുത്താൻ പൂത്ത അഴിമതി പ്പണം ഉണ്ട്‌.തോമസ് ചാണ്ടിയുടെ അഴിമതി പുറത്തു വന്നപ്പോൾ അയാളെ രക്ഷപ്പെടുത്താൻ LDF പരമാവധി ശ്രമിച്ചു. അവസാനം നിൽക്കകള്ളി ഇല്ലാതായ പ്പോൾ നാണം കെട്ട് രാജിവെച്ചു വീട്ടിൽ പോകേണ്ടി വന്നു. ചാണ്ടി വിഷയത്തിൽ കുബുദ്ധിജീവികൾ പ്രത

Holyland യാത്ര-3

ചാവുകടലിൽ (Dead Sea) Holyland യാത്രയിലെ ഏറ്റവും രസകരമായ അനുഭവം ചാവുകടലിൽ മുങ്ങാൻ/പൊങ്ങാൻ ഇറങ്ങിയതായിരുന്നു. ചാവുകടലിൻറെ ഒരു പ്രത്യേകത, അത് സമുദ്രനിരപ്പില്നിന്ന് 430.5 metre താഴെയാണ് എന്നതാണ്. വെള്ളത്തിന് ഉപ്പുരസം കൂടുതൽ ആയതിനാൽ  ജീവികളോ മീനുകലോ ഇതിൽ ജീവിക്കുന്നില്ല. അതുകൊണ്ടാണ് ചാവുകടൽ എന്ന് പറയുന്നത്.34.2 ശതമാനം ഉപ്പുരസമാണ്. Density,1.24 kg/litre.അതിനാൽ വെള്ളത്തിൽ ഇറങ്ങിയാൽ പൊന്തി കിടക്കും. Dead Sea യിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ tour guide നേരത്തേ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. ക്യാമറ, ആഭരണങ്ങൾ ഒന്നും പാടില്ല.  വെള്ളം കണ്ണിൽ വീഴാതെ ശ്രദ്ധിക്കണം. ഉപയോഗിക്കുന്ന വസ്‌ത്രം പിന്നീട് ഉപയോഗിക്കാൻ കൊള്ളുക യില്ല. ഒരു ദിവസം രാവിലെ 11 മണിക്ക് ഞങ്ങൾ ചാവുകടലിൻറെ കരയിലെത്തി.വളരെ വിശാലമായ സ്ഥലമാണ്. നല്ല കാലാവസ്‌ഥ. തിരക്ക് ഒട്ടുമില്ല. എല്ലാവരും വലിയ ഉത്സാഹത്തോടെ കടലിൽ ഇറങ്ങി. മലർന്ന് കിടക്കുമ്പോൾ പുറകിൽ നിന്ന് ആരോ തള്ളുന്നതുപോലെ തോന്നും. വായിൽ ഉപ്പുരസം. കുറെ നേരം ആസ്വദിച്ചു. കരയിൽ രണ്ട് shower ഉണ്ട്‌. കെടാ വിള ക്ക്‌ പോലെ. അതിൽ നിന്ന് എപ്പോഴും വെള്ളം ഒഴുകി കൊണ്ടിരിക്കുന്നു. അ

Holy land യാത്ര (2)

നവംബർ 14 ആം തീയതി ആരംഭിച്ച ഞങ്ങളുടെ Holyland യാത്ര ഇന്ന് രാവിലെ 8.25ന് ദുബായിൽ നിന്നുള്ള Emirates EK 530 Flight ,നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്തതോടെ  അവസാനിച്ചു. Riya Travels ഒരുക്കിയ ഈ യാത്ര പൂർണ്ണവിജയം ആയിരുന്നു. ഒരു rating ചോദിച്ചാൽ തീർച്ചയായും 10 അമർത്തും. ഇതിൻറെ കാരണങ്ങൾ വിശദീകരിക്കാം. മൂന്ന് കാര്യങ്ങൾ ആണ് 45 പേർ ഉളള ഈ ഗ്രൂപ്പ് ടൂർൽ ഉള്ളത്. 1. ഒരു തീർത്ഥയാത്ര എന്ന നിലയിൽ ആല്മീയ കാര്യങ്ങൾക്ക് ഊന്നൽ. കാഞ്ഞിരത്താനം അസിസ്റ്റന്റ് വികാരി Fr. ജെയിംസ് ഗ്രൂപ്പിൽ അംഗമായിരുന്നു. പ്രധാന സ്ഥലങ്ങളിൽ അദ്ദേഹം കുർബ്ബാന അർപ്പിക്കുകയും  പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഞങ്ങളുടെ tour മാനേജർ Lougi ഒരു Ex Seminarian ആണ്. ബൈബിളിൽ വളരെ അറിവുള്ള ആളാണ്. മാത്രമല്ല, മുൻപ് നാല് പ്രാവശ്യം ഈ യാത്ര നടത്തി പരിചയമുണ്ട്. ഒരു local tour ഗൈഡും ഉണ്ട്. മുഹമ്മദ് എന്ന് പേരുള്ള അവന് ചരിത്രവും ഭൂമിശാസ്ത്രവും ആഴത്തിൽ അറിയാം. അവൻറെ ഇംഗ്ലീഷ് കേൾക്കാൻ രസമാണ്. അവൻ കുറെ മലയാളം വാക്കുകൾ പഠിച്ചു വെച്ചിട്ടുണ്ട്. eg വേഗം വരൂ, നിൽക്കൂ... 2. ഇത് ഒരു വിനോദ യാത്രയും ആണ്. Ferry ride, ചാവുകടലിൽ കുളി, Egyptian d

Holyland യാത്ര -1

Ararat Hotel, Palestine 17 നവംബർ 2017 പേർസണൽ  ആയിട്ട് പറഞ്ഞാൽ നമുക്ക്‌ കുറെ പണം മിച്ചമുണ്ടെങ്കിൽ അത്‌ ഏറ്റവും തൃപ്തിയോടെ ചെലവാക്കാൻ ഉത്തമമായ മാർഗ്ഗം ,യാത്ര ആണ്. അത്‌ ഇന്ത്യയിലോ പുറത്തോ ആകാം. Travel മേഖല ഇന്ന് ഏറ്റവും മത്സരം ഉള്ള ഒന്നായതിനാൽ യാത്ര പോകുന്നവർക്ക് നല്ല കാലമാണ്. കൊടുക്കുന്ന പണത്തിന് തൃപ്തികരമായ സേവനങ്ങൾ ലഭിക്കുന്ന package കൾ ഇപ്പോൾ സുലഭമാണ്. Holyland ലേക്ക് ഒരു പാക്കേജ്‌ന് വേണ്ടി Riya Travels നെ വിളിച്ചപ്പോൾ കാര്യങ്ങൾ ഇത്ര easy യാണെന്ന് പ്രതീക്ഷിച്ചില്ല. അവരുടെ ഓഫീസിൽ പോകേണ്ടി വന്നില്ല. അവരുടെ രണ്ട് officials ഞങ്ങളുടെ ഫ്ലാറ്റിൽ വന്നു. passport ൻറെ പ്രധാന page കളുടെ ഫോട്ടോ എടുത്തു. വിസാക്ക് വേണ്ടി ഒരിടത്തും പോകേണ്ട ആവശ്യമില്ല. നവംബർ 14 മുതൽ 23 വരെ ഉള്ള ടൂർന് ഒരാൾക്ക് 82000 രൂപയാണ് ചാർജ്. transport, accommodation, food എന്നിവ ഉൾപ്പെടെ.ഇത്‌ വളരെ ന്യായമാണ്. Holyland യാത്ര Senior citizens ന് വളരെ യോജിച്ചതാണ്.ഒരു ദിവസം പല ഇടത്തായി 4-5 Kms നടക്കാനും കുന്ന് കയറാനും ഉള്ള Fitness ഉണ്ടായിരിക്കണം. സ്വയം luggage എടുത്തു പൊക്കാനുള്ള ശക്തി വേണം. കൃത്യ നിഷ്ഠ വളരെ പ

ഉമ്മൻ ചാണ്ടിയുംലിയർ രാജാവും(Viewpoint)

ഞാൻ ദക്ഷിണാഫ്രിയ്ക്കയിൽ പഠിപ്പിച്ചിരുന്ന കാലത്ത് King Lear പഠിപ്പിച്ചിരുന്നു. കോളേജ്‌ൽ അത് പഠിച്ചതാണ്. എന്നാൽ അത്‌ ഒഴുക്കൻ മട്ടിലുള്ള പഠനമായിരുന്നു. ആ നാടകം പഠിപ്പിച്ച പ്പോൾ ആണ് അതിൻറെ കാതൽ മനസ്സിലായത്. ലിയർ രാജാവിൻറെ ദുരന്ത കഥ പറയാൻ അനേകം pages വേണ്ടി വരും. അതുകൊണ്ട് അദ്ദേഹത്തിന്റെ  പത നത്തിന് കാരണമായ സംഭവം  മാത്രം പറയാം.. ലിയർ രാജാവ് നല്ല മനുഷ്യനായിരുന്നു. അദ്ദേഹത്തിന് മൂന്ന് പെണ്മക്കളാണ്. Goneril, Reagan,Cordelia എന്നിവർ. പ്രായാധിക്യം കാരണം രാജാവ് retire ചെയ്യാൻ തീരുമാനിച്ചു. രാജ്യത്തെ മൂന്നായി വിഭജിച്ച് മക്കൾക്ക് കൊടുക്കാൻ അദ്ദേഹം തീരുമാനിച്ചു. വിഭജിക്കുന്നതിനു മുൻപ്‌ ഒരു test. മക്കൾ തന്നെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് അദ്ദേഹത്തിന് അറിയണം. തങ്ങളുടെ ജീവനേക്കാൾ ഉപരി പിതാവിനെ സ്നേഹിക്കുന്നുവെന്നു മൂത്ത രണ്ട് മക്കൾ പറഞ്ഞു.ഇളയ മകൾ Cordelia പറഞ്ഞു താൻ തൻറെ കടമ അനുസരിച്ചു പിതാവിനെ സ്നേഹിക്കുന്നു എന്ന്. ഇതു കേട്ട് ക്ഷുഭിതനായി ലിയർ മൂത്ത മക്കൾക്കായി രാജ്യം പകുത്ത് കൊടുത്തു.  Cordelia യെ തള്ളി പറഞ്ഞു. മൂത്ത മക്കളുടെ കൂടെ വിശ്രമജീവിതം നയിക്കാം എന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. എന

കാർട്ടൂൺ സ്വാതന്ത്ര്യം( Viewpoint)

ഇന്ത്യൻ ജനാധിപത്യത്തിന് കുറ്റങ്ങളും കുറവുകളും ഉണ്ട്. രാഷ്ട്രീയക്കാർ ജനങ്ങളെ വളരെയേറെ പറ്റിക്കുന്നുണ്ട്. അവരുടെ വാക്കുകൾ പൊള്ള യാണ്. മോഹനസുന്ദര വാഗ്ദാനങ്ങൾ നൽകി വോട്ട്  വാങ്ങി അധികാരത്തിൽ കയറുന്ന പാർട്ടികൾ ജനങ്ങളെ മറക്കുന്നു, അവഗണിക്കുന്നു. ജനങ്ങൾ എല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ടു പോകുന്നു. ഭരണ കർത്താക്കളെ വിമർശി ക്കാനും. പരിഹസിക്കാനും ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ട്. ആരും വിമർശി ക്കപ്പെടാതെ പോകുന്നില്ല.സോഷ്യൽ മീഡിയ പാവപ്പെട്ടവർക്കും കയ്യെത്തുന്ന അവസ്ഥയിൽ  രാഷ്ട്രീയ ചർച്ചകളും പരിഹാസവും ഇന്ന് പൊടിപൊടിക്കുന്നു.രാഷ്ട്രീയ പരിഹാസങ്ങൾ ഇന്ന് വലിയ ഒരു entertainment ആയി മാറിയിരിക്കുന്നു. ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിൻറെ ശക്തി. ആരും പരിഹാസത്തിനു അതീതരല്ല. കമ്മ്യൂണിസ്റ്റ്/ ഏകാധിപത്യ രാജ്യങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ല. ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉണ്ണിനെ ഏതെങ്കിലും തരത്തിൽ  എതിർക്കുന്നവരെ തട്ടിക്കളയും. ചൈനയിലും സ്ഥിതി സമാനമാണ്. ഇന്ത്യയിൽ നരേന്ദ്രമോദി ഏറ്റവും അധികം പരിഹാസം ഏറ്റു വാങ്ങുന്നു. ട്രോളുകൾ, പാരഡികൾ, കാർട്ടൂണുകൾ ,മുതലായ വയിലൂടെ.എന്നാൽ ഇവ  മോദിയെ പ്രകോപിപ്പിക്കുന്നില

തടിമാടനെ ആവശ്യമുണ്ട് ( Satire)

അഖില കേരള അഴിമതി/ ഗുസ്തി ചാമ്പ്യൻ കിം ജോംഗ് ചാണ്ടിയെ  നേരിടാൻ യോഗ്യതയുള്ള തടിമടന്മാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.😎 😎 😁 😂 യോഗ്യതകൾ 1. 120 കിലോയിൽ കുറയാത്ത തൂക്കം. 2. XXX L കുടവയർ 3. BBL പരീക്ഷ pass .( Bachelor of Boot Licking ) 4 കായൽ, പുഴ, തോട്  മുതലായവ  മണ്ണിട്ട്‌ നികത്തി  പരിചയം 5  NCP ( നാറിയ Corrupt പാർട്ടി) അംഗത്വം 6  മുട്ടുവിറയൽ രോഗം ഇല്ലെന്ന് കാണിക്കുന്ന Certificate. ഇടതുപക്ഷ കുബുദ്ധി ജീവികൾ,കാലു നക്കികൾ,കൂട്ടി കൊടുപ്പുകാർ എന്നിവർക്ക് തൂക്കത്തിൽ ഇളവ്‌  ഉണ്ടായിരിക്കും👍  .😠😠😨 😣 അപേക്ഷകൾ അയക്കേണ്ട വിലാസം: കിം ജോംഗ്  Chandy's  Academy of Corruption, 12 th Floor, Obesity Towers Corner of  Forgery and  Cheating Streets, അഴിമതിപുരം, തട്ടിപ്പു നാട്, ഇന്ത്യ 😎😃😆 😅😂

സോളാർ കെട്ടുപോയോ? (Viewpoint)

കേരളത്തിൽ ഇപ്പോൾ ഭിക്ഷക്കാരെ കാണാനില്ല. ഒരുപക്ഷേ ഭിക്ഷാടനത്തിനു 18 ശതമാനം GST ഉണ്ടായിരിക്കാം. ആക്രിക്കരുടെ വയറ്റത്തു അടിച്ച സർക്കാർ പിച്ച ചട്ടിയിലും കയ്യിട്ടു വാ രാതിരിക്കുമോ? ഉണക്കമീനിനെയും GST വെറുതേ വിട്ടില്ല. ബില്ലുകളിൽ GST കാണുമ്പോൾ എല്ലാവർക്കും വിഷമം തോന്നും.Tax ആയിട്ട് പിരിക്കുന്ന പണം എങ്ങനെ ചെലവഴിക്കുന്നു എന്നു  കേൾക്കുമ്പോൾ കൂടുതൽ വിഷമം തോന്നും. ഏറ്റവും നല്ല ഉദാഹരണമാണ് സോളാർ കമ്മീഷൻ. കമ്മീഷൻ നാലുകൊല്ലം പണിതു. ഏഴര കോടി രൂപ ചെലവായി. ഒക്ടോബർ രണ്ടാം തീയതി ,വേങ്ങര തെരഞ്ഞെടുപ്പിന്റെ ദിവസം റിപ്പോർട്ട് മുഖ്യമന്ത്രിക്ക്‌ സമർപ്പിച്ചു. അതിൻറെ പേരിൽ പത്തു വോട്ട് കൂടുതൽ കിട്ടിയാൽ കിട്ടട്ടെ എന്ന്‌ കരുതി. " സോളാർ കത്തുന്നു" എന്നായിരുന്നു അന്നത്തെ തലക്കെട്ടുകൾ. ഇപ്പോൾ സോളറിനെ പ്പറ്റി  ഒന്നും കേൾക്കാനില്ല. സോളാർ കെട്ടു പോയെന്നു തോന്നുന്നു.കിം ജോംഗ് ഉന്നം പിഴച്ച ചാണ്ടി മുതലാളി യാണ് ഇന്ന് താരം. പാവം ഉമ്മൻ ചാണ്ടി സോളാർ റിപ്പോർട്ട് ൻറെ ഒരു കോപ്പി ചോദിച്ചിട്ട് കൊടുത്തില്ല. നാല് വാല്യങ്ങൾ ഉള്ള ആക്രി ചരക്ക് കൊടുക്കേണ്ട. ഒരു summary എങ്കിലും കൊടുത്തുകൂടെ? ഇരുന്നിട്ടുവേണ്ടേ ക

വാരാന്ത്യ ചിന്തകൾ

കഴിഞ്ഞ ആഴ്ച വലിയ തലക്കെട്ടിൽ ഒരു വാർത്ത വന്നു."അപകടത്തിൽ പെട്ടവർക്ക് 48 മണിക്കൂർ സൗജന്യ ചികിത്സ".ഇത് കണ്ടിട്ട് impression/relaxation ഒന്നും തോന്നിയില്ല. ഒന്ന്, ഇത് കേന്ദ്ര സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. രണ്ട്‌, ഹോസ്പിറ്റലിൽ  കിടക്കാനുള്ള  സാഹചര്യം ഇല്ലാതിരിക്കുകയാണ് നല്ലത്. സൗജന്യ ചികിത്സ കിട്ടിഎന്നിരിക്കട്ടെ. ജീവിത കാലം മുഴുവൻ wheel chair ൽ ഇരിക്കേണ്ടി വന്നാലുള്ള  ഗതികേട് എന്തായിരിക്കും? ഒരു പക്ഷേ wheel chair ഉം സൗജന്യമായി കിട്ടുമായിരിക്കും. കേരളത്തിലെ റോഡുകളിൽ ഓടുന്ന വാഹനങ്ങൾ കാണുമ്പോൾ ഇത് ഒരു ഉഗ്രൻ രാജ്യമാണെന്നു തോന്നും. മുന്തിയ കാറുകളാണ് ഏറെയും. bike കളും കേമമാണ്. Mercedes, BMW, Toyota, Honda, Duster, മാരുതി മുതലായവ ധാരാളം.എന്നാൽ വാഹനങ്ങൾ ഓടിക്കുന്നവരിൽ ചിലരുടെ attitude തീരെ മര്യാദ ഇല്ലാത്തതാണ്. മറ്റുള്ളവരോട് അവർക്ക് ബഹുമാനമില്ല. മനുഷ്യ ജീവനോട് അവർക്ക് ബഹുമാനമില്ല. " ഞാനും എൻറെ വാഹനവും ഉഗ്രനാണ്. ഞാൻ VIP യാണ്. മറ്റുള്ളവർ എനിക്ക്‌ വഴിമാറി ത്തരണം. ഞാൻ OK. ഞാൻ മികച്ച ഡ്രൈവർ ആണ്. എനിക്ക് തെറ്റു പറ്റുകയില്ല. Zebra crossing എനിക്ക് ബാധകമല്ല. ഞാൻ കത്തിച

ലക്ഷ പ്രഭുവും കോടീശ്വരനും( Viewpoint )

കാലം മാ റു ന്നതിന്  അനുസരിച്ച്  വാക്കുകളിൽ മാറ്റം വരുന്നില്ല. ഉദാഹരണത്തിന് " പാദരക്ഷകൾ വെളിയിൽ ഇടുക" എന്ന് ചില ബോർഡുകൾ കാണാം. അതുപോലെ കാലഹരണപ്പെട്ട രണ്ട് വാക്കുകളാണ് ലക്ഷ പ്രഭുവും കോടീശ്വരനും. ലക്ഷപ്രഭു ഇപ്പോൾ അധികം ഉപയോഗിച്ചു കാണുന്നില്ല. നമ്മുടെ റോഡുകളിൽ അംബാസഡർ കാർ മാത്രം ഓടിയിരുന്ന കാലത്ത് ലക്ഷ പ്രഭുവും കോടീശ്വരനും പ്രസക്തമായിരുന്നു. ഇന്ന്‌ ആരും മൈൻഡ് ചെയ്യുന്നില്ല. ഉദാഹരണത്തിന് നാലു പവൻ സ്വർണ്ണം വാങ്ങിയാൽ ഒരു ലക്ഷം രൂപ തീർന്നു. കോടീശ്വരൻ എന്നത് നല്ല ഒരു joke ആണ്. എന്ത് ഈശ്വരൻ? കഷ്ടപ്പെട്ട് ഒരാൾ ഒരു കോടി രൂപ സമ്പാദിച്ചു എന്നിരിക്കട്ടെ. പത്തു സെൻറ് സ്ഥലം വാങ്ങി അതിൽ ഒരു വീടുവെച്ചു ഒരു ചെറിയ കാറും വാങ്ങി കഴിയുമ്പോൾ കോടി രൂപ തീരും. പിന്നെ കടം വാങ്ങണം. അപ്പോൾപ്പിന്നെ കോടീശ്വരൻ എന്ന് പറയുന്നതിൽ അർത്ഥമില്ല. കോടി രൂപ ഉണ്ടെങ്കിലും ജീവിക്കാൻ പാടുപെടുന്ന ആളെ തിക്കോടിയൻ അല്ലെങ്കിൽ കോടിയേരിയൻ എന്ന് വിളിക്കുന്നതായിരിക്കും ശരി. അല്ലെങ്കിൽ വെറും കൊടി യൻ.😢😢 തോമസ് ചാണ്ടി മുതലാളി  ശത കോടിയനാണ്. അയാളെ ശത കോടീശ്വരൻ എന്ന്‌ വിളിച്ചാൽ ദൈവകോപം ഉണ്ടാകും. ച ത കോടിയാൻ എന്നു